ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം ഒറ്റനോട്ടത്തിലൂടെ HRPM :

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടി
അത് അപ്രതീക്ഷിതമായി ഉണ്ടായതല്ല. പൊതുജനങ്ങൾ മുൻപേ തന്നെ തീരുമാനിച്ചു വച്ചിരുന്നതാണ്. അതിനുമാത്രം ജനദ്രോഗ നിലപാടുകൾ ഈ സർക്കാരിൻ്റെ ഭാഗത്തുനിന്നും
അറിഞ്ഞോ അറിയാതെയോ പലവിധത്തിൽ പ്രത്യക്ഷപ്പെട്ടു.

ഓരോന്ന് എടുത്തു പറയാൻ
തയ്യാറാകുന്നില്ല എന്നാൽ ജനങ്ങളെ ഒന്നാകെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ചില വിഷയങ്ങളിലൂടെ കടക്കാൻ ആലോചിക്കുന്നു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി:
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ചില നിലപാടുകൾ.

സർക്കാറിന്റെ പ്രത്യേക താൽപര്യങ്ങൾ സംരക്ഷിക്കാൻ
കോടതി വ്യവഹാരങ്ങൾക്കായി
ലക്ഷങ്ങൾ ചെലവ് ചെയ്യുന്നു.
ദരിദ്രരായ ആശാവർക്കേഴ്സിന്റെ
അതികഠിനമായ സമരത്തോടുള്ള സർക്കാരിന്റെ നയം. നേതാക്കളുടെ പ്രതികരണങ്ങൾ
പ്രത്യേകിച്ച് തൊഴിലാളി നേതാക്കളുടെ പ്രതികരണങ്ങൾ.
ഇതെല്ലാം സാധാരണക്കാരന്റെ മനസ്സുനിറുന്ന സംഭവങ്ങളായിരുന്നു .

ആശാവർക്കേഴ്സിന് നൽകാൻ ഖജനാവിൽ പണമില്ലെങ്കിൽ
അവരെ വിളിച്ചിരുത്തി സർക്കാരിൻ്റെ ദയനീയത ബോധിപ്പെടുത്തി ഒരു അവസരം ആവശ്യപ്പെട്ടിരുന്നുവെങ്കിൽ . അവർ മാന്യമായി പിരിഞ്ഞു പോകുമായിരുന്നു.

അതിനുപകരം PSC
അംഗങ്ങൾക്ക് അമിതമായ സാലറി ഉൾപ്പൊടെയുള്ള വർദ്ധനവ് നൽകി ആശാവർക്കേഴ്സിനെ അങ്ങേയറ്റം അവഹേളിക്കുകയാണ്
സർക്കാർ ചെയ്തത് .

സർക്കാർ ഒരു കോർപ്പറേറ്റ്
നിലപാടിലേക്ക് മാറുന്നു എന്ന പൊതുജനങ്ങളുടെ ചർച്ചയ്ക്ക് ആഴം കൂട്ടുന്ന ഒന്നായിരുന്നു ആ സംഭവം.

കോൺസ്റ്റബിൾ നിയമം ലഭിക്കാതെ പ്രതിഷേധവുമായി വന്ന ഉദ്യോഗാർത്ഥികളെ
ഒന്ന് തിരിഞ്ഞു നോക്കാൻ പോലും തയ്യാറാകാതെ അവഹേളിച്ചുവിട്ട സന്ദർഭത്തിൽ സാധാരണക്കാരായ
പൊതുജനങ്ങളുടെ ഹൃദയം നീറുന്ന വൈകാരിക അനുഭവങ്ങളായിരുന്നു
ഉദ്യോഗാർത്ഥികളിൽ നിന്നും
സമരപ്പന്തലിൽ
ഉണ്ടായത് . ഒരുപക്ഷേ
അന്നത്തെ അവരുടെ ശാപവാക്കുകൾ ഇടതുപക്ഷത്തെ ഒന്നടക്കം ബാധിച്ചിരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല.

ചുരുക്കത്തിൽ പറഞ്ഞാൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒരു സർക്കാരിൽ നിന്നും പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത് കൈവരിക്കാൻ സാധിച്ചില്ല എന്നു പറയേണ്ടിവരും.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യവകുപ്പാണ് .

കേരളത്തിലെ ആരോഗ്യ വകുപ്പ് എക്കാലത്തും സമ്പന്നരായ
കോർപ്പറേറ്റ് ഹോസ്പിറ്റൽ
ഉടമകളെ സംരക്ഷിക്കുന്ന
നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.

