HUMANISTIC RIGHTS PROTECTION MOVEMENT (HRPM)
മനുഷ്യാവകാശ സംരക്ഷണ സംഘടന
നീതിയും മനുഷ്യാവകാശവും ജനകീയ അഭ്യർത്ഥന .
ശിവസൂര്യയെ കണ്ടെത്താൻ നമുക്ക് കൈകോർക്കാം!
രണ്ട് മാസത്തിലേറെയായി കാണാതായ 17 വയസ്സുകാരൻ…
അമ്മയില്ലാത്ത ആ വീട്ടിൽ തന്റെ പ്രിയപ്പെട്ട ചേട്ടനെ കാത്ത് ഒരു കുഞ്ഞനുജത്തിയും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ കണ്ണുനീരിൽ കഴിയുന്ന ഒരു അച്ഛൻ.
ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യയെ കണ്ടെത്താൻ നമുക്കും കൈകോർക്കാം.
ഒരു അച്ഛന്റെ വേദന… ഒരു കുഞ്ഞനുജത്തിയുടെ കാത്തിരിപ്പ്…
മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ഒരു കുടുംബ പ്രശ്നത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയ ശിവസൂര്യയെക്കുറിച്ച് ഇന്നും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
പ്രിയപ്പെട്ട ശിവസൂര്യാ നീ എവിടെയാണെങ്കിലും സുരക്ഷിതനായി തിരിച്ചുവരൂ. നിന്നെ കാത്തിരിക്കുന്ന അച്ഛന്റെയും അനിയത്തിയുടെയും സ്നേഹത്തിനുമുന്നിൽ മറ്റെല്ലാം ചെറുതാണ്.
നിന്നോട് ആർക്കും ദേഷ്യമില്ല. നിന്റെ സുരക്ഷിതമായ തിരിച്ചുവരവാണ് ആ കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.
HRPM-ന്റെ പൊതുജനങ്ങളോടുള്ള അഭ്യർത്ഥന
ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചൊക്ലി പോലീസിലോ അറിയിക്കുക.
നിങ്ങൾ നൽകുന്ന ഒരു ചെറിയ വിവരം പോലും ഒരു കുടുംബത്തിന് വലിയ പ്രതീക്ഷയായേക്കാം.
欄 മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ നിങ്ങളുടെ
പിന്തുണ വളരെ വലുതാണ്
സംഘടനയ്ക്ക് വേണ്ടി ഫാത്തിമ KM
ബന്ധപ്പെടുന്നതിന്
9037713790
hrpmtcr@gmail.cmo

