പടക്കം എറിഞ്ഞവരോട് പ്രതികരിക്കുന്നു:
ഞാൻ പൊതുപ്രവർത്തനം പഠിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ്.
ആ പ്രസ്ഥാനമാണ് എന്നെ മുന്നോട്ടുനയിച്ചത്. ആ പ്രസ്ഥാനത്തിൻ്റെ ആദർശവും നയവും നീതിയുടേതാണ് –
അത് സാധാരണക്കാരന്റെതാണ്.
പൊതുപ്രവർത്തനത്തിൽ എൻ്റെ ഗുരു ആരാണെന്ന് ചോദിച്ചാൽ അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് പറയാൻ എനിക്ക് യാതൊരുവിധ ആശങ്കകളും ഇല്ല.
ജനങ്ങളെ സ്നേഹിച്ച
ജനസേവകരായ
ജനങ്ങളുടെ ഒപ്പം നിന്ന
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ സാക്ഷി നിർത്തിയാണ് എൻ്റെ പൊതുപ്രവർത്തനം തുടങ്ങിയത് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴും
മനസ്സിലുണ്ടായിരുന്ന നീതിബോധമാണ് ഇന്നും ഞാൻ ശക്തമായി നിലനിൽക്കുന്നത്.
100% വും സത്യസന്ധമായി സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചിരുന്ന എനിക്കുണ്ടായ ദുരാനുഭവങ്ങൾ
വരുത്തിവെച്ചത് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടങ്ങളാണ് .
അതിലും വലിയ നഷ്ടങ്ങളൊന്നും വേറെ വരാനില്ല. എന്ന ബോധ്യം മനസ്സിൽ ഉള്ളടത്തോളം
നീതിയുടെ മുൻപിൽ മാത്രമേ ഭയം ഉണ്ടാവുകയുള്ളൂ.
അല്ലാത്ത ഒന്നിന്റെയും മുൻപിൽ ഭയപ്പെടില്ല.
ഇങ്ങനെ പറഞ്ഞു പോയാൽ ഇതുവരെ പറയാത്ത പലതും പറയേണ്ടതായിരും.
ആയതുകൊണ്ട് പഴയ ഓർമ്മകളിൽ നിന്നും
പുറകോട്ടുമാറി
നിൽക്കുന്ന ഞാൻ
ഒരാളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ
100% വും സത്യസന്ധമായ പൊതുപ്രവർത്തനം കാഴ്ചവെക്കുന്ന ഒരു വ്യക്തിയാണ് .
അങ്ങനെയുള്ള ഒരുപാട് വ്യക്തിത്വങ്ങൾ ഒന്നിച്ചു കൂടിയ HRPM
എന്ന പ്രസ്ഥാനത്തെ
കൂടെ നിർത്താൻ കഴിഞ്ഞില്ലെങ്കിലും അതിനെ ചെറുതായി കാണുന്ന വിവരദോഷത്തെക്കുറിച്ച്
ചർച്ചചെയ്യാൻ എനിക്ക് താല്പര്യമില്ല. ഈ പ്രസ്ഥാനം
സാധാരണക്കാരായ പൗരന്മാർക്ക് നിഷേധിക്കപ്പെടുന്ന നിയമത്തിന്റെ ആനുകൂല്യങ്ങൾ
വീണ്ടെടുക്കുന്നതിനും,
അർഹതപ്പെട്ട സ്വാതന്ത്ര്യവും നീതിയും ഉറപ്പു വരുത്തുന്നതിനും വേണ്ടി
ഈ സമൂഹത്തിൽ
തികഞ്ഞ നീതിബോധത്തോടെ
പ്രവർത്തിച്ചുവരികയാണ്
അതുകൊണ്ടുതന്നെ
ചവർ പടക്കം കാണിച്ച് പേടിപ്പിക്കാൻ നോക്കിയ
വിവരദോഷികളെ നിങ്ങളെ പൊതുജനം തിരിച്ചറിഞ്ഞു എന്നത് മനസിലാക്കുക.
