മനുഷ്യാവകാശ പ്രവർത്തകരിൽ വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് സ്ഥാനം ഉണ്ടാകാൻ പാടില്ല :

പ്രിയപ്പെട്ട HRPM അംഗങ്ങളേ : ഇത് വായിക്കാൻ അല്പം സമയം വേണം. സംഘടനയിലെ എല്ലാവർക്കും ഞാൻ നൽകുന്ന ബഹുമാനം കണക്കിലെടുത്ത് പൂർണ്ണമായും വായിക്കണമെന്ന് നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു.

ഈ ഗ്രൂപ്പ് നമ്മുടെ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ വേദികളിലൊന്നാണ്. സംഘടനയുടെ നയങ്ങളും ആദർശങ്ങളും പ്രവർത്തനരീതിയും സഞ്ചാരപഥവും ഈ ഗ്രൂപ്പിലൂടെ വായിച്ചും കേട്ടും മനസ്സിലാക്കിയിട്ടുള്ള നിരവധി അംഗങ്ങൾ നമ്മോടൊപ്പമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നാൽ അടുത്ത കാലത്ത് സംഘടനയിൽ പുതുതായി എത്തിയ ചില അംഗങ്ങൾക്ക് പ്രത്യേകിച്ച് ചെയർമാന്റെ കാഴ്ചപ്പാട് നിലപാട് പ്രവർത്തനശൈലി സംഘടനയോടുള്ള സമീപനം എന്നിവയെക്കുറിച്ച് പൂർണ്ണമായ വ്യക്തത ലഭിച്ചിട്ടില്ലെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ടായി.

അതിനുപുറമെ ബഹുമാന്യനായ ഷണ്മുഖൻ മായന്നൂരിന്റെ നിസ്സഹകരണവുമായി ബന്ധപ്പെട്ടുണ്ടായ ചില സാഹചര്യങ്ങൾ ഏതാനും അംഗങ്ങളിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു.

അതുകൊണ്ടുതന്നെ എന്നെക്കുറിച്ച് ആരുടെയും വ്യക്തിപരമായ അഭിപ്രായത്തെ സ്വാധീനിക്കാനല്ല മറിച്ച് ഞാൻ ആരാണ്? എന്താണ് ? എന്റെ പ്രവർത്തനരീതി എന്താണ് ? എന്റെ നിലപാട് എന്തിനുവേണ്ടിയാണ് ? ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നത് എന്തിനുവേണ്ടി ? എന്നതിനെക്കുറിച്ച് അംഗങ്ങൾക്ക് വ്യക്തത നൽകുന്നതിനാണ് ഈ കുറിപ്പ്.

എന്നെക്കുറിച്ച് ചില കാര്യങ്ങൾ :

സാധാരണയായി ഞാൻ എന്നെ മറ്റുള്ളവരുടെ മുന്നിൽ പ്രത്യേകമായി പരിചയപ്പെടുത്തുന്ന വ്യക്തിയല്ല.

എന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും കണ്ടും കേട്ടും മനസ്സിലാക്കി എന്നിലേക്ക് കടന്നുവന്നവരാണ് എന്റെ ജീവിതത്തിൽ കൂടുതലും ഉണ്ടായിട്ടുള്ളത്.
എങ്കിലും നിലവിലെ സാഹചര്യത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടത് അനിവാര്യമായി തോന്നുന്നു.

ചെറുപ്പം മുതൽ തന്നെ ഞാൻ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. CPI(M) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ് എന്റെ പൊതുപ്രവർത്തനം സജീവമായത്. എന്നാൽ പിന്നീട് സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളും എനിക്ക് നേരിടേണ്ടിവന്ന ചില അനുഭവങ്ങളും കാരണം ക്രമേണ ആ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ഞാൻ അകന്നു മാറി നിൽക്കേണ്ടിവന്നു.

ആ സമയത്ത് അംഗത്വത്തിൽ ഉണ്ടായിരുന്ന മനുഷ്യാവകാശ
സംഘടനയിലൂടെ അതിൻ്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായി രംഗത്ത് വരികയുണ്ടായി
ആ കാലഘട്ടത്തിൽ എന്റെ സുഹൃത്തായ പ്രകാശ് ചെന്നിത്തലയുടെ Human Rights Protection Mission എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായും പിന്നീട് സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു.

തൃശ്ശൂർ ജില്ലയിലെ അമ്പല്ലൂരിൽ വലിയ ജനപങ്കാളിത്തത്തോടെ ജില്ലാ സമ്മേളനം സംഘടിപ്പിക്കാനും അതിലൂടെ ആ പ്രസ്ഥാനത്തിന് ജില്ലയിൽ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചു.
എന്നാൽ പിന്നീട് ആ പ്രസ്ഥാനത്തിന്റെ പ്രവർത്തനരീതിയിലും നിലപാടുകളിലും എന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും അംഗീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.
അത് വ്യക്തമാക്കപ്പെട്ടതിനെ തുടർന്നാണ് ഞാൻ ആ പ്രസ്ഥാനത്തിൽ നിന്ന് പിന്മാറിയത്.
വ്യക്തികളോടുള്ള വിരോധം കൊണ്ടല്ല : എന്റെ ആശയങ്ങളോടും ആദർശങ്ങളോടും ഉള്ള ഉത്തരവാദിത്വം കൊണ്ടായിരുന്നു ആ തീരുമാനം.
പൊതുപ്രവർത്തനങ്ങളിൽ നിന്നും എന്നെന്നേക്കുമായി
ഞാൻ പുറത്തുപോകുമ്പോഴും ഗ്രൂപ്പുകളിലും യോഗങ്ങളിലും ആരെയും അധിക്ഷേപിച്ചോ അപമാനിച്ചോ അല്ല കഴിഞ്ഞ മാന്യതയോടെയാണ് പിന്മാറിയത്.അതോടുകൂടി പൊതുപ്രവർത്തനം അവസാനിപ്പിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ
ഒന്നര വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന ഈ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്.
തുടർന്ന്  HRPM എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കും സംഘടനയ്ക്കുമെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ട സാഹചര്യവും ഉണ്ടായി.

ആ വിഷയത്തിൽ നിയമപരമായ നടപടികളിലൂടെ തന്നെ കാര്യങ്ങൾ മുന്നോട്ടുപോയി. ഒടുവിൽ നമ്മുടെ സംഘടനയുടെ പേരിനോടൊപ്പം HRPM എന്ന ചുരുക്കപ്പേര് ഔദ്യോഗികമായി ഉപയോഗിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.

ഇതെല്ലാം പറയുന്നത് പഴയ തർക്കങ്ങൾ വീണ്ടും തുറക്കാനല്ല.
ഒരു സംഘടന രൂപപ്പെടുന്നത് ഒരു ദിവസത്തെ വികാരത്തിന്റെ അടിസ്ഥാനത്തിലല്ല : പല അനുഭവങ്ങളുടെയും പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും ഫലമായാണ് എന്ന് വ്യക്തമാക്കാനാണ്.

HRPM രൂപീകരണത്തിന്റെ പിന്നിലെ ചിന്ത

പിന്നീട്  നിരവധി സഹപ്രവർത്തകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 2017-ൽ അമ്പല്ലൂരിൽ വച്ച് HRPM രൂപീകരിക്കപ്പെട്ടത്.

പ്രകാശ് ചെന്നിത്തലയ്ക്ക് എന്നോട് ശത്രുത തോന്നുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നിലപാടായിരിക്കാം.

എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ ശത്രുതയില്ല.

അദ്ദേഹം പഠിച്ച അനുഭവങ്ങളിൽ നിന്നാണ് മുന്നോട്ടുപോകുന്നത്.

ഞാനും എന്റെ അനുഭവങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളിൽ നിന്നാണ് മുന്നോട്ടുപോകുന്നത്.
പക്ഷേ ഞങ്ങൾ തിരഞ്ഞെടുത്ത വഴികൾ വ്യത്യസ്തമാണ്.

അതുതന്നെയാണ് ഞങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം.

2017 ഡിസംബറിൽ സംസ്ഥാന സമ്മേളനം ആമ്പല്ലൂരിൽ വച്ച് നടന്നു ആൾ നിറയെ ആളുകൾ ഉണ്ടായിരുന്നു .
അന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അംഗങ്ങൾ 84 പേരായിരുന്നു .ആ സമ്മേളനത്തിലാണ് ഔദ്യോഗികമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നത്
അതുവരെയും തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ചുമതല സ്റ്റേറ്റ് കമ്മിറ്റിക്കായിരുന്നു.

ഈ കാലയളവിൽ അനവധിയായ സമരങ്ങളും
സമ്മേളനങ്ങളും തർക്കപരിഹാരങ്ങളും  കൗൺസിലിംഗ് ഉൾപ്പെടെയുള്ള
സാധ്യതകൾ ഉപയോഗപ്പെടുത്തി അനവധിയായ കുടുംബങ്ങളെ രക്ഷയിലേക്ക് നയിക്കുകയും
നാട്ടിലെ അനവധിയായ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടുമാണ് പ്രസ്ഥാനം മുന്നോട്ടുപോയത് .

ഈ കാലയളവിൽ ആവശ്യമായ ഈഗോ ,സ്വാർത്ഥ താല്പര്യങ്ങൾ, സ്ഥാനമോഹങ്ങൾ, മറ്റു സംസ്കാര ശൂന്യമായ പ്രവർത്തികൾ ഇത്രയും കാര്യങ്ങളിൽ ഇടപെട്ട അംഗങ്ങളും ഈ സംഘടനയിൽ കൂടി കടന്നുപോയി കടന്നുപോയവരിൽ പലരും പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട് അതിനെയെല്ലാം ഭംഗിയായി അതിജീവിച്ച് തന്നെയാണ് പ്രസ്ഥാനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും അവസാനം സാമ്പത്തിക കൃത്യവിലോപം നടത്തിയും പ്രധാനപ്പെട്ട ഒരു അംഗം പുറത്തുപോയിട്ടുണ്ട്.

