മനുഷ്യാവകാശ പ്രവർത്തകരുടെ ജില്ലാ സമ്മേളനം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തൃശ്ശൂർ: മനുഷ്യാവകാശ പ്രവർത്തകരുടെ ജില്ലാ സമ്മേളനം പന്ത്രണ്ടാം തീയതി ഞായറാഴ്ച പുതുക്കാട് HRPM ഹാളിൽ വെച്ച് നടന്നു.
ശ്രീ. ഷണ്മുഖൻ മായന്നൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ. ബൈജു കൊരെച്ചാൽ അധ്യക്ഷനായിരുന്നു.
സമ്മേളനത്തിൽ സീനിയർ നേതാവായ ശ്രീ : കുമാരൻ പോത്തിക്കര അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന ചെയർമാൻ ശ്രീ. ജോൺസൺ പുല്ലുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി അനിത സന്തോഷ്, ശ്രീ. ബിനു മാന്ദാമംഗലം എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംഘടനയുടെ പ്രവർത്തന ദിശയെ കുറിച്ച് സംസാരിച്ചു.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അവതരിപ്പിച്ച റിപ്പോർട്ട് അംഗങ്ങൾ വിശദമായി ചർച്ച ചെയ്തു.
പൊതുജനങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ,
സംഘടന അംഗങ്ങളെ ഫോണിലൂടെ അസഭ്യം പറയുന്ന സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവമായ ചര്‍ച്ചകള്‍ നടന്നു.
ഷോർണൂർ–എറണാകുളം ട്രെയിൻ നിലമ്പൂരിൽ നിന്ന് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി, കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു:
പ്രസിഡണ്ട്: ശ്രീ : ബൈജു കൊരെച്ചാൽ
വൈസ് പ്രസിഡണ്ട്: ശ്രീമതി : സുമതി ബാബുക്കുട്ടൻ
സെക്രട്ടറി: ശ്രീ : ഷണ്മുഖൻ മായന്നൂർ
ജോയിന്റ് സെക്രട്ടറി: ശ്രീ : സുധീഷ് കൊരെച്ചാൽ
ട്രഷറർ: ശ്രി : ബെന്നി കൊരെച്ചാൽ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ശ്രീ : ഷിൽജൻ വെള്ളികുളങ്ങര,
ശ്രീമതി : ബബിമോൾ,
ശ്രീമതി : സതി മായന്നൂർ,
ശ്രീ : ജോസഫ് പുതുക്കാട്
കൂടാതെ, വിനു മാന്ദാമംഗലത്തിന് തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് മേൽ സംസ്ഥാന കമ്മിറ്റിയുടെ സ്വതന്ത്ര ചാർജ് നൽകി.
പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചതായി
സംസ്ഥാന ചെയർമാൻ
ശ്രീ ജോൺസൺ പുല്ലുത്തി അറിയിച്ചു.

2 Responses
എച്ച് ആർ പി എം തൃശ്ശൂർ ജില്ല കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും അഭിവാദ്യങ്ങൾ അടുത്ത മൂന്നുവർഷത്തേക്ക് നല്ല രീതിയിൽ ഈ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പുതിയ കമ്മറ്റികൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ എല്ലാ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു