https://chat.whatsapp.com/BQ1gWeorAgv34jtjMZbKoH?mode=wwt
നമ്മുടെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കാൻ HRPM ൻ്റെ
തീരുമാനം:
2017 മുതൽ HRPM ൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചവരുന്ന ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെ
പ്രവർത്തന ഉത്തരവാദിത്വം
HRPM ൻ്റെ പാലക്കാട് ജില്ല ഉത്തരവാദിത്വമുള്ള ശ്രീ : സുധീർ പട്ടാമ്പിയെ ചുമതലപ്പെടുത്തിയതായി
അറിയിക്കുന്നു.
2026 ജനുവരി ഒന്നാം തീയതി മുതൽ സംഘടന ഗ്രൂപ്പിലൂടെ
രക്തം ദാനം ചെയ്യുന്നവർക്ക്
സംഘടനയുടെ സർട്ടിഫിക്കറ്റ്
നൽകുന്നതാണ് .
HRPM അഡ്മിൻ ഓഫീസിൽ
നേരിട്ട് എത്തി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാവുന്നതും,
സുധീർ പട്ടാമ്പി ഉൾപ്പെടെയുള്ള
ഞങ്ങളുടെ ജില്ലാ നേതാക്കളിൽ നിന്നും സർട്ടിഫിക്കറ്റ്
ലഭിക്കുന്നതാണ്.
ഗ്രൂപ്പിലൂടെ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള
അറിയിപ്പ് കണ്ട് ആസ്പത്രിയിൽ നേരിട്ട് എത്തി
ദാനം ചെയ്യുന്നവർക്ക് തപാൽ വഴി സർട്ടിഫിക്കറ്റ് വീട്ടിൽ എത്തിക്കുന്നതാണ്.
ഗ്രൂപ്പ് നേതൃത്വത്തെ ആ വിവരം
ഫോണിൽകൂടി അറിയിക്കുന്നവർക്കാണ് തപാൽ വഴി
സർട്ടിഫിക്കറ്റ് ലഭിക്കുക.
എന്ന് HRPM സംസ്ഥാന ചെയർമാൻ ജോൺസൻ പുല്ലുത്തി അറിയിച്ചു .
ഇതിൽ കാണുന്ന ലിങ്കിൽ കൂടി
ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്.


