മനുഷ്യാവകാശം മനുഷ്യരാശിയുടെ നീണ്ട യാത്ര
HRPM-ന്റെ ആശയപരമായ അടിത്തറയും ദൗത്യവും
പ്രിയപ്പെട്ടവരേ :
മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം നമ്മൾ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്:
മനുഷ്യന് അവകാശങ്ങൾ ലഭിച്ചത് ആരുടെയെങ്കിലും ഔദാര്യത്തിലൂടെയാണോ?
അല്ല.
മനുഷ്യൻ മനുഷ്യനായതിനാൽ തന്നെ അവന് ചില അടിസ്ഥാന അവകാശങ്ങളുണ്ട് എന്ന ചിന്തയാണ് മനുഷ്യാവകാശത്തിന്റെ അടിസ്ഥാനം.
ജീവിക്കാനുള്ള അവകാശം. സ്വാതന്ത്ര്യം . സമത്വം. മാന്യത. നീതി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം. വിദ്യാഭ്യാസം, തൊഴിൽ. നിയമപരമായ സംരക്ഷണം ഇവയെല്ലാം മനുഷ്യന്റെ അന്തസ്സുമായി ബന്ധപ്പെട്ട അവകാശങ്ങളാണ്.
എന്നാൽ ഈ ആശയം ഇന്നത്തെ സാഹചര്യത്തിൽ പെട്ടെന്ന് ഉണ്ടായതല്ല.
ആയിരക്കണക്കിന് വർഷങ്ങളിലൂടെ മനുഷ്യൻ അനുഭവിച്ച അനീതികളുടെയും പോരാട്ടങ്ങളുടെയും ചിന്തകളുടെയും ഫലമാണ് ആധുനിക മനുഷ്യാവകാശ പ്രസ്ഥാനം. ആ പ്രസ്ഥാനത്തിൻ്റെ തത്വങ്ങളിലൂടെയാണ് HRPM ൻ്റെ പ്രയാണം.
പുരാതനകാലം മുതൽ നീതിയെക്കുറിച്ചുള്ള ആദ്യ ചോദ്യങ്ങൾ ഉയർന്നിരുന്നു .
മനുഷ്യസമൂഹം രൂപപ്പെട്ട കാലം മുതൽ തന്നെ നീതി എന്താണ് എന്ന ചോദ്യം മനുഷ്യനെ പിന്തുടർന്നിട്ടുണ്ട്:
പുരാതന ഗ്രീക്ക് തത്ത്വചിന്തകർ ലോകത്തെ ഭരണകൂടം എങ്ങനെയായിരിക്കണം. നിയമത്തിന്റെ പ്രാധാന്യം എന്താണ് . മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകർ നീതി, നിയമം, ഭരണകൂടം, പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ ചിന്തിച്ചു.
(സോക്രട്ടീസ് . ഏഥൻസ് പുരാതന ഗ്രീസ് .
പ്ലേറ്റോ. ഏഥൻസ്, പുരാതന ഗ്രീസ് .
അരിസ്റ്റോട്ടിൽ സ്റ്റഗിറ പുരാതന ഗ്രീസ് . ഈ മൂന്ന് പേരും മനുഷ്യാവകാശ ചിന്തകർ എന്ന് വിളിക്കുന്നത് ചരിത്രപരമായി കുറച്ച് സൂക്ഷ്മത വേണ്ടി വന്നേക്കാം എന്നാൽ നീതി, സമത്വം, സ്വാതന്ത്ര്യം, ഭരണകൂടം, പൗരത്വം, മനുഷ്യന്റെ മാന്യത തുടങ്ങിയ ആശയങ്ങളെക്കുറിച്ചുള്ള അവരുടെ ചിന്തകൾ പിന്നീട് മനുഷ്യാവകാശ ചിന്തയുടെ വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്
എന്നാണ് കരുതേണ്ടത്.)
അതേസമയം, അന്നത്തെ സമൂഹങ്ങൾ ഇന്നത്തെ അർത്ഥത്തിലുള്ള സർവസാധാരണ മനുഷ്യാവകാശം അംഗീകരിച്ചിരുന്നില്ല.
