HRPM ഔദ്യോഗിക പ്രസ്താവന

HRPM ഔദ്യോഗിക പ്രസ്താവന

കേരളത്തെ നടുക്കിയ നിതിൻ രാജിന്റെ ദാരുണമായ കൊലപാതകവുമായി  ബന്ധപ്പെട്ട്  HRPM ഔദ്യോഗിക പ്രസ്താവന

സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷയും നന്മയും ഉറപ്പാക്കേണ്ട സ്ഥലങ്ങളാണ് എന്ന അടിസ്ഥാന സത്യം തന്നെ ഈ സംഭവത്തിൽ ചോദ്യം ചെയ്യപ്പെടുന്നു .

ആപ്പ് ലോൺ എന്ന പേരിൽ കോളേജിനെയും മാനേജ്മെന്റിനെയും ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന നിലപാടുകൾ ഉയരുന്നതിലെ ശരികൾ അതീവ ആശങ്കാജനകമാണ്.

നിതിൻ രാജിന്റെ മരണത്തിന് പ്രധാന കാരണക്കാരനും
അധ്യാപകനുമായ റാമിനെ പുറത്താക്കപ്പെട്ടതോടൊപ്പം
വിദ്യാർത്ഥികളിൽ നിന്നും ശക്തമായ ആരോപണങ്ങൾ നേരിട്ട മറ്റു ഏഴ് അധ്യാപകരുടെ രാജിയുണ്ടായി. ആ രാജിയിൽ നിന്നും അവരുടെ കുറ്റബോധം തെളിയുന്നുണ്ട്. എന്നാൽ
രാജിവെച്ച അധ്യാപകരുടെ രാജി മാനേജ്മെന്റ് സ്വീകരിക്കാത്തത് കാര്യങ്ങളെ കൂടുതൽ സംശയാസ്പദമാക്കുന്നു.

ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ എല്ലാ വശങ്ങളും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം മുഖേന പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്.

ആവശ്യമായ പക്ഷം ബന്ധപ്പെട്ട കോളേജിന്റെ അംഗീകാരം പുനഃപരിശോധിക്കപ്പെടുകയും കർശനമായ നടപടികൾ സ്വീകരിക്കപ്പെടുകയും വേണം.

കേരളത്തിലെ പോലീസും മറ്റ് ഭരണകൂട സംവിധാനങ്ങളും, രാഷ്ട്രീയ കക്ഷികളും, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു പ്രവർത്തിച്ച് ഇത്തരം അനീതികൾക്ക് അവസാനം കുറിക്കേണ്ട സമയമാണിത്.

മനസ്സാക്ഷിയില്ലാത്ത മാനേജ്മെന്റിനെയും ഉത്തരവാദിത്തക്കുറവുള്ള കോളേജ് അധ്യാപകരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കണം.

ഇനി ഒരിക്കലും കേരളത്തിൽ മറ്റൊരു നിതിൻ രാജ് ആവർത്തിക്കപ്പെടാതിരിക്കാൻ മാതൃകാപരമായ ഇടപെടലുകളും കർശനമായ നടപടികളും ഉണ്ടാകണമെന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന HRPM ൻ്റെ ശക്തമായ സംഘടന  സംവിധാനത്തിൻ കീഴിലുള്ള
ഓരോ മനുഷ്യവകാശ പ്രവർത്തകരുടെയും. ശക്തമായ ആവശ്യമായി
ഉന്നയിക്കുന്നു.
Humanistic Rights Protection Movement (HRPM)
ഓദ്യോഗിക പ്രസ്താവന
ഞങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ : +919037713790
hrpmtcr@gmail.com
https://hrpm.in/

Leave a Reply

Your email address will not be published. Required fields are marked *