സ്റ്റുവർട്ട് ഇന്നും മനസ്സിൽ തീരാത്ത ഒരു വിശപ്പിന്റെ ഓർമ്മ :
സ്റ്റുവർട്ട് ഇന്നും മനസ്സിൽ തീരാത്ത ഒരു വിശപ്പിന്റെ ഓർമ്മ : അന്ന് 20 രൂപ കൊടുത്താൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ജനകീയ ഹോട്ടലിൽ നിന്ന് ഒരു ഉച്ചഭക്ഷണം കഴിക്കാമായിരുന്നു. അതിന് തൊട്ടപ്പുറത്തുള്ള മറ്റൊരു ഹോട്ടലിൽ കയറിയാൽ അതേ ഭക്ഷണത്തിന് 60 രൂപ കൊടുക്കണം. ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു ഞാൻ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ അതേ പണത്തിൽ രണ്ട് മനുഷ്യർക്കെങ്കിലും ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിയും. […]
മുഖ്യമന്ത്രി ആര്???
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ നീക്കങ്ങൾ. VD സതീശനെ പോലൊരു പ്രതിപക്ഷ നേതാവിനെ മറികടന്ന്ഒരു എംപി മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകൾ ഉയരുമ്പോൾ.സാധാരണ പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും മനസ്സിൽ ചില സ്വാഭാവിക ചോദ്യങ്ങൾ ഉയരുന്നുണ്ട്.നിയമസഭയിൽ പ്രതിപക്ഷത്തെ നേരിട്ട് നയിക്കുന്ന നേതാവിനെ ഒഴിവാക്കിപാർലമെന്റിൽ പ്രവർത്തിക്കുന്ന ഒരാളെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്നതിന്റെ രാഷ്ട്രീയ ലോജിക്ക് എന്താണ്? അതോടൊപ്പം മറ്റൊരു പ്രധാന ചോദ്യവും നിലനിൽക്കുന്നു. ലോക്സഭയും നിയമസഭയും ഒരേ സമയത്ത് വന്നാൽരണ്ട് വലിയ തിരഞ്ഞെടുപ്പുകളെ ഒരുമിച്ച് […]
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ വികലാംഗർക്കുള്ള ഗേറ്റ് അടച്ചിട്ടു
(HRPM) പ്രവർത്തകരായ ബിനുമാന്ദാമംഗലം, ബൈജു കൊരയ്ച്ചാൽ, ഷണ്മുഖൻ മായന്നൂർ എന്നിവർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നേരിട്ട് എത്തി നടത്തിയ പരിശോധനയിൽ, വികലാംഗർക്കായി പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന കവാടം അടച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരോട് വിശദീകരണം തേടുകയും മേൽ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക പരാതി സമർപ്പിക്കുകയും ചെയ്തു. റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വികലാംഗർ അല്ലാത്ത വ്യക്തികൾ അനധികൃതമായി വാഹനം ഓടിച്ചു കയറ്റുന്നത് നിയമലംഘനമാണ്. അത്തരം പ്രവൃത്തികൾ നടത്തിയ വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. […]
കൊല്ലം ആലപ്പുഴ സംയുക്ത ജില്ലാ സമ്മേളനങ്ങൾ :
മനുഷ്യാവകാശ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന Humanistic Rights Protection Movement — HRPM ൻ്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ആലപ്പുഴ–കൊല്ലം ജില്ലാ സംയുക്ത സമ്മേളനം കരുനാഗപ്പള്ളിയിൽ നടന്നു. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും, അവർക്ക് അർഹതപ്പെട്ട നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന HRPM ൻ്റെ നേതൃത്വത്തിൽ മെയ് മൂന്നിന് കരുനാഗപ്പള്ളി ടൗൺ ക്ലബ് ഹാളിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. അബ്ദുൽസലാം പുതിയകാവ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് നഹാസ് കൊരണ്ടിപ്പള്ളി അധ്യക്ഷത […]
HRPM ൻ്റെ ഉറച്ച തീരുമാനവും പ്രവർത്തനവും UDF സ്ഥാനാർത്ഥിയുടെ തോൽവിക്കും, LDF സ്ഥാനാർത്ഥിയുടെ വിജയത്തിനും കാരണമായി.
2026 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ പൂർണതയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ചില ആത്മപരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് HRPM.➡️ എന്റെ നിയോജകമണ്ഡലമായ പുതുക്കാട് നിന്നും ആരംഭിക്കാം. മണ്ഡലത്തിൽ LDF, UDF, NDA എന്നീ മുന്നണികളിലെ സ്ഥാനാർത്ഥികളിൽ ആര് ജയിച്ചാലും, അത് ജനാധിപത്യ വ്യവസ്ഥിതിയുടെ പരമോന്നത വിജയമായി കാണുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് മനുഷ്യാവകാശ പ്രവർത്തകരുടെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. അത്തരം ഉത്തരവാദിത്തങ്ങൾ മാന്യതയുടെയും സംസ്കാരത്തിന്റെയും ഭാഗമായി ഞങ്ങൾ തുടർന്നും പാലിച്ചുവരുന്നു. എന്നാൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയങ്ങൾക്കും […]
നീതിയുടെ വഴിയിൽ എന്റെ യാത്രയും എന്റെ നിലപാടുകളും !

നീതിയുടെ വഴിയിൽ എന്റെ യാത്രയും എന്റെ നിലപാടുകളും ! മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ചിരിക്കുന്ന വഴികൾ എളുപ്പമുള്ളതല്ല. എങ്കിലും, ഞാൻ ഉറച്ചുനിൽക്കുന്നതിൽ ഒരു സത്യം ഉണ്ട് .എന്നെ എതിർക്കുന്നവർക്ക് സത്യത്തോടുള്ള ഭയമാണ്. എന്റെ നിലപാടുകളെയും ആദർശങ്ങളെയും തള്ളിപ്പറയാൻ ശ്രമിക്കുന്നവരും എന്നെ വേട്ടയാടാൻ ശ്രമിക്കുന്നവരും യഥാർത്ഥത്തിൽ അവരുടെ ഉള്ളിൽ ഉള്ള ഒരു ഭയം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഞാൻ പറയുന്നതിൽ സത്യത്തിന്റെ അംശമുണ്ടെന്ന തിരിച്ചറിവാണ് അവരെ അലട്ടുന്നത്. അഴിമതി, അനീതി, നിയമലംഘനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ ഇവക്കെതിരെ […]
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട HRPM NGO പ്രതികരണം :
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട HRPM NGO പ്രതികരണം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് (BDS) വിദ്യാർത്ഥിയായിരുന്ന 22 കാരനായ നിതിൻ രാജിന്റെ മരണം കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്കും സാമൂഹിക ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ, 2026 ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും സംഘടന നിലപാടും ചുവടെ: നിതിന്റെ മരണത്തിന് […]
HUMANISTIC RIGHTS PROTECTION MOVEMENT (HRPM)ആലപ്പുഴ & കൊല്ലം ജില്ലകളുടെ സംയുക്ത സമ്മേളനം :
HUMANISTIC RIGHTS PROTECTION MOVEMENT (HRPM) ആലപ്പുഴ & കൊല്ലം ജില്ലകളുടെ സംയുക്ത സമ്മേളനം : മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുകയും,സാധാരണ ജനങ്ങൾക്ക്നഷ്ടപ്പെടുന്ന നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനും,സമൂഹത്തിൽ ഉയർന്നുവരുന്ന വിവിധ പ്രശ്നങ്ങളിൽനീതിയുടെയും മാനവികതയുടെയും പാത പിന്തുടർന്ന്അതീവ ജാഗ്രതയോടെ ഇടപെടുകയും ചെയ്യുന്നഉത്തരവാദിത്തമുള്ള മനുഷ്യാവകാശ സംഘടനയാണ് HRPM .സാധാരണക്കാർ നേരിടുന്ന അനീതികൾക്കെതിരെധൈര്യത്തോടെ നിലകൊള്ളുകയും,സമൂഹത്തിൽ നീതി, സമത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായിപ്രവർത്തിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ പ്രധാന ദൗത്യമാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഈ യാത്രയിലാണ് 2026 ൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഊർജം […]
പാലപ്പിള്ളി റബ്ബർ തോട്ടത്തിലൂടെ സുരക്ഷിതമായ യാത്ര
കൂടപ്പിറപ്പുകളുടെ കരുതലും – കരുണയും ഉത്തരവാദിത്വമായി ചേർത്തി പിടിക്കുന്ന ഒരു മനുഷ്യ സ്നേഹത്തിൻ്റെ മാതൃക :

HRPM ഔദ്യോഗിക പ്രസ്താവന: കൂടപ്പിറപ്പുകളുടെ കരുതലും – കരുണയും ഉത്തരവാദിത്വമായി ചേർത്തി പിടിക്കുന്ന ഒരു മനുഷ്യ സ്നേഹത്തിൻ്റെ മാതൃക : കേരളത്തിലെ തൃശ്ശൂർ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കുന്ന ആശാവർക്കർ ബബി മോൾ സമൂഹത്തിൻ്റെ മുൻപിൽ ഉയർത്തിക്കാട്ടേണ്ട ഒരു അപൂർവ മാതൃകയാണ് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ പെട്ടുപോകുന്ന സാധാരണക്കാരെ കരുതലോടെ കൈപിടിച്ചു ഉയർത്തുന്ന ഒരു ജനകീയ പദ്ധതിയാണ് ബബി മോൾ ആരംഭിച്ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ കരുതൽ താൽക്കാലികമായികിടപ്പുരോഗികൾ അല്ലാത്തതിനും, എന്നാൽ കയ്യും കാലും ഒടിഞ്ഞതോ […]