10/ 25 / 3 പ്രകാരമുള്ള അറിയിപ്പ്

നമസ്കാരം :
നമ്മുടെ അംഗങ്ങളുടെ ഓർമ്മയിലേക്ക് ഒരേയൊരു ചോദ്യവും ,അറിയിപ്പും

സംഘടനയുടെ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നമ്മൾ ഒരുപാട് പൊതു ക്യാമ്പയിനുകളും ,സമ്മേളനങ്ങളും നടത്തിയിട്ടുണ്ട് .അന്നെല്ലാം

അതിൻ്റെ അജണ്ട ഒരു ആഴ്ച മുൻപേ തന്നെ പ്രസിദ്ധീകരിക്കുമായിരുന്നു
എന്നാൽ ഒരുപക്ഷേ അതിനേക്കാൾ ഒരുപാട്
കാഴ്ചപ്പാടുള്ള ഒരു സമരമാണ് ഇരുപത്തിയൊന്നാം തീയതി നമ്മൾ നടത്തുന്നത് അതിന്റെ ഒരു അജണ്ട ഈ നേരം വരെയും തയ്യാറാക്കിയിട്ടില്ല.

എന്തുകൊണ്ട് .?
നാളെ അജണ്ട പുറത്തുവരും,

എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ബഹുമാന്യരായ അംഗങ്ങൾ നൽകേണ്ടതില്ല എന്ന് ഞാൻ
അഭ്യർത്ഥിക്കുന്നു. 

നമ്മൾ തീരുമാനിച്ചതുപോലെ
എല്ലാ കാര്യങ്ങളും ഓക്കെയാണ് .
ആയതുകൊണ്ട് സമര ദിവസത്തിൽ എല്ലാ അംഗങ്ങളും സമരപ്പന്തലിൽ എത്തിച്ചേരണം .
തലേദിവസം വരുന്നവർക്കായി
സമരപ്പന്തലിനോട് ചേർന്നുള്ള
ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട് –
മൂന്നര സമയത്ത് പൊതുപരിപാടി അവസാനിപ്പിച്ച് ഒരു യോഗം നടത്താൻ തീരുമാനിച്ചിട്ടുള്ള
വിവരം ഒരിക്കൽക്കൂടി എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു –
ആ യോഗം എന്തിനുവേണ്ടി ആയിരിക്കും എന്നതിനെക്കുറിച്ച് ബഹുമാന്യനായ മുഹമ്മദ് ബഷീർ സാർ അദ്ദേഹം നമ്മെ അറിയിച്ചിട്ടുള്ളതാണ്.

ആയതുകൊണ്ട് മനുഷ്യ അവകാശ സംഘടനയായ (മനുഷ്യാവകാശ വാട്സ്ആപ്പ് കൂട്ടായ്മ അല്ല ) HRPM നേതൃത്വം നൽകുന്ന ഈ ക്യാമ്പയിനിൽ അതിൻ്റെ അംഗത്വം സ്വീകരിച്ചിട്ടുള്ള
മുഴുവൻ അംഗങ്ങളും എത്തിച്ചേരണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.

മുൻ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഒരു പൊതു ക്യാമ്പയിൻ എന്ന നിലയിൽ ഇതിൽനിന്ന് ആർക്കും ലീവ് അനുവദിക്കുന്നതല്ല എന്ന് മുൻപേ തന്നെ അറിയിച്ചിട്ടുള്ളതാണ്.

അറിയിപ്പ് നൽകുന്നത് ചെയർമാൻ.

Leave a Reply

Your email address will not be published. Required fields are marked *