മുഖ്യമന്ത്രി ആര്???

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ നീക്കങ്ങൾ.

https://youtu.be/qZ24e6oB6rI?si=I1OuPYKXOzQyOcXu

VD സതീശനെ പോലൊരു പ്രതിപക്ഷ നേതാവിനെ മറികടന്ന്
ഒരു എംപി മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകൾ ഉയരുമ്പോൾ.
സാധാരണ പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും മനസ്സിൽ ചില സ്വാഭാവിക ചോദ്യങ്ങൾ ഉയരുന്നുണ്ട്.
നിയമസഭയിൽ പ്രതിപക്ഷത്തെ നേരിട്ട് നയിക്കുന്ന നേതാവിനെ ഒഴിവാക്കി
പാർലമെന്റിൽ പ്രവർത്തിക്കുന്ന ഒരാളെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്നതിന്റെ രാഷ്ട്രീയ ലോജിക്ക് എന്താണ്?

അതോടൊപ്പം മറ്റൊരു പ്രധാന ചോദ്യവും നിലനിൽക്കുന്നു.

ലോക്സഭയും നിയമസഭയും ഒരേ സമയത്ത് വന്നാൽ
രണ്ട് വലിയ തിരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാനുള്ള രാഷ്ട്രീയ ശക്തിയും സംഘടനാ ഐക്യവും കോൺഗ്രസിന് നിലവിലുണ്ടോ?
തെരഞ്ഞെടുപ്പ് സമയത്ത്
മറ്റ് എംപിമാർക്ക് മത്സരിക്കാൻ പോലും അവസരം നിഷേധിച്ചുവെന്ന തരത്തിലുള്ള വിമർശനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

ഇത് പാർട്ടിക്കുള്ളിലെ ജനാധിപത്യ ചർച്ചകളെ ദുർബലമാക്കുമോ?
അല്ലെങ്കിൽ വിജയ സാധ്യത മാത്രം മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമാണോ?

കേരള രാഷ്ട്രീയം ഇനി ഏത് ദിശയിലേക്ക് നീങ്ങും?
കോൺഗ്രസിന്റെ ഈ നീക്കങ്ങൾ പ്രവർത്തകരിൽ ആത്മവിശ്വാസമോ ആശയക്കുഴപ്പമോ സൃഷ്ടിക്കുമോ?

കാലം തന്നെയാണ് അതിന് ഉത്തരം പറയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *