2026 / 2 / 2 = നമ്പർ പ്രകാരമുള്ള അറിയിപ്പ്:

OFFICIAL ANNOUNCEMENT

നീതിക്കായി ജനകീയ എഴുന്നേൽപ്പ് – HRPM

കേരളത്തിലെ പൊതുജനങ്ങൾ ഇന്ന് നേരിടുന്നത്
ഒറ്റപ്പെട്ട പ്രശ്നങ്ങൾ അല്ല.

അവകാശ ധ്വംസനങ്ങൾ .

നിയമത്തിന്റെ ആനുകൂല്യം സാധാരണക്കാരിൽ നിന്ന് അകറ്റപ്പെടുന്നത്.

ഭരണപരമായ അനീതികളും അധികാര ദുരുപയോഗങ്ങളും

നീതി തേടി നടക്കുന്നവരുടെ നിരാശയും നിസ്സഹായതയും

ഇവയെല്ലാം ചേർന്നതാണ്
ഇന്നത്തെ കേരളത്തിന്റെ യാഥാർഥ്യം.

ഈ സാഹചര്യത്തിൽ
മൗനം കുറ്റകൃത്യമാകുന്ന ഒരു കാലത്ത്
നിശ്ശബ്ദരായി നിൽക്കാൻ HRPM ന് തയ്യാറല്ല.

അതിനാലാണ്
Humanistic Rights Protection Movement (HRPM)
കേരളത്തിലെ പൊതുജനങ്ങൾക്ക് നേരെ നടക്കുന്ന
എല്ലാ തരത്തിലുള്ള അനീതികൾക്കും എതിരെ
ഒരു ജനകീയ എഴുന്നേൽപ്പ് സംഘടിപ്പിക്കുന്നത്.

ഇത് ഒരു സംഘടനയുടെ സമരമല്ല.

👉 ഇത് ജനങ്ങളുടെ ശബ്ദമാണ്.

👉 ഇത് അവകാശത്തിനുള്ള ആവശ്യമാകുന്നു.

👉 ഇത് നീതിക്കായുള്ള തുറന്ന പ്രഖ്യാപനമാണ്.

തീയതി: ഏപ്രിൽ 29 ബുധനാഴ്ച.

സ്ഥലം: തൃശൂർ കളക്ടറേറ്റ് പടിക്കൽ

നീതി ചോദിക്കാൻ ആരുടേയും അനുമതി വേണ്ട.

അവകാശങ്ങൾ യാചിക്കേണ്ടതല്ല — ഉറക്കെ ആവശ്യപ്പെടേണ്ടതാണ്.

👉 നീതിക്കായി ജനകീയ എഴുന്നേൽപ്പ് – HRPM

സമൂഹത്തിലെ എല്ലാവർക്കും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാം.

ഭാഗം = 2

ഒക്ടോബർ നാലാം തീയതി
ഒമ്പതാം വാർഷിക ദിനത്തിൽ
HRPM ൻ്റെ സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ നടത്തപ്പെടുന്നു .

മറ്റു ഏതെങ്കിലും ജില്ലയിൽ നടത്തണമെന്ന് ആവശ്യപ്പെടുന്നവർ ഉണ്ടെങ്കിൽ ആവശ്യം ചർച്ചചെയ്ത് പരിഗണിക്കുന്നതാണ്.

ഇതുവരെ സംഘടനയിൽ നിന്നും പുറത്തുപോയവരിൽ
95 ശതമാനവും. സദാചാര കേസുകൾ
സാമ്പത്തിക തട്ടിപ്പുകൾ
എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരാണ് .

അതുപോലുള്ള ഒരു തെറ്റാണ് ഗോപി ആലുവക്കാരനിൽ ഉള്ളത്. ആയതിനാൽ എന്നെന്നേക്കുമായി അദ്ദേഹത്തെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും
പുറത്താക്കിയ വിവരം ഇതിനാൽ അറിയിക്കുന്നു .

സരിതയ്ക്ക് പറ്റിയ തെറ്റുകൾ :

1, ഗോപി ആലുവക്കാരനെ പരിചയപ്പെട്ടത് സംഘടനയിൽ വന്നതിനുശേഷമാണ് .

