മനുഷ്യാവകാശ പ്രവർത്തകരായ ബഹുമാന്യ സഹപ്രവർത്തകരുടെ അറിവിലേക്ക്
വിഷയം: ശ്രീ. ഷണ്മുഖൻ മായന്നൂരുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ ഉണ്ടായ വിഷയങ്ങളെ സംബന്ധിച്ച വിശദീകരണം.
ഷണ്മുഖന്റെ തെറ്റ് എന്തായിരുന്നു എന്ന് മനസ്സിലാക്കുക .
പ്രിയപ്പെട്ട സഹപ്രവർത്തകരേ.
ഷണ്മുഖൻ മായന്നൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ഭാഗത്തുനിന്നുള്ള അവസാന വിശദീകരണമായാണ് ഈ കുറിപ്പ് നൽകുന്നത്.
ഇതിനുശേഷം ഈ വിഷയം അനാവശ്യമായ ചർച്ചകളിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. ഷണ്മുഖൻ മായന്നൂർ സംഘടനയിൽ അംഗമായി പ്രവേശിച്ചിട്ട് ഏകദേശം ഒൻപത് മാസം പൂർത്തിയായിട്ടുണ്ട്. നാളിതുവരെ അദ്ദേഹവുമായി നല്ല സഹകരണത്തോടെയാണ് സംഘടനയും ഞാനും മുന്നോട്ടുപോയിട്ടുള്ളത്.
മറ്റ് അംഗങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന പല സന്ദർഭങ്ങളിലും അദ്ദേഹത്തിന് എന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ പ്രധാന കാരണം സംഘടനയുടെ പേര് ഉപയോഗപ്പെടുത്തി പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ അദ്ദേഹം കാണിച്ചിരുന്ന താൽപര്യമാണ്.
സംഘടനയ്ക്ക് ഒപ്പം നിന്ന് സംഘടനയുടെ പേര് ഉപയോഗപ്പെടുത്തി സാധാരണക്കാർക്ക് നഷ്ടപ്പെടുന്ന നീതി വീണ്ടെടുക്കുന്നതിന് വേണ്ടി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങൾക്കും
ശ്രീ : ഷണ്മുഖൻ മായന്നൂരിന് നൽകിയതുപോലുള്ള സ്നേഹവും ബഹുമാനവും പിന്തുണയും നൽകാറുണ്ട്.
തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന ഉത്തരവാദിത്തത്തിനു പുറമേയും പല സംഘടനാ ചുമതലകളും അദ്ദേഹത്തെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുണ്ട്. ഈ പരിഗണനയും സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതുമാണ്.
എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ സംഘടനാപരമായ സമീപനത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കമായി ഞാൻ കാണുന്നത്.
സാമ്പത്തിക കാര്യസമിതി രൂപീകരണവുമായി ബന്ധപ്പെട്ട സംഭവം
ഞാൻ വിശ്രമത്തിലായിരുന്ന സമയത്ത് നമ്മുടെ ഗ്രൂപ്പിൽ ശ്രീ. ഷണ്മുഖൻ മായന്നൂരിന്റെ നേതൃത്വത്തിൽ സാമ്പത്തിക കാര്യസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ഒരു ചർച്ച നടന്നിരുന്നു. ആ ചർച്ച എന്റെ ആവശ്യപ്രകാരമോ മുൻകൂർ സമ്മതത്തോടെയോ ആരംഭിച്ചതായിരുന്നില്ല.
എന്നാൽ പിന്നീട് ചർച്ചകൾ മുഴുവൻ കേട്ടപ്പോൾ ഷണ്മുഖൻ മുന്നോട്ടുവച്ച നിർദ്ദേശം സംഘടനയ്ക്ക് ഗുണകരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ മറ്റു ചർച്ചകൾക്ക് അവസരം നൽകാതെ അദ്ദേഹത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയും സാമ്പത്തിക കാര്യസമിതി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ആ പ്രഖ്യാപനത്തിനുശേഷം അദ്ദേഹം സംഘടനയുടെ ഗ്രൂപ്പുകളിൽനിന്ന് പെട്ടെന്ന് ഉൾവലിഞ്ഞുനിൽക്കുന്ന ഒരു സമീപനം സ്വീകരിച്ചതായി എനിക്കും ഗ്രൂപ്പിലുള്ള അംഗങ്ങൾക്കും ബോധ്യപ്പെട്ടു.
ഇവിടെയാണ് പ്രധാന പ്രശ്നം ആരംഭിച്ചത്.
അതുവരെ സംഘടനയുടെ ഗ്രൂപ്പുകളിൽ ഏതൊരു വിഷയമുണ്ടായാലും വളരെ വേഗത്തിൽ പ്രതികരിക്കുകയും ചെയർമാൻ മറുപടി പറയേണ്ട വിഷയങ്ങളിൽപോലും സ്വമേധയാ ഇടപെട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഷണ്മുഖൻ മായന്നൂർ.
അങ്ങനെയുള്ള ഒരാൾ അദ്ദേഹം തന്നെ മുന്നോട്ടുവച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമിതി പ്രഖ്യാപിച്ചതിനുപിന്നാലെ പെട്ടെന്ന് ഗ്രൂപ്പുകളിൽനിന്ന് ഉൾവലിഞ്ഞുനിന്നപ്പോൾ സ്വാഭാവികമായും അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകും
എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.
ചെയർമാനും ഷണ്മുഖനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയം പോലും ചില അംഗങ്ങൾ എന്നോട് നേരിട്ട് ചോദിച്ചു. ഇത് വ്യക്തികൾ തമ്മിലുള്ള ഒരു വിഷയം എന്നതിലുപരി സംഘടനയുടെ പൊതുവായ അന്തരീക്ഷത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് മാറി.
പ്രത്യേകിച്ച് സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാൽ ഗ്രൂപ്പ് സജീവമായിരുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നത് എന്നെ കൂടുതൽ വേദനിപ്പിച്ചു.
തുടർന്ന് അനാവശ്യ ചർച്ചകൾ ഉയർന്നുവന്നു. ചില അംഗങ്ങൾ ഗ്രൂപ്പിൽനിന്ന് സ്വയം പുറത്തുപോകുന്ന സാഹചര്യവും ഉണ്ടായി. അതിന്റെ ആകെ പ്രത്യാഘാതം സംഘടനയ്ക്കായിരുന്നു.
സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട വിഷയം
പിന്നീട് ലഭിച്ച വിവരങ്ങളിൽനിന്ന് സാമ്പത്തിക കാര്യസമിതി ഉൾപ്പെടെയുള്ള ചില കമ്മിറ്റികളിൽ കൂടുതൽ ഉത്തരവാദിത്തമുള്ള സ്ഥാനം ലഭിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തിൽനിന്നുതന്നെ മനസ്സിലാക്കി.
അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് എന്നോട് തുറന്നുപറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹം ആവശ്യപ്പെടുന്നതുപോലെ തന്നെ ഒരു സ്ഥാനം നൽകാൻ സാധിക്കില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രവർത്തനത്തെ മാനിച്ചുകൊണ്ടുള്ള ഉത്തരവാദിത്തം നൽകാൻ ഞാൻ തീർച്ചയായും പരിഗണിക്കുമായിരുന്നു. നമ്മുടെ പല അംഗങ്ങളും അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതുമാണ്.
വരാനിരിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആരെല്ലാം കടന്നുവരണം എന്നതിനെക്കുറിച്ച് എനിക്ക് ചില ധാരണകളുണ്ട്. അത് ഏതെങ്കിലും വ്യക്തിയെ ഒഴിവാക്കുന്നതിനോ സംഘടനയ്ക്ക് ദോഷം വരുത്തുന്നതിനോ വേണ്ടിയുള്ളതല്ല. അർഹരായ എല്ലാവരെയും പരിഗണിച്ച് ശക്തമായ ഒരു കൂട്ടായ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
സ്ഥാനമാനങ്ങൾ നിർബന്ധിച്ച് നേടിയെടുക്കേണ്ട ഒന്നല്ല. നമ്മുടെ പ്രവർത്തനവും ആത്മാർത്ഥതയും സംഘടനയോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് ഉത്തരവാദിത്തങ്ങൾ നമ്മെ തേടിയെത്തുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.
