കുറച്ചു സമയം നിങ്ങൾ ചിന്തിക്കൂ :

എത്രയും സ്നേഹമുള്ള
സഹപ്രവർത്തകരെ :

എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബ അംഗങ്ങൾക്കും ഈ ദിവസം ഏറ്റവും ശുഭമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

നമ്മുടെ ഈ ഗ്രൂപ്പിൽ പുതിയ അംഗങ്ങൾ ജോയിൻ ചെയ്തിട്ടുണ്ട് .

അവർ കേൾക്കുന്നുണ്ടെങ്കിലും ഞാൻ പറയുന്നത് പഴയ അംഗങ്ങളോട്.

ഈ ഗ്രൂപ്പിലുള്ള ഓരോ അംഗങ്ങളെയും ഞാൻ വളരെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതും നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ളതുമാണ്.

എല്ലാവരും കഴിവുള്ളവരും അറിവുള്ളവരും പക്വത ഉള്ളവരുമാണ്. എന്നാൽ അത് പ്രാവർത്തികമാക്കേണ്ടത് പൊതുജനങ്ങളിലാണ്.
ഒരിക്കലും നമ്മുടെ ഗ്രൂപ്പിൽ
നമ്മുടെ സഹപ്രവർത്തകരിൽ
പ്രാവർത്തികമാക്കാൻ ശ്രമിക്കരുത് .അത്തരം ശ്രമങ്ങൾ പരാജയത്തിലേക്ക് ആണ് പോവുക.

സംഘടനയുടെ ആശയവും ആദർശവും പലപ്പോഴും നാം മറന്നു പോകുന്നു.

നമ്മുടെ മുഖമുദ്ര എന്താണ് .?

പരസ്പര സാഹോദര്യവും ബഹുമാനവും എന്നാൽ ആ മുഖമുദ്ര ഇന്ന് മറ്റുള്ളവരുടെ മുമ്പിൽ ബോധ്യപ്പെടുത്താനെങ്കിലും നമ്മളിൽ പല വ്യക്തികൾക്കും കഴിയുന്നുണ്ടോ.?………………

കഴിയുന്നില്ല എന്നാണ് എൻ്റെ പക്ഷം . ഞാൻ ഓരോ അംഗങ്ങളോടും കാണിക്കുന്ന സ്നേഹവും ബഹുമാനവും
നിങ്ങളിൽ പലവരും എനിക്ക് തിരിച്ചു നൽകിയിട്ടുണ്ടോ.?……….

എന്നാൽ തിരിച്ചു ലഭിക്കാൻ വേണ്ടി ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല അതിൻ്റെ അംഗീകാരങ്ങളാണ് എനിക്ക് എപ്പോഴും ഏതു പ്രതിസന്ധിഘട്ടത്തിലും
ഞാനുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഞാൻ ഇതെല്ലാം സൂചിപ്പിക്കുന്നത് .

HRPM ഒരു കുടുംബമാണ് എന്ന് നമ്മൾ എല്ലാവരും പറയുന്നുണ്ട്
സത്യത്തിൽ അങ്ങനെയാണോ.?……….

ആണോ അല്ലയോ എന്ന് എൻ്റെ പ്രിയ സഹോദരങ്ങൾ
ഒരു നിമിഷമെങ്കിലും ചിന്തിക്കണം.

നമ്മുടെ എല്ലാ അഹങ്കാരങ്ങളും
സ്വാർത്ഥ താല്പര്യങ്ങളും
വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവെച്ച് ഒരു നിമിഷം എൻ്റെ പ്രിയ സഹോദരങ്ങൾ ഒന്നു ചിന്തിച്ചാൽ നമ്മുടെ സംഘടന സ്വർഗ്ഗമായി തീരും .

