(HRPM) പ്രവർത്തകരായ ബിനുമാന്ദാമംഗലം, ബൈജു കൊരയ്ച്ചാൽ, ഷണ്മുഖൻ മായന്നൂർ എന്നിവർ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നേരിട്ട് എത്തി നടത്തിയ പരിശോധനയിൽ, വികലാംഗർക്കായി പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന കവാടം അടച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു.
സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരോട് വിശദീകരണം തേടുകയും മേൽ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക പരാതി സമർപ്പിക്കുകയും ചെയ്തു.
റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വികലാംഗർ അല്ലാത്ത വ്യക്തികൾ അനധികൃതമായി വാഹനം ഓടിച്ചു കയറ്റുന്നത് നിയമലംഘനമാണ്. അത്തരം പ്രവൃത്തികൾ നടത്തിയ വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലരുടെ തെറ്റിന്റെ പേരിൽ മുഴുവൻ പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കും, അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല” എന്ന് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി.
വികലാംഗർക്കുള്ള പ്രവേശന സൗകര്യം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, ഭാവിയിൽ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും HRPM പ്രവർത്തകർ ആവശ്യപ്പെട്ടു.