HRPM ൻ്റെ ഉറച്ച തീരുമാനവും പ്രവർത്തനവും UDF സ്ഥാനാർത്ഥിയുടെ തോൽവിക്കും, LDF സ്ഥാനാർത്ഥിയുടെ വിജയത്തിനും കാരണമായി.

2026 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ പൂർണതയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ചില ആത്മപരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് HRPM.➡️

എന്റെ നിയോജകമണ്ഡലമായ പുതുക്കാട് നിന്നും ആരംഭിക്കാം.

https://youtube.com/shorts/0QVdqk5fmjU?si=qEpBoFFn2T71ZYc7

മണ്ഡലത്തിൽ LDF, UDF, NDA എന്നീ മുന്നണികളിലെ സ്ഥാനാർത്ഥികളിൽ ആര് ജയിച്ചാലും, അത് ജനാധിപത്യ വ്യവസ്ഥിതിയുടെ പരമോന്നത വിജയമായി കാണുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് മനുഷ്യാവകാശ പ്രവർത്തകരുടെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. അത്തരം ഉത്തരവാദിത്തങ്ങൾ മാന്യതയുടെയും സംസ്കാരത്തിന്റെയും ഭാഗമായി ഞങ്ങൾ തുടർന്നും പാലിച്ചുവരുന്നു.

എന്നാൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയങ്ങൾക്കും ആദർശങ്ങൾക്കും വിരുദ്ധമായി പൊതുജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും അതിന്റെ ദോഷഫലങ്ങൾ സാധാരണ ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, ഏത് പാർട്ടിയിലെ ഏത് നേതാവിൽ നിന്നാണെങ്കിലും അതിന് എതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ സംഘടനയുടേയും, പ്രവർത്തകരുടെയും ഉത്തരവാദിത്വമാണ്
എന്നത് HRPM-ന്റെ അടിസ്ഥാന നയമാണ്.

പുതുക്കാട് നിയോജകമണ്ഡലത്തിന്റെ ആസ്ഥാനമായ പുതുക്കാട് ജംഗ്ഷനിൽ 52-ൽ അധികം മനുഷ്യജീവനുകൾ വാഹനാപകടങ്ങളിൽ നഷ്ടപ്പെട്ടു. കൂടാതെ അനവധി പേർ ഇന്നും ശാരീരികമായി പരിക്കേറ്റ നിലയിൽ കിടപ്പിലാണ് ജീവിക്കുന്നത്. പലരും ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരുമാണ്.

ഈ നിരന്തര അപകടങ്ങളിൽ നിന്ന് മോചനം നേടാൻ പുതുക്കാട് ജംഗ്ഷന്റെ വികസനം യാഥാർത്ഥ്യമാക്കുന്നതിനായി സർക്കാർ 3 കോടി 48 ലക്ഷം രൂപ ചെലവഴിച്ച് ഏറ്റെടുത്ത കെട്ടിടം, രണ്ട് സ്വകാര്യ വ്യക്തികൾ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിൽ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു.

സർക്കാർ ഏറ്റെടുത്ത ഈ കെട്ടിടം കയ്യേറ്റക്കാരിൽ നിന്ന് വീണ്ടെടുക്കാനുള്ള അധികാരം ഉണ്ടായിരുന്ന പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, 2026-ലെ പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥിയായി അവതരിപ്പിക്കപ്പെട്ടത് ശ്രദ്ധേയമാണ്.

പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ്പ് മെമ്മോ നടപ്പിലാക്കാതെ കയ്യേറ്റക്കാരെ സംരക്ഷിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി നിയോജകമണ്ഡലത്തെയും NH വികസനത്തെയും സംബന്ധിച്ച വിഷയങ്ങളിൽ കേരള ജനതയെ ബോധപൂർവ്വം വഞ്ചിക്കുന്നതായിരുന്നു.

ഈ വിഷയത്തിൽ മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും ജനപക്ഷത്തുനിന്ന് പ്രതികരിക്കാൻ വളരെ കുറച്ച് പേർ മാത്രമാണ് മുന്നോട്ട് വന്നത് എന്നത് ഗുരുതരമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

പണമുള്ളവർക്കു മാത്രമായി അനുകൂലമായ ഒരു രാഷ്ട്രീയ സംസ്കാരം പുതുക്കാട് നിയോജകമണ്ഡലത്തിൽ വളരുന്നതായി കാണപ്പെടുന്നു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തയ്യാറാകാത്ത നേതാക്കളും പണമുള്ളവർക്കും സ്വന്തം പാർട്ടി പ്രവർത്തകർക്കും മാത്രം പരിഗണന നൽകുന്ന ജനപ്രതിനിധികളും ഒരു ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്.

മനുഷ്യാവകാശ പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും ചെറിയ രാഷ്ട്രീയ പാർട്ടികളെയും സാധാരണ ജനങ്ങളെയും അവഗണിക്കുന്ന രീതിയിലേക്ക് പുതുക്കാട് മാറുന്നതായി കാണുന്നു. ഇത് ജനാധിപത്യത്തിന് എതിരായ പ്രവണതയാണ്.

സർക്കാർ ഏറ്റെടുത്ത കെട്ടിടം സ്വകാര്യ വ്യക്തികൾക്ക് കൈവശപ്പെടുത്താൻ സൗകര്യം ഒരുക്കിയ പഞ്ചായത്തിന്റെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ജനങ്ങൾ പ്രതീക്ഷിക്കുന്നു.

കയ്യേറ്റക്കാരെയും അഴിമതിക്കാരെയും മണ്ണ് മാഫിയകളെയും പിന്തുണക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പാഠമായി മാറിയിട്ടുണ്ട്.

പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും മാത്രം ലഭിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പാക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ ഈ വിഷയങ്ങൾ ഞങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. നീതിക്കായി പ്രവർത്തിക്കുന്നവരെ മാന്യമായി അംഗീകരിക്കുന്ന അനേകം ജനങ്ങൾ ഈ സമൂഹത്തിൽ ഉണ്ട്.

HRPM പ്രവർത്തകർ നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് സമ്പാദിച്ച പണത്തിൽ പ്രവർത്തിക്കുന്നവരല്ല.

ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും തള്ളിപ്പറയുന്നില്ല. ഒരാളെയും അനുകൂലിക്കുന്നില്ല. എന്നാൽ ഞങ്ങളെ അവഗണിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നു.

UDF സ്ഥാനാർത്ഥിയുടെ പരാജയം ഞങ്ങൾ ആഗ്രഹിച്ചതും അതിനായി പ്രവർത്തിച്ചതുമാണ്. വ്യക്തിപരമായ വൈരാഗ്യം ഇല്ലെങ്കിലും, രാഷ്ട്രീയപരമായ വീഴ്ചകൾ പൊതുജന വിഷയം ആയതിനാൽ അത് ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു.
മണ്ഡലത്തിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ
ഏഴ് പഞ്ചായത്തുകളിലും
പൊതുജനങ്ങൾക്ക് അർഹതപ്പെട്ട നീതി
നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള
ചർച്ചകളും പ്രവർത്തനങ്ങളും
ഏറ്റവും മനോഹരമായി നിർവഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

കേരളത്തിൽ UDF തരംഗം ഉണ്ടായിട്ടും പുതുക്കാടിൽ വിജയം നേടാനായില്ലെങ്കിൽ അതിന്റെ കാരണങ്ങൾ നേതൃത്വം പരിശോധിക്കണം.

അനധികൃത കെട്ടിടവുമായി ബന്ധപ്പെട്ട അഴിമതിയിൽ പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ നേതാക്കളും ശക്തമായ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

കേരളത്തിന്റെ അടിസ്ഥാന വികസനമാണ് ജനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. നേതാക്കളുടെ അഹങ്കാരവും സ്വാർത്ഥതയും മാറ്റി സാധാരണ ജനങ്ങളെ ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണ്.

https://youtu.be/YsfbqL3-LHE?si=HcFAJG7Kf9_thnzK

NB:

എന്റെ രാഷ്ട്രീയ ഗുരുക്കന്മാരായ സഖാവ് N.A. സദാനന്ദൻ, സഖാവ് K.K. ബാലൻ, K.M. പത്മനാഭൻ എന്നിവരിൽ നിന്ന് പഠിച്ച പാഠങ്ങൾ ഇന്നും എന്റെ പ്രവർത്തനങ്ങളിൽ മാർഗ്ഗദർശകമാണ്.

ഈ തിരഞ്ഞെടുപ്പിൽ ഞാൻ മുന്നോട്ട് വെച്ച കണക്കിൽ ചെറിയ പിഴവ് ഉണ്ടായതായി അംഗീകരിക്കുന്നു. UDF സ്ഥാനാർത്ഥി തോൽക്കുമെന്നും LDF സ്ഥാനാർത്ഥി 4000 മുതൽ 6000 വോട്ടിനിടയിൽ ജയിക്കുമെന്നായിരുന്നു എന്റെ വിലയിരുത്തൽ. എന്നാൽ ഫലം കുറച്ചുകൂടി വ്യത്യസ്തമായി. അത് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടേയോ മറ്റു ഘടകങ്ങളുടേയോ ഫലമായിരിക്കാമെന്നാണ് എന്റെ വിലയിരുത്തൽ.

ബഹുമാനപ്പെട്ട കരുനാഗപ്പള്ളി MLA. ശ്രീ : CR . മഹേഷ് ഉദ്ഘാടനം ചെയ്ത
HRPM കൊല്ലം ജില്ലാ സമ്മേളന
വാർത്തയുമായി വീണ്ടും കാണാം …………..

പ്രസ്ഥാനത്തിനുവേണ്ടി
ജോൺസൺ പുല്ലുത്തി
സംസ്ഥാന ചെയർമാൻ
Humanistic Rights Protection Movement (HRPM)

One Response

  1. ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് ജനങ്ങളെ സേവിക്കാനാണ് എന്നാൽ അധികാരം കിട്ടിക്കഴിയുമ്പോൾ ജനസേവകർ തമ്പ്രാക്കന്മാർ ആകുന്നതും പൊതുജനങ്ങളെ അടക്കിവാഴുന്നതുമാണ് കഴിഞ്ഞ കാലങ്ങളിൽ കണ്ടുകൊണ്ടിരുന്നത്. കടക്ക് പുറത്ത് എന്നും വീട്ടിൽ പോയി ചോദിക്ക് എന്നും ധിക്കാരം നിറഞ്ഞ രീതിയുള്ള സംസാരത്തിന് ജനം കൊടുത്ത മറുപടിയാണ് ധർമ്മടത്ത് 6 റൗണ്ട് വരെ പിറകിൽ പോയത് അധികാരം ലഭിക്കുന്നത് ജനങ്ങളെ സേവിക്കാനാണ്. അവരുടെ വിഷമങ്ങളും സങ്കടങ്ങളും സന്തോഷത്തിലും അവരുടെ കൂടെ നിൽക്കാനാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിനെ പോലെ എളിമയോടെ പ്രവർത്തിച്ച ജനങ്ങളുടെ ഒപ്പം നിൽക്കാൻ 2026 തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *