പ്രിയ സുഹൃത്തുക്കളെ
സഹപ്രവർത്തകരെ
എന്നെ അറിയുന്ന
എന്നെ മനസ്സിലാക്കിയിട്ടുള്ള
എല്ലാവരോടുമായി ഞാൻ സംസാരിക്കുകയാണ്.
എല്ലാവരോടും എല്ലാ സമയത്തും ദേഷ്യത്തോടെ സംസാരിക്കുന്നു എന്ന ഒരു പേരുദോഷം ഉള്ളവനാണ് ഞാൻ ഒരു പരിധിവരെ അത് ശരിയാണെന്ന ബോധ്യം എന്നിലും ഉണ്ട്.
സത്യസന്ധമായ പൊതുപ്രവർത്തന വഴികളിൽ
നഷ്ടപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള ഓർമ്മകളും
അവലാതികളും ഒരുപക്ഷേ
ചില സന്ദർഭങ്ങളിൽ എന്നിലൂടെ ഗൗരവ രൂപത്തിൽ പ്രകടമായിട്ടുണ്ടാകും ഞാൻ നിഷേധിക്കുന്നില്ല.
പക്ഷേ ആരോട് ദേഷ്യപ്പെട്ടാലും
5 മിനിറ്റ് കഴിഞ്ഞാൽ
ഞാൻ നിങ്ങളുടെ സഹോദരനായി മാറുന്നില്ല.?
ഉണ്ടെന്നാണ് എന്റെ വിശ്വാസം .
ഇതൊക്കെയാണ് യാഥാർത്ഥ്യമെങ്കിലും 28 /03/26 ഇന്ന് എനിക്കൊരു കാര്യം ബോധ്യമായി.
ചെറിയ കാര്യങ്ങളിൽ പോലും എൻ്റെ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ദേഷ്യപ്പെടുമ്പോൾ അവരിൽ ഉണ്ടാകുന്ന മാനസിക സംഘർഷം അതിൻ്റെ അളവ് എത്രയായിരിക്കും എന്നത് ബോധ്യമായ ഒരു ദിവസമാണ് ഇന്ന് എനിക്കുണ്ടായത് .
ശനിയാഴ്ച കാലത്ത് എൻ്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനോട് ഞാൻ ഒരു വിഷയം അവതരിപ്പിച്ചു .
വേണ്ട വേണ്ട എന്ന് കരുതിയതാണ് പക്ഷേ
ഉള്ളിലുള്ള നീതിബോധത്തിന്റെ വിശ്വാസത്തിലാണ് ഞാൻ ആ വിഷയം അവതരിപ്പിച്ചത് .
അധികം വൈകാതെ
എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മറുപടി ലഭിച്ചു .
ആ മറുപടിയായുള്ള വോയിസ് കേട്ടപ്പോൾ എൻ്റെ സുഹൃത്ത് എന്നെ നല്ലതുപോലെ ഷൗട്ട് ചെയ്യുന്നത് എനിക്ക് ബോധ്യപ്പെട്ടു .
ആ നിമിഷം മുതൽ ഞാൻ ആകെ അസ്വസ്ഥനായി
വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തി. അതിനുശേഷം ശനിയാഴ്ച എന്ന ഈ ദിവസത്തിൽ എനിക്ക്
ഒരുപാട് പിഴവുകൾ സംഭവിക്കുകയുണ്ടായി.
എൻ്റെ പ്രിയ സുഹൃത്തിൻ്റെ വോയിസ് കേട്ടതിനുശേഷം
ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ആർക്കും ഒരു ദോഷവും ഉണ്ടാകാതെ
നീതിക്കുവേണ്ടി നീതിബോധത്തോടെ പ്രവർത്തിക്കുന്ന എന്നോട്
ഇങ്ങനെയൊക്കെ പറയാമോ
എന്ന ഒരു തോന്നൽ എൻ്റെ മനസ്സിൽ ശക്തമായി അലയടിച്ചു.
ആ നിമിഷം മുതൽ ഈ ദിവസത്തിൽ ഞാൻ ചെയ്ത ഓരോ കാര്യങ്ങളിലും
വലിയ പിഴവുകളാണ് ഉണ്ടായത്.
എനിക്ക് എന്നിലുള്ള കൺട്രോൾ പോലും നഷ്ടപ്പെട്ട ഒരു അവസ്ഥ ചുരുക്കം പറഞ്ഞാൽ ഒരു മാനസിക രോഗിയെ പോലെ എന്താണ് ചെയ്യുന്നത് എന്ന് വ്യക്തതയില്ലാതെ മുന്നോട്ടുപോകുന്ന ഒരു അവസ്ഥയാണ് ഇന്ന് എനിക്ക് ഉണ്ടായത്.
