പ്രിയ സമ്മതിദായകരേ :
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഭരണവും ഭരണകര്‍ത്താക്കളും, ഇനി വരാനിരിക്കുന്ന ഭരണത്തിന് സാരഥികളാവാൻ മുന്നോട്ട് വരുന്നവരും …. ഇവരെയെല്ലാം സൂക്ഷ്മമായി വിലയിരുത്താനുള്ള സുപ്രധാന അവസരമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്.
ഒരു തെറ്റായ തീരുമാനം എടുത്താൽ അത് തിരുത്താൻ വീണ്ടും 5 വർഷം കാത്തിരിക്കേണ്ടിവരുമെന്ന സത്യവും നമ്മൾ മറക്കരുത്. അതിനാൽ വോട്ടെടുപ്പിന് മുമ്പ് ചില യാഥാർത്ഥ്യങ്ങൾ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
ചിന്തിക്കേണ്ട ചില കാര്യങ്ങൾ:
മുന്നണികളുടെ പ്രകടനപത്രികകളിൽ വലിയ വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും,
അവ നടപ്പാക്കാനുള്ള വിഭവ സമാഹരണ മാർഗങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും വ്യക്തമായി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ഭരണകാലത്ത് ആശ വർക്കേഴ്സും PSC റാങ്ക് ഹോൾഡേഴ്സും മാസങ്ങളോളം സമരം നടത്തി.
ഇതേ സാഹചര്യത്തിൽ 50% തൊഴിൽ ഉറപ്പ് എന്ന വാഗ്ദാനം എത്രത്തോളം പ്രായോഗികമാണ്?
ആശ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുന്നതിൽ മടി കാണിക്കുമ്പോൾ,
മറ്റു മേഖലകളിലെ ചില ചെലവുകൾക്ക് മുൻഗണന നൽകിയതും ശ്രദ്ധിക്കേണ്ടതാണ്.
നവകേരള സദസ്സ് പോലുള്ള പരിപാടികൾക്ക് വലിയ തുക ചിലവഴിച്ചെങ്കിലും,
അതിന്റെ നേരിട്ടുള്ള നേട്ടം സാധാരണ ജനങ്ങൾക്ക് ലഭിച്ചോയെന്ന് വിലയിരുത്തണം.
പൊതുപ്രവർത്തകരുടെ ഭാഷയും പെരുമാറ്റവും സമൂഹത്തിന് മാതൃകയാകേണ്ടതാണ്.
പൊതുവേദികളിലെ ഉപയോഗിച്ച ചില പദങ്ങൾ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്.
ഭരണത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും വിമർശനങ്ങൾക്കും
തെളിവുകളോടും തുറന്ന സമീപനത്തോടും മറുപടി ലഭിക്കുന്നുണ്ടോ?
മാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്നത് പലപ്പോഴും പരസ്പര ആരോപണങ്ങളാണ്.
യഥാർത്ഥ വികസന ചർച്ചകൾ എത്രമാത്രം നടക്കുന്നു?
സർക്കാർ ആശുപത്രികളിലെ ചികിത്സാ രംഗത്തെ പിഴവുകളും പ്രശ്നങ്ങളും
ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മരുന്ന് വിതരണത്തിലെ തടസ്സങ്ങൾ മൂലം
ചില ആശുപത്രികളുടെ പ്രവർത്തനം തന്നെ ബാധിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മുൻപ് ഉന്നയിച്ച ചില പ്രധാന കേസുകളിൽ
വ്യക്തമായ നടപടി ഉണ്ടായോയെന്ന് പരിശോധിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും
രാഷ്ട്രീയ നിലപാടുകൾ മാറ്റുന്ന പ്രവണത ജനവിശ്വാസത്തെ ബാധിക്കുന്നു.
ദുരന്തങ്ങളെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന പ്രവണത
സമൂഹം ഗൗരവത്തോടെ കാണണം.
സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ
പൊതുപണത്തിൽ നിന്നുള്ള ചിലവുകൾ എത്രമാത്രം ന്യായീകരിക്കാം?
കേന്ദ്ര സർക്കാരിന്റെ ചില പദ്ധതികൾ
സംസ്ഥാനത്ത് പൂർണമായി നടപ്പിലാക്കിയിട്ടുണ്ടോ?
സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട
ചില ആരോഗ്യ പദ്ധതികളുടെ പ്രവർത്തനം എങ്ങനെ മുന്നോട്ട് പോകുന്നു?
കെ-റെയിൽ പോലുള്ള വലിയ പദ്ധതികൾക്കായി ചിലവഴിച്ച തുകയും
അതിന്റെ നിലവിലെ അവസ്ഥയും വിലയിരുത്തണം.
പൊതുപണത്തിൽ ആരംഭിച്ച പദ്ധതികളുടെ
യഥാർത്ഥ പുരോഗതി പരിശോധിക്കേണ്ടതാണ്.
പൊതുപ്രവർത്തകരുടെ പരസ്പര പ്രതികരണങ്ങളും ഭാഷയും
രാഷ്ട്രീയ സംസ്കാരത്തിന്റെ നിലവാരം കാണിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന
സാമൂഹിക-മത സഹിഷ്ണുതയുമായി ബന്ധപ്പെട്ട സംഭവങ്ങൾ
നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
നിയമ-സുരക്ഷാ സംവിധാനങ്ങൾ
ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകുന്നുണ്ടോ?
കുറ്റവാളികളെയും സ്ത്രീപീഡനക്കേസുകളിലെ പ്രതികളെയും
തെരഞ്ഞെടുപ്പിൽ ഒഴിവാക്കാൻ ജാഗ്രത പുലർത്തുക.
പ്രിയ സമ്മതിദായകരേ,
ആലസ്യം വെടിഞ്ഞ് നിഷ്പക്ഷമായി ചിന്തിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.
ഭരണ നേട്ടങ്ങളും വീഴ്ചകളും, വാഗ്ദാനങ്ങളും യാഥാർത്ഥ്യങ്ങളും എല്ലാം വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാവൂ.
നമ്മുടെ ഒരു തീരുമാനം
കേരളത്തിന്റെ അടുത്ത 5 വർഷത്തെ ഭാവി നിർണയിക്കുന്നതാണ്.
ഓർമ്മിക്കുക:
ഒരു തെറ്റായ തിരഞ്ഞെടുപ്പ് അഞ്ചു വർഷത്തെ പ്രതിഫലനം.
എന്ന്,
പ്രിയ സമ്മതിദായകർക്ക് വേണ്ടി
മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്

2 Responses
super
Definitely something to think about.