നീതിയുടെ വഴിയിൽ എന്റെ യാത്രയും എന്റെ നിലപാടുകളും !
മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ചിരിക്കുന്ന വഴികൾ എളുപ്പമുള്ളതല്ല. എങ്കിലും, ഞാൻ ഉറച്ചുനിൽക്കുന്നതിൽ ഒരു സത്യം ഉണ്ട് .
എന്നെ എതിർക്കുന്നവർക്ക് സത്യത്തോടുള്ള ഭയമാണ്.
എന്റെ നിലപാടുകളെയും ആദർശങ്ങളെയും തള്ളിപ്പറയാൻ ശ്രമിക്കുന്നവരും എന്നെ വേട്ടയാടാൻ ശ്രമിക്കുന്നവരും യഥാർത്ഥത്തിൽ അവരുടെ ഉള്ളിൽ ഉള്ള ഒരു ഭയം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഞാൻ പറയുന്നതിൽ സത്യത്തിന്റെ അംശമുണ്ടെന്ന തിരിച്ചറിവാണ് അവരെ അലട്ടുന്നത്.
അഴിമതി, അനീതി, നിയമലംഘനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ ഇവക്കെതിരെ ഉറച്ച ശബ്ദമായി ഉയരുന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കും.
അതുകൊണ്ടാണ് സത്യം പറയുന്നവരെ നിശബ്ദരാക്കാൻ ശ്രമങ്ങൾ നടക്കുന്നത്.
അപവാദങ്ങളും അധിക്ഷേപങ്ങളും ആയുധമാക്കുന്നവരും ഉണ്ടാകും.
എന്നാൽ ഇത്തരം നികൃഷ്ട ശ്രമങ്ങൾക്ക് മുന്നിൽ വീഴുന്നത് ഒരു യഥാർത്ഥ മനുഷ്യവകാശ പ്രവർത്തകന്റെ വഴിയല്ല.
അവൻ്റെ ശക്തി സ്വാർത്ഥതയില്ലാത്ത ഒരു
സാമൂഹിക നീതിബോധത്തിൽ നിന്നാണ്.
അറിവും പക്വതയും നീതിയോടുള്ള പ്രതിബദ്ധതയും ചേർന്ന ഒരു അടിത്തറയിൽ നിന്നാണ്.
എന്റെ നിലപാട്
എന്നെ കൂടെ നിർത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവരോടുമുതൽ
ആരോടും മനസ്സിൽ ശത്രുത
സൂക്ഷിക്കുന്ന ഒരാളല്ല ഞാൻ.
ആരെയും താഴ്ത്തി സംസാരിക്കാനും ആരെയും അപകീർത്തിപ്പെടുത്താനും ഞാൻ ശ്രമിച്ചിട്ടില്ല.
എന്നെ സമീപിക്കുന്നവർക്ക് കഴിയുന്നത്ര സഹായം നൽകുക
അവരുടെ സന്തോഷം എന്റെയും കൂടി സന്തോഷമാക്കുക
ഇതാണ് എന്റെ നിലപാട്.
എന്നാൽ, ജീവിതത്തിൽ ചില അനുഭവങ്ങൾ വേദനയോടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്.
എൻ്റെ ഒരു മുൻകാല സുഹൃത്ത്
ഏറെ സഹായം സ്വീകരിച്ച ആ വ്യക്തി പോലും എന്റെ വ്യക്തിപരമായ ഒരു ആഗ്രഹത്തിന് തടസ്സമായി മാറിയപ്പോൾ അത് വലിയ നിരാശയുണ്ടാക്കി.
പക്ഷേ അവിടെ പോലും ഞാൻ ശത്രുത തെരഞ്ഞെടുത്തില്ല.
എന്റെ ആദർശങ്ങളെ സംരക്ഷിക്കാൻ ഞാൻ ആ ആഗ്രഹം തന്നെ മനസ്സിൽ നിന്ന് മാറ്റിവെച്ചു .
ഇന്നും ഞാൻ ആ വ്യക്തിക്ക് നല്ലത് മാത്രം ആശംസിക്കുന്നു.
എന്നെ സഹായിക്കുന്ന ദൈവം അവരെയും സഹായിക്കട്ടെ എന്ന ചിന്ത മാത്രമാണ് എന്റെ മനസ്സിലുള്ളത്.
സമൂഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്
ഇന്ന് നമ്മൾ കാണുന്ന സമൂഹത്തിൽ, ഭൂരിഭാഗം ആളുകളും സ്വാർത്ഥ താല്പര്യങ്ങളിൽ അടിമപ്പെട്ടിരിക്കുകയാണ്.
നേരിന്റെ വഴിയിൽ നടക്കാൻ ധൈര്യം കാണിക്കുന്നവർ വളരെ കുറവാണ്.
അതുകൊണ്ടാണ് ഞാൻ തിരഞ്ഞെടുക്കുന്ന വഴി കല്ലും മുള്ളും നിറഞ്ഞതാണ് .
എങ്കിലും, ഈ വഴിയിൽ സഞ്ചരിക്കാൻ വേണ്ട മനശക്തി എനിക്ക് ലഭിക്കും എന്ന വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോകുന്നു.
HRPM എന്റെ പ്രസ്ഥാനവും എന്റെ വിശ്വാസവുമാണ് .
HUMANISTIC RIGHTS PROTECTION MOVEMENT (HRPM)
മനുഷ്യാവകാശ സംരക്ഷണത്തിനായി സമർപ്പിതമായ ഒരു പ്രസ്ഥാനമാണ് .
2017-ൽ തൃശ്ശൂരിൽ എന്നിൽ കൂടി സ്ഥാപിതമായ HRPM
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും സമത്വം പ്രോത്സാഹിപ്പിക്കുകയും
അനീതിക്കെതിരെ ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്.
ഞങ്ങളുടെ ദർശനം
മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുക
അവബോധം, വിദ്യാഭ്യാസം സജീവ പങ്കാളിത്തം എന്നിവ വഴി ജനങ്ങളെ ശക്തരാക്കുക.
ഞങ്ങളുടെ ദൗത്യം
വിവേചനമില്ലാത്ത അടിച്ചമർത്തലുകൾ ഇല്ലാത്ത ഒരു ലോകം
ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം ഉണ്ടാവുക എന്നതാണ്.
ഞങ്ങളുടെ പ്രതിജ്ഞ
മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും വേണ്ടി നിലകൊള്ളുക.
മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ശക്തമായ ഇടപെടൽ.
അഴിമതിക്കും അധികാര ദുരുപയോഗത്തിനും എതിരെ പോരാടുക.
ശബ്ദമില്ലാത്തവർക്കായി ശബ്ദമാകുക.
ഞങ്ങൾ നൽകുന്നത്
നിയമ അവബോധം, മാർഗനിർദേശം, കൗൺസിലിംഗ്,
സമൂഹ ഇടപെടലുകൾ, ബഹുജന പ്രസ്ഥാനങ്ങളിൽ പങ്കാളിത്തം.
എന്റെ പ്രതിജ്ഞ
എന്റെ വാക്കുകളും പ്രവർത്തികളും
നേരിന്റെ ചുമരുകളിൽ ഉറച്ചുനിൽക്കുന്നതാണ്.
സംഘടനയുടെ ആദർശങ്ങൾക്ക് അപ്പുറം വ്യക്തിപരമായ താല്പര്യങ്ങൾക്ക് ഞാൻ വഴങ്ങുന്നില്ല.
എന്റെ ജീവിതം എന്റെ പ്രവർത്തനം എല്ലാം നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി സമർപ്പിച്ചതാണ്.
എന്നെ എതിർക്കുന്നവരെ ഞാൻ ശത്രുക്കളായി കാണുന്നില്ല.
അവരോട് എനിക്ക് സഹതാപം മാത്രം കാണിക്കാനുള്ളത് .
എന്റെ യാത്ര തുടരുന്നു
വിശ്വാസത്തോടെയും ധൈര്യത്തോടെയും
നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും പാതയിൽ.
എന്ന്
ജോൺസൺ പുല്ലുത്തി
HRPM സംസ്ഥാന അഡ്മിൻ ഓഫീസ്
പുളിക്കൻ ടവർ, CG റോഡ്,
പുതുക്കാട്, തൃശൂർ – 680301
9037713790
hrpmtcr@gmail.com
https://hrpm.in/