കുറച്ചുനാൾ മുൻപ് ഒരു ഓട്ടോ ഡ്രൈവർ തികച്ചും അനാവശ്യമായി എന്നെ തെറി വിളിച്ചപ്പോൾ ഉണ്ടായ
മാനസിക സംഘർഷം
അത് എന്തായിരുന്നു എന്ന് എൻ്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവർക്കും അറിയാമല്ലോ.?
അത് കേവലം ഒരു ഓട്ടോ ഡ്രൈവർ മാത്രമായിരുന്നു.
എന്നാൽ ഇന്ന് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്താണ് എന്നോട് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ചൂടായി സംസാരിച്ചത്.
ആ സംസാരത്തിൽ ഞാൻ ചിന്തിക്കാത്തതുപോലും
കേൾക്കേണ്ട സാഹചര്യം ഉണ്ടായി .
കേട്ടതെല്ലാം താങ്ങാൻ കഴിയാത്ത മനസ്സുമായി
വാഹനം ഓടിക്കുമ്പോൾ
സംഭവിക്കാവുന്ന വലിയ ഒരു അപകടത്തെ ഞാനും ശ്രീക്കുട്ടനും മറികടന്നത്
ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് .
അതുകഴിഞ്ഞ് വർക്ക് നടക്കുന്ന വീട്ടിലേക്ക് എത്തിയപ്പോൾ അവിടെ
സേഫ്റ്റി ടാങ്കിനുവേണ്ടി കുഴിച്ച
കുഴിയിലേക്ക് നടന്നു കയറി
വീഴുകയായിരുന്നു.
ദൈവാനുഗ്രഹത്താൽ ആ വീഴ്ചയിൽ നിന്നും അപകടങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടു. അവിടെ നിന്നും
വീണ്ടും കടയിലേക്ക് ഒരു യാത്ര
ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അതേ സെപ്റ്റിക് ടാങ്കിൻ്റെ മുകളിലൂടെയുള്ള പലക
ഇളകി മാറി ഇതാ കുഴിയിലേക്ക്
മാന്യമായ ഒരു വീഴ്ച. ഒട്ടും ദോഷമില്ലാത്ത
പരിക്കുകളോടെ ജീവൻ തിരിച്ചു കിട്ടി. ഇപ്പോൾ എനിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്.
എൻ്റെ Chest ൻ്റെ
വലത് സൈഡ് കോൺക്രീറ്റ് റിങ്ങിൽ ഇടിച്ച് വാരിയില്ലെന്ന്
ക്ഷതമേൽക്കേണ്ടി വന്നു.
സഹിക്കാൻ കഴിയാത്ത വേദനയുണ്ട് .
മെഡിസിൻ ഉണ്ട്
വേദനസംഹാരി ഓയിൽ ഉണ്ട്.
എന്തുണ്ടായാലും മനസ്സിലെ വേദിന മാറുന്നില്ല.
അതിന്റെ കാരണം
എൻ്റെ പ്രിയ സഹോദരങ്ങളോടും
സഹപ്രവർത്തകരോടും
സുഹൃത്തുക്കളോടും
എപ്പോഴും ദേഷ്യപ്പെടുന്ന
എൻ്റെ ഈ സ്വഭാവം മൂലം
അവർക്കുണ്ടായിട്ടുള്ള
മാനസിക സംഘർഷത്തെക്കുറിച്ചാണ്
ഞാൻ ഇപ്പോൾ ഓർക്കുന്നതും
മനസ്സിലാക്കുന്നതും .
മറ്റുള്ളവരേപോലെ
സംസാരിക്കാനും
ഇടപഴകാനും കഴിയാതെ പോയത് എൻ്റെ പൊതുപ്രവർത്തന കാഴ്ചപ്പാടിന്റെ ഭാഗമായാണ്.
മറ്റുള്ളവർക്ക് വേണ്ടി മാത്രം നിലനിൽക്കുമ്പോൾ ഞാൻ എന്നെക്കുറിച്ച് ചിന്തിച്ചിരുന്നില്ല .