പ്രശ്നം പരിഹരിക്കാൻ ഞാൻ മുന്നോട്ടുവച്ച മാർഗം
ഈ സംഭവങ്ങൾക്കിടയിലും ഷണ്മുഖൻ എന്നെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. അത്തരം സംഭാഷണങ്ങളിൽ പ്രശ്നം വളരെ ലളിതമായും മാന്യമായും അവസാനിപ്പിക്കാവുന്ന ഒരു മാർഗം ഞാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു.
ഗ്രൂപ്പിൽ അദ്ദേഹം ഏകദേശം ഇങ്ങനെ ഒരു വിശദീകരണം നൽകിയാൽ മതിയെന്നായിരുന്നു എന്റെ നിർദ്ദേശം:
“സാമ്പത്തിക കാര്യസമിതി പ്രഖ്യാപിച്ച സമയത്ത് വീടുമായോ ബിസിനസുമായോ ബന്ധപ്പെട്ട ചില അത്യാവശ്യ കാര്യങ്ങളിലായിരുന്നതിനാൽ എനിക്ക് ഗ്രൂപ്പിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞില്ല. സാധാരണ സജീവമായിരുന്ന ഞാൻ പെട്ടെന്ന് മാറിനിന്നപ്പോൾ ചില അംഗങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായതായി ചെയർമാനിൽനിന്ന് മനസ്സിലാക്കി. എന്റെ അസാന്നിധ്യം ഏതെങ്കിലും അംഗത്തിന് വിഷമമോ തെറ്റിദ്ധാരണയോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ സംഘടനയ്ക്കൊപ്പമാണ്. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും. എന്റെ അസാന്നിധ്യത്തെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കരുത്.”
ഇത്രമാത്രം പറഞ്ഞിരുന്നെങ്കിൽ പ്രശ്നം അവിടെത്തന്നെ അവസാനിക്കുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. മറിച്ച് അദ്ദേഹത്തോടുള്ള ബഹുമാനം വർധിക്കാനും അത് കാരണമാകുമായിരുന്നു.
ശ്രീ. ഷണ്മുഖൻ മായന്നൂരും ശ്രീ. ബിനു മാനാമംഗലവും ഈ നിർദ്ദേശം അംഗീകരിച്ചതായാണ്.
എന്നാൽ അതേസമയം ഇതിന് പകരം മറ്റൊരു രീതിയിലുള്ള വിശദീകരണം ഗ്രൂപ്പിൽ വന്നാൽ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനായി എനിക്ക് അത് തിരുത്തേണ്ടിവരുമെന്നും ഞാൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് ഗ്രൂപ്പിൽ നടന്ന പ്രതികരണങ്ങൾ ഞാൻ നിർദ്ദേശിച്ച രീതിയിൽ ആയിരുന്നില്ല. അതോടെ പ്രശ്നം പരിഹരിക്കപ്പെടുന്നതിനുപകരം കൂടുതൽ സങ്കീർണ്ണമായി.
എന്റെ നിലപാട് വളരെ ലളിതമാണ്: തെറ്റ് ചെറുതായാലും വലുതായാലും അത് സംഭവിച്ച സ്ഥലത്ത് അത് അംഗീകരിച്ച് തിരുത്താൻ തയ്യാറാകുന്നതാണ് ഒരു സംഘടനാ പ്രവർത്തകന്റെ മഹത്വം.
തെറ്റ് സമ്മതിക്കുന്നത് ഒരാളുടെ ബഹുമാനം കുറയ്ക്കുന്നില്ല; മറിച്ച് ഉത്തരവാദിത്തബോധം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗ്രൂപ്പിൽനിന്ന് പുറത്തുപോയതും തുടർന്നുണ്ടായ സംഭവങ്ങളും
പിന്നീട് പ്രതിരോധപരമായ സമീപനം ശക്തമാവുകയും ശ്രീ. ഷണ്മുഖൻ മായന്നൂരും ശ്രീ. ബിനു മാനാമംഗലവും ഗ്രൂപ്പിൽനിന്ന് സ്വയം പുറത്തുപോകുകയും ചെയ്തു. അത് ഒഴിവാക്കാമായിരുന്ന ഒരു സംഭവമായിരുന്നു. അല്ലെങ്കിൽ അങ്ങനെ പുറത്തു പോകാൻ പാടില്ലായിരുന്നു.
പുതുതായി സംഘടനയിൽ എത്തിയ ചില അംഗങ്ങളുമായി പ്രത്യേകം ഫോണിൽ ബന്ധപ്പെട്ട് പിന്തുണ തേടുന്നതായി പിന്നീട് എനിക്ക് വിവരം ലഭിച്ചു. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടനയ്ക്കുള്ളിലെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതിനും മറിച്ച്
വിഭാഗീയ പ്രവർത്തനങ്ങൾക്ക്
അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യപ്പെടുകയാണ് സംഭവിക്കുക.
സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ പിന്തുണ ശേഖരിക്കുന്ന രീതിയിലേക്ക് മാറാതെ സംഘടനയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ പരിഹരിക്കപ്പെടണം.
ഈ സംഭവങ്ങൾക്ക് ശേഷം ചില അംഗങ്ങൾ ഗ്രൂപ്പിൽനിന്ന് വിട്ടുപോയിട്ടുണ്ട്. ശ്രീമതി സതി നായർ എനിക്ക് അയച്ച വോയിസ് സന്ദേശത്തിലെ കാര്യങ്ങളും ഗ്രൂപ്പിൽ ഷണ്മുഖൻ മായന്നൂർ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളും തമ്മിൽ വ്യത്യാസമുള്ളതായി എനിക്ക് അനുഭവപ്പെട്ടു.
അതുപോലെ ശ്രീ. ബിനു മാനാമംഗലം ഈ പ്രസ്ഥാനം വിട്ടുപോകേണ്ട വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.
അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്.ആ ബോധ്യം അദ്ദേഹത്തിനും ഉണ്ട് എന്നാണ് ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത്
എന്നാൽ ഷണ്മുഖനെപ്പോലെ ഒരു വ്യക്തിയെ സംഘടനയ്ക്കുള്ളിൽ സംരക്ഷിക്കണം എന്ന
സംഘടനാ ബോധത്തിന്റെ പേരിൽ ആയിരിക്കാം
അദ്ദേഹം പൂർണമായും
ഷണ്മുഖൻമായന്നൂരിനെ
പിന്തുണച്ചത് എന്നാൽ അതിൻ്റെ പേരിൽ അദ്ദേഹം ഗ്രൂപ്പ് വിട്ടു പോയ സംഭവം ബാധിക്കുന്നത് ഷണ്മുഖൻ മായന്നൂരിനെയാണ്.
അദ്ദേഹം ഗ്രൂപ്പിൽനിന്ന് സ്വയം പുറത്തുപോയ സാഹചര്യം എങ്ങനെ രൂപപ്പെട്ടു എന്നതും നാം ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.
പരസ്പര തെറ്റിദ്ധാരണകളും വിരോധപരമായ ചർച്ചകളും സംഘടനയ്ക്കുള്ളിൽ വളരുന്നത് ആരുടെയും ഗുണത്തിനല്ല.
ജില്ലാ തലത്തിലുള്ള ഇടപെടൽ
ഇത്രയും ചെറിയൊരു വിഷയം പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്നതായിരുന്നു. അതിനായി ഒരു ജില്ലാ കമ്മിറ്റി യോഗം വരെ വിളിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്നതും നാം പരിശോധിക്കണം.
ആദ്യം ചെയ്യേണ്ടത് ഷണ്മുഖൻ മായന്നൂരുമായി കാര്യങ്ങൾ വ്യക്തമായി സംസാരിച്ച് തെറ്റിദ്ധാരണകൾ പരിഹരിക്കുകയെന്നതായിരുന്നു.
ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പ്രസിഡന്റ് ഈ വിഷയത്തിൽ വളരെ ഉത്തരവാദിത്തത്തോടെ ഇടപെട്ടിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നല്ല ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ആ ശ്രമവും പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ
കഴിയാതെ പോയ സാഹചര്യവും നിങ്ങൾക്കറിയാമല്ലോ
ചിന്തിക്കേണ്ടതാണ്.?
നമ്മുടെ കൂട്ടത്തിലുള്ളവർ കാര്യങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്ന ഷണ്മുഖൻ മായന്നൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ സമീപനമാറ്റം പലർക്കും കൂടുതൽ ശ്രദ്ധേയമായി.
ചാനൽ ഗ്രൂപ്പിലുണ്ടായ സംഭവം
ചാനൽ ഗ്രൂപ്പിലും സമാനമായൊരു സാഹചര്യം പിന്നീട് ഉണ്ടായി.
സംഘടനയ്ക്കുവേണ്ടി എപ്പോഴും ശക്തമായി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു ഷണ്മുഖൻ. എന്നാൽ സംഘടന ഏറ്റെടുത്ത ഒരു പ്രധാന വിഷയത്തിൽ അനുകൂലമായ ഫലം ഉണ്ടായതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രൂപ്പിൽ പങ്കുവച്ചപ്പോൾ അതിനോട് പ്രതികരിക്കാതെ അതേ സാഹചര്യത്തിൽ വ്യത്യസ്തമായ മറ്റൊരു പോസ്റ്റ് പങ്കുവച്ചത് തെറ്റായ സന്ദേശം നൽകുന്നതായി എനിക്ക് തോന്നി.എനിക്കു മാത്രമല്ല
സംഘടനയ്ക്ക് പുറത്തുള്ള
പല വ്യക്തിത്വങ്ങളിലും
ഇതുപോലുള്ള ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായി.
ഇത്തരം പ്രവർത്തനങ്ങൾ വ്യക്തിപരമായ അഭിപ്രായവ്യത്യാസമായി മാത്രം നിൽക്കാതെ സംഘടനയുടെ കൂട്ടായ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറരുത്.
എങ്കിലും ഇതെല്ലാം ക്ഷമിക്കാനും പ്രശ്നം അവസാനിപ്പിക്കാനും ഞാൻ ഇപ്പോഴും തയ്യാറാണ്.
സമ്മേളന ഗ്രൂപ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉണ്ട് എന്ന് വ്യക്തമായി അറിഞ്ഞു കൊണ്ടാണ് ഷണ്മുഖൻ മായന്നൂർ ഈ ഗ്രൂപ്പിൽ ഇതുപോലുള്ള ഉൾവലിയിലും പ്രതികരണങ്ങളും നടത്തിയത്.
ആയതുകൊണ്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തത വരണം. ഏത് ഗ്രൂപ്പിലാണ് തെറ്റിദ്ധാരണ ഉണ്ടായത് അതേ ഗ്രൂപ്പിൽത്തന്നെ അത് പരിഹരിക്കപ്പെടണം. അതിനുശേഷം പഴയതുപോലെ ഒരുമിച്ച് മുന്നോട്ടുപോകുന്നതിന് എനിക്ക് യാതൊരു എതിർപ്പുമില്ല.
ഇതിനർത്ഥം ഷണ്മുഖൻ മായന്നൂരിനോട് എനിക്ക് ശത്രുതയോ സ്നേഹക്കുറവോ ബഹുമാനക്കുറവോ ഉണ്ടെന്നല്ല.
ഒരു വ്യക്തിപരമായ കാര്യം കൂടി
സാധാരണയായി ഒരുതരത്തിലുള്ള പാരിതോഷികങ്ങളും സ്വീകരിക്കാൻ എനിക്ക് താൽപര്യമില്ല.
എന്റെ ജീവിതത്തിൽ വളരെ അപൂർവമായി മാത്രമാണ് അത്തരത്തിലുള്ള കാര്യങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഒരിക്കൽ ഒരു കുടുംബത്തിലെ ഗുരുതരമായ പ്രശ്നത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച സംഭവത്തിന് ശേഷം, ആ പെൺകുട്ടിയുടെ പിതാവ് ഗൾഫിൽനിന്ന് വന്നപ്പോൾ ഒരു ബാഗും വാച്ചും സമ്മാനമായി കൊണ്ടുവന്നു. ഞാൻ സ്വീകരിക്കാൻ മടിച്ചെങ്കിലും ശ്രീ. സുധീഷ് പാലപ്പിള്ളിയുടെ നിർബന്ധത്തെ തുടർന്നാണ് അത് സ്വീകരിച്ചത്.
മറ്റൊരിക്കൽ ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായിരുന്നപ്പോൾ പുതുക്കാട് ഉള്ള ജോസഫ് ഏട്ടൻ എന്റെ വീട്ടിൽ ആപ്പിളും ഓറഞ്ചും പഴങ്ങളുമായി എത്തിയിരുന്നു. അദ്ദേഹം സംഘടനയിലെ അംഗമായതിനാൽ അന്നുതന്നെ എന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് ആവശ്യമായ ശാസനയും ലഭിച്ചിരുന്നു.
അതിനുശേഷം സാധാരണയായി ആരും ഇത്തരം കാര്യങ്ങളുമായി എന്നെ സമീപിക്കാറില്ല.
എന്നാൽ കഴിഞ്ഞ ഓണക്കാലത്തോടടുത്ത് നടന്ന ഒരു യോഗത്തിൽ ഷണ്മുഖൻ മായന്നൂർ രണ്ട് വെള്ള ഒറ്റമുണ്ടുകൾ ഒരു കവറിലാക്കി കൊണ്ടുവന്ന് എനിക്ക് നൽകി. വേണ്ടെന്ന് പലതവണ പറഞ്ഞിട്ടും അദ്ദേഹം നിർബന്ധിച്ചതിലുള്ള
നിരസിക്കൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടും എന്നതിനാൽ
അതിന്റെ പേരിൽ അവിടെ ഒരു വിവാദം സൃഷ്ടിക്കേണ്ടെന്ന് കരുതി ഞാൻ അത് വാങ്ങിവച്ചു.
ഇതുവരെ അത് ഞാൻ ഉപയോഗിച്ചിട്ടില്ല.
സാധാരണഗതിയിൽ
ഞാൻ വൈറ്റ് കളർ ഒറ്റ മുണ്ടുകൾ ഉപയോഗിക്കുന്ന ഒരാളാണ് അത് ഷണ്മുഖൻ മായന്നൂർ പലതവണ കണ്ടിട്ടുള്ളതുമാണ്.
അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഷണ്മുഖൻ മായന്നൂരിന് അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടുണ്ടാവുക എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നാൽ
ഷണ്മുഖൻ മായന്നൂർ സംഘടനയിൽനിന്ന് പൂർണ്ണമായി വിട്ടുപോകാൻ തീരുമാനിക്കുന്ന സാഹചര്യമുണ്ടായാൽ ആ കവർ അതേപടി അദ്ദേഹത്തിൻ്റെ അഡ്രസ്സിൽ തിരികെ നൽകും. അനാവശ്യമായി ആരോടും വ്യക്തിപരമായ കടപ്പാട് സൃഷ്ടിച്ചുവയ്ക്കാൻ എനിക്ക് താൽപര്യമില്ല.
എന്റെ സംഘടനാപരമായ നിലപാട്
അംഗങ്ങളെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ചേർത്തുപിടിക്കുന്നതും സംഘടനയെ ദുർബലപ്പെടുത്തുന്നതിനോ ചെയർമാനെതിരെ വ്യക്തിപരമായ പ്രതിരോധം സൃഷ്ടിക്കുന്നതിനോ സംഘടനയ്ക്ക് ദോഷകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ഉള്ള സ്വാതന്ത്ര്യമായി ആരും കാണരുത്.
ശ്രീ. മുഹമ്മദ് ബഷീർ സൈനി ഈ കാര്യത്തെ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം.
എന്റെ ബന്ധങ്ങളെക്കുറിച്ച് ഞാൻ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്:
ആരും എന്നിലേക്ക് വന്ന് ചാരിനിൽക്കാൻ ഞാൻ അനുവദിക്കാറില്ല. കാരണം അങ്ങനെ ഒരാൾ എന്നിൽ ചാരിയാൽ പിന്നീട് അവരെ വിട്ടുനിൽക്കാൻ എനിക്ക് പ്രയാസമാകും. അതുകൊണ്ട് ഞാൻ തന്നെയാണ് എന്റെ സഹപ്രവർത്തകരുടെ അടുത്തേക്ക് ചെന്നു ചാരുന്നത്.
