സംഘടനയുടെ പേരിൽ സർക്കാർ ഓഫീസുകൾ ദുരുപയോഗം ചെയ്യുന്നു.

പ്രിയ സുഹൃത്തുക്കളെ,

ഒരു വർഷം മുൻപ് സംഘടനയിൽ നടന്ന ചില നടപടികളെ കുറിച്ച് ഇതുവരെ പരസ്യപ്രസ്താവന നടത്താതെ നിന്നത് . സംഘടന തുടർച്ചയായി പാലിച്ചുവരുന്ന ഒരു പൊതുസംസ്കാരത്തിന്റെ ഭാഗമായിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പോലും
ഒരു പ്രസ്ഥാനത്തിൽ നിന്നും മാറിനിൽക്കുന്നവർ പരസ്പര ബഹുമാനവും പൊതുമര്യാദയും പാലിക്കണമെന്നാണ് സംഘടന എപ്പോഴും വിശ്വസിച്ചിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചില വ്യക്തികൾ നടത്തിയുവരുന്ന സംഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നതിനാൽ
യാഥാർത്ഥ്യം സമൂഹത്തെ അറിയിക്കേണ്ട സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്.

സംഘടനയുടെ നയങ്ങളോടും പ്രവർത്തന രീതികളോടും യോജിക്കാനാകാത്ത സാഹചര്യത്തിൽ ചിലർ സംഘടന വിട്ടുപോയതും ചിലരെ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയതുമാണ് യാഥാർത്ഥ്യം.

എന്നാൽ അത്തരത്തിൽ സംഘടനയുമായി എല്ലാ ബന്ധവും അവസാനിച്ചിട്ടുള്ള ചില വ്യക്തികൾ
ഇപ്പോഴും സംഘടനയുടെ പഴയ ഐഡി കാർഡുകളും, ടാഗുകളും ദുരുപയോഗം ചെയ്ത് സർക്കാർ ഓഫീസുകൾ ആശുപത്രികൾ പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കുന്നതായും
സംഘടനയുടെ സ്വാധീനം ഉപയോഗപ്പെടുത്തുന്നതായും സംഘടന നേതൃത്വത്തിന്റെ . പ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം, അവർ ഇപ്പോഴും സംഘടനയുടെ പ്രവർത്തകരാണെന്ന തെറ്റായ ധാരണ സൃഷ്ടിച്ച് സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെടുകയും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളും ആവർത്തിക്കപ്പെടുന്നുണ്ട്.

പാലപ്പിള്ളി മേഖലയിൽ സംഘടനയുടെ ചുമതല വഹിച്ചിരുന്ന ഒരാളെയും, മുപ്ലിയം–നന്ദിപുലം മേഖലകളിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റുചിലരെയും ഒരു വർഷം മുൻപ് തന്നെ സംഘടന ഔദ്യോഗികമായി പുറത്താക്കിയതാണ്. ഇവർക്ക് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിലൂടെ പൊതുവായി അറിയിക്കുന്നു.

എന്നിരുന്നാലും സംഘടനയുടെ പേര്, ഐഡി കാർഡ്, പദവി എന്നിവ ദുരുപയോഗം ചെയ്ത് തുടരുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ശക്തമായി മുന്നറിയിപ്പ് നൽകുന്നു.

ഇത് ആവർത്തിക്കപ്പെടുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കൂടുതൽ വ്യക്തമായ വിവരങ്ങളും പുറത്തുവിടേണ്ട സാഹചര്യം സംഘടനയ്ക്ക് ഉണ്ടാകുമെന്നും അറിയിക്കുന്നു.

സംഘടനയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായാണ് ഈ വിശദീകരണം നൽകുന്നത്. സംഘടനയെ തെറ്റായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് തുടർന്നും സ്വീകരിക്കുമെന്ന് പൊതുജനങ്ങളെയും പ്രവർത്തകരെയും അറിയിക്കുന്നു.

സ്നേഹപൂർവ്വം
(HRPM)
സംസ്ഥാന നേതൃത്വം

One Response

  1. H RPMസംഘടനയിൽ നിന്നും തെളിവുകളോടെപുറത്താക്കപ്പെട്ടർ HRPM സംഘടന ഭരണഘടന പ്രകാരം കാർഡുകൾ മരവിപ്പിക്കപ്പെട്ടതാണ്. ഈ കാർഡുകൾ ദുരുപയോഗം ചെയ്യുകയും വ്യാജ മനുഷ്യാവകാശാ പ്രവർത്തകർ ഈ രീതിയിൽ സർക്കാർ സ്ഥാപനങ്ങളെ ഏതെങ്കിലും വിഷയത്തിൽ സമീപിക്കുകയോ ഓഫീസുകളിൽ HRPMവ്യാജ ID കാർഡ് കാണിക്കുകയോ ചെയ്താൽ ആ സ്പോട്ടിൽ തന്നെ അവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണം.👍

Leave a Reply

Your email address will not be published. Required fields are marked *