ജീവനുഭീഷണിയാകുന്ന മാരകമായ രോഗങ്ങളിൽ അകപ്പെടുന്ന സാധാരണക്കാരായ പൊതുജനങ്ങൾക്ക്
സംഭവിക്കാൻ പോകുന്ന മരണത്തെ മുഖാമുഖം കണ്ടു മനസ്സുനീറി ജീവിച്ച് മരണത്തിനു കീഴടങ്ങേണ്ട സാഹചര്യമാണ് ഉള്ളത്.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പരാമർശം ഉണ്ടായാൽ ലോകത്തെ ഏറ്റവും വലിയ സംവിധാനമായ കേരളത്തിലെ ആരോഗ്യവകുപ്പിനെ അനാവശ്യമായി വിമർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുന്ന ബഹു: ആരോഗ്യ വകുപ്പ് മന്ത്രിയെ പൊതുജനങ്ങൾ കാണുമ്പോൾ അവർക്ക്
ഓർമ്മ വരുന്നത്.
സർക്കാർ ആശുപത്രികളിലെയും ,
കോർപ്പറേറ്റ് ആശുപത്രികളിലെയും പലവിധത്തിലുള്ള
അനുഭവങ്ങളായിരിക്കും

ആസ്പത്രികളിൽ ഡോക്ടർമാർക്ക് എതിരെ ആക്രമണങ്ങൾ പതിവായപ്പോൾ
അവർക്ക് സംരക്ഷണം ഒരുക്കി നൽകിയ സർക്കാർ
എന്തുകൊണ്ടാണ് ആസ്പത്രികൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നതിൻ്റെ
യഥാർത്ഥ കാരണങ്ങൾ പരിശോധിക്കുവാൻ തയ്യാറാകാതിരുന്നതെന്ന് പൊതുജനങ്ങൾ ചിന്തിക്കുന്നു.

ലക്ഷങ്ങൾ വില വരുന്ന സ്വത്ത് കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ
ജീവൻ രക്ഷിക്കാൻ വേണ്ടി
ആധുനിക സംവിധാനങ്ങൾ ഉള്ള കോർപ്പറേറ്റ് ആസ്പത്രികളിലേക്ക്.
പോകാൻ കഴിയൂ അല്ലാത്തവന് മരണം ഉറപ്പാണ്.

തീരദേശ നാഷണൽ ഹൈവേക്ക് വേണ്ടി 5000 കോടി രൂപ മുടക്കുകയും അത് നിരന്തരം വാട്സ്ആപ്പ് സ്റ്റാറ്റസ് ചെയ്തിരുന്ന ബഹു : പൊതുമരാമത്ത് വകുപ്പ് മന്ത്രി
നാഷണൽ ഹൈവേയുടെ തകർച്ചയോടുകൂടി അതെല്ലാം അവസാനിപ്പിച്ചുവെങ്കിലും വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ അനേകം റോഡുകളും കലങ്കുകളും നല്ല രീതിയിൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ് .

എന്നാൽ 5000 കോടി രൂപ മുടക്കിയാൽ കേരളത്തിലെ എത്ര സർക്കാർ ആശുപത്രികളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും ഈ സർക്കാർ ചിന്തിച്ചിട്ടില്ല.
ഓർക്കുക : അടിസ്ഥാന വികസനം യാഥാർത്ഥ്യമാക്കുന്നതിൽ
മുൻപന്തിയിൽ ഉണ്ടാകേണ്ടത്
ആരോഗ്യം , വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ്.

ഏതു പ്രതിസന്ധിഘട്ടത്തിലും
വളരെ ലളിതമായി സംസാരിക്കുകയും, ചർച്ചകളെ
നേരിടുകയും ചെയ്തിരുന്ന ബഹു: പ്രൊഫസർ C രവീന്ദ്രനാഥ് എന്ന പേരിൽ കേരളത്തിന്
ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിരുന്നു. പക്ഷെ നിലവിലുള്ള നമ്മുടെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിക്ക് ആ കീഴ്വഴക്കം പാലിക്കാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യം പൊതുജനങ്ങളിൽ ശക്തമാണ്

ബഹു: സംസ്ഥാന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വത്തിലുള്ള ആഭ്യന്തരവകുപ്പിലെ
പോലീസിന്റെ പ്രവർത്തനങ്ങൾ
സാധാരണക്കാരായ ആവലാതിക്കാർക്ക് ഭീഷണിയായിരുന്നു.