എങ്കിലും ഒരു വലിയ ചിന്തയുടെ വിത്ത് അവിടെ ഉണ്ടായിരുന്നു:
മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത് ശക്തി കൊണ്ട് മാത്രം ആയിരിക്കരുത് : നീതിക്കും നിയമത്തിനും സ്ഥാനമുണ്ടാകണം.
മനുഷ്യന് ജന്മസിദ്ധമായ അവകാശങ്ങളുണ്ടോ? എന്ന ചോദ്യത്തിൽ നിന്നും സ്വാഭാവികമായും നിയമം എന്ന ചിന്ത ശക്തമായി ഉയർന്നുവന്നു .അതേ തുടർന്ന്
മനുഷ്യൻ ഒരു ഭരണാധികാരി നൽകുന്ന അവകാശങ്ങളുമായി മാത്രം ജനിക്കുന്നവനല്ല : മനുഷ്യന്റെ സ്വഭാവത്തിലും മാനവികതയിലും തന്നെ ചില അടിസ്ഥാന അവകാശങ്ങൾ നിലനിൽക്കുന്നു എന്ന ആശയം വളർന്നു.
ഇതാണ് പിന്നീട് മനുഷ്യാവകാശ ചിന്തയുടെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറകളിലൊന്നായി മാറിയത്.
1215-ൽ ഇംഗ്ലണ്ടിൽ Magna Carta എന്ന ചരിത്രരേഖ രൂപപ്പെട്ടു.
അതിന്റെ ചരിത്രപ്രാധാന്യം ഒരു കാര്യത്തിൽ പ്രത്യേകമായി കാണാം:
ഭരണാധികാരിയും നിയമത്തിന് വിധേയനാണെന്ന് .
രാജാവിന് ഇഷ്ടമുള്ളതുപോലെ ഭരിക്കാൻ കഴിയില്ല . അധികാരത്തിനും നിയമപരമായ പരിധിയുണ്ടാകണം എന്ന ആശയം ശക്തിപ്പെട്ടു.
ഇത് ഇന്നത്തെ മനുഷ്യാവകാശ പ്രഖ്യാപനം ആയിരുന്നില്ല.
എന്നാൽ അത് അധികാരം നിയന്ത്രിക്കപ്പെടണം എന്ന ആശയത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായിരുന്നു.
17-ാം നൂറ്റാണ്ടിൽ John Locke പോലുള്ള രാഷ്ട്രീയ ചിന്തകർ മനുഷ്യന്റെ സ്വാഭാവിക അവകാശങ്ങളെക്കുറിച്ച് ശക്തമായി സംസാരിച്ചതും
ലോകത്തിൻ്റെ മുമ്പിൽ വാദിച്ചതും നമുക്ക് കാണാൻ കഴിയുന്നു .
അദ്ദേഹത്തിന്റെ ചിന്തയിൽ പ്രധാനപ്പെട്ടത്.
ജീവൻ സ്വാതന്ത്ര്യം സ്വത്ത്
എന്നിവ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളാണ് എന്ന ആശയമായിരുന്നു.
ഭരണകൂടം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നിലനിൽക്കുന്നത്. അവകാശങ്ങൾ നശിപ്പിക്കാനല്ല.
ഇവിടെ മനുഷ്യാവകാശ ചിന്തയിൽ മറ്റൊരു വലിയ മാറ്റം സംഭവിച്ചു:
ഭരണാധികാരി നൽകുന്ന അവകാശം എന്നതിൽ നിന്ന് മനുഷ്യനുള്ള ജന്മസിദ്ധമായ അവകാശം എന്ന ചിന്തയിലേക്ക്.
1776-ൽ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം മനുഷ്യരുടെ സമത്വവും സ്വാതന്ത്ര്യവും സംബന്ധിച്ച ആശയങ്ങളെ രാഷ്ട്രീയരംഗത്ത് ശക്തമായി മുന്നോട്ടുവച്ചു.
എല്ലാ മനുഷ്യർക്കും അടിസ്ഥാനപരമായ അവകാശങ്ങളുണ്ടെന്ന ആശയം ലോകത്തിന്റെ രാഷ്ട്രീയ ചിന്തയിൽ വലിയ സ്വാധീനം ചെലുത്തി.
