HRPM പ്രസ്താവന :

പ്രിയ സഹകാരി സുഹൃത്തുക്കളേ,
സംഘടനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുള്ളവർക്ക് ഇതുവരെ ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ലെന്നത് സന്തോഷത്തോടെ അറിയിക്കുന്നു. ശക്തമായ ആദർശങ്ങളും നീതിയുക്തമായ നിലപാടുകളും മുൻനിർത്തിയാണ് സംഘടന മുന്നോട്ട് പോവുന്നത്.

വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വഴിയായി പല വിഷയങ്ങളും സംഘടനയിലേക്കും, അതുവഴി എന്നിലേക്കും എത്താറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തിപരമായ യാതൊരു പരിഗണനകളും കൂടാതെയാണ് സത്യം, നീതി എന്നീ മൂല്യങ്ങൾക്കുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച് പ്രവർത്തിച്ചിട്ടുള്ളത് — അതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ആത്മാവ്.

എന്നാൽ, ചിലർ സൗഹൃദങ്ങളും ബന്ധങ്ങളും ദുരുപയോഗം ചെയ്ത് ആവശ്യങ്ങൾ നേടിയെടുത്തതിന് ശേഷം, സംഘടനയെയും പ്രവർത്തകരെയും വിലകുറച്ച് കാണിക്കുന്നതും ഞാൻ പറഞ്ഞാൽ അനുസരിക്കും എനിക്ക് സ്വാധീനമുണ്ട് തുടങ്ങിയ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രസ്താവനകൾ യാതൊരു യാഥാർത്ഥ്യം ഇല്ലാത്തതും, സംഘടനയുടെ പ്രതിച്ഛായയ്ക്ക് ദോഷകരവുമാണ്.

നീതിയില്ലാത്ത കാര്യങ്ങൾക്കായി ഒരാൾക്കും സംഘടനയെയും, എന്നെയും സ്വാധീനിക്കാനാകില്ലെന്നത് വ്യക്തമായി അറിയിക്കുന്നു.

അതിനാൽ ഇത്തരത്തിലുള്ള തെറ്റായ അവകാശവാദങ്ങളും പ്രസ്താവനകളും കർശനമായി ഒഴിവാക്കേണ്ടതാണ്.

അതേസമയം, സമൂഹത്തിലെ ഏത് വ്യക്തിക്കും സംഘടനയുടെ നിയമപരമായ വിഷയങ്ങളിൽ സഹായം അഭ്യർത്ഥിക്കാവുന്നതാണ്.
ഇനിമുതൽ സഹായ അഭ്യർത്ഥനകൾ താഴെപ്പറയുന്ന ഔദ്യോഗിക മാർഗങ്ങൾ വഴിയിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളു:
 മൊബൈൽ നമ്പർ: +91 9037713790
 വെബ്സൈറ്റ്: https://hrpm.in/⁠�
 എക്സിക്യൂട്ടീവ് നേതാക്കൾ മുഖേന
 ജില്ലാ പ്രസിഡന്റുമാർ മുഖേന
മുകളിൽപ്പറഞ്ഞ മാർഗങ്ങൾ വഴിയുള്ള അപേക്ഷകൾക്ക് മാത്രമേ പരിഗണന ലഭിക്കൂ എന്നത് എല്ലാവരും ശ്രദ്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എല്ലാവരുടെയും സഹകരണത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ബഹുമാനപൂർവ്വം,
ചെയർമാൻ
HRPM
 +91 9037713790
 https://hrpm.in/⁠

Leave a Reply

Your email address will not be published. Required fields are marked *