പുതുക്കാടിന്റെ വികസനം ആരും തടയരുത് : ജനങ്ങളുടെ സുരക്ഷയും ഭാവിയും ഒരുപോലെ സംരക്ഷിക്കണം

ജോൺസൺ പുല്ലുത്തി
മനുഷ്യാവകാശ പ്രവർത്തകൻ HRPM സംസ്ഥാന ചെയർമാൻ

ബഹുമാന്യരായ സുഹൃത്തുക്കളെ :

പുതുക്കാടിന്റെ വികസനം കാലത്തിന്റെ ആവശ്യമാണ്. ദേശീയപാത വികസനം എത്രയും വേഗം പൂർത്തീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് പുതുക്കാടുള്ള ഭൂരിഭാഗം ജനങ്ങളും. വർഷങ്ങളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്ക്, അപകടങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

അതേസമയം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തുന്ന പ്രളയസാധ്യത, പരിസ്ഥിതി സംരക്ഷണം, ഭാവി വികസനം തുടങ്ങിയ ആശങ്കകൾ പൂർണമായും തള്ളിക്കളയേണ്ടതല്ല. അത്തരം വിഷയങ്ങൾ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും സർക്കാർ ഏജൻസികളും ശാസ്ത്രീയമായി പരിശോധിച്ച് വ്യക്തമായ വിശദീകരണം നൽകണം. ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്.

എന്നാൽ ഈ ചർച്ചകളുടെ പേരിൽ ദേശീയപാത വികസനം വീണ്ടും അനിശ്ചിതത്വത്തിലാകുകയോ വർഷങ്ങളോളം വൈകുകയോ ചെയ്യുന്നത് പുതുക്കാടിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. വികസനവും ജനസുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന പ്രായോഗിക പരിഹാരമാണ് എല്ലാവരും ലക്ഷ്യമാകേണ്ടത്.

ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ചില ചോദ്യങ്ങൾ ഉയർത്തുന്നു.

അടിപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ചില കൂട്ടായ്മകൾ യോഗങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് അവരുടെ ജനാധിപത്യ അവകാശമാണ്. എന്നാൽ ഈ നീക്കങ്ങൾ എന്തുകൊണ്ട് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായില്ല എന്ന ചോദ്യവും പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്.

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും അന്തിമ തീരുമാനങ്ങൾ എടുക്കുകയും ചെയ്ത ഘട്ടങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയോ ശാസ്ത്രീയ പഠനങ്ങൾ ആവശ്യപ്പെടുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് .???

ഇപ്പോൾ നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ മാത്രമാണ് ശക്തമായ എതിർപ്പ് ഉയരുന്നത് എന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു. ഇതിന് വ്യക്തമായ മറുപടി നൽകേണ്ടത് ഇത്തരം സമിതികളുടെ ഉത്തരവാദിത്തമാണ്.

മേൽപ്പാലം എന്ന ആവശ്യത്തിന്റെ ചരിത്രംചരിത്രം

പുതുക്കാട് മേൽപ്പാലം വേണമെന്ന ആവശ്യം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ ഉന്നയിച്ചുവരുന്ന ആവശ്യമാണ് അത്.

പുതുക്കാട് ജംഗ്ഷന്റെ വികസനവുമായി ബന്ധപ്പെട്ട്
ദേശീയപാത അതോറിറ്റി
സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമികൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായി തുടർന്ന് നിരവധി നിയമനടപടികളും കോടതി കേസുകളും ഉണ്ടായിട്ടുണ്ട്.

ഒരുകാലത്ത് ദേശീയപാത വികസനത്തോടൊപ്പം മേൽപ്പാലവും യാഥാർഥ്യമാകുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാൽ അന്നും അഭിപ്രായഭിന്നതകളും പ്രതിഷേധങ്ങളും വിവാദങ്ങളും ഉയർന്നതോടെ ആ സാധ്യത നഷ്ടപ്പെട്ടുവെന്നാണ് ഞങ്ങളോടൊപ്പം പലരും വിലയിരുത്തുന്നത്.

ഇന്നും സമാനമായ സാഹചര്യം ആവർത്തിക്കുകയാണോ എന്ന ആശങ്ക ഞങ്ങളോടൊപ്പം പൊതുജനങ്ങളിലും നിലനിൽക്കുന്നുണ്ട് .

വികസനത്തിന്റെ പേരിൽ വികസനം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥ ഇനിയും ഉണ്ടാകരുത്.

മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ച അതേ സന്ദർഭത്തിൽ തന്നെ ഇന്നലെകളിൽ ഇല്ലാത്ത വാദപ്രതിവാദങ്ങളുമായി
ചില വ്യക്തികളും ,സമിതികളും
അവരുടെ പ്രസ്താവനകളും
ഞങ്ങളോടൊപ്പം പുതുക്കാടിലെ നല്ലവരായ മനുഷ്യരും കാണുന്നുണ്ട്.

ഇവരുടെ വാദങ്ങളിൽ അല്പം പോലും ശാസ്ത്രീയത ഇല്ലെങ്കിലും പ്രസ്താവനകളിൽ പറയാതെ പറഞ്ഞ പലതും കാണാനുണ്ട്. അതെല്ലാം ഈ വികസനവുമായി ബന്ധപ്പെട്ട
പ്രവർത്തികൾക്ക് തടസ്സം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണോ എന്നു പോലും സംശയിക്കുന്നു.

ഭൂമിയുടെ ആവാസ വ്യവസ്ഥയെ കുറിച്ച്
ഈ നിമിഷം വരെ ചിന്തിക്കാത്തവർ പ്രളയം
ഉണ്ടാക്കിയ ദുരന്തമുഖത്ത്
സഹജീവികളുടെ നോവിനോട് ചേർന്ന് നിൽക്കാൻ മനസ്സ് കാണിക്കാത്തവർ അങ്ങനെയുള്ള വരാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി.

ഈ പറഞ്ഞ വാക്കുകൾ ഒരു ഉദാഹരണം ആണെങ്കിലും ഒരുപക്ഷേ മേൽപ്പാലത്തിന്റെ  നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ ഉയർന്നുവരുന്ന ചില വികസന വിരുദ്ധ ശബ്ദങ്ങളിൽ നിന്ന് ഒരുപക്ഷേ പൊതുജനങ്ങൾ  അങ്ങനെയെല്ലാം ചിന്തിച്ചു പോയാൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.?

ആറ്റുപുറം , ആരോമ കെട്ടിടം: മറക്കാൻ പാടില്ലാത്ത ഒരു യാഥാർഥ്യമാണ് .

പുതുക്കാട് ജംഗ്ഷനിൽ ദേശീയപാത വികസനത്തിനായി സർക്കാർ ഏകദേശം ₹3.48 കോടി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ആറ്റുപുറം (ആരോമ) കെട്ടിടം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായും പൊളിച്ചുനീക്കപ്പെട്ടിട്ടില്ല. കെട്ടിടം ഇപ്പോഴും ഉപയോഗത്തിലാണെന്ന്
നിങ്ങൾക്കറിയാമല്ലോ.?
അതിൻ്റെ പേരിൽ
ആരോപണങ്ങളും, നിരവധി , നിയമനടപടികളും നിലനിൽക്കുന്നുണ്ട് .

ഈ വിഷയം പുതുക്കാടിന്റെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ട അഴിമതിയിൽ മുങ്ങിക്കുളിച്ച ഒന്നായിരുന്നു. എന്നാൽ ആ പ്രതിഷേധ കാലയളവിൽ ഇന്ന് വികസനത്തിന്റെ പേരിൽ ശബ്ദമുയർത്തുന്ന പലരെയും ആ വിഷയത്തിൽ സജീവമായി കണ്ടില്ല എന്നത് വളരെ ഏറെ ശ്രദ്ധേയമാണ്.

ഈ വിഷയത്തിൽ HRPM നടത്തിയ ഇടപെടലുകൾ സംഘടനയുടെ താൽപര്യത്തിനായിരുന്നില്ല. പുതുക്കാട് ജംഗ്ഷനിൽ ഇനിയും അപകടങ്ങളും ജീവഹാനികളും ഉണ്ടാകാതിരിക്കാനും ദേശീയപാത വികസനം വേഗത്തിലാക്കാനുമായിരുന്നു.

മേൽ സൂചിപ്പിച്ച അനധികൃത കെട്ടിടത്തിന് എതിരെ
ഞങ്ങളുടെ ആ ഇടപെടലുകളോടും ,
ശുദ്ധമായ പ്രതിഷേധങ്ങളോടും നിയമനടപടികളോടും മുഖം തിരിച്ചുനിന്ന പലരെയും
പൊതുജനങ്ങൾക്കൊപ്പം
ഇന്ന് ഞങ്ങളും കാണുന്നുണ്ട് .

പുതുക്കാടിലെ ചില വികസന വിഷയങ്ങളിൽ അഴിമതിയും അധികാര ദുർവിനിയോഗവും നടന്നുവെന്ന ഗുരുതര ആരോപണങ്ങൾ വർഷങ്ങളായി ഉയർന്നുവരുന്നുണ്ട്.

ഇതിനെതിരെ HRPM ൻ്റെ നേതൃത്വത്തിൽ “നീതിയുടെ നിലവിളി” എന്ന പേരിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

ഈ വിഷയങ്ങൾ പൊതുസമൂഹത്തിൽ എത്താതിരിക്കാൻ ചില രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകൾ ശ്രമിച്ചുവെന്നതാണ് ഞങ്ങളുടെ വിലയിരുത്തൽ. എന്നിരുന്നാലും ജനങ്ങൾ സത്യാവസ്ഥ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ.

അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിയമപരമായും സുതാര്യമായും അന്വേഷിക്കപ്പെടണം. തെറ്റ് ചെയ്തവർ ആരായാലും നിയമത്തിന്റെ മുന്നിൽ ഉത്തരവാദികളാകണം.

വികസനത്തെ രാഷ്ട്രീയ വിവാദമാക്കരുത്:
      വികസന പദ്ധതികളെ രാഷ്ട്രീയ തർക്കങ്ങളാക്കി മാറ്റുന്നതിന് പകരം ശാസ്ത്രീയ പഠനങ്ങളുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം.

ആശങ്കകളുണ്ടെങ്കിൽ അവയ്ക്ക് പരിഹാരം കണ്ടെത്തണം. എന്നാൽ അതിന്റെ പേരിൽ ദേശീയപാത വികസനം വീണ്ടും അനന്തമായി വൈകുന്നത് അനുവദിക്കാനാവില്ല.

പുതുക്കാടിന് ഇന്ന് ഏറ്റവും ആവശ്യമുള്ളത് വിവാദങ്ങളല്ല : സുരക്ഷിതവും ശാസ്ത്രീയവും സമയബന്ധിതവുമായ വികസനമാണ്.

      പുതുക്കാടിന്റെ ഭാവി ഏതെങ്കിലും ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തികളുടെയോ മാത്രം വിഷയമല്ല. അത് ഈ നാടിന്റെ ഭാവിയാണ്.

വികസനം വേണം. എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേണം. ജനങ്ങളുടെ ആശങ്കകൾ കേൾക്കണം. എന്നാൽ അതിന്റെ പേരിൽ വികസനം തടസ്സപ്പെടുത്തരുത്.

അഴിമതിക്കെതിരായ പോരാട്ടവും വികസനത്തിനായുള്ള പോരാട്ടവും ഒരുപോലെ തുടരേണ്ടതാണ്. കാരണം സുതാര്യതയും വികസനവും ഒരുമിച്ചാൽ മാത്രമേ പുതുക്കാടിന് സുരക്ഷിതവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ കഴിയൂ.

എന്ന് :

മനുഷ്യവകാശ പ്രവർത്തകൻ
ജോൺസൻ പുല്ലുത്തി .
നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക:
https://hrpm.in/

Leave a Reply

Your email address will not be published. Required fields are marked *