സംഘടനയ്ക്കകത്ത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ഒരുമിച്ച് മുന്നോട്ടുപോകുന്നിടത്തോളം കാലം ആ ബന്ധം അരക്കിട്ട് ഉറപ്പിച്ചതുപോലെ ശക്തമായി നിലനിൽക്കും.
അവസാനമായി
ഷണ്മുഖൻ മായന്നൂരുമായി ബന്ധപ്പെട്ട വിഷയത്തിലെ അടിസ്ഥാന പ്രശ്നം വളരെ ലളിതമാണ്.
24 മണിക്കൂറും ഏതൊരു വിഷയത്തിലും സജീവമായി ഗ്രൂപ്പിൽ ഇടപെട്ടിരുന്ന ഒരാൾ, അദ്ദേഹം തന്നെ നിർദ്ദേശിച്ച സാമ്പത്തിക കാര്യസമിതി പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനാ ഗ്രൂപ്പുകളിൽനിന്ന് പെട്ടെന്ന് ഉൾവലിഞ്ഞുനിന്നത് അംഗങ്ങളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.
പിന്നീട് സമാനമായ സമീപനം ചാനൽ ഗ്രൂപ്പിലും ആവർത്തിച്ചതോടെ തെറ്റിദ്ധാരണകൾ കൂടുതൽ ശക്തമായി.
പുതുതായി സംഘടനയിൽ എത്തിയ അംഗങ്ങളുമായി പ്രത്യേകം ബന്ധപ്പെട്ട് വിഷയത്തിൽ പിന്തുണ തേടിയെന്ന വിവരം ലഭിച്ചതും സംഘടനാപരമായി അംഗീകരിക്കാൻ കഴിയുന്ന രീതിയല്ല.
എങ്കിലും ഷണ്മുഖൻ മായന്നൂർ ഈ പ്രസ്ഥാനത്തിൽ തുടർന്നുപോകണം എന്നതാണ് എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ സംഭവിച്ച കാര്യങ്ങൾ ക്ഷമിച്ച് ഒരിക്കൽ കൂടി ഒരുമിച്ച് മുന്നോട്ടുപോകാൻ ഞാൻ തയ്യാറാണ്.
പക്ഷേ തിരിച്ചുവരവ് പൂർണ്ണമായ സംഘടനാബോധത്തോടെയും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണം. ഉണ്ടായ തെറ്റിദ്ധാരണകൾ ഉണ്ടായ സ്ഥലത്തുതന്നെ വ്യക്തതയോടെ അവസാനിപ്പിക്കണം.
ശേഷം സംഘടനയ്ക്കകത്തുള്ള എല്ലാവരേയും അംഗീകരിച്ച്
പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും മുന്നോട്ടു പോകണം
തെറ്റ് സമ്മതിക്കുന്നത് പരാജയമല്ല. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സാണ് ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ യഥാർത്ഥ ശക്തി.
സ്ഥാനമാനങ്ങൾ ബലം പ്രയോഗിച്ചോ സമ്മർദ്ദത്തിലൂടെയോ നേടിയെടുക്കേണ്ടതല്ല. നമ്മുടെ പ്രവർത്തനവും ആത്മാർത്ഥതയും ഉത്തരവാദിത്തബോധവും കാരണം സ്ഥാനവും ഉത്തരവാദിത്തവും നമ്മെ തേടിയെത്തുന്നതാണ് ഏറ്റവും മഹത്തായത്.
ഷണ്മുഖൻ മായന്നൂരിനോട് വ്യക്തിപരമായ ശത്രുതയോ വിരോധമോ എനിക്കില്ല. സൗഹൃദവും സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ, സംഘടനയുടെ അച്ചടക്കവും ഐക്യവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല.
വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം.
സ്ഥാനങ്ങളേക്കാൾ വലുതാണ് ഉത്തരവാദിത്തം.
അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം.
ഇതോടെ ഷണ്മുഖൻ മായന്നൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം അവസാനിപ്പിക്കുന്നു.
എന്ന് ജോൺസൺ പുല്ലുത്തി.