2 സരിതയുടെ വിഷയങ്ങളിൽ ഇടപെടാൻ അനുവാദം കൊടുത്തത് സംഘടനയാണ് .

3 ഗോപിയുടെ ഭാഗത്ത് ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടത് എന്നെയായിരുന്നു.

4 സംഘടനയുമായുള്ള ബന്ധത്തേക്കാൾ ഉപരി സരിത ഗോപിയുമായി വ്യക്തിപരമായ
ബന്ധം സ്ഥാപിച്ചത് തെറ്റ് .

5 ഗോപി പലതവണ സരിതയോട് എന്നെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞത്
യോഗത്തിൽ എല്ലാവരും കേൾക്കെ പറയാതെ
ഗോപിയെ സംരക്ഷിക്കാൻ ശ്രമിച്ചത് തെറ്റ് .

എൻ്റെ പേരിൽ വ്യാജ വോയിസ് റെക്കോർഡ് പ്രചരിപ്പിച്ച കേസുകൾ കോടതികളിൽ നടന്നിരുന്നു .എന്നാൽ ആ
വോയ്സ് സരിതയുടെ ഫോണിലേക്ക് ജിജി അല്ലെങ്കിൽ സുധീഷ് അയച്ചുകൊടുത്തതിൻ്റെ
സ്ക്രീൻഷോട്ട് ഞാൻ ചോദിച്ചു
സരിത നൽകാതിരുന്നത് തെറ്റ്.

6 പെണ്ണു കേസുകളിൽ
പുറത്താക്കപ്പെട്ടവരുമായി
സരിത ബന്ധം സ്ഥാപിച്ചത്
തുടർന്ന് അവരുടെ വാക്കുകൾക്ക് വിധേയമായി എന്നോട് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.

7 ഞാൻ ഈറോഡ്
പോയ ദിവസം
കുളിക്കാൻ ബാത്റൂമിൽ കടന്ന സമയത്ത് സരിതയുടെ കോൾ എൻ്റെ ഫോണിലേക്ക് വന്നപ്പോൾ. എടുത്തത് സുധീഷ് ആയിരുന്നു. അന്ന് സുധീഷ്
ഒരു പെൺമോഹിയാണ് എന്ന്
സരിതയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ സുധീഷിന്റെ ഒപ്പം ചേർന്നുവെങ്കിൽ
അത് അന്തസ്സുള്ള ആളുകൾക്ക് ചേർന്ന കാര്യമല്ലല്ലോ.?
സംഘടനാപരമായി അത് തെറ്റാണ് കാരണം സംഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ പുറത്താക്കപ്പെട്ടവരാണ് അവർ
അവരുമായി ബന്ധം
സംഘടനയ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

ആയതിനാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട്
സരിത സംഘടനയ്ക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
ഗോപി ആലുവക്കാരൻ പറഞ്ഞതും, ഫോണിലേക്ക് അയച്ച വോയിസിന്റെ സ്ക്രീൻഷോട്ടും ,സുധീഷും ഉൾപ്പെടെയുള്ളവരുടെ
ഇടപെടലിനെ കുറിച്ചും
കൃത്യമായി വൈറ്റ് പേപ്പറിൽ എഴുതി തയ്യാറാക്കി
എച്ച്ആർപിഎമ്മിന്റെ ഓഫീസ് അഡ്രെസ്സിലേക്ക് അയക്കണം
അതിന് നൽകുന്നത് കേവലം മൂന്നുമാസം മാത്രം

അത് ചെയ്യാൻ സരിതയ്ക്ക് കഴിഞ്ഞില്ലെങ്കിൽ
സംഘടന സരിതയെ എന്നെന്നേക്കുമായി കയ്യൊഴിയും .
എന്നാൽ നീതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും
എന്ന് ഈ റിപ്പോർട്ടിൽ കൂടി
അറിയിക്കുകയാണ്.

തീരുമാനം നിങ്ങളുടേതാണ്
സംഘടനയ്ക്ക് തീരുമാനം ഏതായാലും വിഷയമുള്ള കാര്യമല്ല. അന്തസ്സില്ലാത്ത മാന്യതയില്ലാത്ത ഒരു കൂട്ടുകെട്ടിൽ പെട്ടവരുടെ
വിഷയത്തിൽ അത്രയേറെ താൽപര്യം കാണിക്കേണ്ടതില്ല എന്ന് തന്നെയാണ് സംഘടന തീരുമാനം.
മൂന്നുമാസത്തിനുശേഷം
ചെയർമാൻ്റെ വിവേചന അധികാരത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.