നീതിബോധമുള്ള
മനുഷ്യവകാശ പ്രവർത്തകരായ ഞങ്ങളുടെ നല്ല നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി സഹകരിക്കാനും സഹകരണ മനോഭാവത്തോടെ ഞങ്ങളെ ചേർത്തിപിടിക്കാനും
നല്ല മനസ്സുള്ള പൊതുപ്രവർത്തകർ അടങ്ങുന്ന ഒരു സമൂഹം
കേരളത്തിലുണ്ട്.
ജോൺസൺ പുല്ലുത്തി എന്ന വ്യക്തിയുടെ വേര് അറുത്ത് മാറ്റിയാലും അറുത്ത് മാറ്റപ്പെട്ട വേരിൽ നിന്നും ആയിരം മടങ്ങ് ശക്തിയോടെ കേരളത്തിൽ
വളരുമെന്ന അതിൽ സംശയമില്ല. അത്തരം സന്ദർഭത്തിൽ
ഈ പ്രസ്ഥാനത്തിൻ്റെ തേര് തെളിക്കാനും ശക്തമായ
നേതൃത്വം നൽകാനും കഴിവും, അറിവും തന്റേടവുമുള്ള
ഒരു സംഘടനാ സംവിധാനത്തെ വളർത്തിക്കൊണ്ടുവരാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ആയതുകൊണ്ട്
വെറുതെ വിഷയങ്ങൾ ഉണ്ടാക്കി വിഷയങ്ങളിലേക്ക് പോകാൻ ആരും ശ്രമിക്കേണ്ടതില്ല.
എന്നു മാത്രമാണ് ഇത്തരം ഭീഷണിക്ക് മുൻപാകെ എനിക്ക് പറയാനുള്ളത്.
സംഘടനക്ക് വേണ്ടി
ജോൺസൻ പുല്ലുത്തി .
3 Responses
കേവലം ഒരു ഓലപ്പടക്കം കൊണ്ട് പേടിച്ചു വീട്ടിലിരിക്കുന്ന ആളല്ല ജോൺസൺ പുല്ലുത്തിയും അദ്ദേഹം പടുത്തുയർത്തിയ H R P M ഉം
എല്ലാം ശരിയാണ് പക്ഷേ നമ്മുടെ നാട് അത് മനസാക്ഷിത്വ ഇല്ലാത്ത സ്ഥലമായി മാറിയിരിക്കുന്നു
മനസ്സാക്ഷിയുള്ള വർഗ്ഗം അന്യൻ നിന്നു പോവുകയാണ്.
നാളത്തെ നാടിൻറെ ഭാവിയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ് നിലവിലുള്ളത്.
ഭീഷണി ഒന്നിനും വില പോകില്ല.
നിങ്ങൾ പറയുന്നത് 100% ശരി തന്നെയാണ് ഈ യാഥാർത്ഥ്യം പുതുക്കാനുള്ള മുഴുവൻ മനുഷ്യർക്കും അറിയാവുന്നതാണ്
സർക്കാരിൻ്റെ സ്വത്ത് പൂർണ്ണമായി തട്ടിയെടുക്കുന്ന
പ്രവർത്തിയാണ് ഇവർ രണ്ടുപേരുംകൂടി ചെയ്യുന്നത്.
ഇതിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഈ സ്വകാര്യ വ്യക്തികൾക്കുണ്ട് .
പഞ്ചായത്ത് ഭരണസമിതിയാണ് ഇതിൽ ഏറ്റവും വലിയ വില്ലൻ.
പിന്നെ ഉദ്യോഗസ്ഥരും.
നിങ്ങൾ മുന്നോട്ടുപോവുക
ശക്തമായ പിന്തുണയുണ്ട്
ഐക്യ മലയാള വേദി.