HRPM – കുട്ടികളുടെ സംരക്ഷണവും മൂല്യാധിഷ്ഠിത വളർച്ചയും ലക്ഷ്യമിട്ടുള്ള പുതിയ വിഭാഗം രൂപീകരണം :
സമൂഹത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംഭവങ്ങളും പ്രശ്നങ്ങളും അനുദിനം വർധിച്ചുവരുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. പ്രത്യേകിച്ച് ക്രിമിനൽ സ്വഭാവമുള്ള സംഭവങ്ങളിൽ കുട്ടികൾ ഉൾപ്പെടുന്നതും, കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും സാമൂഹിക ബോധത്തിലും ധാർമിക മൂല്യങ്ങളിലും ഉണ്ടാകുന്ന ഇടിവും ആശങ്കാജനകമാണ്.
നമ്മുടെ നാടിന്റെ സാംസ്കാരിക മൂല്യങ്ങളും സാമൂഹിക ധാർമികതയും ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിൽ വരും തലമുറയെ സംരക്ഷിക്കുകയും ശരിയായ ദിശാബോധം നൽകുകയും ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാൻ സഹായിക്കുകയും ചെയ്യുന്നതിൽ ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തിന് നിർണായകമായ ഉത്തരവാദിത്വവും കടമയുമുണ്ടെന്ന് HRPM വിശ്വസിക്കുന്നു.
ഇനി വൈകിക്കൂടാ……..?
കുട്ടികളിൽ സാമൂഹിക ബോധവും ധാർമിക മൂല്യങ്ങളും നിയമബോധവും വളർത്തുന്നതിനായി സംസ്ഥാനത്തെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്.
അതോടൊപ്പം, കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും തെറ്റായ പ്രവണതകളിൽനിന്ന് ശരിയായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്ന ഒരു സ്ഥിരം സംവിധാനവും സംഘടനയ്ക്ക് ആവശ്യമാണ്.
ഇതിന്റെ ഭാഗമായി HRPM-ൽ കുട്ടികളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയും അതിൻ്റെ ആലോചനകളിലുമാണ് സംഘടന മുന്നോട്ടുപോകുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനതലത്തിൽ കുട്ടികൾക്കായി ഒരു പ്രത്യേക വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി പരസ്പര ആശയവിനിമയം, നല്ല ചിന്തകളുടെ പങ്കുവെക്കൽ, മൂല്യബോധം, സാമൂഹിക ഉത്തരവാദിത്വം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയിലൂടെ നടപ്പിലാക്കും.
ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായും ഉത്തരവാദിത്വത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിനായി കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയെക്കുറിച്ച് അറിവും അനുഭവപരിചയവും പ്രവർത്തനശേഷിയുമുള്ള സംഘടനയിലെ ഒരു പ്രധാന നേതാവിന് സംസ്ഥാനതല ചുമതല നൽകാനും ആലോചിക്കുന്നുണ്ട്.
ഈ ഉത്തരവാദിത്വം സംസ്ഥാനതലത്തിൽ ഫാത്തിമ കെ. എം. കൗൺസിലിംഗ് മേഖലകളിലും ചിൽഡ്രൻസ് പ്രവർത്തനങ്ങളിലും
മികവ് തെളിയിക്കുകയും
നിരന്തരം ഇടപെടുകയും ചെയ്തു കൊണ്ടിരിക്കുന്ന
നമ്മുടെ ബഹുമതിയായ മേടത്തെ ഏൽപ്പിക്കുന്നതിനാണ് പ്രാഥമികമായി പരിഗണിക്കുന്നത്.
കുട്ടികളെ കേവലം ഒരു കൂട്ടായ്മയുടെ ഭാഗമാക്കുക എന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യം. മറിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നല്ല വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഒരു സുരക്ഷിതവും ക്രിയാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് HRPM ലക്ഷ്യമിടുന്നത്.
കാരണം, ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം. അവരെ സംരക്ഷിക്കുക എന്നത് ഒരു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല : സമൂഹത്തിന്റെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ കടമയാണ്.
സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ
ജോൺസൺ പുല്ലുത്തി
HUMANISTIC RIGHTS PROTECTION MOVEMENT (HRPM)


One Response
ബഹുമാനപ്പെട്ട ചെയർമാൻ സാർ എടുത്ത തീരുമാനം വളരെ പ്രധാനപ്പെട്ട ഒരു മാറ്റർ തനെയണ്. നമ്മുടെ കുഞ്ഞു മക്കൾക്ക് ഇപ്പഴേ ഉപദേശങ്ങളും നിർദ്ദേശങ്ങളും മനുഷ്യാവകാശ പ്രവർത്തനങ്ങളും അവകൊണ്ടുള്ള ഗുണങ്ങളും പൊതുജനങ്ങളോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും എങ്ങനെ പെരുമാറണമെന്നും സത്യത്തിലൂടെ ജീവിക്കാൻ പരിശീലിപ്പിക്കുകയും സ്കൂളൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾനടത്തുകയും ചെയ്യണം. HRPMന്റെ പാതയിലേയ്ക്ക് വരും തലമുറകളെ അണികളായി കൊണ്ടുവരുകയും ചെയ്യണം സാറിന്റെ ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എന്ന് അനിതാ സന്തോഷ്
HRPM👍