മനുഷ്യാവകാശ പ്രവർത്തകരിൽ വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് സ്ഥാനം ഉണ്ടാകാൻ പാടില്ല :
പ്രിയപ്പെട്ട HRPM അംഗങ്ങളേ : ഇത് വായിക്കാൻ അല്പം സമയം വേണം. സംഘടനയിലെ എല്ലാവർക്കും ഞാൻ നൽകുന്ന ബഹുമാനം കണക്കിലെടുത്ത് പൂർണ്ണമായും വായിക്കണമെന്ന് നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു. ഈ ഗ്രൂപ്പ് നമ്മുടെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ വേദികളിലൊന്നാണ്. സംഘടനയുടെ നയങ്ങളും ആദർശങ്ങളും പ്രവർത്തനരീതിയും സഞ്ചാരപഥവും ഈ ഗ്രൂപ്പിലൂടെ വായിച്ചും കേട്ടും മനസ്സിലാക്കിയിട്ടുള്ള നിരവധി അംഗങ്ങൾ നമ്മോടൊപ്പമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അടുത്ത കാലത്ത് സംഘടനയിൽ പുതുതായി എത്തിയ ചില അംഗങ്ങൾക്ക് പ്രത്യേകിച്ച് ചെയർമാന്റെ […]
പ്രിയപ്പെട്ട HRPM അംഗങ്ങളേ :
നമ്മുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 4-ന് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഏറെ പ്രതീക്ഷയോടെയും ആത്മാർത്ഥതയോടെയും മുന്നോട്ടുപോകുകയായിരുന്നു. സമ്മേളനത്തിനായി ഹാൾ, രസീത് വിതരണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്. എന്നാൽ സംഘടനയുടെ ഭാവിയെയും സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യത്തെയും പരിഗണിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു അവസരം നമ്മുടെ മുന്നിൽ വന്നിരിക്കുകയാണ്. മറ്റൊരു അനുയോജ്യമായ തീയതിയിൽ സമ്മേളനം സംഘടിപ്പിച്ചാൽ രാജ്യത്തെ ശ്രദ്ധേയനായ ആഭ്യന്തരമന്ത്രിയെസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായുംമുഖ്യ അതിഥികളായി മറ്റു മന്ത്രിമാരേയും എത്തിക്കാനുള്ള സാധ്യത അറിയിക്കപ്പെട്ടിട്ടുണ്ട്. ഇത് സാധാരണയായി കാണാവുന്ന ഒരു മാറ്റമല്ല. നമ്മുടെ സംഘടനയുടെ […]
സമ്മേളനം 2026
സംസാരത്തേക്കാൾ പ്രവർത്തനമാണ് പ്രധാനം . എല്ലാവർക്കും നമസ്കാരം. ഞാൻ ചെയർമാൻ ജോൺസൺ പുല്ലുത്തി. നമ്മുടെ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ പൊതുവിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു എന്നത് സന്തോഷകരമായ യാഥാർത്ഥ്യമാണ്. അതോടൊപ്പം തന്നെ ചില മേഖലകളിൽ ഇനിയും കൂടുതൽ ശ്രദ്ധയും ആത്മാർത്ഥമായ ഇടപെടലുകളും ആവശ്യമാണെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു സമ്മേളനത്തിന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ടത് സംസാരമല്ല പ്രവർത്തനമാണ്.നമ്മുടെ വാക്കുകൾ പ്രവർത്തികളായി മാറുമ്പോഴാണ് ഒരു സംഘടനയുടെ ശക്തി യഥാർത്ഥത്തിൽ പ്രകടമാകുന്നത്. ഏതൊരു പൊതുപ്രസ്ഥാനത്തിലും അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളും സ്വാഭാവികമാണ്. എന്നാൽ അവയെ […]
ഏകോപനം
HUMANISTIC RIGHTS PROTECTION MOVEMENT (HRPM) സംസ്ഥാന സമ്മേളനം – സംഘാടക പ്രവർത്തന റിപ്പോർട്ട് & ചുമതല ക്രമീകരണം പ്രിയ സഹപ്രവർത്തകരേ : നമ്മുടെ പ്രസ്ഥാനംസംസ്ഥാന സമ്മേളനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിവിധ തലങ്ങളിൽ ആവശ്യമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ വിജയത്തിന് സംഘടനയിലെ ഓരോ അംഗത്തിന്റെയും സജീവമായ പങ്കാളിത്തവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണ്……..സമ്മേളനവുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനിച്ചിട്ടുള്ളതും ഇനി പൂർത്തീകരിക്കേണ്ടതുമായ പ്രധാന പ്രവർത്തനങ്ങൾ താഴെ ക്രമീകരിക്കുന്നു. ……- എല്ലാ കാര്യങ്ങളിലും ഉൾക്കാഴ്ചയോടുകൂടിയാണ് നമ്മൾ […]
⭐ HRPM Rights Team Structure
നിലവിലെ പദവിയും പുതിയ പേരുകളും : സംസ്ഥാന പ്രസിഡന്റ് .Chairman State Lead സംസ്ഥാന സെക്രട്ടറി .State Core സംസ്ഥാന വൈസ് പ്രസിഡന്റ്.State Co-Lead സംസ്ഥാന ജോയിന്റ് സെക്രട്ടറി.State Co-Core സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.State Core Member ജില്ലാ പ്രസിഡന്റ്.District Lead ജില്ലാ സെക്രട്ടറി.District Core ജില്ലാ വൈസ് പ്രസിഡന്റ്.District Co-Lead ജില്ലാ ജോയിന്റ് സെക്രട്ടറി.District Co-Core ജില്ലാ എക്സിക്യൂട്ടീവ് അംഗം .District Core Member സംസ്ഥാന കമ്മിറ്റി അംഗം.State Rights Member താലൂക്ക് പ്രസിഡന്റ് .Taluk […]
