കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥികളാണ്:

കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥികളാണ്:

കേരളം ഭരിക്കാനുള്ള ഉത്തരവാദിത്വം പൊതുജനങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി തിരിച്ചറിയേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ടെന്ന് HRPM
Humanistic Rights Protection Movement :

ഒരു സർക്കാർ മാറാം മന്ത്രിസഭകൾ പുതുക്കാം രാഷ്ട്രീയ നിലപാടുകൾ മാറാം എന്നാൽ വിദ്യാഭ്യാസ രംഗം ഒരിക്കലും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ഇരയാകരുത്.

കാരണം. അത് നേരിട്ട് ബാധിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെയാണ്.

ഇപ്പോൾ കുട്ടികളുടെ വാർഷിക പരീക്ഷകൾ അവസാനിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള സമയമാണ്

ഈ ഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗത്തിലും കൃത്യതയോടെയും മുന്നോട്ട് പോകേണ്ടതാണ്.

ഒരു ഭരണപരമായ മാറ്റത്തിൻ്റേയോ രാഷ്ട്രീയ അനിശ്ചിതത്തിൻ്റേയൊ കാരണത്താൽ
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ല.

കേരളം ഒരുകാലത്ത് അനുഭവിച്ച ചില ദുഃഖകരമായ യാഥാർത്ഥ്യങ്ങൾ ഇന്നും സമൂഹത്തിന്റെ ഓർമ്മയിൽ നിലനിൽക്കുന്നു.

സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതെ വിദ്യാർത്ഥികൾ കാത്തുനിന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്.

സിലബസ് മാറ്റങ്ങൾ നടപ്പിലാക്കിയപ്പോൾ ആവശ്യമായ മുൻപരിചയമോ പരിശീലനമോ ഇല്ലാതെ അധ്യാപകർ ആശയക്കുഴപ്പത്തിലായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പിഴവുകൾ വീണ്ടും ആവർത്തിക്കപ്പെടരുതെന്നാണ്
സംഘടന സൂചിപ്പിക്കുന്നത്.

ഒരു പുതിയ അധ്യയന വർഷം സുതാര്യമായി ആരംഭിക്കണമെങ്കിൽ സർക്കാർ അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്:

എല്ലാ പാഠപുസ്തകങ്ങളും സ്കൂൾ തുറക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ കൈകളിലെത്തിക്കുക.

സിലബസ് മാറ്റങ്ങൾ ഉണ്ടെങ്കിൽ അധ്യാപകർക്ക് സമയബന്ധിതമായ പരിശീലനം നൽകുക.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, കുടിവെള്ളം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുക.

യൂണിഫോം, സ്കോളർഷിപ്പ്, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ വിദ്യാർത്ഥി ക്ഷേമ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക.

സർക്കാർ, Aided, unaided സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സംവിധാനത്തിലും ഏകോപനം ഉറപ്പാക്കുക.

ഒരു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എപ്പോഴാണ് നടക്കുന്നത് എന്നത് രാഷ്ട്രീയപരമായ കാര്യമായിരിക്കാം. എന്നാൽ വിദ്യാഭ്യാസ വകുപ്പ് ഒരു ദിവസവും വൈകാതെ പ്രവർത്തിക്കേണ്ട അത്യാവശ്യ മേഖലയാണ്. ഭരണപരമായ മാറ്റങ്ങൾ നടക്കുമ്പോഴും വിദ്യാഭ്യാസ മേഖലയെ പരിചയസമ്പന്നരായ കൈകളിൽ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

രക്ഷിതാക്കളുടെ ഏറ്റവും വലിയ പ്രതീക്ഷ അവരുടെ മക്കളുടെ വിദ്യാഭ്യാസമാണ്. വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ താറുമാറാക്കുന്ന പരീക്ഷണങ്ങൾ നടത്താതെ അവരുടെ പഠനജീവിതത്തിൽ ആശയക്കുഴപ്പങ്ങളോ അനാവശ്യ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ ഭരണകൂടം ജാഗ്രത പുലർത്തണം.

കേരളം വിദ്യാഭ്യാസ പുരോഗതിയുടെ പേരിൽ രാജ്യത്തിനാകെ മാതൃകയായി കണക്കാക്കപ്പെടുന്ന സംസ്ഥാനമാണ്.

ആ അഭിമാനം നിലനിർത്തണമെങ്കിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രാഷ്ട്രീയത്തിനുമപ്പുറം ജനഹിതത്തെ മുൻനിർത്തിയാകണം.

ഒരു നല്ല ഭരണകൂടത്തിന്റെ മഹത്വം വൻ പ്രഖ്യാപനങ്ങളിലല്ല ഒരു കുട്ടിക്ക് സ്കൂൾ തുറക്കുന്ന ആദ്യദിവസം തന്നെ പുസ്തകം ലഭിക്കുന്നതിലാണ്.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലൂടെ
പുതിയ ഭരണസംവിധാനത്തിന്റെ മാതൃകാപരമായ  തീരുമാനങ്ങളുമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.

ജോൺസൻ പുല്ലുത്തി
മനുഷ്യവകാശ പ്രവർത്തകൻ
Humanistic Rights Protection Movement :MOB : +919037713790
ഇമെയിൽ: hrpmtcr@gmail.com
വെബ്സൈറ്റ്: https://hrpm.in/

One Response

  1. ഒരു നല്ല ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാനപ്പെട്ട ഉത്തരവാദിത്വം നിർവഹിച്ചുകൊണ്ടിരുന്ന ഒരു വിഭാഗം ആയിരുന്നു അധ്യാപകർ പഴയകാലത്തെ പോലെയുള്ള ഗുരുശിഷ്യബന്ധം പോലും ഇല്ലാതെയായി . ശമ്പളത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്ന വിഭാഗമായി അധ്യാപകർ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ പോലും കൃത്യതയോടെ ഇടപെടുന്ന അധ്യാപകർ വിരളമാണ്. കുഞ്ഞുങ്ങളിലെ സ്വഭാവരൂപീകരണത്തിൽ ഇന്നത്തെ അധ്യാപകർ വളരെ പിന്നിലാണ് ശിക്ഷണത്തിന്റെ കാര്യത്തിൽ ആയാലും വളരെ പിറകിലാണ് വടിയെടുത്ത് കുട്ടികളെ തല്ലിയിരുന്ന കാലത്ത് എത്രയോ മര്യാദക്കാരായിരുന്നു കുട്ടികൾ ശിക്ഷണരീതിയുള്ള മാറ്റം വിദ്യാർത്ഥികളെ സഹാനുഭൂതി ഇല്ലാത്തവരും ക്രൂരന്മാരും കുറ്റവാളികളും ആക്കി തീർത്തു

Leave a Reply

Your email address will not be published. Required fields are marked *