മനുഷ്യാവകാശ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന Humanistic Rights Protection Movement — HRPM ൻ്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ആലപ്പുഴ–കൊല്ലം ജില്ലാ സംയുക്ത സമ്മേളനം കരുനാഗപ്പള്ളിയിൽ നടന്നു.
സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും, അവർക്ക് അർഹതപ്പെട്ട നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന HRPM ൻ്റെ നേതൃത്വത്തിൽ മെയ് മൂന്നിന് കരുനാഗപ്പള്ളി ടൗൺ ക്ലബ് ഹാളിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
അബ്ദുൽസലാം പുതിയകാവ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് നഹാസ് കൊരണ്ടിപ്പള്ളി അധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട എം.എൽ.എ
C R മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. HRPM സംസ്ഥാന ചെയർമാൻ ജോൺസൺ പുല്ലുത്തി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അനിത സന്തോഷ് , ബിനു മാനാമംഗലം സംഘടന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ സാമൂഹിക വിഷയങ്ങളും അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും അംഗങ്ങളിൽ ഗൗരവത്തോടെയുള്ള ചർച്ചകൾ നടന്നു .
സമ്മേളനത്തിന്റെ ഭാഗമായി പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുൽസലാം പുതിയകാവ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നവാസ് ഇബ്രാഹിം, സുധീർ കാട്ടിൽതറയിൽ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
നവാബ് എം.എച്ച് ജനറൽ സെക്രട്ടറിയായും, ഇർഷാദ് മന്നാനി ചന്ദനത്തോപ്പ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നിസാം കൊച്ചയ്യത്ത്, സുഭാഷ് ബി. കുറ്റിത്തറ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ശ്രിമതി രമ മോഹൻ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ലിസി മേരിക്കുട്ടി, ഷറഫുദ്ദീൻ, സബീർ വവ്വാക്കാവ്, വിജയകുമാരി, ഹസീദ വവ്വാക്കാവ്, മോഹനൻ, ഷിബു, നവാസ് ഹമീദ് കുഞ്ഞു, സുബാഷ് ബാലൻ, നവാസ് കൊച്ചയ്യത്ത്, ഷേർളി, ഡോ. നഹാസ് പുതിയകാവ്, ഹിമ, ഹാഷിം ഫൈസൽ, ഫസ്സൽ, വിജയകുമാരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചതായി സംസ്ഥാന ചെയർമാൻ അറിയിച്ചു.
ശ്രിമതി രമ മോഹൻ നന്ദി രേഖപ്പെടുത്തി. അധ്യക്ഷ ഇൻചാർജ് അനിത സന്തോഷ് സമ്മേളനം പിരിച്ചുവിട്ടു.
One Response
ആലപ്പുഴ കൊല്ലം പുതിയ ജില്ലാ കമ്മിറ്റി മെമ്പർമാർക്കും ആശംസകൾ നേരുന്നു
ത്രിശൂർ ജില്ല പ്രസിഡൻ്റ് ബൈജു കൊരെച്ചാൽ