സദാചാര പ്രവർത്തികൾ (ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള ) ഏർപ്പെടുകയും സാമ്പത്തിക തിരുമറി നടത്തുകയും ചെയ്ത് പുറത്തു പോയിട്ടുള്ള
ആളുകളുമായി ബന്ധം പുലർത്തുന്നവർക്ക് എതിരെ
യോഗങ്ങളിൽ ചർച്ച ഇല്ലാതെ
ചെയർമാന്റെ വിവേചന അധികാരത്തിൽ വ്യക്തമായ നടപടികൾ ഉണ്ടാകുന്നതാണ്.

സംഘടനയുടെ ചട്ടങ്ങൾക്ക് വിരുതമായി ഉണ്ടാകുന്ന അംഗങ്ങളുടെ ഫോൺ കോളുകൾ കർശനമായും നിയന്ത്രിക്കേണ്ടതാണ് .

ഗോപി ആലുവക്കാരന്റെ ഫോൺ കോളുകൾ ലഭിച്ചവർ
സംഘടന യോഗങ്ങളിൽ ഗോപിയുടെ മുൻവശത്ത് ഇരുന്നു വ്യക്തതയോടെ അവതരിപ്പിക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണം
അവരെല്ലാം നിലവാരമില്ലാത്തവർ
വിളിച്ച് സംസാരിക്കുമ്പോൾ അൽപമെങ്കിലും മൂളി കൊടുത്തിട്ടുണ്ടാവും……

അങ്ങനെ മൂളി കൊടുക്കുന്നവർക്കാണ് ഇത്തരത്തിൽ ചതികൾ പറ്റാറുള്ളത്. അതെല്ലാം അവനവന്റേതായ വ്യക്തിത്വ തകർച്ചയ്ക്ക് കാരണമാകുന്നു എന്ന യാഥാർത്ഥ്യം ബഹുമാനപ്പെട്ട അംഗങ്ങൾ തിരിച്ചറിയുക .

ആയതുകൊണ്ട് സംഘടനയ്ക്ക് വിരുദ്ധമായ ഫോൺ കോളുകൾ അവസാനിപ്പിക്കുക
കാരണം ഇന്നല്ലെങ്കിൽ നാളെ
അത് ഫോൺ കോൾ കേൾക്കുന്നവർക്ക് തന്നെ ദോഷം ചെയ്യുമെന്ന യാഥാർത്ഥ്യം മനസ്സിലാക്കുക.

വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഗോപി ആലുവക്കാരന്റെ ചെകിള കുറ്റിയിൽ അടിക്കുമായിരുന്നു
ഇദ്ദേഹത്തിൻ്റെ ഈ വൃത്തികേട് പുറത്തുവരുന്നതുവരെ ഞാൻ ഏറെ ബഹുമാനിച്ചിരുന്നതും ചെറുപ്പം മുതൽ അറിയുന്നതുമായ ഒരു കക്ഷി ആയതുകൊണ്ട് മാത്രമാണ് ക്ഷമിക്കുന്നത്.. …..

സമൂഹത്തിൽ ഭംഗിയായി പൊതുപ്രവർത്തനം നടത്താൻ അറിയാം . അതിൻ്റെ നേട്ടങ്ങൾ ആവശ്യത്തിലേറെ എനിക്ക് ലഭിക്കുന്നുണ്ട്.
അതുപോലെതന്നെ കൊണ്ടാൽ തിരിച്ചു കൊടുക്കാനും അറിയാം. ഗോപി ആലുവക്കാരന്റെ ഭാര്യ ആ ചേച്ചി ശാരീരിക അസ്വസ്ഥകൾ ഉള്ളവരാണ് ആ ഒരു കാരണം കൊണ്ടാണ് അവരെ ഞാൻ ഈ വിഷയം അറിയിക്കാത്തത്.

