HRPM കുടുംബ അംഗങ്ങൾക്ക്
ഓണാശംസകൾ :
25/ 8 / നമ്പർ 2
അറിയിപ്പ്:
31/08/2025 ൽ10 Am ന് അഡ്മിൻ ഓഫീസിൽ നടന്ന ഒരു പ്രത്യേക യോഗത്തിലെ തീരുമാനങ്ങളും,
നിയമനങ്ങളും
ശ്രീമതി : ബേബി ദാക്ഷായണിയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള പ്രധാന അംഗങ്ങളും ,തൃശ്ശൂരിൽ നിന്നുള്ള പുതിയ അംഗങ്ങളും പങ്കെടുത്തു.
അധ്യക്ഷ പ്രസംഗത്തിനുശേഷം
നടന്ന പരിചയപ്പെടൽ ഉൾപ്പെടെയുള്ള ചർച്ചയിൽ
മറ്റു എല്ലാ അംഗങ്ങൾക്കും
സംഘടനയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.
അംഗങ്ങളുടെ ആഗ്രഹത്തെ തുടർന്ന് സംഘടനാ പ്രവർത്തനങ്ങൾ, നയം ,
ആദർശം , പ്രോട്ടോകോൾ ഉൾപ്പെടെയുള്ളവ പ്രതിപാദിച്ച് ചെയർമാൻ സംസാരിച്ചു.
HRPM എന്നാൽ എന്താണ്.
അതിൻ്റെ പ്രവർത്തകർ എങ്ങനെയുള്ളവരാണ്.
എങ്ങനെയുള്ളവരായിരിക്കണം,
സംഘടനയുടെ നിലപാട് എന്താണ് . സംഘടയുടെ
ശത്രുക്കൾ എങ്ങനെയുള്ളവരാണ്.
അവരുടെ ലക്ഷ്യങ്ങൾ
എന്തായിരിക്കും.
സംഘടനാ പ്രവർത്തകർ
ശത്രുക്കളെ എങ്ങനെ മറികടക്കണം .
എന്നിങ്ങനെയുള്ള ഒരുപാട് വിഷയങ്ങളിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വിധേയമായി
പ്രതിപാദിക്കുകയുണ്ടായി.
യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ :
1 , വയനാട് ജില്ലയിൽ ഒരു കൺവെൻഷൻ വിളിച്ചു ചേർക്കാനും കൺവെൻഷനിൽ ജില്ലാ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
2 , വയനാട് ജില്ലയിൽ
സംഘടനാ പ്രവർത്തനം
നിയമപരമായും, ഔദ്യോഗികമായും നടപ്പാക്കുന്നതിൻ്റെ ഭാഗമായി
ശ്രീമതി : ബേബി ദാക്ഷായണി മേടത്തെ വയനാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായും
സംസ്ഥാനതലത്തിൽ കോഡിനേറ്ററായും നിയമിച്ചു.
3 , പത്തനംതിട്ട. ജില്ലയിൽ നിന്നും :
1 , രാജൻ V തോമസ്
4 , തൃശ്ശൂർ ജില്ലയിൽ നിന്നും :
1, ഹരീഷ് PT
2 , ഷണ്മുഖൻ PR
3, സമദ് മുടവൻകാട്ടിൽ
4 , അൻസാർ പി എസ്
4 , മലപ്പുറം ജില്ലയിൽ നിന്നും :
1 , Jafar vandooorthodey
5, കോഴിക്കോട് ജില്ലയിൽ നിന്നും :
1, നിസാറുദ്ദീൻ ടി.എം.
മേലേരിപ്പാടം
2 , Sefya. Kalicet
6 , വയനാട് ജില്ലയിൽ നിന്നും :
1 , റഷീദ്
2 , മുസ്തഫ കെ
3, അഷറഫ്
7 , കാസർകോട് ജില്ലയിൽ നിന്നും
1 , അഷറഫ് PV
എന്നിവരുടെ A ക്ലാസ് അംഗത്വം അംഗീകരിച്ചു.
