HRPM ഔദ്യോഗിക പ്രസ്താവന

HRPM ഔദ്യോഗിക പ്രസ്താവന കേരളത്തെ നടുക്കിയ നിതിൻ രാജിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് HRPM ഔദ്യോഗിക പ്രസ്താവന സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷയും നന്മയും ഉറപ്പാക്കേണ്ട സ്ഥലങ്ങളാണ് എന്ന അടിസ്ഥാന സത്യം തന്നെ ഈ സംഭവത്തിൽ ചോദ്യം ചെയ്യപ്പെടുന്നു . ആപ്പ് ലോൺ എന്ന പേരിൽ കോളേജിനെയും മാനേജ്മെന്റിനെയും ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന നിലപാടുകൾ ഉയരുന്നതിലെ ശരികൾ അതീവ ആശങ്കാജനകമാണ്. നിതിൻ രാജിന്റെ മരണത്തിന് പ്രധാന കാരണക്കാരനുംഅധ്യാപകനുമായ റാമിനെ പുറത്താക്കപ്പെട്ടതോടൊപ്പംവിദ്യാർത്ഥികളിൽ നിന്നും […]
വിഷു നാളിൽ സുഖമാണോ.?
ഒരു വാക്ക്… സുഖമാണോഉത്തമൻ……..??? ഹാപ്പി വിഷു : കേരളത്തിന്റെ ഒരു അറ്റത്ത് ആരും പ്രത്യേകിച്ച് ശ്രദ്ധിക്കാത്ത ഒരു മനുഷ്യൻ ജീവിച്ചിരുന്നു.അവന്റെ പേര് — ഉത്തമൻ എന്നായിരുന്നു . അവൻ വലിയ പദവികളൊന്നും ഇല്ലാത്തവനാണ്പക്ഷേ ഹൃദയം നിറഞ്ഞ സ്നേഹമുണ്ടായിരുന്നു. അവൻ ഒരാളെ സ്നേഹിച്ചാൽ അതിൽ കൃത്രിമതയില്ല… കണക്കുകൂട്ടലുകൾ ഇല്ല… പ്രതിഫലം പ്രതീക്ഷിക്കുന്നതുമില്ല. കാലങ്ങൾ കടന്നുപോയിആചാരങ്ങളും സംസ്കാരങ്ങളും മാറി…മനുഷ്യരും മാറി… ഒരു ദിവസം ഉത്തമൻശ്രദ്ധിച്ചു .കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകം ആളുകൾ അവന് സന്ദേശങ്ങൾ അയക്കുന്നു. നല്ല പ്രവർത്തി,അഭിനന്ദനങ്ങൾ,നിങ്ങൾ വലിയ […]
തൃശ്ശൂർ ജില്ലാ സമ്മേളനം 12/04/26
മനുഷ്യാവകാശ പ്രവർത്തകരുടെ ജില്ലാ സമ്മേളനം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃശ്ശൂർ: മനുഷ്യാവകാശ പ്രവർത്തകരുടെ ജില്ലാ സമ്മേളനം പന്ത്രണ്ടാം തീയതി ഞായറാഴ്ച പുതുക്കാട് HRPM ഹാളിൽ വെച്ച് നടന്നു. ശ്രീ. ഷണ്മുഖൻ മായന്നൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ. ബൈജു കൊരെച്ചാൽ അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ സീനിയർ നേതാവായ ശ്രീ : കുമാരൻ പോത്തിക്കര അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ചെയർമാൻ ശ്രീ. ജോൺസൺ പുല്ലുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി അനിത സന്തോഷ്, ശ്രീ. ബിനു […]
അന്വേഷണത്തിൻ്റെ ഭാഗമായി അടിയന്തരമായി ചെയ്യേണ്ട മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാതെ മരണത്തിന് കീഴടങ്ങിയ വിദ്യാർത്ഥിയുടെ വീട്ടിലേക്ക് പോലീസ് എത്തിയതിലെലോജിക് എന്താണ് .?എന്ന ചോദ്യത്തോടെ.

കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. നിതിൻ രാജ്എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന വിവരങ്ങളും ശബ്ദസന്ദേശങ്ങളും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വ്യക്തമാക്കിയതുപോലെ ഒരു വിദ്യാർത്ഥിയുടെ മരണവീട്ടിലേക്ക് കോളജിൽ നിന്ന് ഒരാളുപോലും എത്താത്തത് സാധാരണ സംഭവമല്ല. ഇത്തരമൊരു സാഹചര്യത്തിൽ അനുശോചനം രേഖപ്പെടുത്താൻ സഹപാഠികളും അധ്യാപകരും എത്തുന്നത് സാധാരണ മാനവികതയുടെ ഭാഗമാണ്. എന്നാൽ അത് സംഭവിക്കാതിരുന്നത് മാനേജ്മെന്റ് തലത്തിൽ എന്തെങ്കിലും സമ്മർദ്ദമോ നിർദേശമോ ഉണ്ടായിരുന്നോ എന്ന സംശയം […]
പ്രിയ സമ്മതിദായകർക്ക് വേണ്ടി മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്
പ്രിയ സമ്മതിദായകരേ : കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഭരണവും ഭരണകര്‍ത്താക്കളും, ഇനി വരാനിരിക്കുന്ന ഭരണത്തിന് സാരഥികളാവാൻ മുന്നോട്ട് വരുന്നവരും …. ഇവരെയെല്ലാം സൂക്ഷ്മമായി വിലയിരുത്താനുള്ള സുപ്രധാന അവസരമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. ഒരു തെറ്റായ തീരുമാനം എടുത്താൽ അത് തിരുത്താൻ വീണ്ടും 5 വർഷം കാത്തിരിക്കേണ്ടിവരുമെന്ന സത്യവും നമ്മൾ മറക്കരുത്. അതിനാൽ വോട്ടെടുപ്പിന് മുമ്പ് ചില യാഥാർത്ഥ്യങ്ങൾ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ചിന്തിക്കേണ്ട ചില കാര്യങ്ങൾ:മുന്നണികളുടെ പ്രകടനപത്രികകളിൽ വലിയ വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും,അവ നടപ്പാക്കാനുള്ള വിഭവ […]
What is HRPM? :

മനുഷ്യാവകാശ സംഘടനയുടെ പ്രാധാന്യവും ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ (HRPM) ദൗത്യവും മനുഷ്യാവകാശങ്ങൾ ഓരോ പൗരന്റെയും അടിസ്ഥാനപരമായ അവകാശങ്ങളാണ്, മനുഷ്യജീവിതത്തിന്റെ ശാശ്വതതയും നിലനില്പും ഉറപ്പാക്കുന്നതിൽ അവ നിർണായകമാണ്. അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഉറപ്പാക്കപ്പെടുകയും ചെയ്യുന്നതിന് സമൂഹത്തിൽ ബോധവത്ക്കരണം അനിവാര്യമാണെന്ന് ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM) നിഷ്ഠയോടെ വിശ്വസിക്കുന്നു. HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യവകാശ സംഘടനയുടെ പ്രതിബദ്ധത : ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM) 2017 ൽ കേരളത്തിൽ ആരംഭിച്ച ഒരു സജീവ മനുഷ്യവകാശ സംഘടനയാണ്, […]
ഈസ്റ്റർ ദിനത്തിലെ മാനസാന്തര സന്ദേശം HRPM – Humanistic Rights Protection Movement
ഈ വിശുദ്ധ ഈസ്റ്റർ ദിനത്തിൽജീവന്റെ വിജയവും സത്യത്തിന്റെ പുനരുജ്ജീവനവും നമ്മെ ഓർമ്മിപ്പിക്കുന്ന ഈ വേളയിൽമനസ്സാക്ഷി മങ്ങിയ മനുഷ്യരോട് ഞങ്ങൾ ഒരു വാക്ക് പറയുന്നു… നീതിയെ മൂടിക്കെട്ടിമനുഷ്യാവകാശങ്ങളെ തകർത്ത്സ്വാർത്ഥതയുടെ ചങ്ങലയിൽ കുടുങ്ങി നിൽക്കുന്നവരേ ……ഇത് ഒരു മുന്നറിയിപ്പല്ല…ഇത് ഒരു അവസരമാണ്. മരണത്തെയും മറികടന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സന്ദേശംപക, അനീതികൾ, അസത്യങ്ങൾ എല്ലാം ഉപേക്ഷിച്ച്പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കാനുള്ള വിളിയാണ്. ഇന്ന് നിങ്ങൾക്കുള്ള തിരഞ്ഞെടുപ്പ്:പഴയ അനീതികളുടെ വഴിയിലോ…അല്ലെങ്കിൽ സത്യത്തിന്റെയും നീതിയുടെയും പുതിയ ജീവിതത്തിലേക്കോ? HRPM വിശ്വസിക്കുന്നു .ഒരു മനുഷ്യന്റെ യഥാർത്ഥ വിജയംഅവൻ […]
കേരളം ചിന്തിക്കുന്നു: വോട്ട് വികസനത്തിനോ അതോ വെറും വാഗ്ദാനങ്ങൾക്കോ?:

