അഹങ്കാര മനോഭാവമുള്ളവർക്ക് മനുഷ്യാവകാശ പ്രവർത്തനം ചേർന്നതല്ല.

ഇന്നുമുതൽ കലണ്ടറുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ഞാൻ സംസാരിക്കുന്നില്ല.
അത്തരം കാര്യങ്ങൾ സംഘടന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഏറ്റെടുത്ത പല കാര്യങ്ങളും പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ തുടരാൻ പാടില്ല.

ചില വിഷയങ്ങളിൽ തീരുമാനം സ്വീകരിക്കാൻ ഒരുപാട് സമയം വേണം ആ സമയം എടുത്തു കൊണ്ട് തന്നെ അതിന്റെ പൂർത്തീകരണത്തിലേക്ക് എത്തിക്കഴിഞ്ഞു. ആയുധമൂലം ഇനി സംഘടന സംഘടനാ കാര്യങ്ങൾ മാത്രം.

ശക്തമായ ഭരണഘടനയും വ്യക്തമായ നയങ്ങളും ഉയർന്ന ആദർശങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയിൽ പ്രവർത്തിക്കുക എന്നത് വലിയ ബഹുമാനത്തിനൊപ്പം അതിലുപരി വലിയ ഉത്തരവാദിത്വവുമാണ്.

അത്തരം ഒരു സംഘടനയുടെ അംഗത്വം വഹിച്ചുകൊണ്ട്,
ജാതി–മത–വർഗീയ ചിന്തകളാലോ വ്യക്തിപരമായ സ്വാർത്ഥ താൽപര്യങ്ങളാലോ
സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ അതിനെ ദുർബലപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നത്
മനുഷ്യാവകാശങ്ങളോടുള്ള വഞ്ചനയും സമൂഹത്തോടുള്ള ഗുരുതരമായ ഉത്തരവാദിത്വ ലംഘനവുമാണ്.

സംഘടനയുടെ പേര്, നിലപാട്, ലക്ഷ്യം എന്നിവയെ മറയാക്കി
വ്യക്തിപരമായ അജണ്ടകൾ നടപ്പാക്കുന്നതിന് പകരം
ഓരോ അംഗവും സ്വയം പരിശോധിക്കുകയും ആത്മവിമർശനം നടത്തുകയും
സംഘടനയുടെ ഭരണഘടനയും മൂല്യങ്ങളും വീണ്ടും വായിച്ചറിയുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ആദർശങ്ങളോടൊത്തുനിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ,
സംഘടനയെ അകത്തുനിന്ന് തകർക്കുന്ന വഴിയിൽ തുടരുന്നതിന് പകരം
മാന്യതയോടെ പിന്മാറുക എന്നതാണ്
ഏറ്റവും ഉത്തരവാദിത്വപരവും ആദരണീയവുമായ തീരുമാനമെന്ന് ഓർക്കണം.

ഈ പ്രസ്ഥാനം അധികാരത്തിനോ സ്വാർത്ഥതയ്ക്കോ വേണ്ടിയുള്ളതല്ല;
മനുഷ്യന്റെ മാന്യതക്കും നീതിക്കും സമത്വത്തിനുമാണ്.
അതിന്റെ പേരിലാണ് മനുഷ്യാവകാശ പ്രവർത്തനങ്ങൾ
പൊതുജനങ്ങളുടെ മുൻപിൽ തുറന്ന മനസ്സോടെ നടത്തപ്പെടുന്നത്.

അതേസമയം, ഈ സംഘടനയുടെ യഥാർത്ഥ ശക്തി
സ്വാർത്ഥതയ്ക്കോ വർഗീയ ചിന്തകൾക്കോ അടിമപ്പെടാതെ
ഭരണഘടനയോടും ആദർശങ്ങളോടും വിശ്വസ്തരായി
പൊതുജനങ്ങളുടെ അവകാശങ്ങൾക്കായി
നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന
ഭൂരിപക്ഷം വരുന്ന നല്ല മനസ്സുള്ള അംഗങ്ങളാണ്.