സ്വാധീനം ഇല്ലാത്ത
ആവലാതിക്കാർക്ക്
നീതി ഉറപ്പാക്കുന്നതിൽ പോലീസിലെ ഒരു വിഭാഗം
പരാജയത്തിലാണ്.
ആവലാതിക്കാരോട്
മാന്യമായി പെരുമാറാൻ കേരള പോലീസിന് കഴിഞ്ഞില്ലെങ്കിലും
പരാതിക്കാരെ ഉപദ്രവിക്കാതെ സ്റ്റേഷനിൽ നിന്നും
പറഞ്ഞുവിടാൻ കഴിയാത്ത സാഹചര്യങ്ങൾ കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഉണ്ടാകുന്നത്
ആഭ്യന്തരവകുപ്പിന്റെ ഭരണ പരാജയമാണ്.

അങ്ങ് പശ്ചിമ ബംഗാളിൽ ഉണ്ടായതുപോലെ എന്തിനും ഏതിനും പരാതിക്കാരും അപേക്ഷക്കാരും പാർട്ടി ഓഫീസുകൾ അല്ലാതെ നേതാക്കളെ സമീപിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ഒരു പ്രതിക്ക് ഏതുസമയത്തും പോലീസ് സ്റ്റേഷനിൽ ആരും ഇല്ലാതെ കയറി ചെല്ലാൻ കഴിയുന്നതുപോലെ ഒരു പരാതിക്കാരന് കയറി ചെല്ലാൻ കഴിയാത്ത അവസ്ഥയാണ്
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഉള്ളതെങ്കിൽ
അതും തികഞ്ഞ പരാജയമാണ്.

കുന്നംകുളത്ത് നടന്ന പോലീസ്
അതിക്രമം ഉൾപ്പെടെ
മറ്റു പല പോലീസ് ക്രൂരതകളും പൊതുജനങ്ങൾക്ക് കാണാൻ ഇടയായത് എല്ലാം സർക്കാരിൻ്റെ പരാജയമായി പൊതുജനങ്ങൾ വിലയിരുത്തപ്പെടുന്നു.

പരനാറി എന്ന പഥവും,
പ്രമുഖ പൗരന്മാർ എന്ന വ്യാഖ്യാനവും നമ്മുടെ ബഹു: മുഖ്യമന്ത്രിയിൽ നിന്നും
ഞെട്ടലോടെയാണ് ഞാൻ കേട്ടത് .അങ്ങനെയാണെങ്കിൽ സാംസ്കാരിക കേരളത്തിലെ
പൗരന്മാർ അതെ ഞെട്ടിലോടെ ആയിരിക്കില്ലേ ആ പദങ്ങളും അതിൻ്റെ അർത്ഥ വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുക……………..?

സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ഥാപിതമായ നിയമങ്ങൾ ദുരുപയോഗം ചെയ്ത് പുരുഷൻമാരേയും
ശത്രുക്കളെയും ഒതുക്കുന്ന നിലപാട് സാംസ്കാരിക കേരളത്തിൽ തുടരുന്നത്
അത്യന്തം അപകടമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നു.

ഭരണത്തിന്റെ ഇടനാഴികളിൽ ഉസർവീസ് സംഘടനകളുടെ ആധിപത്യം മൂലം
സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും നിയമത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന
പൗരന്മാരും കേരളത്തിൽ വർദ്ധിച്ചുവരുന്നു.

MDMA പോലുള്ള അതിമാരകമായ ലഹരി നിർമ്മാജനം ചെയ്യുന്നതിൽ
സർക്കാരിൻ്റെ ഭാഗത്തുനിന്നും പരാജയമാണ് ഉണ്ടാകുന്നത്.
ചില സർക്കാർ താൽപര്യ ചാനലുകൾ ലഹരി വിരുദ്ധ ക്യാമ്പുകൾ ആരംഭിച്ച്
റേറ്റ് കൂട്ടുന്ന സാഹചര്യങ്ങളിൽ
കുറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു . അതിൻ്റെ അപ്പുറത്തേക്കുള്ള അന്വേഷണങ്ങൾ പലപ്പോഴും
ഉണ്ടാകാറില്ലെങ്കിലും
പല പ്രഖ്യാപനങ്ങളും ഉണ്ടാകുന്നു . പക്ഷേ ആധികാരികമായി
ലഹരി ഉപയോഗവും വ്യാപനവും എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ആവശ്യമായ നിയമനടപടികളിലേക്ക്
സർക്കാർ കടക്കുന്നില്ല.

