കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്.
നിതിൻ രാജ്
എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന വിവരങ്ങളും ശബ്ദസന്ദേശങ്ങളും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
വ്യക്തമാക്കിയതുപോലെ ഒരു വിദ്യാർത്ഥിയുടെ മരണവീട്ടിലേക്ക് കോളജിൽ നിന്ന് ഒരാളുപോലും എത്താത്തത് സാധാരണ സംഭവമല്ല. ഇത്തരമൊരു സാഹചര്യത്തിൽ അനുശോചനം രേഖപ്പെടുത്താൻ സഹപാഠികളും അധ്യാപകരും എത്തുന്നത് സാധാരണ മാനവികതയുടെ ഭാഗമാണ്.
എന്നാൽ അത് സംഭവിക്കാതിരുന്നത് മാനേജ്മെന്റ് തലത്തിൽ എന്തെങ്കിലും സമ്മർദ്ദമോ നിർദേശമോ ഉണ്ടായിരുന്നോ എന്ന സംശയം ശക്തമാക്കുന്നു.
നിതിൻ രാജ് തന്റെ സുഹൃത്തിന്
അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞ കാര്യങ്ങൾ അതീവ ഭീതിജനകമാണ്.
അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള അധിക്ഷേപം ഇഡിയറ്റ് പോലുള്ള അപമാനകരമായ പരാമർശങ്ങൾ ക്ലാസ്സിൽ അപമാനിക്കൽ കുടുംബത്തെ അധിക്ഷേപിക്കൽ ഇന്റേണൽ മാർക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ വളരെ ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടവയാണ്.
പ്രത്യേകിച്ച് ജാതി അടിസ്ഥാനത്തിലുള്ള അധിക്ഷേപം ഉണ്ടായെന്ന ആരോപണം നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്.
അതേസമയം, ലോൺ ആപ്പ് സംബന്ധിച്ചുള്ള പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾക്കും നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. സാധാരണയായി ഇത്തരം ആപ്പുകൾ കടം വാങ്ങിയ വ്യക്തിയുടെ അടുത്ത ബന്ധുക്കളെ ബന്ധപ്പെടുന്ന സാഹചര്യത്തിൽ ഒരു അധ്യാപകനെ മാത്രം ലക്ഷ്യമാക്കി കോളുകൾ വന്നതായി പറയുന്നത് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്. അതിനാൽ ഈ ഭാഗവും വ്യക്തതയോടെ അന്വേഷിക്കേണ്ടതാണ്.
നേതാക്കൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരിക്കുന്ന പോലെ നിതിൻ രാജ് മാനസിക പീഡനത്തിനും ജാതീയ അധിക്ഷേപത്തിനും ഇരയായിട്ടുണ്ടോ എന്നത് സത്യാവസ്ഥയോടെ പുറത്തുകൊണ്ടുവരണം.
ഈ സംഭവം ഒരു വ്യക്തിയുടെ മരണത്തിൽ ഒതുങ്ങുന്നില്ല : ഇത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാര ദുരുപയോഗം, ഭീഷണി, വിവേചനം എന്നീ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവമാണ്.
സത്യം എന്താണെങ്കിലും അത് മുഴുവൻ തെളിയിക്കപ്പെടണം. കുറ്റക്കാരായ ആരെയും രക്ഷിക്കാതെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുകയും കർശനമായ നടപടി സ്വീകരിക്കുകയും വേണം.
നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടത് മാത്രമല്ല . ഭാവിയിൽ ഒരു വിദ്യാർത്ഥിയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാതിരിക്കാനുള്ള ഉറച്ച സംവിധാനങ്ങൾ ഉണ്ടാക്കുന്നതും അത്യാവശ്യമാണ്.
ഒരു മരണം സംഭവിക്കുമ്പോൾ മാത്രം മാനസിക വികാരം കൊള്ളുന്നവരായ മലയാളികൾ മറന്നുപോകാതെ ഉള്ളിൽ സൂക്ഷിക്കേണ്ടതായ
ദാരുണമായ അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കുവെക്കട്ടെ.?