അവരുടെ ആത്മാർത്ഥതയും സഹനവും ഉറച്ച നിലപാടുമാണ്
ഈ സംഘടനയെ ഇന്നും നിലനിറുത്തുന്നതും
നാളെയ്ക്ക് മുന്നോട്ട് നയിക്കുന്നതും.
അത്തരം അംഗങ്ങൾ അഭിമാനിക്കപ്പെടേണ്ടവരാണ്;
ഈ പ്രസ്ഥാനം അവരോടൊപ്പം തന്നെയാണ്.

മുൻകാലങ്ങളിൽ, ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിൽ സുപ്രധാന സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും
ആശയപരമായ തർക്കങ്ങളും ഗ്രൂപ്പ് സംഘർഷങ്ങളും അതിരുകൾ ലംഘിച്ചപ്പോൾ
സ്വാർത്ഥമായി പദവികളിൽ പിടിച്ചുനിൽക്കാതെ
എല്ലാ സ്ഥാനങ്ങളും വിട്ടുനൽകി
പൊതുജനങ്ങളോടൊപ്പം നിൽക്കാൻ തയ്യാറായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ചില നഗ്ന സത്യങ്ങൾ പുറത്ത് പറയുമെന്ന ഭയത്തിൽ
എന്നോട് മാനസികമായി വലിയ സമ്മർദ്ദങ്ങൾ ചെലുത്തിയെങ്കിലും,
എന്നെ ഞാനാക്കിയ പ്രസ്ഥാനത്തിന്റെ ആശയങ്ങളും ആദർശങ്ങളും
പണയപ്പെടുത്താൻ മനസ്സ് അനുവദിക്കാതെ
എല്ലാം സഹിച്ച് മൗനം പാലിക്കേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് ഇന്നും
രാഷ്ട്രീയ നേതാക്കളുമായും പൊതുജനങ്ങളുമായും
ആത്മാർത്ഥമായ ബന്ധം നിലനിൽക്കുന്നത്.

പ്രസ്ഥാനത്തിന്റെ ചവിട്ടുപടികൾ ഇറങ്ങിയ ശേഷം
അനവധി കേസുകൾ ഒറ്റയ്ക്ക് നേരിട്ടും
വിജയം കൈവരിച്ചുമാണ്
മനുഷ്യാവകാശ രംഗത്ത് കാൽ ഉറപ്പിച്ചത്.
നീതിക്കായുള്ള ആ യാത്രയിൽ
പ്രതിസന്ധികളും പരാജയങ്ങളും ഉണ്ടായെങ്കിലും
നീതിയുക്തമായ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായ
ദൈവിക ഇടപെടലുകൾ എല്ലായ്പ്പോഴും ഒപ്പമുണ്ടായിരുന്നുവെന്ന്
ഞാൻ ഉറച്ച വിശ്വാസത്തോടെ പറയുന്നു.

ഇന്ന് സംഘടന നേരിടുന്ന സാഹചര്യം
അന്നത്തെ അനുഭവങ്ങളുടെ ആവർത്തനമാണ്.
അന്ന് ഞാൻ സ്വീകരിച്ച തന്ത്രങ്ങളും
നേരിട്ട് അനുഭവിച്ച പാഠങ്ങളും
ഇന്ന് ഇവിടെ വീണ്ടും പ്രയോഗിക്കേണ്ട അവസ്ഥയാണിത്.

എന്റെ സഹപ്രവർത്തകരോടും
സുഹൃത്തുക്കളോടും എപ്പോഴും
സ്നേഹത്തോടും ബഹുമാനത്തോടും കൂടിയുള്ള
ശൈലി സ്വീകരിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹിച്ചിട്ടുള്ളതും

എങ്കിലും അപൂർവമായി ചിലർ അതിന് വിരുദ്ധമായി
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.

അതിനാൽ സംഘടനയുടെ വിജയം അനിവാര്യമാണ്.
ആ വിജയം ഉറപ്പാക്കാൻ
സത്യസന്ധമായ കാഴ്ചപ്പാടും
ഉറച്ച പ്രവർത്തനങ്ങളും മുറുകെ പിടിച്ച്
ലീഡർഷിപ്പ് മുന്നോട്ട് പോകേണ്ടതുണ്ട്.