കേരളം ചിന്തിക്കുന്നു: വോട്ട് വികസനത്തിനോ അതോ വെറും വാഗ്ദാനങ്ങൾക്കോ?: ജനപക്ഷത്തുനിന്നുള്ള രാഷ്ട്രീയ വിശകലനം: HRPM : കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പതിവ് രാഷ്ട്രീയ നാടകങ്ങൾക്കും ചെളിവാരി എറിയലുകൾക്കും അപ്പുറം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സുപ്രധാന നിമിഷമാണിത്. അഴിമതിയും,വിശ്വാസ വഞ്ചനയും, അവഗണനയും, തട്ടിപ്പുമില്ലാത്ത ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഹ്യൂമനിസ്റ്റിക് റൈറ്റ്‌സ് പ്രൊട്ടക്ഷൻ മൂവ്‌മെന്റ് (HRPM) കേരളത്തിലെ വോട്ടർമാരോട് ആഹ്വാനം ചെയ്യുന്നു. സൗജന്യങ്ങളുടെയും നടപ്പിലാക്കാത്ത വാഗ്ദാനങ്ങളുടെയും പിന്നാലെ […]
എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും ക്ഷമാപണം:
പ്രിയ സുഹൃത്തുക്കളെസഹപ്രവർത്തകരെഎന്നെ അറിയുന്നഎന്നെ മനസ്സിലാക്കിയിട്ടുള്ളഎല്ലാവരോടുമായി ഞാൻ സംസാരിക്കുകയാണ്. എല്ലാവരോടും എല്ലാ സമയത്തും ദേഷ്യത്തോടെ സംസാരിക്കുന്നു എന്ന ഒരു പേരുദോഷം ഉള്ളവനാണ് ഞാൻ ഒരു പരിധിവരെ അത് ശരിയാണെന്ന ബോധ്യം എന്നിലും ഉണ്ട്. സത്യസന്ധമായ പൊതുപ്രവർത്തന വഴികളിൽനഷ്ടപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള ഓർമ്മകളുംഅവലാതികളും ഒരുപക്ഷേചില സന്ദർഭങ്ങളിൽ എന്നിലൂടെ ഗൗരവ രൂപത്തിൽ പ്രകടമായിട്ടുണ്ടാകും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ആരോട് ദേഷ്യപ്പെട്ടാലും5 മിനിറ്റ് കഴിഞ്ഞാൽഞാൻ നിങ്ങളുടെ സഹോദരനായി മാറുന്നില്ല.?ഉണ്ടെന്നാണ് എന്റെ വിശ്വാസം . ഇതൊക്കെയാണ് യാഥാർത്ഥ്യമെങ്കിലും 28 /03/26 ഇന്ന് എനിക്കൊരു കാര്യം […]
HRPM പ്രസ്താവന :

പ്രിയ സഹകാരി സുഹൃത്തുക്കളേ,സംഘടനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുള്ളവർക്ക് ഇതുവരെ ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ലെന്നത് സന്തോഷത്തോടെ അറിയിക്കുന്നു. ശക്തമായ ആദർശങ്ങളും നീതിയുക്തമായ നിലപാടുകളും മുൻനിർത്തിയാണ് സംഘടന മുന്നോട്ട് പോവുന്നത്. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വഴിയായി പല വിഷയങ്ങളും സംഘടനയിലേക്കും, അതുവഴി എന്നിലേക്കും എത്താറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തിപരമായ യാതൊരു പരിഗണനകളും കൂടാതെയാണ് സത്യം, നീതി എന്നീ മൂല്യങ്ങൾക്കുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച് പ്രവർത്തിച്ചിട്ടുള്ളത് — അതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ആത്മാവ്. എന്നാൽ, ചിലർ സൗഹൃദങ്ങളും ബന്ധങ്ങളും ദുരുപയോഗം ചെയ്ത് ആവശ്യങ്ങൾ നേടിയെടുത്തതിന് ശേഷം, […]