എന്നാൽ സരിതയുടെ സഹോദരനെ ഇതുവരെ ഉണ്ടായ എല്ലാ കാര്യങ്ങളും ഇന്നലെ ഞാൻ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായതായും ഞാൻ മനസ്സിലാക്കി .
എൻ്റെ വേദന മനസ്സിലാണ്
ഫോൺ കോളുകൾ ലഭിച്ചവർ തുറന്നു സംസാരിച്ചിരുന്നുവെങ്കിൽ എൻ്റെ ആ വേദന മാറുമായിരുന്നു.

ഇനി സംഘടനയ്ക്ക് മുമ്പിൽ രണ്ടു കാര്യം മാത്രമാണുള്ളത്

ഒന്ന് ഏപ്രിൽ = 29
രണ്ട് ഒക്ടോബർ = 4

എത്രയും വേഗത്തിൽ
ആലപ്പുഴ കൊല്ലം
ഇന്ന് ജില്ലകളുടെ സമ്മേളനം വിളിച്ചു ചേർക്കുക.

പാലക്കാട് യോഗം വിളിച്ചുചേർക്കുവാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കുക.

പത്തനംതിട്ട ജില്ല യോഗങ്ങൾ വിളിച്ചു ചേർക്കുക

തൃശ്ശൂർ ജില്ലാ കമ്മിറ്റി സമ്മേളനം എത്രയും വേഗം തീയതി തീരുമാനിക്കുക.

ജില്ലാ സമ്മേളനങ്ങൾ & യോഗങ്ങൾ വിളിച്ചുചേർക്കാത്തവരുടെ

പദവികൾ തിരിച്ചെടുക്കുന്നതായിരിക്കും.

സംഘടനയ്ക്ക് അകത്ത് പുതിയ അംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിൽ ആർക്കും നീതി ഉറപ്പുവരുത്താൻ ഇതുവരെ സാധിച്ചിട്ടില്ല .

ഗോപി ആലുവക്കാരന്റെ ചീഞ സംസാരം ഇന്നലെ കേട്ടല്ലോ.

ഒരാളെ ഇതിലേക്ക് കൊണ്ടുവന്നതിനുശേഷം ഒരാളെ തിരിച്ചുകൊണ്ടു പോയിരുന്നെങ്കിൽ മിനിമം ഒരു മര്യാദ ഉണ്ടായിരുന്നു.
നാണംകെട്ട മനുഷ്യരായാൽ
അവർക്ക് എന്ത് വൃത്തികേടും പറയാം എന്ന അവസ്ഥയാണ്.
ഈ അവസ്ഥയുടെ കാരണം രാത്രികാലങ്ങളിൽ ഉള്ള ഫോൺ കോളുകളാണ് .

ചെയർമാൻ.

One Response

  1. ഗോപി ചേട്ടൻ എന്നെ വിളിച്ചത് പുതുക്കാട് നടത്തിയ ആരോമാ ബിൽഡിംഗിന്റെ സമരപരിപാടിക്കു കുറുന്നേ ആയിരുന്നു. എന്നോട് പറഞ്ഞത് മീറ്റീഗിന് പോകുണ്ടോ മാഡം.
    ഞാൻ വരുന്നില്ല.കാരണം സുധീഷിനെ പുറത്താക്കിയത് എന്ത് കാരണത്താൽ ആണ്. അത് എനിക്കറിയണം. ഞാൻ വന്നാൽ ചെയർമാന്റെ അനാവശ്യസംസാരം കേൾക്കാൻ എനിക്കു പറ്റില്ല. അതുകൊണ്ടൊക്കെ ഞാൻ വരുന്നില്ല. ഇങ്ങനെയൊക്കെ എന്നോടു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഗോപി ചേട്ടാ എന്നെ വിളിക്കല്ലേ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ പറയാൻ എനിക്കിഷ്ടമല്ല. എന്തുവിഷയം ആണെങ്കിലും മീറ്റിംഗിൽ വന്ന് ചർച്ച ചെയ്യുക. മുഖാമുഖം സംസാരിക്കാനുള്ള സ്വാതന്ത്ര്യo ഉണ്ടല്ലോ. ഞാൻ അതിന്റെ പുറകേ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്തു. എന്നെ പുറത്തുപോയിട്ടുള്ള ഒരു മെമ്പേഴ്സും എന്നെ വിളിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *