11/25 ലെ No: 1സംഘടന റിപ്പോർട്ട് .

സംഘടന റിപ്പോർട്ട്:

പ്രിയപ്പെട്ട HRPM നേതാക്കളെ
സംഘടനയുടെ പ്രവർത്തന ആവശ്യങ്ങൾക്കായി എങ്ങനെ സാമ്പത്തികം കണ്ടെത്താം എന്ന ചർച്ചയെ തുടർന്ന്
ഉണ്ടായ നല്ല അഭിപ്രായങ്ങളിൽ ഒരെണ്ണം നമ്മൾ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട് ഒരുപാട് മുന്നോട്ട് പോവുകയുണ്ടായി

1500 വാൾ കലണ്ടർ ആണ്
പ്രിന്റിങ്ങിന് നൽകിയിരിക്കുന്നത്

ഒരു കലണ്ടറിന് 50 രൂപ എന്ന തോതിൽ  നമ്മുടെ  വേണ്ടപ്പെട്ടവരിലും , ചുറ്റുമുള്ളവരിലും എത്തിക്കുവാൻ എല്ലാ അംഗങ്ങളും ആത്മാർത്ഥമായും ,നിശ്ചിത കോട്ട നിർബന്ധമായും ചെയ്തുതീർക്കണം.

നമ്മുടെ പ്രധാന ലക്ഷ്യം:

സാമ്പത്തികം കണ്ടെത്തുന്നതോടുകൂടി ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിയണം .
മനുഷ്യാവകാശ പ്രവർത്തകരുടെ മനുഷ്യത്വപരമായ ഇടപെടലുകൾ ഈ സമൂഹത്തിൽ വളരെ ആവശ്യമാണ് .
നിയമവും ,അതിന്റെ ഉപയോഗവും വ്യക്തമായി
മനസ്സിലാക്കാൻ കഴിയാത്ത സാധാരണക്കാരായ മനുഷ്യരിൽ
നീതിക്കുവേണ്ടിയുള്ള പോരാട്ടം
കഠിനമാണ്. എന്നാൽ
അത്തരം കാഠിന്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണ് സംഘടനയുടെ വിജയത്തിന് കാരണമാകുന്നത്.

നാം അടങ്ങുന്ന സമൂഹത്തിൽ
ജീവനുവേണ്ടി കേഴുന്ന
ഒരുപാട് മനുഷ്യരുണ്ട്. അവരുടെ നീറുന്ന ആ പ്രശ്നങ്ങളിലേക്ക് .
ഇറങ്ങിച്ചെല്ലേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്

അതിന്റെ ആദ്യ ചുവടുവെപ്പ് എന്നതിനാൽ ഈ കലണ്ടർ വിതരണത്തോടുകൂടി 2025 _ 2026 വാർഷിക പദ്ധതിയിൽ
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്ന് കുറയാതെ 30 സഹജീവികൾക്ക് ഡയാലിസ് ചെയ്തുകൊടുക്കുവാൻ
സംഘടനയ്ക്ക് കഴിയണം. ജീവൻ്റെ വഴികളിലൂടെയുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ
2026 പകുതിയോടുകൂടി
അതിൻ്റെ പ്രവർത്തനം ഇപ്പോൾ പറയുന്നതിനേക്കാൾ 50% വർദ്ധിച്ച് ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാൻ നമ്മൾക്ക് സാധിക്കണം .

ആയതിനാൽ കലണ്ടറുമായി നമ്മൾ  സമീപിക്കുന്നവരെ
ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഡയാലിസ് പദ്ധതിയിലേക്ക് ഫണ്ട് ആവശ്യപ്പെടണം . ഒരു വ്യക്തിക്ക് ഒരു ഡയാലിസിസ് മുതൽ എത്ര എണ്ണം വേണമെങ്കിലും ഓഫർ ചെയ്യാം.
കൂടാതെ ഡയാലിസിസ് പദ്ധതിയിലേക്ക് ഏത് ഒരു വ്യക്തിയും അവർക്ക് കഴിയുന്നതുപോലെ നൽകുന്ന സഹായം സ്വീകരിക്കാവുന്നതാണ്.
ഡയാലിസ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നവർക്ക് ഈ കലണ്ടർ നൽകുക.

സാമ്പത്തികമായി സഹായിക്കാൻ സാധ്യമല്ലാത്ത
സഹജീവികളോട്
മിനിമം ഒരു കലണ്ടർ വാങ്ങിയെങ്കിലും ഈ പദ്ധതിയുടെ ഭാഗമാകണമെന്ന് നമ്മൾ ആവശ്യപ്പെടുക . നമ്മുടെ ഈ ആവശ്യം നിരാകരിക്കുന്ന ആരും ഈ സമൂഹത്തിൽ ഉണ്ടാവുകയില്ല .

ഡയാലിസിസ് ചെയ്യുന്നതിന്
ഓരോ ജില്ലകളിലും പ്രധാന ആശുപത്രികളുമായി
നമ്മൾ ധാരണയിൽ എത്തുന്നതാണ്.
അതിൻ്റെ ആദ്യ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ജൂബിലി മിഷൻ ഹോസ്പിറ്റലുമായി ചർച്ചകൾ നടന്നുവരുന്നു.

ഈ പദ്ധതി പൂർണ്ണമായ വിജയത്തിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും തികഞ്ഞ ഉത്തരവാദിത്വവും കടമയുമാണ്.

കമ്മിറ്റികൾ നിലവിലുള്ള
ജില്ലകളിൽ നിന്നും ഡയാലിസിസ് രോഗികളെ കണ്ടെത്തുന്നതിൽ ജില്ലാ പ്രസിഡന്റിന്റെ നിർദ്ദേശം ആയിരിക്കും മാനിക്കുക.
ജില്ലാ കമ്മിറ്റികൾ 100% സുതാര്യതയോടു കൂടി വേണം
അത്തരം പേഷ്യന്റുകളെ
കണ്ടെത്തേണ്ടത്.

ആയതിനാൽ ഓരോ പ്രവർത്തകർക്കും ജില്ലാ അടിസ്ഥാനത്തിലും കലണ്ടറിന്റെ കാര്യത്തിൽ
വ്യക്തമായ ഒരു വിഹിതം ഉണ്ടാകുന്നതാണ്.
ആ വിഹിതത്തിന്റെ പുറമേ
ആവശ്യമായ സ്ഥലങ്ങളിൽ
കൂട്ടമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കപ്പെടുന്നു.
അതിലും കഴിയുന്നത്ര അംഗങ്ങൾ പങ്കെടുക്കണം
ഏതുഭാഗത്താണോ തീരുമാനിക്കുന്നത് ആ ഏരിയയുമായി ബന്ധപ്പെട്ട അംഗങ്ങൾ പങ്കെടുക്കുന്നതിനായി അവർക്ക് കൃത്യമായ അറിയിപ്പ് ലഭിക്കുന്നതായിരിക്കും
അങ്ങനെ ലഭിക്കുന്ന അറിയിപ്പ് പ്രകാരം ആ ഒരു പരിപാടിയിൽ പങ്കെടുത്ത് വിജയകൊടി പാറിപ്പിക്കുവാൻ ബഹുമാനപ്പെട്ട എല്ലാ അംഗങ്ങളും മാനസികമായും ശാരീരികമായും തയ്യാറാകണമെന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.

എന്ന് :  ചെയർമാൻ ജോൺസൺ പുല്ലുത്തി
9037713790





















Leave a Reply

Your email address will not be published. Required fields are marked *