സ്വാതന്ത്ര്യദിനാഘോഷം :

HRPM (Humanistic Rights Protection Movement)

ഔദ്യോഗിക അറിയിപ്പ്:

പ്രിയപ്പെട്ട HRPM സഹപ്രവർത്തകരേ.

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി HRPM സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 15-ന് ദേശീയ പതാക ഉയർത്തൽ, പൊതുയോഗം, മനുഷ്യാവകാശ-പൗരാവകാശ ബോധവൽക്കരണ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.

ദേശീയ പതാകയ്ക്കും ദേശീയ ഗാനത്തിനും അർഹിക്കുന്ന എല്ലാ ആദരവും നൽകി രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന നിലപാടോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

പരിപാടി ക്രമം

രാവിലെ 9.30 ന് – ദേശീയ പതാക ഉയർത്തൽ.

ദേശീയ പതാക ഉയർത്തിയ ശേഷം എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിക്കും.

ദേശീയ ഗാനത്തിന് നേതൃത്വം അനിത മാഡം വഹിക്കുന്നതാണ്.

തുടർന്ന് മധുര വിതരണം നടത്തും.


മനുഷ്യാവകാശ – പൗരാവകാശ ബോധവൽക്കരണ ക്യാമ്പയിൻ

പതാക ഉയർത്തൽ ചടങ്ങിന് ശേഷം പൊതുജനങ്ങൾക്കിടയിൽ മനുഷ്യാവകാശം, പൗരാവകാശം, നിയമവാഴ്ച, ഭരണനിർവഹണത്തിലെ ഉത്തരവാദിത്വം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടക്കുന്നതാണ്.

പരിപാടിയിൽ പൊതുജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്. അവയിൽ പ്രധാനമായും:

ഭരണനിർവഹണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും

നിയമപാലനവും പൗരാവകാശ സംരക്ഷണവും

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളിലെ വീഴ്ചകൾ

ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും വിവേചനരഹിതമായ സേവനവും

ദരിദ്രർ, പിന്നാക്ക വിഭാഗങ്ങൾ, സാധാരണ ജനങ്ങൾ എന്നിവരുടെ അവകാശ സംരക്ഷണം


എന്നിവയെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സമീപനത്തിൽ അവതരിപ്പിക്കുകയും പൊതുചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യും.

സംഘടനാ യോഗം

പൊതുപരിപാടിക്ക് മുമ്പായി HRPM-ൻ്റെ ഒരു ഹ്രസ്വ സംഘടനാ യോഗം നടക്കുന്നതാണ്.

ഈ യോഗത്തിൽ മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളിൽ മാത്രമായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുക.

തുടർന്ന് പൊതുപരിപാടി ആരംഭിക്കും.

പരിപാടിയുടെ ഉദ്ഘാടനം സംഘടനയുടെ നേതൃത്വത്തിൽ തന്നെ നടത്തുന്നതാണ്. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ അതിഥികളെ ക്ഷണിക്കുന്ന കാര്യം യോഗത്തിൽ തീരുമാനിക്കും.

മുഴുവൻ പരിപാടിയും പരമാവധി നാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്നതാണ് ലക്ഷ്യം.

സംസ്ഥാന സമ്മേളനം – 2026

HRPM സംസ്ഥാന സമ്മേളനം 2026 ഒക്ടോബർ 4-ന് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.

സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ:

സമ്മേളന വേദി അടിയന്തരമായി നിശ്ചയിക്കണം.

സമ്മേളനത്തിന് വിശദമായ അജണ്ട തയ്യാറാക്കും.

ആവശ്യമായ എല്ലാ രേഖകളും അറിയിപ്പുകളും സമയബന്ധിതമായി പ്രസിദ്ധീകരിക്കും.


സമ്മേളന വേദി

സംസ്ഥാന സമ്മേളനം നിലവിൽ തൃശ്ശൂരിൽ നടത്തുന്നതാണ് പതിവ്.

എന്നാൽ ഏതെങ്കിലും ജില്ലാ കമ്മിറ്റി സ്വന്തം ജില്ലയിൽ സമ്മേളനം നടത്താൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുന്ന പക്ഷം, സംസ്ഥാന കമ്മിറ്റി അത് പരിഗണിച്ച് ആവശ്യമായ തീരുമാനം സ്വീകരിക്കും.

ഒന്നിലധികം ജില്ലകൾ താൽപര്യം അറിയിച്ചാൽ, ആദ്യം അപേക്ഷ നൽകിയ ജില്ലയ്ക്ക് മുൻഗണന നൽകുന്നതാണ്.

സമ്മേളനം നടത്തുന്ന ജില്ലാ കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങൾ

ഹാൾ ബുക്കിംഗ്

ഹാൾ വാടക

മൈക്ക് സംവിധാനം

ഫ്ലക്സ് ഉൾപ്പെടെയുള്ള പ്രാദേശിക ക്രമീകരണങ്ങൾ


സംസ്ഥാന കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങൾ

നോട്ടീസ്

പോസ്റ്റർ

ഭക്ഷണ ക്രമീകരണം

റൂം ബുക്കിംഗ്

മറ്റ് സംസ്ഥാനതല സമ്മേളന ചെലവുകൾ


സാമ്പത്തിക ക്രമീകരണം

സംസ്ഥാന കമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം ഓരോ ജില്ലാ കമ്മിറ്റിയും എക്സിക്യൂട്ടീവ് അംഗങ്ങളും സമ്മേളന ഫണ്ടിലേക്ക് സംഭാവന നൽകേണ്ടതാണ്.

സമ്മേളനം സംഘടിപ്പിക്കുന്ന ജില്ലയ്ക്ക് ഈ നിർബന്ധിത ഫണ്ട് ബാധകമല്ല.

രസീത് ബുക്ക് വഴിയോ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വഴിയോ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്നതാണ്.

ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഭിക്കുന്ന ബാങ്ക് നിക്ഷേപങ്ങൾ അതത് ജില്ലാ കമ്മിറ്റിയുടെ സംഭാവനയായി രേഖപ്പെടുത്തും.


സമ്മേളന നടപടിക്രമം

സംസ്ഥാന സമ്മേളനം മുൻകൂട്ടി തയ്യാറാക്കിയ അജണ്ട അനുസരിച്ച് കൃത്യമായ അച്ചടക്കത്തോടെയും സമയക്രമത്തോടെയും നടത്തുന്നതാണ്.

അംഗങ്ങൾക്ക് പ്രമേയങ്ങൾ അവതരിപ്പിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ടായിരിക്കും.

ഉദ്ഘാടകർ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനം സംസ്ഥാന യോഗത്തിൽ സ്വീകരിക്കുന്നതാണ്.

അംഗങ്ങളോടുള്ള അഭ്യർത്ഥന

2026 ഓഗസ്റ്റ് 15-ന് നടക്കുന്ന ദേശീയ പതാക ഉയർത്തൽ പൊതുക്യാമ്പയിൻ സംഘടനാ യോഗം എന്നിവയിൽ HRPM-യുടെ എല്ലാ ഭാരവാഹികളും അംഗങ്ങളും പ്രവർത്തകരും നിർബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ഇത് ഒരു ഓഫീസ് പരിപാടിയല്ല; പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു പൊതുക്യാമ്പയിനാണ്. അതിനാൽ ഓരോ അംഗവും പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും പരിപാടി വിജയിപ്പിക്കുന്നതിനും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,

ചെയർമാൻ
HRPM (Humanistic Rights Protection Movement)

Leave a Reply

Your email address will not be published. Required fields are marked *