എൻ്റെ ഒരു സുഹൃത്ത്
എന്നോട് ദേഷ്യപ്പെട്ടപ്പോൾ
ഞാൻ ചെയ്യാത്ത കാര്യങ്ങൾ
എന്നോട് പറഞ്ഞപ്പോൾ എന്റെ മനസ്സിന്റെ താളം തെറ്റി അത് വലിയ അപകടങ്ങളിലേക്ക് നയിക്കപ്പെടു .
ദൈവാനുഗ്രഹത്താൽ മാത്രം
രക്ഷപ്പെട്ടു.
ഞാൻ രക്ഷപ്പെട്ടതിൽ അല്ല എന്നെ ഏറെ സ്നേഹിക്കുന്ന
എൻ്റെ അംഗരക്ഷകനെ പോലെ എൻ്റെ കൂടെയുള്ള
ശ്രീക്കുട്ടൻ അവൻ രക്ഷപ്പെട്ടതിലാണ്
ഞാൻ സന്തോഷിക്കുന്നത് .
എനിക്ക് എൻ്റെ പ്രിയ സുഹൃത്തുക്കളോടും
സഹപ്രവർത്തകരോടും
പറയാനുള്ളത് ഞാൻ നിങ്ങളോട് ദേഷ്യപ്പെട്ടാൽ
അത് നിങ്ങൾക്ക് വേണ്ടിയാണ്
എന്നുമാത്രം കരുതുക .
മനസ്സറിഞ്ഞുകൊണ്ട് ആരോടും
ദേഷ്യപ്പെടുന്നതല്ല
എന്ന് മനസ്സിലാക്കണം.
നമ്മളോട് അനാവശ്യമായും
ആവശ്യമായും ആരെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാൽ
അത് കേൾക്കുന്നവന്റെ മനസ്സ് എങ്ങനെ വേദനിക്കും എന്ന് തിരിച്ചറിഞ്ഞ
ഒരു ദിവസമായിരുന്നു ഇത് .
ഞാൻ മൂലം ആർക്കൊക്കെയാണ് ഇതുപോലെ അനുഭവങ്ങൾ ഉണ്ടായത് അവരെല്ലാവരും
എന്നോട് ക്ഷമിക്കുമല്ലോ.?
ക്ഷമിക്കണം അത് എൻ്റെ അപേക്ഷയാണ് നിരസിക്കരുത്
ഞാൻ നിങ്ങളുടെ സഹോദരനാണ്…………….
ശരീരത്തിലെ വേദനയും
മനസ്സിലെ നോവും
എന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു .
ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്.
പക്ഷേ ഒരിക്കൽ മാത്രം
എൻ്റെ ഒരു പ്രിയ സുഹൃത്തിൽ നിന്നും കേൾക്കാൻ പാടില്ലാത്തത് കേട്ടപ്പോൾ
തളർന്നുപോയി ……
വർഷങ്ങൾക്കു മുൻപ്
മുസ്ലിം സഹോദരങ്ങളുടെ
ഒരു നോമ്പുകാലത്ത്
ഇതുപോലെ ഒരു ആരോപണം ഞാൻ കേട്ടിട്ടുണ്ട് ഞാൻ അഴിമതി നടത്തിയാണ് കാർ വാങ്ങിയത് എന്ന ആരോപണം
അതും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു .
പക്ഷേ ഒരു കാര്യത്തിൽ ഞാൻ സന്തോഷവാനാണ് എല്ലാം ദൈവം അറിഞ്ഞുകൊണ്ട്
മാത്രം നടക്കുന്ന കാര്യങ്ങളാണ്.
ഇത് പറയുന്നത് നിങ്ങളിൽ
ഒരാൾ മാത്രമായി പ്രവർത്തിക്കുന്ന മനുഷ്യവകാശ പ്രവർത്തകൻ ജോൺസൺ പുല്ലുത്തിയാണ് .
ഞാൻ മൂലും ഏതെങ്കിലും ഒരു വ്യക്തിക്കൊ, സുഹൃത്തിനൊ
ഏതെങ്കിലും തരത്തിൽ
മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ
ദൈവത്തെ ഓർത്ത്
അവിടുന്ന് ക്ഷമിക്കണം .
ക്ഷമിക്കുമല്ലോ .?

One Response
തുറന്നു സംസാരിക്കുന്നവരുടെ മനസ്സിൽ കളങ്കം ഉണ്ടാവുകയില്ല ദേഷ്യത്തോടെ സംസാരിക്കുന്നുവെങ്കിലും അവരുടെ ഹൃദയത്തിൽ സ്നേഹം മാത്രമായിരിക്കും ഉണ്ടാവുക സ്വാഭാവികം തന്നെ