എന്നാൽ അതേ കാലഘട്ടത്തി അമേരിക്കയിൽ അടിമത്തവും പല വിഭാഗങ്ങളുടെ അവകാശനിഷേധവും നിലനിന്നിരുന്നു.
അതുകൊണ്ട് മനുഷ്യാവകാശ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന പാഠമുണ്ട്:
അവകാശങ്ങൾ പ്രഖ്യാപിക്കുന്നത് മാത്രം പോരാ. അവ എല്ലാവർക്കും യാഥാർത്ഥ്യത്തിൽ ലഭ്യമാക്കുകയും വേണം.
1789-ലെ ഫ്രഞ്ച് വിപ്ലവം മനുഷ്യാവകാശ ചിന്തയുടെ ചരിത്രത്തിലെ മറ്റൊരു വലിയ വഴിത്തിരിവായിരുന്നു.
സ്വാതന്ത്ര്യം സമത്വം സാഹോദര്യം
എന്ന ആശയങ്ങൾ ശക്തമായി മുന്നോട്ടുവന്നു.
മനുഷ്യരുടെ അവകാശങ്ങളും നിയമത്തിൻ്റെ മുമ്പിലുള്ള സമത്വവും സംബന്ധിച്ച ആശയങ്ങളെ രാഷ്ട്രീയ രേഖയായി അവതരിപ്പിച്ചു.
ഇവിടെ മനുഷ്യാവകാശം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ലാതായി.
സമൂഹത്തിന്റെ രാഷ്ട്രീയ ഘടന തന്നെ മനുഷ്യന്റെ അവകാശങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ചിന്ത ശക്തമായി.
19-ാം നൂറ്റാണ്ടിൽ തന്നെ മനുഷ്യാവകാശത്തിന്റെ പരിധി വികസിച്ചു തുടങ്ങി.
തുടർന്ന് മനുഷ്യാവകാശ ചിന്തകൾ കൂടുതൽ വിശാലമായി പ്രചരിക്കാൻ തുടങ്ങി. അടിമത്തത്തിനെതിരായ പ്രസ്ഥാനങ്ങൾ ശക്തമായി
രംഗപ്രവേശനം തുടങ്ങി.
തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി പോരാടി തുടങ്ങി.
സ്ത്രീകൾക്ക് വിദ്യാഭ്യാസവും വോട്ടവകാശവും ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി പ്രസ്ഥാനങ്ങൾ വാദിക്കാനും ഉണർന്ന് പ്രവർത്തിക്കാനും തയ്യാറായിതുടങ്ങി .
കുട്ടികളുടെ സംരക്ഷണം തൊഴിൽ സാഹചര്യങ്ങൾ വിദ്യാഭ്യാസം തുടങ്ങിയവയും മനുഷ്യാവകാശ ചർച്ചയുടെ ഭാഗങ്ങളായി.
അങ്ങനെ മനുഷ്യാവകാശം
സംരക്ഷിക്കുക.?
ഭരണകൂടത്തിൽ നിന്ന് വ്യക്തിയെ സംരക്ഷിക്കുക
എന്ന ആശയത്തിൽ നിന്ന്
മനുഷ്യന് മാന്യമായ ജീവിതം ഉറപ്പാക്കുക എന്ന വിശാലമായ ആശയത്തിലേക്ക് വളർന്നുകൊണ്ടിരുന്നു
ഒന്നാം ലോകമഹായുദ്ധം ലോകം പുതിയൊരു പാഠം പഠിക്കുകയായിരുന്നു .
ഒന്നാം ലോകമഹായുദ്ധം മനുഷ്യരാശിക്ക് വലിയ ദുരന്തമായിരുന്നു.
യുദ്ധം അവസാനിച്ചതിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും സമാധാനത്തിനും അന്താരാഷ്ട്ര സംവിധാനങ്ങൾ ആവശ്യമായി വന്നു.
എന്നാൽ മനുഷ്യാവകാശ സംരക്ഷണത്തിന് ലോകവ്യാപകമായി ശക്തമായ ഒരു സംവിധാനത്തിന്റെ ആവശ്യം ഇനിയും വ്യക്തമായി രൂപപ്പെട്ടിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധം മനുഷ്യാവകാശ ചരിത്രത്തിലെ വലിയ വഴിത്തിരിവായിമാറി.
രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന കൂട്ടക്കൊലകളും പീഡനങ്ങളും മനുഷ്യരാശിയെ ഞെട്ടിച്ച സംഭവങ്ങൾ ആയിരുന്നു.
ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ ജാതി, മതം, വംശം, രാഷ്ട്രീയ നിലപാട് തുടങ്ങിയ കാരണങ്ങളാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
ഇതോടെ ലോകം ഒരു നിർണായക ചോദ്യത്തിലേക്ക് എത്തി:
ഒരു രാജ്യത്തിനുള്ളിൽ ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയം മാത്രമാണോ?
എന്ന ചോദ്യത്തിലൂടെ
ഈ അനുഭവം മനുഷ്യാവകാശങ്ങളെ അന്താരാഷ്ട്ര വിഷയമാക്കി മാറ്റുന്നതിൽ നിർണായകമായി.
1945 . ഐക്യരാഷ്ട്രസഭ
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1945-ൽ United Nations ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടു.
മനുഷ്യാവകാശ സംരക്ഷണം അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറി.
അതിനു പിന്നാലെ ലോകം കാത്തിരുന്ന ഒരു ചരിത്രരേഖ രൂപപ്പെട്ടു.
1948 ഡിസംബർ 10 Universal Declaration of Human Rights
1948 ഡിസംബർ 10 അംഗീകരിക്കപ്പെട്ടു.
മനുഷ്യാവകാശ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായി
മാറി ഡിസംബർ പത്താം തീയതി .അങ്ങനെ ഐക്യരാഷ്ട്രസഭയുടെ Universal Declaration of Human Rights — UDHR അംഗീകരിക്കപ്പെട്ടു.
ഇത് ലോകത്തിലെ ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളെക്കുറിച്ചുള്ള ഒരു പൊതുവായ അന്താരാഷ്ട്ര പ്രഖ്യാപനമായി മാറി.
അതിൽ മനുഷ്യന്റെ:
ജീവിക്കാനുള്ള അവകാശം
സ്വാതന്ത്ര്യം
സമത്വം
മാന്യത
പീഡനത്തിൽ നിന്ന് സംരക്ഷണം
അഭിപ്രായ സ്വാതന്ത്ര്യം
ചിന്തയും വിശ്വാസവും സംബന്ധിച്ച സ്വാതന്ത്ര്യം
വിദ്യാഭ്യാസാവകാശം
തൊഴിൽ അവകാശം
നിയമത്തിനു മുമ്പിലുള്ള സമത്വം
തുടങ്ങിയ നിരവധി അവകാശങ്ങൾ ഉൾപ്പെട്ടു.
ഇവിടെയാണ് മനുഷ്യാവകാശ ചിന്ത ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് മനുഷ്യരാശിയുടെ പൊതുവായ മൂല്യമായി മാറിയത്.
അവിടെ നിന്നാണ് ഇന്നത്തെ
മനുഷ്യവകാശ പ്രവർത്തനങ്ങളുടെ യഥാർത്ഥ തുടക്കം കുറിച്ചത്.
ചുരുക്കം പറഞ്ഞാൽ ലോകമെമ്പാടുമുള്ള ഒരു വിജയമായി1948-ൽ മനുഷ്യാവകാശ പ്രഖ്യാപനം ഉണ്ടായതോടെ മനുഷ്യാവകാശ പ്രശ്നങ്ങൾ അവസാനിച്ചില്ല.
മറിച്ച് പുതിയ ചോദ്യങ്ങൾ ഉയർന്നു.
ഒരു സാധാരണ മനുഷ്യന് നിയമം അറിയില്ലെങ്കിൽ എന്ത് ചെയ്യും?
പോലീസ് സംവിധാനത്തിൽ നീതി ലഭിച്ചില്ലെങ്കിൽ ആരെ സമീപിക്കും?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാൾക്ക് നിയമസഹായം ലഭിക്കുമോ?
