വിഷു നാളിൽ സുഖമാണോ.?

ഒരു വാക്ക്… സുഖമാണോ
ഉത്തമൻ……..??? ഹാപ്പി വിഷു :

കേരളത്തിന്റെ ഒരു അറ്റത്ത് ആരും പ്രത്യേകിച്ച് ശ്രദ്ധിക്കാത്ത ഒരു മനുഷ്യൻ ജീവിച്ചിരുന്നു.
അവന്റെ പേര് — ഉത്തമൻ എന്നായിരുന്നു .

അവൻ വലിയ പദവികളൊന്നും ഇല്ലാത്തവനാണ്
പക്ഷേ ഹൃദയം നിറഞ്ഞ സ്നേഹമുണ്ടായിരുന്നു.

അവൻ ഒരാളെ സ്നേഹിച്ചാൽ അതിൽ കൃത്രിമതയില്ല… കണക്കുകൂട്ടലുകൾ ഇല്ല… പ്രതിഫലം പ്രതീക്ഷിക്കുന്നതുമില്ല.

കാലങ്ങൾ കടന്നുപോയി
ആചാരങ്ങളും സംസ്കാരങ്ങളും മാറി…
മനുഷ്യരും മാറി…

ഒരു ദിവസം ഉത്തമൻ
ശ്രദ്ധിച്ചു .
കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും  അനേകം ആളുകൾ അവന് സന്ദേശങ്ങൾ അയക്കുന്നു.

നല്ല പ്രവർത്തി,
അഭിനന്ദനങ്ങൾ,
നിങ്ങൾ വലിയ ആളാണ്
എന്നിങ്ങനെ…

പക്ഷേ ആ സന്ദേശങ്ങൾ അവന്റെ മനസ്സിൽ ഒരു ശൂന്യത മാത്രമേ നിറച്ചുള്ളൂ.

കാരണം
അവൻ കാത്തിരുന്നത് മറ്റൊന്നായിരുന്നു…

അവൻ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചില ആളുകൾ ഉണ്ടായിരുന്നു.
അവൻ്റെ ജീവിതത്തിൽ ഏറെ വിലമതിച്ചവർ…
അവർക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറായവൻ

അവരിൽ നിന്നും ഒരു ഒറ്റ വാക്ക് മാത്രം മതി
സുഖമാണോ.???

അത് മാത്രം മതി.

ഒരിക്കൽ, ഒരു വലിയ മാനസിക സംഘർഷത്തിന്റെ രാത്രിയിൽ,
അവൻ ഫോൺ എടുത്തു നോക്കി ആരും മെസ്സേജ് അയച്ചിട്ടില്ല…
അവൻ കാത്തിരുന്ന ആളുകൾ ഒന്നും ചോദിച്ചില്ല…

പക്ഷേ അവന്റെ മനസ്സ് പറഞ്ഞു

ഒരു വാക്ക് കിട്ടിയാൽ… ഞാൻ സന്തോഷത്തോടെ  അതെ സുഖമാണ് എന്ന് പറയും…

അവർക്കും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കും…

അവൻ തിരിച്ചറിഞ്ഞു….

ഇന്ന് പലരും പണത്തിന്റെ നിറത്തിൽ ബന്ധങ്ങളെ കാണുന്നു…

ന്യൂജനറേഷൻ ബന്ധങ്ങൾ…
പുറംതോടുകളും
കൃത്രിമ നിറങ്ങളും ആണെന്നിരിക്കെ
സത്യസന്ധമായ ബന്ധങ്ങൾ…
ആത്മാർത്ഥമായ സ്നേഹം…
ഇവ കാണാതെ പോകുന്നു…

ആ വിഷമം അവന്റെ ഹൃദയം
താങ്ങാനാവാത്ത ഒരു ഭാരമായി മാറി.

ഇന്ന് വിഷു ദിനം വന്നിരിക്കുന്നു .

കേരളം മുഴുവൻ ആഘോഷത്തിൽ മുങ്ങി.
പടക്കം പൊട്ടുന്നു…
സദ്യകൾ…
സന്തോഷങ്ങൾ…
അങ്ങനെ നാടെങ്ങും സന്തോഷത്താൽ ആഹ്ലാദ തിമിർപ്പിലാണ്.

എന്നാൽ ഉത്തമൻ 
ഒറ്റയ്ക്ക് ഇരിക്കുകയാണ് .

അവൻ ചിന്തിച്ചു —
ഈ ദിവസം എങ്കിലും…
സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും അല്പമെങ്കിലും വില കൊടുക്കാമായിരുന്നില്ലേ?….

പക്ഷേ ആരും വന്നില്ല…
ആരും വിളിച്ചില്ല.

അവൻ സ്വയം ചോദിച്ചു ….
ഇത്തരം ആളുകളെ വീണ്ടും വീണ്ടും സ്നേഹിക്കുന്ന എന്നെ എന്താണ് വിളിക്കേണ്ടത്? …..?
നീ വിഡ്ഢിയാണോ . ഈ ചോദ്യം
വീണ്ടും അവൻ്റെ മനസ്സിൽ
രാക്ഷസ തിരമാലകളായി മാറി.

മനസ്സ് മറുപടി പറഞ്ഞു ……..

നീ ബലഹീനൻ അല്ല…

നീ മനുഷ്യനാണ്…

നീ സ്നേഹത്തിന്റെ അവസാന ശിഷ്യനാണ് .