കേരളത്തിൽ റാഗിംഗ്, ജാതി അധിക്ഷേപം, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെ തുടർന്ന് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവങ്ങൾ കൃത്യമായ ഒരു ഔദ്യോഗിക ലീസ്റ്റ് ലഭ്യമല്ലെങ്കിലും
പല കേസുകളും വ്യത്യസ്ത സാഹചര്യങ്ങളിൽ രേഖപ്പെടുത്തിയത് കാണാം ……
1, പാമ്പാടി നെഹ്റു ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ
ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി 2017. ൽ കോളേജ് ഹോസ്റ്റലിൽ നടന്ന ക്രൂരമായ റാഗിംഗും മാനസിക പീഡനവും ആരോപിച്ച് ഉണ്ടായ ആത്മഹത്യയെ തുടർന്ന് അന്ന്
വലിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായി.
2, 2018 ൽ
വിദ്യാർത്ഥി സംഘടനകളുടെ സംഘർഷത്തിൽ അഖിൽ മുഹമ്മദ് എന്ന വിദ്യാർത്ഥിയുടെ
മരണത്തിൽ കലാശിച്ച സംഭവം.
3 , 2022 ൽ ഫാറൂഖ് കോളേജ്
ഹോസ്റ്റലിൽ ക്രൂരമായി റാഗിംഗ് ചെയ്തത് കൊലപ്പെടുത്തിയ വിദ്യാർത്ഥി സഫ്വാൻ വിഷയം
സംസ്ഥാനതലത്തിൽ വലിയ പ്രതിഷേധങൾക്ക് കാരണമായി.
4, ഇപ്പോൾ ഇതാ ……
ജാതി അധിക്ഷേപം,
അധ്യാപകരുടെ മാനസിക പീഡനം,
ഇൻറേണൽ മാർക്ക് ഭീഷണി,
കൂടാതെ ആപ്പ്ലോൺ കടന്നുകയറ്റം
ജീവന് ഭീഷണിയാകുന്ന
അനുഭവങ്ങളുടെ കൂട്ടത്തിലേക്ക് ഈ വിഷയത്തിലും
അന്വേഷണം നീങ്ങുന്നു.
ഇതുപോലെ ചർച്ച ചെയ്യാവാത്തതും മറന്നുപോയതുമായ എത്രയോ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിരിക്കുന്നു .
രാജ്യത്തെയും ലോകത്തെയും നോക്കിക്കാണുമ്പോൾ
കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ് പക്ഷേ സംഭവിക്കുമ്പോൾ വലിയ സാമൂഹിക ചർച്ചയാകുന്നു.
എന്നാൽ എല്ലാ കേസുകളും ഒരേ മാതൃകയിലുള്ള
പ്രതിഷേധങ്ങളും അന്വേഷണങ്ങളും സംഭവിക്കുന്നില്ല.
ഇനിയെങ്കിലും .നാം മനസ്സിലാക്കേണ്ടത്
സാംസ്കാരിക കേരളത്തിൽ
ഒരു വിദ്യാർത്ഥിയുടെ ജീവൻ പോലും നഷ്ടപ്പെടുന്നത് വലിയ സാമൂഹിക പരാജയമാണെന്ന
യാഥാർത്ഥ്യം സാംസ്കാരിക കേരളത്തെ നയിക്കുന്ന രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും മനസ്സിലാക്കാത്തെടത്തോളം കാലം ഇത്തരം ക്രൂരതകൾ കേരളത്തിൽ ഇനിയും അരങ്ങേറും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സാംസ്കാരിക കേരളത്തിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് കാരണം
തികച്ചും ഭരണ പരാജയമായി കാണാൻ ഞാൻ ആഗ്രഹിക്കുകയാണ്.
കേരളത്തിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഭരണകർത്താക്കൾ ഉദ്യോഗസ്ഥരെ കൃത്യമായി ഭരിക്കാൻ തയ്യാറാവാത്തതാണ് ഇത്തരം വിഷയങ്ങളുടെ അടിസ്ഥാന കാരണം.
പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും
പ്രമുഖ പൗരന്മാർക്കും
ഭരണകർത്താക്കളെ ബഹുമാനപൂർവ്വമുള്ള ഭയം ഇല്ലാതെ പോകുന്നതാണ്
ഇത്തരം ക്രൂരതകൾ സംസ്ഥാനത്ത് അരങ്ങേറുന്നതിന് കാരണമാകുന്നതെന്ന് വിലയിരുത്തുന്നു.
ഭരണകർത്താക്കളോട് ബഹുമാനാർത്ഥം ഭയമുള്ള
പോലീസ് ഉദ്യോഗസ്ഥരോ,
സർക്കാർ ജീവനക്കാരോ,
അധ്യാപകരോ, സർക്കാർ ഇതര ഉദ്യോഗസ്ഥരോ, ജീവനക്കാരോ
ഇത്തരം സാംസ്കാ ശൂന്യവും ക്രൂരവുമായ
കുറ്റകൃത്യങ്ങൾ ചെയ്യുകയില്ല.
മുൻകാലങ്ങളിൽ
സംസ്ഥാനം ഭരിച്ചിട്ടുള്ള
ബഹുമാന്യരായ EM ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെ
വിഎസ് അച്യുതാനന്ദൻ വരെയുള്ള ജനകീയ നേതാക്കന്മാർ ഉദ്യോഗസ്ഥരെ
വിശ്വാസത്തോടെയും, ബഹുമാനത്തോടെയും
ഭരിച്ചിരുന്നു.
ആ ഒരു ഭരണ മാതൃക
കേരളത്തിൽ വീണ്ടും ഉണ്ടാക്കുവാൻ ഓരോ ഭരണകർത്താക്കൾക്കും
സാധിക്കട്ടെ എന്ന് ആശംസിക്കുകയും
വ്യക്തിപരമായി ആഗ്രഹിക്കുകയും ചെയ്യുന്നു .
ജാതി വിവേചനത്തിന്റെ ഇരയായ നിതിൻ രാജിൻ്റെ
മരണത്തിൽ
ദുരൂകതകൾ ഏറെയാണ്.
അധ്യാപകർ ഉൾപ്പെടെയുള്ള ഒരാളെയും രക്ഷപെടാൻ അനുവദിക്കാതെ കൂട് അടച്ചുള്ള അന്വേഷണം അനിവാര്യമാണ്.
അന്വേഷണ സംഘം ആദ്യം എത്തേണ്ടത് കോളേജിലായിരുന്നു .
കോളേജിലാണ്
തെളിവുകൾ നശിപ്പിക്കപ്പെടുന്നത്.
അതിന് അവസരം നൽകാതെ
അന്വേഷണ ഉദ്യോഗസ്ഥർ
എത്രയും വേഗത്തിൽ
കോളേജിൽ എത്തി സിസിടിവി സംവിധാനങ്ങൾ പിടിച്ചെടുക്കണമെന്നും .ഒളിവിൽ പോയ അധ്യാപകരെ പിടികൂടണമെന്നും .
ഓഫീസിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്നും ,
സഹപാഠികളായ
വിദ്യാർഥികളിൽ നിന്നും
വിവരശേഖരണം നടത്തേണ്ടത് അന്വേഷണത്തിന്റെ അടിയന്തര ആവശ്യമാണെന്നും
Humanistic Rights Protection Movement (HRPM)
മനുഷ്യവകാശ പ്രവർത്തകർ
ആവശ്യപ്പെടുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി അടിയന്തരമായി ചെയ്യേണ്ട മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാതെ
മരണത്തിന് കീഴടങ്ങിയ വിദ്യാർത്ഥിയുടെ വീട്ടിലേക്ക് പോലീസ് എത്തിയതിലെ
ലോജിക് എന്താണ് .?
എന്ന ചോദ്യത്തോടെ.
സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ
ജോൺസൻ പുല്ലുത്തി
Mob : +919037713790
Website : https://hrpm.in/