ഇതുവരെ ഞാൻ സ്വീകരിക്കാത്ത ഒരു നടപടിയിലേക്ക്
അടുത്ത പതിനഞ്ചാം തീയതി കടക്കേണ്ടിവരുന്നതിൽ
വ്യക്തിപരമായി ദുഃഖമുണ്ടെങ്കിലും,
അത് സാഹചര്യം എന്നെ നിർബന്ധിതനാക്കുന്നതാണ്.

ഈ നടപടിയുടെ ലക്ഷ്യം വിജയം തന്നെയാണ് —
ആ വിജയം എനിക്ക് വേണ്ടിയല്ല;
ഈ നാട്ടിൽ നിയമലംഘനങ്ങളും
മനുഷ്യാവകാശ ധ്വംസനങ്ങളും നേരിടുന്നവർക്കും
നിയമത്തിന്റെ ആനുകൂല്യം നഷ്ടപ്പെടുന്നവർക്കുമാണ്.

അവർക്കെല്ലാം
HRPM എക്കാലത്തും അത്താണിയായി മാറണം.
അതിന് തടസ്സം നിൽക്കുന്നവർ എത്ര ശക്തരായാലും
അവർക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കുകയും
ഇനി ഒരിടത്തും ഒരിക്കലും
ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കരുതെന്ന ബോധം
അവരുടെ മനസ്സിൽ പതിയുന്ന തരത്തിലുള്ള
നിയമ നടപടികളിലേക്കാണ് ഞാൻ കടക്കുന്നത്.

പരസ്പര സാഹോദര്യവും ബഹുമാനവും മാതൃകയാക്കി
ജാതി–മത–രാഷ്ട്രീയ–ലിംഗഭേദമന്യേ എല്ലാവരെയും കുടുംബാംഗങ്ങളെപ്പോലെ കാണുകയും
സംഘടനയുടെ നയങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നവർക്ക്
വളരാനും പ്രവർത്തിക്കാനും ആവശ്യമായ
എല്ലാ അവസരങ്ങളും സൗകര്യങ്ങളും നൽകുക
ഈ പ്രസ്ഥാനത്തിന്റെ മഹത്തായ ലക്ഷ്യമാണ്.

അതിന് വിരുദ്ധമായി സംഘടനയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ
ഇനി വിട്ടുവീഴ്ചയില്ലാത്ത
കർശനമായ നടപടികൾ ഉണ്ടാകുമെന്ന്
ഇതുവഴി വ്യക്തമായി ഓർമ്മപ്പെടുത്തുന്നു.

ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിച്ച എല്ലാവർക്കും
അവകാശം ഒരുപോലെയാണ്.
ആരും സ്വാഗതം ചെയ്തില്ലെന്ന പേരിൽ
ആരും പിന്നോട്ട് മാറി നിൽക്കരുത്. സ്വാഗതം ചെയ്യാതെ മാറിനിൽക്കുന്നവർ
അവരുടെ വിവേകത്തെ അവർ തന്നെ നമ്മുടെ മുൻപിൽ ചോദ്യം ചെയ്തിരിക്കുകയാണ്
അവരെ തിരുത്താൻ ശ്രമിക്കുന്നവർ മണ്ടന്മാരാകുന്ന ഒരു അവസ്ഥയാണ് ഉള്ളത്.
അതിനാൽ നിങ്ങൾക്കുള്ള അവകാശങ്ങൾ
ഈ സംഘടനയ്ക്കുള്ളിൽ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുക.
നിങ്ങളുടെ അറിവും കഴിവും പക്വതയും
ഈ പ്രസ്ഥാനത്തിന്റെ ശക്തിയായി മാറട്ടെ;
അത് മറ്റുള്ളവരുടെ പരാജയത്തിന് കാരണമാകേണ്ടതില്ല.
നല്ല ചിന്തകൾക്കും പ്രവർത്തികൾക്കും സംഘടന എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും.

ഇനി ഉപദേശങ്ങളും
വിമർശനങ്ങളും
ഉണ്ടാവുന്നതല്ല
മറ്റു ഒരുപാട് കാര്യങ്ങൾ പൂർത്തീകരിക്കാൻ ഉണ്ട്.
എല്ലാവർക്കും ഒരു ശുഭദിനം
നേരുന്നു.

One Response

Leave a Reply

Your email address will not be published. Required fields are marked *