പൊതു വിഷയങ്ങളിൽ നീതിയുക്തമായി ഇടപെട്ടതിനെ തുടർന്നു വധഭീഷണി ഉൾപ്പെടെ പലവിധത്തിലുള്ള ഭീഷണികളും നേരിട്ട് തന്നെയാണ് പ്രസ്ഥാനം മുന്നോട്ടു പോയിട്ടുള്ളത് .
ആദ്യകാലങ്ങളിൽ എല്ലാം
സംഘടനയ്ക്ക് നേരെ വരുന്ന ഭീഷണിക്ക് മുൻപാകെ പ്രവർത്തകർ ഒന്നായി അണിചേരുമായിരുന്നു.
പക്ഷേ ഇന്ന് ഒരു ചോദ്യമാണ്.???

എന്റെ പൊതുപ്രവർത്തനത്തിന്റെ അടിസ്ഥാന നിലപാട്

എന്റെ പൊതുപ്രവർത്തന ജീവിതത്തിൽ എന്നെ സമീപിച്ച നിരവധി സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നീതിയുക്തമായി ഇടപെടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

പല വിഷയങ്ങളിലും ഫലപ്രദമായ പരിഹാരം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

ആ വിജയങ്ങളുടെ പിന്നിൽ ഞാൻ വിശ്വസിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്:

നീതിയുടെ കാര്യത്തിൽ സന്ധിയില്ലാത്ത നിലപാട്.

നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന്റെ പ്രശ്നം പഠിക്കുക.

അവരുടെ വേദന മനസ്സിലാക്കുക.

നിയമപരമായും സാമൂഹികമായും സാധ്യമായ വഴികൾ കണ്ടെത്തുക.

അവർക്കൊപ്പം നിൽക്കുക.

ഇതാണ് എന്റെ പ്രവർത്തനരീതി.

വിഷയം ഏതായാലും അതിന്റെ പേരിൽ ആരിൽ നിന്നും പ്രതിഫലം വാങ്ങി പ്രവർത്തിക്കുക എന്നത് എന്റെ രീതിയല്ല.

പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ നീതിയോടാണ് എന്റെ പ്രതിബദ്ധത വ്യക്തികളോടല്ല.

എതിർപ്പുകളും ആരോപണങ്ങളും എന്നെ സംബന്ധിച്ച് പുതിയ കാര്യമല്ല

എന്റെ പ്രവർത്തന ജീവിതത്തിൽ രാഷ്ട്രീയ നേതാക്കളുമായും വിവിധ സംഘടനാ നേതാക്കളുമായും പോലീസുമായും സർക്കാർ ഉദ്യോഗസ്ഥരുമായും സാമ്പത്തിക താൽപര്യങ്ങളുള്ള വ്യക്തികളുമായും പല ഘട്ടങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്.

അതിന്റെ ഭാഗമായി അപവാദങ്ങളും ആരോപണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.

കൈക്കൂലി വാങ്ങുന്നു എന്ന ആരോപണം വരെ സംഘടനയുടെ പേരിൽ വാർത്തകളായി പുറത്തുവന്നിട്ടുണ്ട്.

പിന്നീട് അതേ വാർത്ത തിരുത്തേണ്ട സാഹചര്യം പോലും ആ പത്രത്തിന് ഉണ്ടായിട്ടുണ്ട്.

ഇത്തരം അനുഭവങ്ങൾ എനിക്ക് പുതിയതല്ല.

ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വ്യക്തികളെ ലക്ഷ്യമിട്ട് അപവാദങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.

എന്നാൽ അപവാദങ്ങൾ കേട്ട് വഴിമാറുക എന്നത് എന്റെ പ്രവർത്തനശൈലിയല്ല.

എന്നിൽ എനിക്ക് വിശ്വാസമുള്ളിടത്തോളം കാലം തെളിവില്ലാത്ത ആരോപണങ്ങളുടെ പിന്നാലെ നടക്കാൻ ഞാൻ തയ്യാറല്ല.

സംഘടനയ്ക്കുള്ളിൽ ഉണ്ടായ ചില അനുഭവങ്ങൾ

HRPM-ന്റെ യാത്രയിൽ നല്ല മനുഷ്യരും ആത്മാർത്ഥതയുള്ള പ്രവർത്തകരും നമ്മോടൊപ്പം ഉണ്ടായിട്ടുണ്ട്.

അതോടൊപ്പം, സംഘടനയുടെ പേരും സ്ഥാനവും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ച ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവങ്ങൾ, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികൾ, സ്ഥാനമോഹം മൂലം ഉണ്ടായ തർക്കങ്ങൾ, സംഘടനയുടെ പേരും ലോഗോയും ഉപയോഗിച്ച് ബദൽ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവയും ഉണ്ടായിട്ടുണ്ട്.