നമ്മുടെ സംഘടന സ്വർഗ്ഗമായി തീർന്നാൽ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നീതി ലഭിക്കാത്ത നിയമത്തിന്റെ അനുകൂല്യങ്ങൾ സ്ഥിരമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
സാധാരണക്കാരിൽ സാധാരണക്കാരായ പണവും സ്വാധീനവും ഇല്ലാത്ത
നിരാലംബരായ മനുഷ്യർക്ക്
അത്താണിയായി മാറാൻ കഴിയും .

പ്ലീസ് എല്ലാവരും മനസ്സ് നൽകി ചിന്തിക്കണം :
ഈ സമൂഹത്തിൽ ഒരുപാട് നന്മ ചെയ്യാൻ അധികാരപ്പെട്ട നമ്മൾക്ക് അത് ചെയ്യാൻ കഴിയും അതിന് ഞാനാണ് മാറേണ്ടത് .അതെ ഇത് വായിക്കുന്ന ഞാനാണ് മാറേണ്ടത് .

ഞാൻ മാറിയാൽ എൻ്റെ സുഹൃത്തുക്കളിലേക്ക് ചെല്ലാൻ കഴിയും, എൻ്റെ മറ്റു ബന്ധങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയും, നാട്ടിലുള്ള സഹജീവികളിലേക്ക് എത്താൻ കഴിയും അവിടെ മുതൽ എന്റെ വിജയങ്ങൾ ആരംഭിക്കുകയാണ്.

അങ്ങനെ ലഭിക്കുന്ന ഓരോ വിജയങ്ങളും നമ്മുടെ ജീവൻ്റെ ആരോഗ്യം വർദ്ധിക്കുകയാണ്
ചുരുക്കം പറഞ്ഞാൽ ആയുസ്സ് വർദ്ധിക്കുന്നു എന്നർത്ഥം.

നമ്മുടെ സഹജീവികളോട്
കരുണയും വാത്സല്യവും കാണിക്കാൻ ദൈവം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്
ആ യാഥാർത്ഥ്യമാണ് ഈ എഴുത്തിലൂടെ മനസ്സിലാക്കേണ്ടത്.

നാം ഈ ഭൂമിയിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് ജീവിക്കുന്നത് ജീവിതം അവസാനിക്കുമ്പോൾ
ഇന്നലെവരെ നമ്മളെ കാണാൻ പോലും തയ്യാറാകാത്തവരും ,
നമ്മൾ തോറ്റു കാണണമെന്ന് ആഗ്രഹിച്ചവരും, മറ്റുള്ളവരുടെ മുൻപിൽ നമ്മളെ അപമാനിച്ചും അവഹേളിച്ചു സംസാരിച്ചവരും,
ഉറ്റവരും പ്രിയപ്പെട്ടവരും, പുരോഹിതന്മാരും, കൂടിച്ചേർന്നു കുറച്ച് ദൈവിക സങ്കല്പ വാചകങ്ങളാൽ
നമ്മൾ ഈ ഭൂമിയിൽ നിന്നും മണ്ണിലേക്ക് അടക്കപ്പെടുന്നു.

ഇവിടെയാണ് നാം ആലോചിക്കേണ്ടത് :

ആ നിമിഷം ഇതുവരെ നീ സംഘടിപ്പിച്ചതും നീ സമ്പാദിച്ചതും നിൻ്റെ എന്ന് കരുതുന്ന ബന്ധങ്ങളും സ്വന്തങ്ങളും എല്ലാം തീർന്നു
അവസാനിച്ചു പിന്നെ അവർക്ക് നിന്നെ ഭയമാണ്.അതും കുറച്ചു ദിവസങ്ങൾ മാത്രം അതു കഴിഞ്ഞാൽ നീ അവരിൽ നിന്നും മറന്നുപോകുന്നു അത് ഒരു പ്രപഞ്ച സത്യമാണ്.

എന്നാൽ ദൈവം നിന്നിൽ അർപ്പിച്ച ചില ഉത്തരവാദിത്തങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് നീതിയുക്തമായി പ്രവർത്തിക്കുന്ന മനുഷ്യവകാശ സംഘടനയുടെ ഒരു അംഗത്വം എന്നു പറയുന്നത്. അത് ഈ നാട്ടിൽ നീതി നിഷേധിക്കപ്പെടുന്നവർക്കും
അവകാശ ധ്വംസനങ്ങൾ നേരിടുന്നവർക്കും വേണ്ടി
ഉപയോഗപ്പെടുത്തിയാൽ
ദൈവീക സങ്കൽപ്പങ്ങളും
ഈ ലോകവും നീ കൂടുതൽ ജീവിക്കണമെന്ന് ആഗ്രഹിക്കും .
അതിനായി സർവ്വശക്തനായ ഈശ്വരൻ്റെ ഇടപെടലുകൾ
നിൻ്റെ എല്ലാ പ്രവർത്തകളിലും നിഴലായി കൂടെയുണ്ടാവും.
പിന്നീട് നീ മരിച്ചാലും ഈ ലോകത്ത് നീ
ജീവിച്ചുകൊണ്ടിരിക്കും

നമ്മുടെ അംഗത്വം സ്വീകരിച്ചിട്ടുള്ള പ്രിയപ്പെട്ടവരെ:

നിങ്ങളിൽ ഏറ്റവും എളിമയുള്ളവനും, താഴെയുള്ളവനുമാണ് ഞാൻ
മരണത്തിൻ്റെ അവസാന നിമിഷം വരെയും പഠിച്ചു കൊണ്ടിരിക്കുന്നവന്നാണ്.
അതുകൊണ്ട് ഞാൻ നിങ്ങളെക്കാൾ അറിവില്ലാത്തവനാണ്.
ആയതുകൊണ്ട് എൻ്റെ എല്ലാ പ്രവർത്തികളിലും എന്നെ സഹായിക്കാൻ സർവ്വശക്തനായ ഈശ്വരൻ
കൂടെയുണ്ട് .അത് എത്രയോ ഘട്ടങ്ങളിൽ എൻ്റെ സഹജീവികളും സഹപ്രവർത്തകരുമായ നിങ്ങളിൽ പലവരും തിരിച്ചറിഞ്ഞിരിക്കുന്നു.

സംഘടനയുടെ പേരിൽ ഞാൻ ഏറ്റെടുത്തിട്ടുള്ള മുഴുവൻ കാര്യങ്ങളും വിജയത്തിലേക്ക് എത്തിയതും എത്തുന്നതും
ജ്യോതിഷം പഠിച്ചതുകൊണ്ടൊ
മുൻകാല രാഷ്ട്രീയക്കാരൻ ആയതുകൊണ്ടൊ അല്ല.
സർവ്വശക്തനായ ഈശ്വരന്റെ കയ്യൊപ്പ് ഉള്ളതുകൊണ്ടാണ്.

എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങൾ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും ഇതുപോലെ സർവ്വശക്തനായ ഈശ്വരന്റെ കയ്യൊപ്പ് ഉണ്ടാവുകയും നിങ്ങളുടെ വിജയം ഈ നാട്ടിലെ നിരാലംബരായ പാവപ്പെട്ട മനുഷ്യരുടെ ഉന്നമനത്തിനായി തീരട്ടെയെന്നും അതുവഴി നിങ്ങൾ ഓരോരുത്തരും
ഈ സമൂഹം അറിയപ്പെടുന്ന
മനസ്സാക്ഷിയുള്ള മനുഷ്യവകാശ പ്രവർത്തകരാകണമെന്നും
ഞാൻ ആഗ്രഹിക്കുന്നതോടൊപ്പം
എൻ്റെ സുഹൃത്തായ
സർവ്വശക്തനായ ഈശ്വരനോടും പ്രാർത്ഥിക്കുന്നു.

എന്ന് :
ജോൺസൻ പുല്ലുത്തി .

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക

Leave a Reply

Your email address will not be published. Required fields are marked *