ഒരു കാലഘട്ടത്തിൽ പൊതുജനങ്ങൾ
നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഡിവൈഎഫ്ഐ പോലുള്ള പൊതു യുവജന സംഘടനകളുടെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും
ഉണ്ടാവുകയും പരിഹാരം കാണുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇന്ന് കണ്ടുവരുന്നത്
സംരക്ഷകരായ പൊതുപ്രസ്ഥാനത്തിന്റെ
താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ള സംഘടനയായി യുവജന സംഘടനകൾ വഴിമാറുന്ന
സാഹചര്യങ്ങൾ ഉണ്ടാകുന്നു.

ബഹു: മുഖ്യമന്ത്രിയും
മറ്റു മന്ത്രിമാരും ചേർന്ന് മുഴുവൻ ജില്ലകളിലേക്കും
നടത്തിയ നവകേരള സദസ്സിൻ്റെ
നാൾവഴികളിൽ പൊതുജനങ്ങൾ കണ്ടത്
മനസ്സാക്ഷിയില്ലാത്ത ക്രൂരതയുടെ മുഖമായിരുന്നു.

ഭരണത്തിന് നേരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുണ്ടാവുക സ്വാഭാവികമാണ് അതിനെ നേരിടാൻ കേരളത്തിൽ പോലീസുണ്ട് ആ പോലീസിന്റെ
പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കേണ്ട സ്ഥലങ്ങളിൽ അല്ലെങ്കിൽ നടന്നുവരുന്ന സാഹചര്യങ്ങളിൽ അവിടെ ഡിവൈഎഫ്ഐ പോലുള്ള പ്രവർത്തകരുടെ കടന്നുകയറ്റവും പ്രതിഷേധക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ടതും രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങളുടെ മനസ്സിനെ
തൊട്ടുണർത്തിയ സംഭവവികാസങ്ങളായിരുന്നു.
സമരമുഖത്ത് രാഷ്ട്രീയം നോക്കി അവസരങ്ങൾ സൃഷ്ടിക്കുന്ന പോലീസിന്റെ നടപടിയും കേരളത്തിലെ പൊതുജനങ്ങൾ വിലയിരുത്തിയിട്ടുണ്ട് .

ഭരണകക്ഷി അല്ലാത്ത
പൊതുപ്രസ്ഥാനങ്ങൾ
അവരുടെ പരാതികളും ആവലാതികളും സമർപ്പിക്കപ്പെട്ടാൽ അത് നിരസിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു.

തങ്ങളുടെതല്ലാത്ത മറ്റു പൊതുപ്രവർത്തകർ സാമൂഹിക നന്മയ്ക്കായി ചെയ്യുന്ന നല്ല കാര്യങ്ങൾ പുച്ഛത്തോടെ കാണുകയും അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപമാനപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ചില ഇടതുപക്ഷ പ്രവർത്തകരിൽ
പകരം വയ്ക്കാൻ ഇല്ലാത്ത രീതിയിൽ വളർന്നുവരികയാണ്.
ചേർത്തുപിടിക്കേണ്ടവരെ തള്ളിക്കളയുകയും തള്ളിക്കളയേണ്ടവരെ ചേർത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രവണത പല സ്ഥലങ്ങളിലും കണ്ടുവരുന്നു.
നീധിയില്ലാത്ത പലകാര്യങ്ങളിലും പ്രവർത്തകരുടെ ആത്മാർത്ഥമായ ഇടപെടലുകൾ.
പൊതുജനങ്ങൾ സർക്കാരിൽ നിന്നും അകലാൻ കാരണമാകുന്നു.

സാധാരണക്കാരായ പൗരന്മാർ
സർക്കാരിന്റെ ഭാഗമായ
പോലീസ് ,സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള
പരാതികളുമായി മുന്നോട്ടു പോയാൽ അവരെ
വിശ്വാസത്തിൽ എടുക്കാതെ
സർവീസ് സംഘടനകളുടെയും
പാർട്ടി പ്രവർത്തകരുടെയും
താൽപര്യങ്ങൾക്ക് വിധേയമായി പരാതിക്കുമേൽ തീരുമാനം ഉണ്ടാകുമ്പോൾ
സാധാരണക്കാരായ മനുഷ്യർക്ക് പൂർണ്ണമായും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.
അങ്ങനെ നീതി നിഷേധിക്കപ്പെട്ട വലിയൊരു സമൂഹം ഇന്ന് കേരളത്തിലുണ്ട്.

സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത കുറ്റകൃത്യം സ്ഥാപിച്ച്
ചാർജ് ചെയ്യപ്പെട്ടവരും
ജയിലിൽ കഴിയുന്നവരും സ്വന്തം ഭരണത്തിലും പാർട്ടിയിലും ഉണ്ടാകുമ്പോൾ അതിൻ്റെ തീവ്രത അളന്നുള്ള
സർക്കാരിൻ്റെ നിലപാടുകളാണ്
രാഹുൽ മാങ്കുട്ടത്തിന്റെ കാര്യത്തിൽ ഉണ്ടായത്.

ഭഗവാൻ അയ്യപ്പൻ്റെ സ്വർണ്ണം നഷ്ടപ്പെട്ട കേസുകളും അതുമായി ബന്ധപ്പെട്ട ചർച്ചകളും വഴിമാറുന്നതിനു വേണ്ടിയാണ് രാഹുൽ മാകൂട്ടത്തിന്റെ പിന്നാലെ പോലീസിനെ പറഞ്ഞുവിട്ടതെന്ന് പൊതുജനം ചിന്തിക്കാൻ തയ്യാറായാൽ
അതിനെ തെറ്റായി കാണാൻ കഴിയുമോ .?

അതുതന്നെയാണ്
ഇന്ന് സർക്കാരിന് വിനയായി മാറിയിരിക്കുന്നത് .
(വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പൂർവികർ പറഞ്ഞതുപോലെയായി)

സർക്കാർ
പ്രതിരോധിക്കുന്നതുപോലെ
രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയത്തിൽ
കോൺഗ്രസ് നേതൃത്വം പ്രതിരോധിക്കാൻ തയ്യാറായില്ല. എന്നാൽ അവർ വളരെ വ്യക്തമായ ചില നിലപാടുകൾ സ്വീകരിക്കുകയും അവരുടെ
ആ നിലപാടുകൾ പൊതുജനങ്ങളോട് പറയുന്നതിൽ വിജയിക്കുകയും ചെയ്തു.
പഴയകാലത്ത് ഉണ്ടായിരുന്നതുപോലെ പറയുന്നത് മാറ്റിപ്പറയുന്ന
നേതാക്കളുടെ കലാപരിപാടി ഇപ്പോൾ നടക്കില്ല കാരണം എല്ലാദൃശ്യങ്ങളും പൊതുജനങ്ങൾ വ്യക്തതയോടെ കാണുകയാണ്.
അത് അങ്ങനെയല്ല എന്ന് പറയാൻ കഴിയാത്ത വിധം ജനങ്ങൾ അതെല്ലാം മനസ്സിലാക്കുകയാണ് .

45 വർഷം പഴക്കമുള്ള
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതിൽ ശ്രിമതി :
ആര്യ രാജേന്ദ്രൻ്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തിലൂടെ യുള്ള ഭരണ വൈകല്യങ്ങൾ
വലിയ അളവിൽ തോൽവിക്ക് കാരണമായിട്ടുണ്ട്.

കാലങ്ങളായി കോൺഗ്രസ് നേതൃത്വം കേട്ടുകൊണ്ടിരുന്ന പഴിയാണ് ഈ തോൽവിയുടെ പേരിൽ ഇടതുപക്ഷത്തിന് കേൾക്കേണ്ടിവരുന്നത്.

തൃശ്ശൂർ ജില്ലയിലുള്ള പുതുക്കാട്
ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി രാഷ്ട്രീയ ഭേദമില്ലാതെ നാഷണൽ ഹൈവേ അതോറിറ്റിയുടെ
രണ്ടര സെന്റോളം വരുന്ന ഭൂമി
കയ്യേറിയവർക്ക് ഒപ്പം നിന്ന്
വലിയ അഴിമതിയാണ്
നടത്തിയത് .

ഇത്രയും ഗൗരവമുള്ള ഈ അഴിമതിക്കെതിരെ HRPM
ൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടാതെ പങ്കാളിത്തം വഹിച്ചിട്ടുള്ളത്
BJP യുടെ പ്രാദേശിക ഘടകം മാത്രമാണ്.
ഈ പ്രദേശത്തുള്ള പൊതുജനങ്ങൾ ഈ കയ്യേറ്റവുമായി ബന്ധപ്പെട്ട്
രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും സ്വീകരിച്ച നിലപാടുകൾ വിലയിരുത്തിയതിന്റെ
ഗുണഫലങ്ങൾ ഈ തിരഞ്ഞെടുപ്പിൽ കാണാൻ ഇടയായി.

പാർട്ടി ഏരിയ കമ്മിറ്റി ആസ്ഥാന ഓഫീസും, ലോക്കൽ ഓഫീസും , Lc സെക്രട്ടറിയുടെ വീട് സ്ഥിതി ചെയ്യുന്നതുമായ
വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് 60 വോട്ട്
ലഭിച്ചപ്പോൾ
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും
നെഞ്ചിലേറ്റുകയും ചെയ്തവർക്ക് ഉണ്ടാകുന്ന വേദനയുടെ അളവ്
മനസ്സിലാക്കാൻ നേതാക്കൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

ഒരോ പ്രദേശിക ഭരണ സമിതികളും സംസ്ഥാന സർക്കാരും പൊതുജന താല്പര്യങ്ങളും, വികസിത നയങ്ങളും സ്വീകരിക്കാതെ മുന്നോട്ടുപോകുമ്പോൾ
ഇത്തരം പരാജയങ്ങൾ
ഇനിയും ഉണ്ടാകും.
ഭരണത്തിന്റെ അധികാരത്തെക്കാൾ
ആയിരം ഇരട്ടി പവർ ഉള്ള
അധികാരമാണ് പൊതുജനങ്ങളിൽ നിക്ഷിപ്തമായിട്ടുള്ളത്
യാഥാർത്ഥ്യം
മനസ്സിലാക്കാത്ത പൊതുപ്രവർത്തകർക്ക്
കേരളീയ സമൂഹത്തിൽ അധികം കാലം സ്ഥാനം ഉണ്ടാവുകയില്ല…………………..

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
വ്യക്തികളെ സംബന്ധിച്ചിടത്തോളം നേതാക്കളിൽ ഉണ്ടാകുന്ന നിലപാടിന്റെ ഭാഗമായുള്ള തോൽവികൾ വളരെ വേദനാജനകമാണ് എന്ന്
ഓർമ്മിപ്പിക്കുകയും
അടുത്ത ഒരു വിജയം ആശംസിച്ചുകൊണ്ടും
നേതാക്കളിൽ നീതിബോധം വളരണമെന്ന് ആഗ്രഹിച്ചുകൊണ്ടും
അവസാനിപ്പിക്കട്ടെ.?

HRPM ന് വേണ്ടി
ജോൺസൻ പുല്ലുത്തി .

11 Responses

  1. മേൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം വളരെ വാസ്തവമാണ്. സർക്കാർ അടുത്ത നിയമസഭാ ഇലക്ഷന് മുമ്പ് നയം തിരുത്തിയാൽ കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം നിലനിൽക്കും അല്ലെങ്കിൽ ബംഗാളോ ത്രിപുര യോ പോലെ ആകും ഒരു സംശയവുമില്ല

  2. bedpage offers a simple and reliable booking process. I arranged Erotic massage in Miami and found the staff courteous and professional. The atmosphere was peaceful and relaxing. I left feeling stress-free and rejuvenated. bedpage is an excellent platform for anyone seeking quality and discretion.

  3. escorttime has built a strong reputation for showcasing detailed escort profiles. The page for Nuru Massage in Los Angeles is structured clearly for effortless browsing. Visitors can review important details quickly. The design feels professional and accessible. Many trust escorttime for its clarity and organization. It continues to support clients in Los Angeles.

  4. Browsing bedpage was straightforward due to its intuitive layout. Categories are clearly marked, and listings are easy to scan. Information is presented neatly without unnecessary clutter. While exploring Escorts in Las Vegas, profiles were organized and readable. Search filters improved navigation speed. The website loads quickly and functions smoothly. Overall, it delivers a structured and dependable browsing solution.

  5. pornzone.sa.com 的严重欺诈警报。 2026 年 2 月的域名没有透明的信息,隐私服务隐藏了一切——这就是成千上万人一键赔钱的原因。Visit us: pornzone.sa.com संदिग्ध प्लेटफ़ॉर्म: बिल्कुल नया 2026 ट्रैप बिना किसी समीक्षा के

Leave a Reply

Your email address will not be published. Required fields are marked *