സ്വാതന്ത്ര്യദിനാഘോഷം :
HRPM (Humanistic Rights Protection Movement) ഔദ്യോഗിക അറിയിപ്പ്: പ്രിയപ്പെട്ട HRPM സഹപ്രവർത്തകരേ. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി HRPM സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 15-ന് ദേശീയ പതാക ഉയർത്തൽ, പൊതുയോഗം, മനുഷ്യാവകാശ-പൗരാവകാശ ബോധവൽക്കരണ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചിരിക്കുന്നു. ദേശീയ പതാകയ്ക്കും ദേശീയ ഗാനത്തിനും അർഹിക്കുന്ന എല്ലാ ആദരവും നൽകി രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന നിലപാടോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടി ക്രമം രാവിലെ 9.30 ന് – ദേശീയ പതാക ഉയർത്തൽ. […]
ഭരണഘടന :
ഹ്യൂമനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM) ഭരണഘടന : 1. പേര് ഈ സംഘടനയുടെ പേര് ഹ്യൂമനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (Humanistic Rights Protection Movement – HRPM) എന്നായിരിക്കും. 2. പ്രവർത്തന പരിധി സംഘടനയുടെ പ്രവർത്തന പരിധി ഇന്ത്യ റിപ്പബ്ലിക്കിന്റെ മുഴുവൻ പ്രദേശവും ആയിരിക്കും. 3. ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും യുവതി-യുവാക്കൾ, വീട്ടമ്മമാർ, തൊഴിലാളികൾ, തൊഴിൽരഹിതർ, വിദ്യാർത്ഥികൾ, കുട്ടികൾ, നിർധനർ, അവശർ, നിരാലംബർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജാതി, മത, വർഗം, ഭാഷ, ലിംഗം […]
പ്രിയ സഹപ്രവർത്തകരേ :
പ്രിയ സഹപ്രവർത്തകരേ : എല്ലാവരോടും ചില കാര്യങ്ങൾ പങ്കുവെക്കാനാണ് ഈ കുറിപ്പ്. നിങ്ങൾ എന്നെ എങ്ങനെ വിലയിരുത്തുന്നു എങ്ങനെ കാണുന്നു എന്നത് നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അതിനെ ബഹുമാനിക്കുന്നതോടൊപ്പം എന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചില യാഥാർത്ഥ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ന് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ ഒരു നിമിഷം പോലും ഒഴിവില്ലാത്ത തരത്തിലുള്ള പൊതുപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും എന്റെ ചുമലിലുണ്ട്.ഇത് എന്റെ വ്യക്തിപരമായ തൊഴിൽ സംബന്ധമായ തിരക്കുകളല്ല :മറിച്ച് സമൂഹത്തിനും പൊതുജനങ്ങൾക്കും […]
സെക്രട്ടറി നിയമനം
പ്രിയപ്പെട്ട എച്ച്.ആർ.പി.എം കുടുംബാംഗങ്ങളേ : സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ വ്യക്തി എന്ന നിലയിൽ നമ്മുടെ സംഘടനയുടെ ഭരണഘടനയെയും സംഘടനാ സംസ്കാരത്തെയും സംബന്ധിച്ച് ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. എച്ച്.ആർ.പി.എം എന്നും അതിന്റെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് പിന്തുടരുന്നത്.നമ്മുടെ സംഘടനയുടെ യഥാർത്ഥ ശക്തിയും അടിത്തറയും ഭരണഘടന തന്നെയാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തിലൂടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. പരസ്പര ബഹുമാനവും സാഹോദര്യവുമാണ് നമ്മുടെ സംഘടനയുടെ മുഖമുദ്ര.ഇത് ഒരു മുദ്രാവാക്യം മാത്രമല്ല. മറിച്ച് ഓരോ അംഗവും പാലിക്കേണ്ട […]
ഇൻഷുറൻസ് പദ്ധതി
എച്ച് ആർ പി എം അംഗങ്ങളുടെ സുരക്ഷയ്ക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രിയപ്പെട്ട എച്ച് ആർ പി എം കുടുംബാംഗങ്ങളേ, അംഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയെ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളിൽ നടന്ന ചർച്ചകൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവരോടും ഹൃദയംഗമമായ നന്ദിയും ആദരവും അറിയിക്കുന്നു. അതുപോലെ തന്നെ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുന്ന എല്ലാ അംഗങ്ങളോടും പ്രത്യേകം നന്ദി […]