സംഘടനയുടെയും നേതൃത്വത്തിന്റെയും അറിവും കഴിവും ഉപയോഗപ്പെടുത്തി പലർക്കും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തിയിട്ടും  പിന്നീട് വ്യക്തികളുടെ സമീപനം മാറി സംഘടനയെയും നേതൃത്വത്തെയും തള്ളിപ്പറഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതൊന്നും മറച്ചുവെക്കേണ്ട കാര്യങ്ങളല്ല.

എന്നാൽ അതിനർത്ഥം ആരോടും വ്യക്തിപരമായ പ്രതികാരം ചെയ്യുക എന്നല്ല.

എന്നെ വേദനിപ്പിച്ചവരോട് പോലും ഞാൻ പ്രതികാരം ചെയ്യാൻ ഇറങ്ങിയിട്ടില്ല.

എന്റെ മറുപടി എന്റെ പ്രവർത്തനമാണ്.

എന്നാൽ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്

ഞാൻ സാധാരണയായി ആളുകളെ ചേർത്തുപിടിക്കുന്ന സ്വഭാവക്കാരനാണ്.

ആത്മാർത്ഥതയുള്ള ഒരാളാണെന്ന് തോന്നിയാൽ അദ്ദേഹത്തെ വിശ്വസിക്കുകയും ഉത്തരവാദിത്വം നൽകുകയും ചെയ്യുന്നു.

പക്ഷേ ചിലർ ആ വിശ്വാസത്തെ എന്റെ ബലഹീനതയായി കാണുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

അവിടെയാണ് എന്റെ സമീപനം മാറുന്നത്.

വിശ്വാസം നൽകുന്നത് എന്റെ സ്വഭാവമാണ്: വിശ്വാസവഞ്ചനയ്ക്ക് ശേഷം അതേ വിശ്വാസം തിരിച്ചെടുക്കുന്നത് എന്റെ ഉത്തരവാദിത്വമാണ്.

എല്ലാ ക്ഷമയും അവസാനിക്കുകയും സംഘടനയെയോ നീതിയെയോ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താൽ ഞാൻ ശക്തമായ നിലപാട് സ്വീകരിക്കും.

അവിടെ നിന്ന് പിന്നോട്ടുപോകുന്ന സ്വഭാവം എനിക്കില്ല.

നിയമപരമായ വിഷയങ്ങളിൽ നിയമത്തിന്റെ വഴിയിലൂടെ തന്നെ അവസാനം വരെ പോകുക എന്നതാണ് എന്റെ നിലപാട്.

അംഗങ്ങൾ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം

മനുഷ്യരുടെ മനോഭാവങ്ങൾ എല്ലായ്പ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല.

ഇന്ന് നമ്മോടൊപ്പം നിൽക്കുന്ന ഒരാൾ നാളെ മറ്റൊരു നിലപാട് സ്വീകരിക്കാം.

ഇന്ന് സംഘടനയെ പിന്തുണയ്ക്കുന്ന ഒരാൾക്ക് നാളെ വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകാം.

അത്തരം സാഹചര്യങ്ങളിൽ സംഘടനയ്ക്കകത്തെ മറ്റുള്ളവരെ സമീപിച്ച് വിവിധ തരത്തിലുള്ള കാര്യങ്ങൾ പറയാനുള്ള സാധ്യതയുണ്ട്.

ആരെങ്കിലും പറഞ്ഞതുകൊണ്ട് മാത്രം ഒരു കാര്യവും വിശ്വസിക്കരുത്
അങ്ങനെ വിശ്വസിക്കുന്നത്
നമ്മളെത്തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.

തെളിവ് എന്താണ്?

വസ്തുത എന്താണ്?

സംഘടനയുടെ ഔദ്യോഗിക നിലപാട് എന്താണ്?

ബന്ധപ്പെട്ട വ്യക്തിയുടെ ഭാഗം എന്താണ്?

എന്നിവ പരിശോധിച്ചശേഷം മാത്രമേ ഒരു നിഗമനത്തിലെത്താവൂ.

ഫോൺ കോളുകളെക്കുറിച്ചുള്ള പ്രധാന നിർദ്ദേശം

സംഘടനയിലെ ഏതെങ്കിലും നേതാവ് മറ്റൊരു നേതാവിനെതിരെയോ സംഘടനയ്ക്കെതിരെയോ സംസാരിക്കുന്നതിനായി നിങ്ങളെ സ്വകാര്യമായി ഫോണിൽ വിളിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെ വളരെ ഗൗരവത്തോടെ കാണണം.

അത് എല്ലായ്പ്പോഴും ചതിയാണെന്ന് മുൻകൂട്ടി വിധിക്കേണ്ടതില്ല.
പക്ഷേ അത്തരം സംഭാഷണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാതെ അതിൽ പങ്കാളികളാകരുത്.

സംഘടനയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതിന് ശരിയായ വേദിയുണ്ട്.

യോഗം. ചർച്ച. ചോദ്യം. വിമർശനം. മറുപടി.

ഇവയാണ് സംഘടനയുടെ ജനാധിപത്യപരമായ വഴികൾ.

ചെയർമാനെ വിമർശിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എന്നത് ഞാൻ വ്യക്തമാക്കുന്നു.

ചെയർമാനെ ചോദ്യം ചെയ്യാൻ ഈ സംഘടനയിലെ ഓരോ അംഗത്തിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.

സംഘടനയുടെ പ്രവർത്തനം നിയമപരമായ ഇടപെടലുകൾ പൊതുപ്രവർത്തനം, സംഘടനാ തീരുമാനങ്ങൾ, എന്റെ കാഴ്ചപ്പാട്, എന്റെ പ്രവർത്തനരീതി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും എന്നോട് ചോദിക്കാം.

പക്ഷേ അതിന് ശരിയായ വേദിയുണ്ട്.

യോഗം നടക്കുമ്പോൾ യോഗത്തിന്റെ മുന്നിൽ തന്നെ എഴുന്നേറ്റ് ചോദിക്കാം.

എന്നോട് നേരിട്ട് ഫോൺ ചെയ്ത് മറ്റുള്ളവരെക്കുറിച്ച് പറയുന്ന രീതിയല്ല സംഘടന അംഗീകരിക്കുന്നത്.

അതുപോലെതന്നെ മറ്റേതെങ്കിലും നേതാവിനെ വിമർശിക്കാനുണ്ടെങ്കിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാന്യതയോടെ സംഘടനാ വേദിയിൽ വിമർശിക്കാം.

എന്നാൽ ഒരു നേതാവിന്റെ സ്വകാര്യജീവിതത്തെയും കുടുംബത്തെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ല.

വിമർശനം വേണം അപവാദം വേണ്ട

മനുഷ്യാവകാശ പ്രവർത്തകൻ ചോദിക്കേണ്ടത് കൃത്യമായ ചോദ്യങ്ങളാണ്.

ചോദ്യത്തിന് അടിസ്ഥാനം വേണം.

തെളിവ് വേണം.

വസ്തുത വേണം.

ആരെങ്കിലും പറഞ്ഞത് കേട്ട് മറ്റൊരാളുടെ മേൽ ആരോപണം ഉന്നയിക്കുന്നതും
സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതും മനുഷ്യാവകാശ പ്രവർത്തനത്തിന്റെ രീതിയല്ല.

വിമർശിക്കാം.

ചോദ്യം ചെയ്യാം.

വിയോജിക്കാം.

പക്ഷേ അതെല്ലാം വസ്തുതയുടെയും തെളിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം.

എന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു കാര്യം കൂടി

ഞാൻ നാളിതുവരെ ഏതെങ്കിലും അംഗത്തെ വിളിച്ച് മറ്റൊരു അംഗത്തെക്കുറിച്ച് അനാവശ്യമായി പുകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ടോ.? എന്ന് നിങ്ങൾ സ്വയം ചിന്തിക്കുക.

ഇല്ലെങ്കിൽ, മറ്റുള്ളവർക്കും ആ അവസരം നിങ്ങൾ നൽകരുത്.

കാരണം മറ്റൊരാളുടെ വാക്കുകൾ കേട്ട് പരിശോധിക്കാതെ ഒരു വ്യക്തിയെക്കുറിച്ചോ സംഘടനയെക്കുറിച്ചോ നിലപാട് സ്വീകരിക്കുന്നത് പിന്നീട് സ്വയം തെറ്റായ സാഹചര്യത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.

എന്റെ ഒരു ഉറപ്പ്

HRPM-ൽ അംഗത്വം എടുത്ത ഒരാൾക്ക് ഒരിക്കലും
ചെയർമാന്റെ വഴിവിട്ട പ്രവർത്തനങ്ങൾ കാരണം,
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം,
അഴിമതി ആരോപണങ്ങൾ കാരണം,
സാമൂഹികമായി അപമാനിക്കപ്പെടേണ്ട സാഹചര്യം കാരണം
തലതാഴ്ത്തി നിൽക്കേണ്ട അവസ്ഥ ഉണ്ടാകുന്നതല്ല .

അതേസമയം, ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നുവെന്ന ഒരേയൊരു കാരണത്താൽ
എവിടെയും തല ഉയർത്തിപ്പിടിച്ച് നെഞ്ചുവിരിച്ച് ആത്മാഭിമാനത്തോടെ നിൽക്കാൻ കഴിയുന്ന ഒരു സംഘടനയാണ് HRPM

ഇതാണ് എന്റെ വാക്കുകൾ

ഇതാണ് എന്റെ ഉത്തരവാദിത്വം.

സ്ഥാനമല്ല പ്രവർത്തനമാണ് പ്രധാനം

സംഘടനയിൽ സ്ഥാനമോഹം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല.

നീതിയോടെയും ആത്മാർത്ഥതയോടെയും സംഘടനയുടെ നയങ്ങൾക്കനുസരിച്ചും പ്രവർത്തിക്കുന്നവരെ ഞാൻ ചേർത്തുപിടിക്കും.

ആരെയും എന്നെ ചേർത്തുപിടിക്കാൻ ഞാൻ  നിർബന്ധിക്കുന്നില്ല :

ആത്മാർത്ഥതയുള്ളവരെ ഞാൻ തന്നെയാണ് ചേർത്തുപിടിക്കുന്നത്.

പക്ഷേ ആ വിശ്വാസത്തിൽ മാറ്റം വന്നാൽ ഞാൻ നൽകിയ വിശ്വാസം തിരികെ എടുക്കാനും എനിക്ക് മടിയില്ല.

അത് വ്യക്തിപരമായ പ്രതികാരമല്ല.

അത് സംഘടനയുടെ നിലനിൽപ്പിനോടുള്ള ഉത്തരവാദിത്വമാണ്.

അവസാനമായി

ഈ കുറിപ്പ് ആരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതല്ല.

ആരെയും കുറ്റക്കാരനാക്കാനുള്ള ശ്രമവുമല്ല.

സമീപകാലത്ത് സംഘടനയ്ക്കകത്ത് ഉണ്ടായ ചില സാഹചര്യങ്ങളിൽ അംഗങ്ങൾക്ക് തെറ്റായ സന്ദേശം നൽകാതിരിക്കണമെന്ന ഉത്തരവാദിത്വബോധത്തിലാണ് ഞാൻ ഇത്രയും കാര്യങ്ങൾ തുറന്നുപറയുന്നത്.

സംശയിക്കുന്നതിന് മുമ്പ് അന്വേഷിക്കുക.
വിശ്വസിക്കുന്നതിന് മുമ്പ് പരിശോധിക്കുക.
വിമർശിക്കുന്നതിന് മുമ്പ് തെളിവ് കണ്ടെത്തുക.
നിലപാട് എടുക്കുന്നതിന് മുമ്പ് ഇരുവശവും കേൾക്കുക.

(ഈ കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് നേരെ നടത്തിയ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നടത്തിയ അതിക്രമങ്ങൾക്ക് എതിരെയുള്ള പരാതി സംഘടനയ്ക്ക് ലഭിക്കുമ്പോൾ
എല്ലാ അർത്ഥത്തിലും സംഘടനയെ പ്രതിക്കൂട്ടിലാക്കി സംഘടനയെ വിറ്റു പണം വാങ്ങി ജീവിച്ചവരിൽ
രണ്ടുപേരായിരുന്നു പ്രതിഭാഗത്തുണ്ടായിരുന്നത് .

ദൈവനിശ്ചയം എന്ന് പറയട്ടെ
അത് സംഘടനയ്ക്ക് വീണു കിട്ടിയ ഒരു നിധിയായിരുന്നു
ആ നിധി ഏറ്റവും നല്ല രീതിയിൽ ഞാൻ ഉപയോഗിച്ചു .

നമ്മൾക്ക് നേരെ ഉണ്ടായ വിഷയങ്ങളുമായി അവർക്കെതിരെ ഞാൻ തിരിഞ്ഞില്ല അത് സംഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു എന്നാൽ കൃത്യമായി അവരെ എൻ്റെ കയ്യിൽ തന്നെ എത്തിച്ചു.

അവരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അപവാദങ്ങളും അങ്ങനെ പലതും ഞാൻ നേരിടേണ്ടിവരും എന്ന് വ്യക്തമായ തിരിച്ചറിവ് ഉണ്ടായിക്കൊണ്ടുതന്നെയാണ് ഞാൻ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ വന്ന് നിങ്ങളോട് സംസാരിച്ചത്. ഈ വിഷയത്തിലേക്ക് ഞാൻ ഇറങ്ങുകയാണ് ഇത് ഉപയോഗപ്പെടുത്തി ഇവരെ പൊളിച്ച് അടക്കിയെ തീരൂ എന്ന് ബഹുമാനപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളോട് പറഞ്ഞുകൊണ്ടാണ് ഞാൻ ഇറങ്ങിത്തിരിച്ചത്.

വളരെ വ്യക്തതയോടു കൂടി നിയമത്തിന്റെ സാധ്യതകൾ കൃത്യമായി മനസ്സിലാക്കിയും പഠിച്ചുമാണ് അവരുടെ വിഷയത്തിൽ വളരെ സാവധാനം മുന്നോട്ടു പോയത് .

