പുതുക്കാടിന്റെ വികസനം ആരും തടയരുത് : ജനങ്ങളുടെ സുരക്ഷയും ഭാവിയും ഒരുപോലെ സംരക്ഷിക്കണം

ജോൺസൺ പുല്ലുത്തിമനുഷ്യാവകാശ പ്രവർത്തകൻ HRPM സംസ്ഥാന ചെയർമാൻ ബഹുമാന്യരായ സുഹൃത്തുക്കളെ : പുതുക്കാടിന്റെ വികസനം കാലത്തിന്റെ ആവശ്യമാണ്. ദേശീയപാത വികസനം എത്രയും വേഗം പൂർത്തീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് പുതുക്കാടുള്ള ഭൂരിഭാഗം ജനങ്ങളും. വർഷങ്ങളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്ക്, അപകടങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതേസമയം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തുന്ന പ്രളയസാധ്യത, പരിസ്ഥിതി സംരക്ഷണം, ഭാവി വികസനം തുടങ്ങിയ ആശങ്കകൾ പൂർണമായും തള്ളിക്കളയേണ്ടതല്ല. അത്തരം വിഷയങ്ങൾ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും സർക്കാർ ഏജൻസികളും […]
സംഘടന പ്രസ്താവന
കൂടപ്പിറപ്പുകളുടെ കരുതലിന് കൈത്താങ്ങാകാമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് HRPM നേതൃത്വം സമൂഹത്തിലെ സാധാരണക്കാരുടെ ദുരിതങ്ങൾ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിസ്വാർത്ഥ സേവനത്തിലൂടെ മാതൃക സൃഷ്ടിക്കുന്ന തൃശ്ശൂർ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർ ശ്രീമതി ബബി മോൾ നടപ്പിലാക്കുന്ന കൂടപ്പിറപ്പുകളുടെ കരുതൽ പദ്ധതി അഭിനന്ദനാർഹവും സമൂഹത്തിന് പ്രചോദനവുമാണെന്ന് സംഘടന നേതൃത്വം അഭിപ്രായപ്പെട്ടു. താൽക്കാലികമായി കിടപ്പുരോഗികളല്ലെങ്കിലും അപകടങ്ങൾ, ശസ്ത്രക്രിയകൾ, അസ്ഥി ഒടിവുകൾ തുടങ്ങിയ സാഹചര്യങ്ങൾ കാരണം വീൽചെയർ, വാക്കർ, കമോഡ് ചെയർ തുടങ്ങിയ സഹായോപകരണങ്ങൾ ആവശ്യമായി വരുന്ന നിർധനർക്കായി അവ സൗജന്യമായി […]
സാധാരണക്കാരുടെ സാമ്പത്തികശേഷിക്ക് വിധേയമായുള്ള സർക്കാർ നിയന്ത്രിത ചാരായം വീണ്ടും കേരളത്തിൽ ഉണ്ടാകണമെന്ന് HRPM .

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കണം: കേരളത്തിന് ഒരു പുതിയ മദ്യനയം വേണം. HRPM നയപ്രഖ്യാപന കുറിപ്പ്. കേരള സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്നത് പരിഗണിക്കുന്നുവെന്ന വാർത്ത പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിലർ അതിനെ എതിർക്കുമ്പോൾ മറ്റുചിലർ യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു നയപരമായ സമീപനമായാണ് കാണുന്നത്. HRPM-ന്റെ നിലപാട് വ്യക്തമാണ് :ഞങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്ന നയങ്ങൾ സമൂഹത്തിന് ഗുണകരമാകില്ലെന്നും വിശ്വസിക്കുന്നു. പൊതുജനാരോഗ്യം സാമൂഹിക സുരക്ഷ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ എന്നിവയെ […]
മനസ്സിൻ്റെ വിലാപം
ഞാൻ പൂർണ്ണനല്ല… പക്ഷേ അനീതിക്കെതിരെ മൗനം പാലിക്കാൻ കഴിയാത്ത ഒരാളാണ്. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ. പ്രശസ്തിയോ പദവിയോ അല്ല എന്റെ ലക്ഷ്യം . മനുഷ്യരുടെ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടാൻ ഞാൻ ശ്രമിക്കുന്നു. നിയമപരമായ അവകാശങ്ങളെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. വാക്കുകൾ കൊണ്ട് മാത്രം അല്ല, കഴിയുന്നിടത്തോളം പ്രവർത്തനങ്ങളിലൂടെ മാറ്റം സൃഷ്ടിക്കണമെന്നാണ് […]
ഇൻഷുറൻസ് പദ്ധതി
എച്ച് ആർ പി എം അംഗങ്ങളുടെ സുരക്ഷയ്ക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രിയപ്പെട്ട എച്ച് ആർ പി എം കുടുംബാംഗങ്ങളേ, അംഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയെ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളിൽ നടന്ന ചർച്ചകൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവരോടും ഹൃദയംഗമമായ നന്ദിയും ആദരവും അറിയിക്കുന്നു. അതുപോലെ തന്നെ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുന്ന എല്ലാ അംഗങ്ങളോടും പ്രത്യേകം നന്ദി […]
സംഘടനാ അറിയിപ്പ്അറിയിപ്പ് നൽകുന്നത്: ചെയർമാൻ
പ്രിയ സഹപ്രവർത്തകരേ. സംഘടനയുടെ വളർച്ചയും ശക്തിപ്പെടുത്തലും ലക്ഷ്യമാക്കി മുമ്പ് എടുത്തിട്ടുള്ള ചില നിർണായക തീരുമാനങ്ങൾ വിവിധ സാഹചര്യങ്ങൾ കാരണം ഇതുവരെ പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ തീരുമാനങ്ങൾ മുഴുവൻ പ്രാബല്യത്തിൽ വരുത്തേണ്ട സമയമാണ് എത്തിയിരിക്കുന്നത്. ഏകദേശം ഒരു വർഷം മുമ്പ് കൈക്കൊണ്ട തീരുമാനങ്ങളിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. സംഘടനയുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രധാന തീരുമാനങ്ങൾ ജില്ലാ സമ്മേളനങ്ങൾ നടത്താത്ത ജില്ലകളിൽ […]
കാലവർഷം വരും മുമ്പ് കേരളം ചെയ്യേണ്ട മുന്നൊരുക്കങ്ങൾ ? പുല്ല് വെട്ടൽ മാത്രം പോര :
പറഞ്ഞ് പറഞ്ഞ് മറ്റൊരു കാലവർഷം കൂടി അടുത്തെത്തിയിരിക്കുകയാണ്പതിവുപോലെ റോഡരികിലെ പുല്ലുകൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങൾ പല സ്ഥലങ്ങളിലും കാണാം. എന്നാൽ കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥാ സാഹചര്യവും പരിഗണിക്കുമ്പോൾ കാലവർഷക്കെടുതികളെ നേരിടാൻ പുല്ല് വെട്ടുന്നതുകൊണ്ട് മാത്രം മതിയാകില്ല. പ്രളയം, ഉരുൾപൊട്ടൽ, വെള്ളക്കെട്ട്, വൈദ്യുതി അപകടങ്ങൾ, ഗതാഗത തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സമഗ്രമായ മുന്നൊരുക്കങ്ങൾ അനിവാര്യമാണ്. കേരളത്തിലെ പല പുഴകളിലും തോടുകളിലും കാനകളിലും മരക്കൊമ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടി ജലപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. മഴ […]
സംഘടനയുടെ പേരിൽ സർക്കാർ ഓഫീസുകൾ ദുരുപയോഗം ചെയ്യുന്നു.
പ്രിയ സുഹൃത്തുക്കളെ, ഒരു വർഷം മുൻപ് സംഘടനയിൽ നടന്ന ചില നടപടികളെ കുറിച്ച് ഇതുവരെ പരസ്യപ്രസ്താവന നടത്താതെ നിന്നത് . സംഘടന തുടർച്ചയായി പാലിച്ചുവരുന്ന ഒരു പൊതുസംസ്കാരത്തിന്റെ ഭാഗമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പോലുംഒരു പ്രസ്ഥാനത്തിൽ നിന്നും മാറിനിൽക്കുന്നവർ പരസ്പര ബഹുമാനവും പൊതുമര്യാദയും പാലിക്കണമെന്നാണ് സംഘടന എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചില വ്യക്തികൾ നടത്തിയുവരുന്ന സംഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നതിനാൽയാഥാർത്ഥ്യം സമൂഹത്തെ അറിയിക്കേണ്ട സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. സംഘടനയുടെ നയങ്ങളോടും […]
മനുഷ്യഹൃദയങ്ങളുടെ മുറിവുകളും ക്ഷമയുടെ മഹത്വവും :
പ്രിയപ്പെട്ടവരെ, എൻ്റെ ജീവിതത്തിൽ നേരിട്ട് അനുഭവിച്ച ചില യാഥാർത്ഥ്യങ്ങളാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. ഇത് ആരെയെങ്കിലും കുറ്റപ്പെടുത്താനോ അപമാനിക്കാനോ വേണ്ടിയല്ല. മറിച്ച്, മനുഷ്യബന്ധങ്ങളുടെ സത്യാവസ്ഥയെ കുറിച്ച് നമുക്ക് ഒരുമിച്ച് ചിന്തിക്കാനാണ് ഈ കുറിപ്പ്. ജീവിതത്തിൽ നമ്മൾ പലരെയും വിശ്വസിക്കും. സ്നേഹിക്കും. ഹൃദയം തുറന്ന് ചേർത്ത് പിടിക്കും. ചിലർ നമ്മുടെ ആത്മാർത്ഥത മനസ്സിലാക്കി അതിനെ ബഹുമാനിക്കും. എന്നാൽ ചിലർ അതേ ആത്മാർത്ഥതയെ തന്നെ സ്വന്തം സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നതും ജീവിതത്തിൽ കാണേണ്ടി വരും. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ പറയുന്ന […]
കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥികളാണ്:
കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥികളാണ്: കേരളം ഭരിക്കാനുള്ള ഉത്തരവാദിത്വം പൊതുജനങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി തിരിച്ചറിയേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ടെന്ന് HRPMHumanistic Rights Protection Movement : ഒരു സർക്കാർ മാറാം മന്ത്രിസഭകൾ പുതുക്കാം രാഷ്ട്രീയ നിലപാടുകൾ മാറാം എന്നാൽ വിദ്യാഭ്യാസ രംഗം ഒരിക്കലും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ഇരയാകരുത്. കാരണം. അത് നേരിട്ട് ബാധിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെയാണ്. ഇപ്പോൾ കുട്ടികളുടെ വാർഷിക പരീക്ഷകൾ അവസാനിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള […]