സംസ്കാരം :
നമ്മുടെ നിലപാടുകൾ: ആത്മപരിശോധനയ്ക്കുള്ള
സമയമാണ് ഇത് .
സംഘടനയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും അടിയന്തരമായി ശ്രദ്ധിക്കുമല്ലോ,?
ഒരു സംഘടനയുടെ കരുത്ത് അതിന്റെ ആദർശങ്ങളല്ല, മറിച്ച് ആ ആദർശങ്ങൾ നെഞ്ചേറ്റി പ്രവർത്തിക്കുന്ന മനുഷ്യരുടെ മനോഭാവമാണ്.
ബഷീർ സാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വരും തലമുറയ്ക്ക് വഴികാട്ടികളാകേണ്ടവരാണ്.
എന്നാൽ ഇന്ന് നിർഭാഗ്യവശാൽ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു.
പുതിയതായി കടന്നുവരുന്നവരെ കണ്ട് മുതിർന്നവർ പഠിക്കേണ്ടി വരുന്നത് തികച്ചും വേദനാജനകമാണ്.
നമ്മൾ മാറ്റിവയ്ക്കേണ്ടത് എന്തിനെയാണ് .?
വ്യക്തിപരമായ ഈഗോകൾക്കും തർക്കങ്ങൾക്കും സംഘടനയിൽ സ്ഥാനമില്ല.
അറിവും പദവിയും മറ്റുള്ളവരെ തരംതാഴ്ത്താനല്ല, മറിച്ച് അവരെ കൂടെ ചേർത്തുപിടിക്കാനാണ് ഉപയോഗിക്കേണ്ടത്.
നല്ല കാര്യങ്ങൾ നടക്കുമ്പോൾ അതിനെ അംഗീകരിക്കാൻ മടിക്കുന്ന മനസ്സ് സംഘടനയുടെ വളർച്ചയ്ക്ക് തടസ്സമാണ്.
മറ്റുള്ളവർ നമ്മെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് ഒരോരുത്തരും സ്വയം ചിന്തിക്കേണ്ടതുണ്ട്.
നമുക്ക് മുന്നിലുള്ള ഉദാഹരണം:
ഷണ്മുഖൻ മായന്നൂരിന്റെ പ്രവർത്തനം നാം മാതൃകയാക്കണം. ജോലി സംബന്ധമായി ദൂരെയുള്ളപ്പോൾ പോലും സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം കാണിച്ച സന്നദ്ധത പ്രശംസനീയമാണ്.
ഒറ്റപ്പാലത്ത് ബസ്സിന് തീപിടിച്ചപ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരെ രക്ഷിച്ച വിഷ്ണു എന്ന യുവാവിനെ നാം മറക്കരുത്.
നമ്മുടെ കുടുംബാംഗങ്ങളാണ് ആ ബസ്സിൽ ഉണ്ടായിരുന്നതെങ്കിൽ വിഷ്ണു ഇന്ന് നമുക്ക് ദൈവതുല്യനാകുമായിരുന്നു.
ആ ധീരതയെ അംഗീകരിക്കാനും ആദരിക്കാനും സതി നായർ മാഡവും ഷണ്മുഖനും കാണിച്ച മനസ്സ് സംഘടനയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്.
മൂന്ന് പ്രാദേശിക ചാനലുകളിൽ ആ വാർത്ത വന്നത് നമ്മുടെ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടി.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അംഗീകരിക്കാൻ മടിക്കുന്നവർ സ്വന്തം മനസാക്ഷിയോട് ഈ ചോദ്യങ്ങൾ ചോദിക്കുക:
1 സംഘടനയുടെ വളർച്ചയ്ക്കായി ഞാൻ എന്ത് ചെയ്തു?
2 പുതിയതായി നാല് അംഗങ്ങളെയെങ്കിലും ഞാൻ ഈ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ?
3 ഗ്രൂപ്പുകളിൽ പോസിറ്റീവായ ചർച്ചകൾക്ക് ഞാൻ നേതൃത്വം നൽകിയിട്ടുണ്ടോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ല എന്നാണെങ്കിൽ നല്ലത് ചെയ്യുന്നവരെ തളർത്താൻ നമുക്ക് അവകാശമില്ല.
മറ്റു ഒരാളോട് അസൂയയോ ശത്രുതയോ തോന്നുമ്പോൾ അത് സംഘടനയ്ക്കോ വ്യക്തിപരമായി നിങ്ങൾക്കോ എന്ത് ഗുണമാണ് നൽകുന്നതെന്ന് ചിന്തിക്കുക.
എന്റെ നിലപാട്:
നല്ലത് ചെയ്യുന്നവരെ അവരുടെ മറ്റു പശ്ചാത്തലങ്ങൾ നോക്കാതെ അംഗീകരിക്കുക എന്നതാണ് എന്റെ നയം.
ആ അംഗീകാരത്തെ ബലഹീനതയായി കണ്ട് ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ അതിനെ ശക്തമായ ഭാഷയിൽ നേരിടാനും എനിക്കറിയാം.
അനാവശ്യമായ ഈഗോയുമായി മുന്നോട്ട് പോകുന്നവർക്ക് ഈ ഭരണസമിതിയിൽ യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല.
നെഗറ്റീവ് ചർച്ചകൾക്ക് കാണിക്കുന്ന താല്പര്യത്തിന്റെ പകുതിയെങ്കിലും നല്ല പ്രവർത്തികളെ പ്രോത്സാഹിപ്പിക്കാൻ കാണിക്കുക.
അംഗീകാരം നൽകുന്നിടത്താണ് പുതിയ നേതൃത്വം വളരുന്നത്.
സ്നേഹവും ബഹുമാനവും
നൽകുമ്പോഴാണ് അത് ഇരട്ടിയായി തിരികെ ലഭിക്കുക.
നമുക്ക് ഈഗോ വെടിഞ്ഞ് ഒരു മനസ്സോടെ മുന്നോട്ട് പോകാം.
നന്മയുള്ള പ്രവർത്തനങ്ങൾക്ക് എപ്പോഴും എന്റെ പിന്തുണയുണ്ടാകും.
സ്നേഹപൂർവ്വം,
ജോൺസൺ പുല്ലുത്തി
സ്റ്റേറ്റ് ചെയർമാൻ, HRPM