എച്ച് ആർ പി എം അംഗങ്ങളുടെ സുരക്ഷയ്ക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
പ്രിയപ്പെട്ട എച്ച് ആർ പി എം കുടുംബാംഗങ്ങളേ,
അംഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയെ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളിൽ നടന്ന ചർച്ചകൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവരോടും ഹൃദയംഗമമായ നന്ദിയും ആദരവും അറിയിക്കുന്നു. അതുപോലെ തന്നെ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുന്ന എല്ലാ അംഗങ്ങളോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ഒരു പ്രധാന വിഷയത്തിൽ ചർച്ചയ്ക്ക് അവസരം ലഭിക്കുമ്പോൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് അംഗങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണ്. അതേസമയം, എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചശേഷം സംഘടനയുടെ പൊതുതാൽപര്യം മുൻനിർത്തി തീരുമാനങ്ങൾ സ്വീകരിക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്.
സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷം എച്ച് ആർ പി എം അംഗങ്ങൾക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ഈ പദ്ധതി രാജ്യത്ത് നിയമപരമായും ഔദ്യോഗികമായും പ്രവർത്തിച്ചുവരുന്ന United India Insurance Company യുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ആർക്കൊക്കെ അംഗമാകാം?
✅ നിലവിലെ അംഗങ്ങൾക്ക് ചേരാം
✅ പുതിയ അംഗങ്ങൾക്ക് ചേരാം
✅ പ്രായപരിധി ഒരു തടസമല്ല
ആനുകൂല്യങ്ങൾ
ഒറ്റത്തവണ 1100 രൂപ അടയ്ക്കുന്നതിലൂടെ
10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ
1 ലക്ഷം രൂപ വരെ മെഡിക്കൽ ക്ലെയിം സൗകര്യം (ഇൻഷുറൻസ് തുകയുടെ 10%)
വാഹനാപകടം മാത്രമല്ല, ഇൻഷുറൻസ് നിബന്ധനകൾക്ക് വിധേയമായി മറ്റ് അപകടങ്ങളാൽ മരണപ്പെടുന്ന സാഹചര്യങ്ങളിലും നോമിനിക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
മറ്റു ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വമുള്ളവർക്കും
ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ നിയമപരമായ തടസ്സങ്ങൾ ഇല്ല.
അംഗത്വ ഫീസ്
നിലവിലെ അംഗങ്ങൾ
ഇൻഷുറൻസ് പദ്ധതിക്കായി : 1100 രൂപ
പുതിയ അംഗങ്ങൾ
മെമ്പർഷിപ്പ്, ഐഡി കാർഡ്, ഇൻഷുറൻസ് ഉൾപ്പെടെ : 1800 രൂപ
ഈ പദ്ധതി എന്തുകൊണ്ട്?
ഇന്നത്തെ സാഹചര്യത്തിൽ അപ്രതീക്ഷിതമായ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കാവുന്നതാണ്. വളരെ കുറഞ്ഞ ചെലവിൽ വലിയ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഒരു ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ക്ലെയിം ലഭിക്കാനുള്ള അവസരവും അപകടമരണ സാഹചര്യത്തിൽ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക സുരക്ഷയും അംഗങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അതോടൊപ്പം, സംഘടനയോട് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലും ദുരിതഘട്ടങ്ങളിലും സംഘടനയ്ക്ക് നേരിട്ട് വലിയ സാമ്പത്തിക സഹായം നൽകാൻ കഴിയാത്ത സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു അടിസ്ഥാന സാമ്പത്തിക സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.
സഹകരണം അഭ്യർത്ഥിക്കുന്നു.
സംഘടനയ്ക്ക് പ്രത്യേകിച്ച് ഈ ഇൻഷുറൻസ് പദ്ധതിയിൽ ഒരു രൂപ പോലും
വരുമാനമോ, മറ്റു ലാഭമോ ഇല്ല.
അംഗങ്ങളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയോട് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സംഘടനയുടെ കൂട്ടായ ശക്തിയും അംഗങ്ങളുടെ സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതുവഴി
സംഘടനയുടെ അംഗബലം വർദ്ധിക്കുമെന്ന കാഴ്ചപ്പാടിലുമാണ്
സംഘടന ഈ ഒരു തീരുമാനത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
സ്നേഹപൂർവ്വം,
ജോൺസൺ പുല്ലുത്തി
സ്ഥാപകനും ചെയർമാനും
HRPM
One Response
തീർച്ചയായും നല്ലൊരു ആശയവും നല്ലൊരു തീരുമാനവും ആണ് സംഘടനാ പ്രവർത്തകരുടെ സാമ്പത്തിക സ്വസ്ഥത ലഭിക്കും ആരോഗ്യത്തിനും വേണ്ടി ഇത്തരം നല്ല തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നു