8, വിസ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം :
വിസ തട്ടിപ്പിന് ഇരയായ ലീലാമ്മ എന്നവർ നേരിടുന്ന വിഷയം സംഘടനയുടെ പേരിൽ
രേഖാമൂലം ലെറ്റർ എഴുതി വാങ്ങിച്ചതിനുശേഷം .
ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ തട്ടിപ്പുകാർക്ക് എതിരെ ചീറ്റിംഗ് കേസ് ചാർജ് ചെയ്യാതിരുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുങ്ങുകയായിരുന്നു എന്നത് വ്യക്തതയോടെ എഴുതി പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകുക.
തുടർന്ന് നടപടികൾ ഇല്ലാത്ത പക്ഷം വയനാട് ജില്ല ഗ്രൂപ്പുകളിലുള്ള എല്ലാ അംഗങ്ങളും ഒത്തുചേർന്ന്
ബന്ധപ്പെട്ട പോലീസിൻ്റെ
നിയമവിരുദ്ധ നടപടികൾ
പൊതുജന മധ്യ തുറന്നു കാണിക്കുന്ന ഒരു ക്യാമ്പയിൻ പ്ലാൻ ചെയ്യുക.
(ഈ ക്യാമ്പയിൻ പ്ലാൻ ചെയ്യുന്നതിനേക്കാൾ മുൻപ്
ജില്ലാ കമ്മിറ്റിയുടെ യോഗവും രൂപീകരണവും നടക്കണം – )
9 , ജനുവരി ഒന്നിനുമുൻപ്
ജില്ലാകമ്മിറ്റി
യോഗങ്ങൾ വിളിച്ചു ചേർക്കണം, യോഗങ്ങൾ വിളിച്ചു ചേർക്കാത്ത കമ്മിറ്റികളുടെ പ്രവർത്തനം
ജനുവരി ഒന്നുമുതൽ
അവസാനിപ്പിക്കുന്നതാണ്.
10 , അടുത്ത വർഷത്തിൽ സംസ്ഥാന സമ്മേളനം നടക്കേണ്ടതാണ് അതിൻ്റെ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ആരംഭിക്കേണ്ടതുണ്ട്
സമ്മേളനവും അതേക്കുറിച്ചുള്ള മറ്റു കാര്യങ്ങളും അടുത്ത യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവുന്നതാണ്.
11 , സ്ഥിരമായി സംഘടനയെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന
സംസ്കാര ശൂന്യരായ കുറച്ചുപേരുടെ ശക്തമായ പ്രവർത്തനം ഒരു അടിഒഴുക്ക് പോലെ നടക്കുന്നുണ്ട്.
അവർ എന്താണ് ചെയ്തത് അവർ എന്തിനാണ് ശത്രു ആവുന്നത് എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി സമൂഹത്തിൻ്റെ മുന്നിലേക്ക് അവതരിപ്പിക്കാനാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്.
ആയതിനാൽ
അവരുടെ അത്തരം പ്രവർത്തനങ്ങൾക്ക് ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ട്.
12 ,
സംഘടനയിലേക്ക് പുതിയ അംഗങ്ങളെ കൊണ്ടുവരുന്നതിൽ പ്രധാന നേതാക്കൾ ഒരുപാട് പുറകോട്ട് പോകുന്നതായി കാണാൻ കഴിയുന്നു. അതിൽനിന്നും മാറ്റം വരണം . ജനറൽനോളജ്,
സംഘടന എന്താണെന്ന അറിവ്,
ആ അറിവ് പ്രതിപാദിക്കാനുള്ള
മനസ്സ്, കഴിവ്, ok
നാടുമായുള്ള ബന്ധം എന്നിവ ഉണ്ടെങ്കിൽ പുതിയ അംഗങ്ങളെ ചേർക്കുക എന്നത് വളരെ എളുപ്പത്തിൽ സാധ്യമാണ്.
എന്ന് സംഘടനക്ക് വേണ്ടി
ചെയർമാൻ.