കാലം കടന്നുപോയി……

ജീവിതം അവനെ പല പരീക്ഷണങ്ങളിലൂടെ കൊണ്ടുപോയി.
എന്നാൽ ഒരു കാര്യം മാത്രം അവൻ വിടുകയോ അവസാനിപ്പിക്കുകയോ ചെയ്തില്ല അത്
നീതിയും ന്യായവുമായിരുന്നു .

പറഞ്ഞ വാക്കുകളിൽ മാറ്റമില്ല…
എടുത്ത തീരുമാനങ്ങളിൽ മാറ്റമില്ല…

അവൻ ജീവിതത്തെ ഒരു പായ വഞ്ചിയായി കണ്ടു. മാസ്സ്
എന്ന പേരുള്ള ഒരു പായ വഞ്ചി…
പ്രതിസന്ധികളുടെ കടലിൽ
ഓളങ്ങളെയും തിരമാലകളെയും മറികടന്ന്
അവൻ തുഴഞ്ഞു…
അവശതകളെയും പ്രതിസന്ധികളെയും
മറികടക്കാൻ ശക്തമായ മനോബലത്തിൽ അവൻ
വീണ്ടും തുഴഞ്ഞു………

ഒരു ദിവസം
അവൻ ഒരു കരയിലേക്ക് എത്തിചേർന്നു .

അവിടെ അവനെ കാത്തിരിക്കുന്നത്
ആറടി മണ്ണ് മാത്രം…

പക്ഷേ കഥ അവിടെ അവസാനിക്കുന്നില്ല .

ആ ആറടി മണ്ണിനുള്ളിൽ
അവന്റെ സ്വപ്നങ്ങളും…
അവന്റെ ചിന്തകളും…
അവന്റെ സ്നേഹവും അടക്കം ചെയ്യപ്പെടും…

പക്ഷേ… ???

ഒരു ദിവസം…
അവൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും…

പ്രേതമായി അല്ല…

സ്നേഹമായി…

അവനെ സ്നേഹിച്ചവർക്കും…
അവനെ മറന്നവർക്കും …_
അവനെ ഉപേക്ഷിച്ചവർക്കും …..
അവനെ ഉപയോഗിച്ചവർക്കും ….
അവൻ്റെ വാക്കുകൾ വിശ്വസിക്കാതെ അകന്നു പോയവർക്കും …..വേണ്ടി…

ഒരു താങ്ങായി…
ഒരു തണലായി…

മരണമില്ലാത്ത ഒരു ലോകത്തിൽ
അവൻ ഒരിക്കലും അണയാത്ത
ഒരു നക്ഷത്രമായി
ജീവിക്കും… അവൻ
സ്നേഹിക്കുന്നവർക്ക് 
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ
അവർക്ക് തണലേകാൻ ഒരു വാൽനക്ഷത്രമായി പ്രപഞ്ചത്തിൽ നിന്നും
അവൻ ഒരു മായാജാലം പോലെ പ്രത്യക്ഷപ്പെടും…..

അന്ന് തെളിയിക്കപ്പെടും
സത്യസന്ധമായ സ്നേഹത്തിന് മരണമില്ലെന്ന് .

എന്തൊക്കെയോ കാരണങ്ങളാൽ പ്രകടിപ്പിക്കാൻ കഴിയാതിരുന്ന
ആ സ്നേഹത്തിൻ്റെ തീക്കനൽ
അവൻ അവരിൽ നിന്നും തിരിച്ചറിയും
അന്ന് ഉത്തമൻ ആഗ്രഹിക്കും
കുറച്ചുകാലം കൂടി എന്നെ സ്നേഹിക്കുന്നവർക്കൊപ്പം
ഈ സ്വപ്ന സുന്ദരമായ ഭൂമിയിൽ ജീവിക്കണമെന്ന് …..

ശേഷിക്കുന്ന കാലത്തിൽ
ഉദയം കൊള്ളുന്ന
വിഷുനാളുകളിൽ
ഉത്തമനുവേണ്ടി ഒരു വിഷു ആശംസകൾ അർപ്പിക്കാൻ മറക്കരുതെ …….. എന്ന
ഹൃദയസ്പർശിയായ ആവശ്യത്തോടെ ……………
നിങ്ങളുടെ ഓർമ്മകളിൽ ഉത്തമൻ …………………………

അവസാനത്തിൽ. ഒരു സത്യം മാത്രം ബാക്കി :

ഒരു മനുഷ്യന്റെ മനസ്സിൽ നിന്നുള്ള
സുഖമാണോ?
എന്ന ആത്മാർത്ഥമായ ഒരു വാക്ക്… ഒരു ചോദ്യം
മറ്റു ഒരു ആളുടെ ജീവിതം മാറ്റി മറിക്കാൻ കാരണമായേക്കാം………..

എന്ന് നിങ്ങളെ സ്നേഹിക്കുന്ന
നിങ്ങൾ അറിയാത്ത ഉത്തമൻ ………..

രചന : ജോൺസൻ പുല്ലുത്തി സംസ്ഥാന ചെയർമാൻ Humanistic Rights Protection Movement (HRPM)

2 Responses

  1. ഉത്തമൻ എഴുതിയതായാലും കഥ സൂപ്പർ👍 ഇതു പോലെ ഒരുപാടു ഉത്തമൻ മാർ ജീവിക്കുന്ന നാടാണ് കേരളം👍 ആരും തിരിച്ചറിയാതെ പോകരുതേ👍. Happy വിഷു🌹🌹🍫🍫🎉

    1. അതെ തീർച്ചയായും
      ഇത് ഉത്തമന്മാരുടെ കേരളം

Leave a Reply

Your email address will not be published. Required fields are marked *