വരന്തരപ്പിള്ളി, ഒല്ലൂർ, വാടാനപ്പിള്ളി എന്നി പോലീസ് തോറ്റുകിടക്കുന്നവരിലാണ് 
ഇന്ന്  വിജയം നേടിയത് ആ വിജയവും ഞാൻ സംഘടനയ്ക്കാണ് സമർപ്പിച്ചത്.  ഏറ്റവും അവസാന സന്ദർഭത്തിൽ ഇവരിൽ നിന്നും ഉണ്ടായ വധഭീഷണിക്ക് പുറമേ
ഇവർ എൻ്റെ പേരിൽ വ്യാജ ഫോട്ടോയും കഥയും ക്രിയേറ്റ് ചെയ്ത്  പ്രചരിപ്പിച്ചതായി എനിക്ക് ബോധ്യപ്പെട്ടു.
ഇവർ ഇത് ചെയ്യും എന്ന് മുൻകൂട്ടി അറിവുള്ളതുകൊണ്ട് എല്ലാത്തിനും ഒരു മുൻകരുതൽ ഉണ്ടായിരുന്നു .ഇവരുടെ
അത്തരം പോസ്റ്റുകൾ എൻ്റെ ഭാര്യയെ പോലും കൊണ്ട് കാണിക്കുന്ന ഒരു സ്ഥിതിയുണ്ടായി ഇതിനേക്കാളും നന്നായി ചേട്ടനോട് പറഞ്ഞാൽ ഉണ്ടാക്കി തരുമായിരുന്നു എന്ന കമൻ്റാണ് അന്ന് ഭാര്യ അവരോട് പാസാക്കിയത്. അപ്പോൾ അവർ ആരിലേക്ക് ആയിരിക്കും അതുമായി എത്തിയിട്ടുണ്ടാവുക എന്ന് എനിക്ക് ചിന്തിക്കാവുന്നതേയുള്ളൂ .

അവരുടെ ഇത്തരം ഭീഷണികളും ആക്രമവും നടന്നുകൊണ്ടിരിക്കുന്ന സമയത്ത്.വിഷയത്തിൽ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ ചർച്ചകൾ ഇന്നും എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നതാണ് .

ചുരുക്കം പറഞ്ഞാൽ പെട്ടെന്ന്
എന്റെ മരണം സംഭവിക്കുകയാണെങ്കിൽ
അന്നേദിവസം
മുഹമ്മദ് ബഷീർ സൈനി
സ്ഥലത്തില്ലാത്ത ദിവസമാണെങ്കിൽ
എനിക്ക് ഒരു റീത്തുപോലും വെക്കാൻ കഴിയാത്ത
നേതൃത്വമാണ് അന്നുണ്ടായിരുന്നത്.
എന്തായാലും ദൈവാനുഗ്രഹത്താൽ അത് സംഭവിച്ചില്ലല്ലോ.?

സ്വന്തം ജീവിതത്തിലെ സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് സ്വന്തം താല്പര്യങ്ങൾക്ക് മൂല്യം നൽകാതെ വേദനിക്കുന്നവർക്ക് ഒപ്പം ചേരുമ്പോൾ എനിക്ക് സംഘടനയിൽനിന്ന് പിന്തുണ ലഭിച്ചില്ലെങ്കിലും ദ്രോഹമായ നിലപാട് ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്
എല്ലാ അർത്ഥത്തിലും അങ്ങനെ ആഗ്രഹിക്കാനുള്ള അവകാശവും അർഹതയും എനിക്കുണ്ട് എന്ന വ്യക്തമായ തിരിച്ചറിവിൻ്റെ പേരിലാണ് എൻറെ ആഗ്രഹം .

ഒരു വ്യക്തി എന്നോട് നിങ്ങൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ ഞാൻ ആ വാക്ക് ബഹുമാനത്തോടെ കേൾക്കും
പക്ഷേ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് വളരെ വ്യക്തതയോടുകൂടി ബോധ്യപ്പെടുത്താൻ കഴിയണം.
അതിനുകഴിയാത്ത അത്രയും കാലം ഒരാളെ കുറിച്ച് മറ്റുള്ളവരിൽ നിന്ന് കേട്ടതും
സ്വന്തം മനസ്സിൽ ചിന്തിച്ചതും
സ്ഥാപിക്കാൻ ശ്രമിക്കരുത്
അത്തരം ശ്രമം ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ്.

ഏതൊരു സാഹചര്യത്തിലും മനുഷ്യവകാശ പ്രവർത്തകർ സദാചാര പോലീസ് ആവരുത് .

ഒരു വ്യക്തിയെക്കുറിച്ച് ഉള്ളിൽ സൂക്ഷിച്ചുവരിക്കുന്ന നെഗറ്റീവ് ചിന്തകൾ അവൻ്റെ വാക്കുകളിലും പ്രവർത്തികളിലും അക്ഷരങ്ങളിലും തെളിഞ്ഞു കാണും . അതെല്ലാം ശാസ്ത്രീയമായ കാര്യങ്ങളാണ്
അതുകൊണ്ട് മനുഷ്യവകാശപ്രവർത്തകർ
ഇത്തരം മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കഴിവുള്ളവരായി തീരണം.

( ” ഇന്ന് ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ
ഒരു കാര്യം ഞാൻ തിരിച്ചറിയുന്നു. നമ്മുടെ സംഘടനയുടെ ഒരു പ്രധാനപ്പെട്ട വ്യക്തി എന്നെ ആത്മാർത്ഥമായി ചതിച്ചിരിക്കുന്നു. “
അത് ആരാണ് സംഭവം എന്താണ് എന്ന കാര്യങ്ങൾ ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല
പക്ഷേ കൃത്യമായ വിവരം
മനസ്സിലേക്ക് എത്തുമെന്ന് കാര്യത്തിൽ സംശയമില്ല
എന്നെ അറിയുന്ന ഏതൊരാൾക്കും ഈ പറയുന്നതിന്റെ മൂല്യം എന്താണെന്നുള്ളത് തിരിച്ചറിയാൻ കഴിയും
ഞാൻ തിരിച്ചറിഞ്ഞ് അങ്ങോട്ട് പറയുന്നതിനേക്കാൾ മുൻപ്
വിഷയം എന്താണ് ആരാണ് ഈ ചതി ചെയ്യുന്നത് അവർ തന്നെ എന്നോട് പറയുന്നത് ഉചിതമായിരിക്കും എന്ന് മാത്രമാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളൂ .

ഒരു മനുഷ്യവകാശ സംഘടനയുടെ തലപ്പത്തിരിക്കുന്ന അധ്യക്ഷൻ പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് ഞാൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് പിന്നീട് തെളിയുന്ന ഒരു സാഹചര്യമുണ്ടാകും ആ സാഹചര്യങ്ങൾ ഞാൻ നിങ്ങളുടെ മുൻപിൽ കൃത്യമായി ഉപയോഗപ്പെടുത്തും അന്ന് നിങ്ങൾക്ക് ബോധ്യം വരും
ഞാൻ ഈ പറയുന്നതിലെ കാര്യങ്ങൾ ഏതു മാർഗ്ഗത്തിൽ കൂടിയാണ് ഞാൻ മനസ്സിലാക്കുന്നതെന്ന് ……..
ഇതുവരെയും അത്തരം കാഴ്ചപ്പാടുകളിൽ എനിക്ക് തെറ്റുകൾ സംഭവിച്ചിട്ടില്ല
അത് ദൈവീകമായ ഒരു ഇടപെടൽ മാത്രമാണ്
ഈ വിഷയത്തിലും അത് സംഭവിക്കില്ല എന്ന് പൂർണമായി വിശ്വാസം എനിക്കുണ്ട് .

ഒരുപക്ഷേ അല്പം വിഷയം മാറിപ്പോയി എന്ന് കരുതാം ……….

സംഘടനയെക്കാൾ വലിയ വ്യക്തിയില്ല.

സ്ഥാനം ബഹുമാനിക്കപ്പെടേണ്ടതും  സ്വയം അംഗീകരിക്കപ്പെടേണ്ടതുമാണ്.

വ്യക്തിപരമായ താൽപര്യങ്ങളെക്കാൾ വലിയതാണ് നീതി

HRPM മുന്നോട്ടുപോകേണ്ടത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല.

മനുഷ്യാവകാശം, നീതി, ജനാധിപത്യം, സമത്വം, സാധാരണക്കാരന്റെ അവകാശ സംരക്ഷണം എന്നീ അടിസ്ഥാന മൂല്യങ്ങളിലൂടെയാണ്.
എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച അനുഭവങ്ങളും വിജയങ്ങളും പരാജയങ്ങളും വേദനകളും വിമർശനങ്ങളും ആരോപണങ്ങളും എല്ലാം എന്നെ പഠിപ്പിച്ച ഒരേയൊരു പാഠമുണ്ട്:

നേരായ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് വഴിയിൽ എത്ര തടസ്സങ്ങളുണ്ടായാലും, തന്റെ മനസ്സാക്ഷിയുടെ മുന്നിൽ തോൽക്കേണ്ടിവരില്ല.

ആ വിശ്വാസത്തോടെയാണ് ഞാൻ ഇന്നും മുന്നോട്ടുപോകുന്നത്.

ഈ നയത്തിലും ആദർശത്തിലും കാഴ്ചപ്പാടിലും
2017 മുതൽ മുന്നോട്ടു പോയതിന്റെ പേരിലാണ്.
ഇന്ന് ഈ സംഘടനയുടെ അംഗത്വം സ്വീകരിക്കുന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ .
ഈ ആനുകൂല്യം തിരിച്ചറിയണമെങ്കിൽ സംഘടനയോട് ചേർന്നുനിന്ന്
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരിലേയ്ക്ക്
അവരിൽ ഒരാളായി മാറി
ഇറങ്ങിച്ചെല്ലുന്നവർക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതിനാൽ നിങ്ങളും സംഘടനയെയും അതിന്റെ നേതൃത്വത്തെയും കേട്ടറിവിന്റെ അടിസ്ഥാനത്തിൽ അല്ല കണ്ടറിഞ്ഞ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

നേരായ ദിശയിലാണ് എന്റെ സഞ്ചാരം.
ആ ദിശയിൽ തന്നെ HRPM-യും മുന്നോട്ടുപോകും.

എന്ന്.

ജോൺസൺ പുല്ലുത്തി

ചെയർമാൻ
Humanistic Rights Protection Movement (HRPM)
ഈ മാറ്റർ വെബ്സൈറ്റിൽ
മെമ്പർ അനൗൺസ്മെൻ്റിൽ
ഉണ്ടാകുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *