പ്രിയ സഹപ്രവർത്തകരേ :
എല്ലാവരോടും ചില കാര്യങ്ങൾ പങ്കുവെക്കാനാണ് ഈ കുറിപ്പ്.
നിങ്ങൾ എന്നെ എങ്ങനെ വിലയിരുത്തുന്നു എങ്ങനെ കാണുന്നു എന്നത് നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അതിനെ ബഹുമാനിക്കുന്നതോടൊപ്പം എന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചില യാഥാർത്ഥ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
ഇന്ന് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ ഒരു നിമിഷം പോലും ഒഴിവില്ലാത്ത തരത്തിലുള്ള പൊതുപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും എന്റെ ചുമലിലുണ്ട്.
ഇത് എന്റെ വ്യക്തിപരമായ തൊഴിൽ സംബന്ധമായ തിരക്കുകളല്ല :
മറിച്ച് സമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി ഏറ്റെടുത്ത നിരവധി ഉത്തരവാദിത്വങ്ങളാണ്.
ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓരോന്നും ഗ്രൂപ്പുകളിലോ പൊതുവേദികളിലോ വിശദീകരിച്ച് അവതരിപ്പിക്കുന്ന ശീലം എനിക്കില്ല.
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ചില വിവരങ്ങൾ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും എന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും അതിൻ്റെ പിന്നിലെ പരിശ്രമങ്ങളും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് സ്വാഭാവികമാണ്.
അടുത്തിടെ മനുഷ്യാവകാശ പ്രവർത്തന രംഗത്തേക്ക് എന്നെ കൈപിടിച്ച് നയിച്ച ഒരു മുതിർന്ന സാമൂഹിക പ്രവർത്തകൻ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വലിയൊരു പ്രതിസന്ധി നേരിട്ടു.
ഒരുപാട് ബന്ധങ്ങൾ ഉണ്ടായിരുന്ന വലിയൊരു മനുഷ്യൻ അദ്ദേഹം സഹായം തേടി ആദ്യം എത്തിയത് എന്റെ അടുത്തേക്കായിരുന്നു.
ക്ഷണം നേരം കൊണ്ട് അദ്ദേഹത്തിന്റെ പ്രശ്നത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി അല്ലെങ്കിൽ നടത്താനുള്ള അവസരം മണ്ണുത്തി സ്റ്റേഷനിൽ നിന്നു തന്നെ ലഭിക്കുകയുണ്ടായി.
ആ ഇടപെടൽ വഴി
അദ്ദേഹത്തിന് ആത്മവിശ്വാസവും പിന്തുണയും നൽകാൻ കഴിഞ്ഞത് ഒരു സംഘടനാ നേട്ടമെന്നതിലുപരി എന്റെ മാനുഷിക ഉത്തരവാദിത്വമായി ഞാൻ കാണുന്നു.
ഇത്തരം പ്രവർത്തനങ്ങൾ ഞാൻ ചെയ്യുന്നത് അംഗീകാരത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ല. മനുഷ്യനോടുള്ള കരുതലും ധാർമികബോധവുമാണ് അതിന്റെ അടിസ്ഥാനം.
ഈ നിലപാട് സ്വീകരിക്കുന്ന ഏതൊരുവ്യക്തിയും ജനഹൃദയങ്ങളിൽ അറിയാതെ സേവ് ചെയ്യപ്പെടും.
എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ വിശദമായി അവതരിപ്പിക്കാത്തതിനാൽ തെറ്റിദ്ധാരണകൾക്കും അവിശ്വാസത്തിനും ഇടയാകാറുണ്ട്. അവിശ്വാസത്തിന് കാരണമാകുന്നതും കൂടെയുള്ളവർ തന്നെയാണ്.
ഇന്നും തീരാത്ത നിരവധി പ്രശ്നങ്ങൾക്കിടയിലൂടെ നാം മുന്നോട്ട് പോകുകയാണ്. പലർക്കും പരിഹാരമില്ലെന്ന് തോന്നുന്ന വിഷയങ്ങളിൽ പോലും വ്യക്തമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. കുടുംബങ്ങളെ ഒന്നിപ്പിക്കാനും സമൂഹത്തിൽ സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
അതുപോലെ അതീവ ഗൗരവമുള്ള ഒരു കേസ് അടുത്ത ഞായറാഴ്ച കാലത്ത് 10 മണിക്ക് ഓഫീസിൽ സംഭവിക്കുന്നു.
ഇവിടെ ഞാൻ പ്രത്യേകം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊരു കാര്യമാണ്. ഈ പ്രസ്ഥാനം ഓരോ അംഗത്തിനും പ്രവർത്തിക്കാനും വളരാനും ആവശ്യമായ സ്വാതന്ത്ര്യവും അവസരവും നൽകിയിട്ടുണ്ട്.
അതിനാൽ പ്രവർത്തിക്കുന്നവർ പ്രവർത്തിക്കാത്തവരെ നോക്കി നിരാശപ്പെടേണ്ടതില്ല :
പ്രവർത്തിക്കാത്തവർ പ്രവർത്തിക്കുന്നവരെ നോക്കി വിമർശിക്കേണ്ടതുമില്ല :
ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണ് വേണ്ടത്.
സംഘടനയെ സംബന്ധിച്ച ചോദ്യങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളും സംഘടനയുടെ നേതൃത്വത്തിലേക്കാണ് എത്തേണ്ടത്. സംഘടനയുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും ആവശ്യമായ അറിവുകളും നിർദേശങ്ങളും ഉത്തരവാദിത്തപ്പെട്ട നേതൃത്വവുമായി പങ്കുവെക്കേണ്ടതും ആവശ്യമായത് ഏറ്റുവാങ്ങേണ്ടതുമാണ്.
ഓരോ അംഗത്തിന്റെയും വളർച്ച അവരുടെ സ്വന്തം കൈകളിലാണ്.
ഒരു വഴി കാണിച്ചുതരാൻ മാത്രമേ നേതൃത്വത്തിന് കഴിയൂ.
ആ വഴി സ്വീകരിച്ച് മുന്നോട്ട് നടക്കേണ്ടത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനവും ഉത്തരവാദിത്വവുമാണ്.
എന്റെ സമയത്തിന് ഞാൻ വലിയ വില നൽകുന്നു. അത് എല്ലാവർക്കും മനസ്സിലാകണമെന്നില്ല : എന്നാൽ മനസ്സിലാക്കേണ്ടത്
അനിവാര്യതയാണ്.
പക്ഷേ എന്റെ ഓരോ നിമിഷവും സമൂഹത്തിനും സംഘടനയ്ക്കും വേണ്ടി പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.
അതിനാൽ എന്റെ സേവനങ്ങളും പിന്തുണയും എല്ലാവർക്കും ലഭ്യമാകും.
എന്നാൽ അത് എല്ലാവരും പ്രതീക്ഷിക്കുന്ന സമയക്രമത്തിൽ തന്നെ സംഭവിക്കണമെന്നില്ല.
കാരണം ഞാൻ ഒരു വ്യക്തിയുടെ ആവശ്യത്തിനോ ഒരു വിഭാഗത്തിന്റെ താൽപര്യത്തിനോ വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത് .
സമൂഹത്തിന്റെ വിശാലമായ ആവശ്യങ്ങൾക്കനുസരിച്ചാണ് എന്റെ മുൻഗണനകൾ നിശ്ചയിക്കപ്പെടുന്നത്.
നിങ്ങളിൽ പലർക്കും ചെയ്യാൻ സാധിക്കാത്ത ചില ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഞാൻ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നുണ്ട്. അത് മനസ്സിലാക്കണമെന്ന് മാത്രമാണ് എന്റെ അഭ്യർത്ഥന.
എന്റെ ഒപ്പമെത്തണമെന്ന് ഞാൻ ആരോടും ആവശ്യപ്പെടുന്നില്ല. എന്നാൽ നിങ്ങളുടെ വളർച്ചയും പ്രാധാന്യവും നിങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളിലൂടെയാണ് നിർണയിക്കപ്പെടുന്നത് എന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
നമുക്ക് വ്യക്തിപരമായ താൽപര്യങ്ങൾക്കപ്പുറം പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെയും സമൂഹത്തിന്റെ നന്മയെയും മുൻനിർത്തി മുന്നോട്ട് പോകാം.
സ്നേഹപൂർവ്വം,
ജോൺസൺ പുല്ലുത്തി
ചെയർമാൻ HRPM
പ്രവർത്തനമാണ് വ്യക്തിത്വത്തെ നിർവചിക്കുന്നത് : സേവനമാണ് നേതൃത്വത്തെ തെളിയിക്കുന്നത്.