ഒരു സ്ത്രീക്ക് അവളുടെ അവകാശം നിഷേധിക്കപ്പെട്ടാൽ ആരാണ് കൂടെ നിൽക്കുക?
ഒരു കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടാൽ സമൂഹം എന്ത് ചെയ്യും?
ഒരു തൊഴിലാളി ചൂഷണം ചെയ്യപ്പെട്ടാൽ അവന്റെ ശബ്ദം ആരാകും?
ഇവിടെയാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രസക്തി.
ഇവിടെ നിന്നാണ് HRPM-ന്റെ പ്രസക്തി
Humanistic Rights Protection Movement — HRPM
മനുഷ്യാവകാശത്തിന്റെ ഈ ദീർഘമായ ചരിത്രത്തിന്റെ തുടർച്ചയായി സാധാരണ മനുഷ്യന്റെ അവകാശ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു സാമൂഹിക ഇടപെടലായി HRPM-നെ കാണാം.
HRPM-ന്റെ അടിസ്ഥാന ചിന്ത വളരെ ലളിതമാണ്:
നീതി ഒരു പ്രത്യേക വിഭാഗത്തിന്റെ അവകാശമല്ല:ഓരോ മനുഷ്യന്റെയും അവകാശമാണ്.
ഒരു വ്യക്തിയുടെ ജാതി എന്താണ്?
മതം എന്താണ്?
ലിംഗം എന്താണ്?
രാഷ്ട്രീയ അഭിപ്രായം എന്താണ്?
സാമ്പത്തിക സ്ഥിതി എന്താണ്?
ഇവയൊന്നും അവന്റെ മനുഷ്യാവകാശത്തിന്റെ മൂല്യം നിർണയിക്കേണ്ടതില്ല.
ആദ്യം അവൻ ഒരു മനുഷ്യനാണ്.
അതിനുശേഷമാണ് മറ്റെല്ലാ തിരിച്ചറിയലുകളും ഉണ്ടായിട്ടുള്ളത്.
HRPM അവകാശം പറയുക മാത്രമല്ല, അവകാശം ലഭ്യമാക്കുകയും കൂടി ചെയ്യുന്നു.
മനുഷ്യാവകാശ പ്രവർത്തനത്തിന്റെ യഥാർത്ഥ അർത്ഥം പ്രസംഗങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മാത്രം ഒതുങ്ങേണ്ടതല്ല.
ഒരു മനുഷ്യന് തന്റെ അവകാശങ്ങൾ ബോധ്യപ്പെടുത്താനും
അവനെ അവകാശങ്ങളെ കുറിച്ച് പഠിപ്പിക്കാനും അവയ്ക്കായി പ്രവർത്തിപ്പിക്കാനും.
ആവശ്യമായ നിയമപരമായ മാർഗം പകർന്നു നൽകുകയാണ് HRPM ചെയ്യുന്നത്.
വഴികാട്ടുക.
അനീതിക്ക് ഇരയായപ്പോൾ
അവന്റെ ശബ്ദം കേൾക്കുക.
അവൻ ഒറ്റപ്പെട്ടപ്പോൾ
അവനൊപ്പം നിൽക്കുക.
നിയമപരമായ സഹായം ആവശ്യമുള്ളപ്പോൾ
ലഭ്യമായ നിയമസഹായത്തിലേക്ക് അവനെ നയിക്കുക.
ഇതാണ് മനുഷ്യാവകാശ പ്രവർത്തനത്തിന്റെ സാമൂഹിക ഉത്തരവാദിത്വം.
HRPM-ന്റെ അടിസ്ഥാന ദർശനം
അതുകൊണ്ട് HRPM-ന്റെ പ്രവർത്തനത്തെ ഏതാനും വാക്കുകളിൽ ചുരുക്കണമെങ്കിൽ
മനുഷ്യൻ അവകാശം നീതി മാന്യത സമത്വം സാഹോദര്യം
ഇതാണ് നമ്മുടെ യാത്ര.
വ്യക്തികൾക്ക് മീതെയാണ് സംഘടനയുടെ മൂല്യങ്ങൾ.
അധികാരത്തിന് മീതെയാണ് നീതി.
വ്യത്യാസങ്ങൾക്ക് മീതെയാണ് മനുഷ്യൻ.
സംസാരത്തേക്കാൾ പ്രധാനമാണ് പ്രവർത്തനം.
അവസാനമായി മനുഷ്യാവകാശം ഒരു പുസ്തകത്തിലെ വാക്കല്ല .
1948-ൽ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതുകൊണ്ട് ലോകത്ത് അനീതി അവസാനിച്ചില്ല.
അതിനാൽ മനുഷ്യാവകാശം ഒരു പുസ്തകത്തിലെ കുറച്ച് വാക്കുകൾ മാത്രമല്ല.
അത് ഓരോ ദിവസവും സമൂഹത്തിൽ നടപ്പാക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.
ഒരു മനുഷ്യന്റെ കണ്ണീരിന് മുന്നിൽ നാം നിശബ്ദരാകാതിരിക്കുമ്പോൾ മനുഷ്യാവകാശം പ്രവർത്തിക്കുന്നു.
ഒരു മനുഷ്യന്റെ അവകാശം സംരക്ഷിക്കാൻ നാം നിയമപരമായ വഴിയിലൂടെ കൂടെ നിൽക്കുമ്പോൾ മനുഷ്യാവകാശം പ്രവർത്തിക്കുന്നു.
അനീതിക്കെതിരെ നാം സമാധാനപരമായി ശബ്ദമുയർത്തുമ്പോൾ മനുഷ്യാവകാശം പ്രവർത്തിക്കുന്നു.
മറ്റൊരാളുടെ അവകാശത്തെ ബഹുമാനിക്കുമ്പോൾ മനുഷ്യാവകാശം പ്രവർത്തിക്കുന്നു.
മനുഷ്യാവകാശത്തിന്റെ ചരിത്രം രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ചരിത്രം മാത്രമല്ല.
അവകാശം നിഷേധിക്കപ്പെട്ട സാധാരണ മനുഷ്യന്റെ ശബ്ദത്തിന്റെ ചരിത്രമാണ്.Magna Carta അധികാരത്തിന് പരിധി വേണമെന്ന് പറഞ്ഞു.
Locke മനുഷ്യന് സ്വാഭാവിക അവകാശങ്ങളുണ്ടെന്ന് ചിന്തിപ്പിച്ചു.
അമേരിക്കൻ-ഫ്രഞ്ച് വിപ്ലവങ്ങൾ സ്വാതന്ത്ര്യവും സമത്വവും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലെത്തിച്ചു.
ലോകമഹായുദ്ധങ്ങൾ മനുഷ്യാവകാശത്തിന് അന്താരാഷ്ട്ര സംരക്ഷണം ആവശ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.1948-ലെ Universal Declaration of Human Rights മനുഷ്യാവകാശത്തെ മനുഷ്യരാശിയുടെ പൊതുവായ മൂല്യമായി പ്രഖ്യാപിച്ചു.
ഇന്ന് ആ യാത്ര അവസാനിച്ചിട്ടില്ല.
അത് നമ്മുടെ സമൂഹത്തിൽ തുടരുകയാണ്.
ആ യാത്രയിൽ HRPM-ന്റെ ദൗത്യം
മനുഷ്യനെ തിരിച്ചറിയുക,
അവകാശത്തെ തിരിച്ചറിയുക,
അനീതിയെ ചോദ്യം ചെയ്യുക,
നീതിയിലേക്കുള്ള വഴിയിൽ മനുഷ്യനൊപ്പം നിൽക്കുക.
ഓരോ മനുഷ്യനും അവകാശമുള്ളവനാണ്;
ഓരോ അവകാശത്തിനും സംരക്ഷണം ആവശ്യമാണ്:
നീതി ലഭിക്കുന്നതുവരെ മനുഷ്യാവകാശ പോരാട്ടം അവസാനിക്കുന്നില്ല.
ആ പോരാട്ടത്തിന്റെ മുൻപിൽ
Humanistic Rights Protection Movement (HRPM) എന്നും മുന്നിൽ ഉണ്ടാകും.ഇന്ത്യയിലെ NHRC വിശദീകരിക്കുന്ന Paris Principles മനുഷ്യാവകാശ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് സ്വാതന്ത്ര്യം ബഹുസ്വരത ഫലപ്രാപ്തി എന്നിവ പ്രധാനമാണെന്നും സർക്കാർ ഉൾപ്പെടെയുള്ള അധികാരകേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പറയുന്നു. അതേസമയം സർക്കാർ സ്ഥാപനങ്ങളുമായും സിവിൽ സമൂഹവുമായും സഹകരണം മനുഷ്യാവകാശ സംരക്ഷണത്തിന് ആവശ്യമാണ്. മനുഷ്യാവകാശം എന്നത് ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളാണെന്ന് ഇന്ത്യയിലെ Protection of Human Rights Act അടിസ്ഥാനമാക്കി NHRC വ്യക്തമാക്കുന്നത് .
അതുകൊണ്ട് ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ രാഷ്ട്രീയക്കാരോടുള്ള ബന്ധത്തെ വ്യക്തികളോട് ആവശ്യമായ അടുപ്പം അധികാരത്തോട് ആവശ്യമായ സ്വാതന്ത്ര്യം എന്ന രീതിയിൽ കാണാം.
ഒരു മന്ത്രി, ഒരു എം.പി , ഒരു എം.എൽ.എ, രാഷ്ട്രീയ നേതാവ് തുടങ്ങിയവരുമായി മനുഷ്യാവകാശ പ്രവർത്തകർക്ക് ആശയവിനിമയം നടത്താം. ഒരു പീഡിതന്റെ പ്രശ്നം പരിഹരിക്കാൻ അവരുടെ സഹായം തേടാം. മനുഷ്യാവകാശ പരിപാടികളിലേക്ക് അവരെ ക്ഷണിക്കാം. നിയമപരിഷ്കാരം ആവശ്യപ്പെട്ട് ചർച്ച നടത്താം. ഭരണകൂടത്തിന്റെ നല്ല നടപടികളെ വസ്തുതാപരമായി അംഗീകരിക്കുകയും ചെയ്യാം. ഇതൊന്നും സ്വതവേ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ല.
എന്നാൽ ഒരു രാഷ്ട്രീയ നേതാവിനോടോ പാർട്ടിയോടോ ഉള്ള ബന്ധം കാരണം മനുഷ്യാവകാശ വിഷയത്തിൽ നിലപാട് മാറാൻ പാടില്ല എന്നതാണ് പ്രധാന അതിർത്തി. സ്വന്തം ഇഷ്ടപ്പെട്ട പാർട്ടി അധികാരത്തിലിരിക്കുമ്പോൾ ഒരു ലംഘനം അവഗണിക്കുകയും എതിർപാർട്ടി അധികാരത്തിലിരിക്കുമ്പോൾ അതേ പ്രവൃത്തിയെ ശക്തമായി വിമർശിക്കുകയും ചെയ്താൽ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ വിശ്വാസ്യത തകരും. UN സംവിധാനത്തിലെ മനുഷ്യാവകാശ വിദഗ്ധർക്കുള്ള സ്വാതന്ത്ര്യ-നിഷ്പക്ഷതാ മാർഗ്ഗനിർദേശങ്ങളും യഥാർത്ഥ Conflict of interest മാത്രമല്ല ന്യായമായ ഒരു നിരീക്ഷകന് പക്ഷപാതമായി തോന്നാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കണമെന്ന് ഊന്നിപ്പറയുന്നു.
അതുകൊണ്ട് പ്രായോഗികമായി മനുഷ്യാവകാശ പ്രവർത്തകർ പാലിക്കാവുന്ന അതിർത്തി ഇങ്ങനെ കാണാവുന്നതാണ്.
സർക്കാരുമായി സഹകരിക്കാം .സർക്കാരിന് കീഴ്പ്പെടരുത്.
രാഷ്ട്രീയക്കാരുമായി സംസാരിക്കാം . പാർട്ടിയുടെ വക്താവായി മാറരുത്.
നല്ല നടപടിയെ പിന്തുണയ്ക്കാം. വ്യക്തിയോടുള്ള അടുപ്പം കാരണം തെറ്റിനെ ന്യായീകരിക്കരുത്.
പ്രതിപക്ഷത്തോടും സംസാരിക്കാം. ഭരണപക്ഷത്തോടും സംസാരിക്കാം. മനുഷ്യാവകാശ വിഷയത്തിലെ മാനദണ്ഡം രണ്ടുപക്ഷത്തിനും ഒരേ രീതിയിൽ ആയിരിക്കണം.
ഒരു പരാതിക്കാരന്റെ മതം, ജാതി, ലിംഗം, രാഷ്ട്രീയബന്ധം എന്നിവ നോക്കാതെ അവകാശലംഘനത്തിന്റെ വസ്തുതയാണ് പരിശോധിക്കേണ്ടത്.
രാഷ്ട്രീയ സൗഹൃദം മനുഷ്യാവകാശ ഇടപെടലിന് വാതിൽ തുറക്കാം പക്ഷേ ആ സൗഹൃദം വിമർശിക്കാനുള്ള സ്വാതന്ത്ര്യം അടയ്ക്കരുത്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം വളരെ ലളിതമാണ്.
ഇതേ പ്രവൃത്തി എന്റെ രാഷ്ട്രീയ എതിരാളിയാണ് ചെയ്തതെങ്കിൽ ഞാൻ സ്വീകരിക്കുന്ന നിലപാട് തന്നെയാണോ എന്റെ സുഹൃത്തോ എനിക്ക് പരിചയമുള്ള ഭരണാധികാരിയോ ചെയ്തപ്പോഴും സ്വീകരിക്കുന്നത്.? ഉത്തരം അതെ എന്നാണെങ്കിൽ സ്വതന്ത്രമായ മനുഷ്യാവകാശ സമീപനത്തിലേക്കാണ് അത് കൂടുതൽ അടുത്തുനിൽക്കുന്നത്.അതേസമയം മനുഷ്യാവകാശ പ്രവർത്തനം എന്നത് രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായി അകന്നു നിൽക്കുക എന്നതുമല്ല. നിയമനിർമ്മാണം, പോലീസ്, ഭരണകൂടം, സാമൂഹ്യക്ഷേമ സംവിധാനങ്ങൾ തുടങ്ങിയവയുമായി ഇടപെടാതെ പല മനുഷ്യാവകാശ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല. UN Human Rights Defenders Declaration വ്യക്തികൾക്കും കൂട്ടായ്മകൾക്കും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാനുള്ള പങ്കിനെ അംഗീകരിക്കുന്നു; പ്രവർത്തനം സമാധാനപരമായിരിക്കണമെന്നും അതിന്റെ മാർഗ്ഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
അതിനാൽ ഞാൻ ഇതിനെ ഒരു വാചകത്തിൽ ഇങ്ങനെ നിർവചിക്കും:
രാഷ്ട്രീയക്കാരോട് ശത്രുതയുമല്ല രാഷ്ട്രീയക്കാരോടുള്ള വിധേയത്വവുമല്ല മനുഷ്യാവകാശ പ്രവർത്തകന്റെ വഴി. എല്ലാവരുമായും സംവദിക്കാനുള്ള അടുപ്പവും ആരെയും ഭയപ്പെടാതെ തെറ്റിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവുമാണ് വേണ്ടത്.
ഈ തത്വങ്ങളാണ് HRPM എന്ന ഈ മനുഷ്യാവകാശ സംഘടനയുടെ ഔദ്യോഗിക നയമായി സ്വീകരിച്ചിരിക്കുന്നത് .
ബഹുമാനപ്പെട്ട സഹപ്രവർത്തകർ സഹോദരങ്ങൾ സുഹൃത്തുക്കൾ നല്ലവരായ നാട്ടുകാർ നിങ്ങളിലേക്ക്
സംഘടനയുടെ ലക്ഷ്യങ്ങളും നയങ്ങളും മനുഷ്യവകശ പ്രവർത്തനങ്ങളും
ഞാൻ ബഹുമാനപൂർവ്വം സമർപ്പിക്കുകയാണ്.ജോൺസൺ പുല്ലുത്തി
ചെയർമാൻ
Humanistic Rights Protection Movement (HRPM)
Mob : +919037713790
വെബ്സൈറ്റ്:
https://hrpm.in/
ഇമെയിൽ: hrpmtcr@gmail.com

