HRPM ഔദ്യോഗിക പ്രസ്താവന:
കൂടപ്പിറപ്പുകളുടെ കരുതലും – കരുണയും ഉത്തരവാദിത്വമായി ചേർത്തി പിടിക്കുന്ന ഒരു മനുഷ്യ സ്നേഹത്തിൻ്റെ മാതൃക :
കേരളത്തിലെ തൃശ്ശൂർ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കുന്ന ആശാവർക്കർ ബബി മോൾ സമൂഹത്തിൻ്റെ മുൻപിൽ ഉയർത്തിക്കാട്ടേണ്ട ഒരു അപൂർവ മാതൃകയാണ് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്.
ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ പെട്ടുപോകുന്ന സാധാരണക്കാരെ കരുതലോടെ കൈപിടിച്ചു ഉയർത്തുന്ന ഒരു ജനകീയ പദ്ധതിയാണ് ബബി മോൾ ആരംഭിച്ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ കരുതൽ
താൽക്കാലികമായി
കിടപ്പുരോഗികൾ അല്ലാത്തതിനും, എന്നാൽ കയ്യും കാലും ഒടിഞ്ഞതോ അടിയന്തര ശസ്ത്രക്രിയകൾ കഴിഞ്ഞതോ മൂലം സഹായോപകരണങ്ങൾ അനിവാര്യമായവർക്കായി വീൽചെയർ, വാക്കർ, കമോഡ് ചെയർ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയും ഉപയോഗം കഴിഞ്ഞാൽ തിരികെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു കരുണാപദ്ധതിയാണ് ഇത്.
തൃശ്ശൂർ കോർപ്പറേഷൻ രാമവർമ്മപുരം ഡിവിഷനിലെ കൗൺസിലറുടെയും ജാക്ക് ടീമിന്റെയും അറിവോടുകൂടി സ്വന്തം വസതിയെ തന്നെ ഈ സേവനത്തിനായി കേന്ദ്രമാക്കി മാറ്റിയിരിക്കുന്നതിൽ ബബിമോളുടെ ആത്മാർത്ഥതയും സമർപ്പണവും വ്യക്തമാണ്.
ഇതോടൊപ്പം 2025-ൽ ആരോരുമില്ലാത്ത ഒരു അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ സംരക്ഷണത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നത് ബബിമോളുടെ സേവന മനസ്സിന്റെ വ്യാപ്തി എത്രത്തോളം വിശാലമാണെന്ന് തെളിയിക്കുന്നു.
ആശാവർക്കർ സേവനം
പതിനാറാം വർഷത്തിലേക്ക് കടക്കുന്ന ജീവിത
സാഹചര്യങ്ങളിൽ സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഈ മനുഷ്യസ്നേഹിയായ പ്രവർത്തകയുടെ സേവനം ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങാതെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും
മാതൃകാപരമായ രീതിയിൽ
ഉയർന്നിരിക്കുന്നു.
സമൂഹത്തിൽ പരസ്പര കരുതലിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന ഈ പദ്ധതി പലർക്കും പ്രചോദനമാകുന്ന ഒരു മാതൃകയാണ്.
കേരളത്തിലെ പ്രധാന മനുഷ്യവകാശ പ്രസ്ഥാനമായ HRPM ൻ്റെ പ്രസ്താവന
സമൂഹത്തിന്റെ യഥാർത്ഥ ശക്തി കരുണയിലും പങ്കുവെയ്ക്കലിലുമാണ്. വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർ ആരംഭിച്ച കൂടപ്പിറപ്പുകളുടെ കരുതൽ എന്ന പദ്ധതി
മനുഷ്യസ്നേഹത്തിന്റെ അത്യുത്തമ ഉദാഹരണമാണ്.
സ്വന്തം പരിമിതികളിൽ നിന്നുകൊണ്ട് പോലും മറ്റൊരാളുടെ വേദന കുറയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തെ കൂടുതൽ
മനുഷ്യത്വപരമായി
ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ഈ മഹത്തായ പ്രവർത്തനത്തിൻ്റെ പിന്നിൽ നിൽക്കുന്ന എല്ലാ സുമനസ്സുകൾക്കും പിന്തുണ നൽകിയ ജനപ്രതിനിധികൾക്കും പ്രവർത്തകയ്ക്കും ഹൃദയപൂർവ്വം അഭിനന്ദനം രേഖപ്പെടുത്തുന്നു.
ഇത്തരം മാതൃകാപരമായ പദ്ധതികൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണ്.
കൂടപ്പിറപ്പുകളുടെ കരുതൽ എന്ന ഈ സംരംഭം ഒരു പദ്ധതി മാത്രമല്ല അത് ഒരു സന്ദേശമാണ്: നമ്മൾ ഒരുമിച്ച് നിൽക്കുമ്പോൾ ഒരാളും ഒറ്റപ്പെടുന്നില്ല. സമൂഹത്തെ ചേർത്തിപ്പിടിക്കുന്ന
ശ്രീമതി : ബബി മോൾക്ക് കരുതലും താങ്ങും ആകേണ്ടത് ഈ സമൂഹത്തിൻ്റെയും ,
Humanistic Rights Protection Movement (HRPM)
എന്ന മനുഷ്യവകാശ സംരക്ഷണ പ്രസ്ഥാനത്തിന്റെയും
ബാധ്യതയും ഉത്തരവാദിത്വമാണ് .
ബബി മോൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹത്തിൻ്റെ മാതൃക
ഒരുപാട് ഉയരങ്ങളിലേക്ക്
വളരെ വേഗത്തിൽ തന്നെ എത്തിച്ചേരട്ടെയെന്ന
ആശംസയോടെ.
പ്രസ്ഥാനത്തിന് വേണ്ടി
ചെയർമാൻ
ജോൺസൺ പുല്ലുത്തി
+919037713790
https://hrpm.in/
