പ്രിയപ്പെട്ട HRPM അംഗങ്ങളേ :

നമ്മുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 4-ന് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഏറെ പ്രതീക്ഷയോടെയും ആത്മാർത്ഥതയോടെയും മുന്നോട്ടുപോകുകയായിരുന്നു. സമ്മേളനത്തിനായി ഹാൾ, രസീത് വിതരണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്.

എന്നാൽ സംഘടനയുടെ ഭാവിയെയും സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യത്തെയും പരിഗണിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു അവസരം നമ്മുടെ മുന്നിൽ വന്നിരിക്കുകയാണ്.

മറ്റൊരു അനുയോജ്യമായ തീയതിയിൽ സമ്മേളനം സംഘടിപ്പിച്ചാൽ രാജ്യത്തെ ശ്രദ്ധേയനായ ആഭ്യന്തരമന്ത്രിയെ
സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായും
മുഖ്യ അതിഥികളായി മറ്റു മന്ത്രിമാരേയും എത്തിക്കാനുള്ള സാധ്യത അറിയിക്കപ്പെട്ടിട്ടുണ്ട്.

ഇത് സാധാരണയായി കാണാവുന്ന ഒരു മാറ്റമല്ല. നമ്മുടെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വലിയ തലത്തിലേക്ക് എത്തിക്കുന്നതിനും HRPM-ന്റെ ശബ്ദം കൂടുതൽ ശക്തമായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന ഒരു വലിയ അവസരമായാണ് ഇതിനെ കാണുന്നത്.

അതുകൊണ്ട് ഒക്ടോബർ 4 എന്ന തീയതിയിൽ ഉറച്ചുനിൽക്കുന്നതിനുപകരം സമ്മേളനം മറ്റൊരു അനുയോജ്യമായ ദിവസത്തേക്ക് മാറ്റിവെച്ച് . ഒക്ടോബർ 4-ന് HRPM-ന്റെ സ്ഥാപക ദിനം അതിന്റെ പൂർണ്ണ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

ഒക്ടോബർ 4 നമ്മുടെ സ്ഥാപക ദിനമാണ്.

അത് ആഘോഷിക്കുന്നതിലൂടെ നമ്മുടെ സംഘടനയുടെ ജന്മവും ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും ഓർമ്മിക്കുകയും വരുംകാല പ്രവർത്തനങ്ങൾക്ക് പുതിയ പ്രതിജ്ഞ എടുക്കുകയും ചെയ്യാം.

അതേസമയം സംസ്ഥാന സമ്മേളനം കൂടുതൽ ശ്രദ്ധേയവും ചരിത്രപ്രാധാന്യമുള്ളതുമായ രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് ശ്രമിക്കാം.

നമ്മുടെ അംഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമ്മേളനം മാറ്റിവെക്കേണ്ടിവരുന്നത് എല്ലാവർക്കും എളുപ്പമുള്ള തീരുമാനമല്ലെന്ന് എനിക്ക് അറിയാം. എന്നാൽ ചില അവസരങ്ങൾ കാത്തിരുന്നാൽ വീണ്ടും ലഭിക്കണമെന്നില്ല.

അതുകൊണ്ട് ഇത് ഒരു മാറ്റമായി മാത്രം കാണാതെ

കൂടുതൽ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു നല്ല തീരുമാനം

എന്ന നിലയിൽ നമുക്ക് കാണാം.

സമ്മേളനം മാറ്റിവെക്കാം:
പക്ഷേ നമ്മുടെ ലക്ഷ്യം മാറ്റിവെക്കേണ്ടതില്ല.

ഒക്ടോബർ 4 — HRPM സ്ഥാപക ദിനം :

പുതിയ തീയതിയിൽ HRPM സംസ്ഥാന സമ്മേളനം :

എല്ലാ അംഗങ്ങളുടെയും ആരോഗ്യപരമായ അഭിപ്രായങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

ജോൺസൺ പുല്ലുത്തി
ചെയർമാൻ
Humanistic Rights Protection Movement (HRPM)

Leave a Reply

Your email address will not be published. Required fields are marked *