19/08/2025 ൽ പബ്ലിഷ് ചെയ്തവ്യാജ മനുഷ്യാവകാശ പ്രവർത്തകരുടെ വളർച്ച കേരളത്തിൽ ഉയർന്ന് വരുന്നത് ഒരു സാമൂഹ്യ പ്രശ്‌നം എന്ന പരമ്പരയുടെ തുടർച്ച :

HRPM-ന്റെ ചരിത്രപരമായ പശ്ചാത്തലം:

രൂപീകരണം: സമൂഹത്തിൽ നടക്കുന്ന അനീതികൾ, മനുഷ്യാവകാശ ലംഘനങ്ങൾ, പൊതുജനങ്ങളുടെ ചൂഷണം എന്നിവക്കെതിരെ നിയമപരവും സാമൂഹികവുമായ ഇടപെടലുകൾ നടത്താൻ ഉദ്ദേശിച്ചാണ് HRPM 2017 ൽ രൂപീകൃതമായത്.

ലക്ഷ്യം: സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുക, സാമൂഹിക നീതി നടപ്പിലാക്കുക.

പ്രവർത്തന മേഖല: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിൽ നിയമ സഹായം, സാമൂഹിക ഇടപെടൽ, ബോധവൽക്കരണം എന്നിവ.

വികസനം: രജിസ്ട്രേഷൻ നേടിയതിന് ശേഷം HRPM
ക്രമേണ സമൂഹത്തിൽ വിശ്വാസം നേടിയെടുത്തു. മനുഷ്യാവകാശ വിഷയങ്ങളിൽ കേസുകൾ കൈകാര്യം ചെയ്യുക, പരാതികൾ സർക്കാർ സംവിധാനങ്ങളിൽ എത്തിക്കുക, മാധ്യമങ്ങളിലൂടെ അവബോധം സൃഷ്ടിക്കുക,കാലാകാലങ്ങളിൽ യോഗങ്ങൾ , സമ്മേളനങ്ങൾ തുടങ്ങിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

പ്രത്യേകത: സർക്കാർ സംവിധാനങ്ങളിലും പൊതുസമൂഹത്തിലും ശക്തമായ ഇടപെടലുകൾ നടത്തുന്നതിലൂടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് HRPM ഒരു വിശ്വസനീയമായ വേദിയായി മാറി.

രൂപീകരണത്തിന് ശേഷം 2017 ഡിസംബറിൽ
നടന്ന ഒന്നാം സംസ്ഥാന സമ്മേളനത്തിൽ
പങ്കെടുത്തവരിൽ
ഭൂരിപക്ഷം പേരും സംഘടനയുടെ
അംഗത്വം സ്വീകരിച്ചു.

തുടർന്ന് മനുഷ്യവകാശ ധ്വംസനങ്ങൾക്കും നിയമലംഘനങ്ങൾക്കും എതിരെ ഉയർന്ന നിലവാരം പുലർത്തിയുള്ള പ്രവർത്തനങ്ങളിലൂടെ,
സമരങ്ങളിലൂടെ സംഘടന കടന്നുപോയപ്പോൾ
ക്ഷണം നേരം കൊണ്ട് കേരളത്തിലാകെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു.

ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിനുപിന്നിൽ അംഗങ്ങളിൽ പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള സംഘടനയുടെ നയവും ആദർശവും സത്യസന്ധതയും
സുതാര്യതയും അഴിമതി വിമുക്തമായ പ്രവർത്തനങ്ങളും ആയിരുന്നു പ്രധാന കാരണം.

നീതി നിഷേധിക്കപ്പെടുന്നത് ഉൾപ്പെടെ നിയമത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാധാരണക്കാരായ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ബഹുമാനപൂർവ്വം കേൾക്കുക പരിഹരിക്കാൻ ശ്രമിക്കുകയെന്ന അടിയുറച്ച നയത്തിന്റെയും ആദർശത്തിന്റെയും ശക്തി ഒന്നിച്ചു ചേർന്നപ്പോഴുണ്ടായ
വളർച്ചയ്ക്ക് ഒപ്പം
സംഘടനയുടെ അപൂർവ്വം നേതാക്കളിൽ സ്വാർത്ഥതയുടെ ചിന്തകളും പ്രവർത്തനങ്ങളും ജന്മംകൊണ്ടു.

സംഘടന രൂപീകരിക്കുമ്പോൾ
സെക്രട്ടറിയായി ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന ജോജു എന്ന അന്നത്തെ സഹപ്രവർത്തകന്
ചെയർമാനാകാനുള്ള ആഗ്രഹ സാധ്യതയ്ക്കായി സംഘടനക്കുള്ളിൽ ഞാൻ അറിയാതെ എനിക്ക് എതിരായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .  തികച്ചും സുതാര്യമായ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാതെയായിരുന്നു
സ്വന്തം പേരും അഡ്രസ്സും യോഗങ്ങളിൽ പോലും കൃത്യമായി അവതരിപ്പിക്കാൻ കഴിയാത്ത അദ്ദേഹത്തിൻ്റെ  നീക്കങ്ങൾ .
ഒരു സംഘടനയ്ക്ക് നേതൃത്വം നൽകാൻ വ്യക്തമായ ധാരണയോ അറിവൊ ഇല്ലെങ്കിലും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ പ്രസക്തി ഉള്ളതായിരുന്നു.

താൻ സംഘടനയുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ  ജോൺസൺ പുല്ലുത്തിക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാവില്ല അദ്ദേഹം എന്നെ സഹായിക്കുമല്ലൊ .? എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ ആ വാക്കുകൾ ഏറെ പ്രസക്തിയുള്ളതാണ്.
മറ്റുള്ള അംഗങ്ങൾക്ക് അദ്ദേഹത്തിനെ അറിയാവുന്നതുകൊണ്ട്
അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാൻ ആരും തയ്യാറായില്ല. അങ്ങനെ  അദ്ദേഹം എൻ്റെ ശത്രുവായി രൂപം പൂണ്ട് സംഘടന വിട്ടു പുറത്തുപോയി അദ്ദേഹം പുറത്തുപോയത് മുപ്ലിയത്തുള്ള KG രവീന്ദ്രൻ്റെ ഭാഗ്യം എന്നു പറയട്ടെ. ജോയിൻ സെക്രട്ടറി ആയിരുന്ന കക്ഷി പിന്നീട് സെക്രട്ടറിയായി മാറി.

പിന്നീട് ജോജു ചേട്ടൻ നമ്മളിൽ നിന്നും ലഭിച്ചിട്ടുള്ള
അറിവുകൾ എല്ലാം കോർത്ത് ഇണക്കി കുന്ദംകുളത്തുള്ള മുരളി എന്ന എൻ്റെ ഒരു സുഹൃത്തിനെയും കൂട്ടി ഒരു സംഘടനയ്ക്ക് രൂപം നൽകി ആ സംഘടനയുടെ ഓഫീസ് തുറന്നത് കുരിയച്ചിറ ആയിരുന്നു ആ സാഹചര്യത്തിൽ എൻ്റെ സുഹൃത്ത് ശ്രീ : പ്രകാശ് ചെന്നിത്തലയോട് തെറ്റിപ്പിരിഞ്ഞ് നിന്നിരുന്ന
കുറച്ചു വ്യക്തികളും കൂടി ആ സംഘടനയിൽ ജോയിൻ ചെയ്തു. അതിന്റെ ഭാവി എന്തായിരിക്കുമെന്നത് ജോൺസൺ പിന്നീട് മനസ്സിലാക്കുമെന്ന് അന്ന് ശ്രീ : പ്രകാശ് ചെന്നിത്തല എന്നോട് പറഞ്ഞിരുന്നു പിന്നീട് അത് അക്ഷരംപ്രതി സംഭവിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ ജോജു ചേട്ടൻ അധ്യക്ഷനായ ആ സംഘടനയുടെ ആദ്യ യോഗത്തിൽ തന്നെ കുരിയച്ചിറയുള്ള അവരുടെ  ഓഫീസിൽ വച്ച് തല്ലും വഴക്കിലേക്കും കാര്യങ്ങൾ എത്തി. അവസാനം  ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി പിന്നീട് ആ പരാതി തീർക്കാൻ
ഞാനും സുധീഷ് പാലപ്പിള്ളിയും പോകേണ്ട ഒരു സാഹചര്യമാണ്
ഉണ്ടായത് അതോടുകൂടി ആ സംഘടനയുടെ പ്രവർത്തനം നിലച്ചെങ്കിലും ജോജു ചേട്ടനും അദ്ദേഹത്തിൻ്റെ കുറച്ച് സുഹൃത്തുക്കളും എനിക്ക് എതിരെ നുണവജ്രയുധം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമായി .

ആ കാലഘട്ടത്തിൽ HRPM ൻ്റെ
നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് പടിക്കൽ കേരള പോലീസിന്റെ നിയമവിരുദ്ധ പ്രവർത്തികൾക്കെതിരെ
ഏകദിന ഉപവാസ സമരം നടത്തുകയുണ്ടായി. ആ സമരത്തിൽ രാഷ്ട്രീയ പാർട്ടികളിൽ എന്നപോലെ വലിയ ആൾക്കൂട്ടമായിരുന്നു പങ്കെടുത്തത്.

വാഹനം ഓടിക്കാൻ അറിയാത്തതും ഒല്ലൂരിൽ സ്ഥിരതാമസകാരനുമായ
റപ്പായി എന്ന ഒരു കക്ഷിയുടെ
പേരിൽ ഒല്ലൂർ പോലീസ്
റപ്പായി കാർ ഓടിച്ച് ഒരാളെ കൊലപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചു
എന്ന ഒരു കേസ് ചാർജ് ചെയ്തു. തുടർന്ന് റപ്പായി ആറുമാസം ജയിലിൽ കിടന്നു.
ഒല്ലൂർ പോലീസ് ഉദ്യോഗസ്ഥരുടെ
നടപടിയിലുള്ള നിയമവിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാണിച്ചായിരുന്നു സമരം.  സമരം നടക്കുന്ന സമയത്ത് ലൈവായി
വിഷയവുമായി ബന്ധപ്പെട്ടുള്ള
പരാതി സർക്കാരിനുവേണ്ടി തൃശ്ശൂർ ജില്ലാ കളക്ടർ മുൻപാകെ സമർപ്പിച്ചു.

പിന്നീട് സർക്കാരിൽ നിന്നും ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്നും, റപ്പായിയുടെ വിഷയത്തിൽ ഒല്ലൂർ സി ഐ
വിഷയത്തിൽ
വീണ്ടും ഒരു പുനർ അന്വേഷണം
നടത്താനുള്ള തീരുമാനം
സ്വീകരിച്ചതായുള്ള
ഉചിതവും സ്വീകാര്യവുമായ
മറുപടി സംഘടനയ്ക്ക് ലഭിച്ചു .
ആ മറുപടി സംഘടനയുടെ സമരത്തിൻ്റെ ഏറ്റവും വലിയ ഒരു വിജയമായിരുന്നു.
റപ്പായിക്ക് നീതി ലഭിക്കുമായിരുന്നു. (പക്ഷെ KG
രവീന്ദ്രനാഥിന്റെ തെറ്റായ നിലപാട് മൂലം അദ്ദേഹത്തിന് ലഭിക്കേണ്ട നീതി നഷ്ടപ്പെട്ടു.)
വലിയൊരു സമരം നടത്തിയതിന്റെ വിജയവുമായി ബന്ധപ്പെട്ടുവന്ന തീരുമാനം നിലനിൽക്കുന്ന സന്ദർഭത്തിലാണ്
പഞ്ചായത്ത് തിരഞ്ഞെടുപ്പ്
അടുത്തുവന്നത്.
വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന റപ്പായി
തിരഞ്ഞെടുപ്പിൽ
സംഘടനയെ ഉപയോഗപ്പെടുത്താം എന്ന ചിന്തയോടെ രംഗത്ത് വന്നു
അന്ന് റപ്പായി ചേട്ടൻ്റെ അറിവില്ലായ്മ മുതലെടുക്കാൻ ശ്രമിച്ച KG രവീന്ദ്രനാഥ് പിന്നീട് സംഘടനയോട് ചെയ്ത
1, ക്രൂരതകളും,സംസ്കാര ശൂന്യമായ പ്രവർത്തികളും,

2 , K G രവീന്ദ്രനാഥിനുവേണ്ടി പ്രവർത്തിച്ചവരും ,
അവരുടെ പ്രവർത്തന ശൈലിയും, രവീന്ദ്രനാഥിന്റെ സുഹൃത്തും അങ്കമാലിക്കാരനുമായ
കക്ഷിയുടെ ഇടപെടലുകളും,
നമ്മുടെ രാജ്യത്ത് തന്നെ ഇതുവരെ ആരും ചെയ്യാത്ത അത്രയും വൃത്തിഹീനമായ പ്രവർത്തികളായിരുന്നു.

3 , K G രവീന്ദ്രനാഥ് എൻ്റെ പേരിൽ തികച്ചും വ്യാജ്യവും
അനാവശ്യമായ 5 A ഫോർ ഷീറ്റിൽ തിരക്കഥ എഴുതി
ബഹുമാനപ്പെട്ട അംഗങ്ങളുടെ
വീട്ടുപടിക്കൽ പുലർച്ച സമയത്ത് കൊണ്ടുവച്ച
സംസ്കാര ശൂന്യമായ കഥകളും , അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന ശൈലിയും

4  , എൻ്റെ പേരിൽ വ്യാജ ഫോൺ കോൾ റെക്കോർഡുകൾ പ്രചരിപ്പിച്ചത്.
അതിന്റെ പിന്നിലുള്ളവരുടെ ലക്ഷ്യം എന്തായിരുന്നു.
എന്തുകൊണ്ടാണ് അവർ വെളിച്ചത്തുവരാത്തത് .
HRPM ലേയ്ക്ക് കടന്നുവരുന്ന
അംഗങ്ങളോട്  തന്തയില്ലാത്തരം കാണിക്കുന്നത് എന്തിനുവേണ്ടി
അത്തരം തന്തയില്ലാത്തരം കാണിക്കുന്നത് മാന്യമായ പ്രവർത്തിയൊ.?  എന്തിനാണ് വെളിച്ചത്തുവരാതെ ഈ മാന്യതയില്ലാത്ത തന്തയില്ലാത്തരം കാണിക്കുന്നത് .

സംഘടന വിട്ടു പുറത്തു പോയവർ എന്തിനാണ് കൊടിച്ചിപട്ടികൾക്ക്
സമാനമായി വേലിക്ക് അപ്പുറത്തുനിന്ന് എത്തിച്ചു നോക്കി തെരുവിലെ ഓടച്ചാലിൽ കിടന്ന് കുരയ്ക്കുന്നത്. അവർക്ക്
ഇവിടെ എന്താണ് കാര്യം.
ഇപ്പോൾ അവരുടെ അവസ്ഥ എന്താണ്

5 , എൻ്റെ കുടുംബത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം ശ്രമിച്ച പകൽ മാന്യന്മാരും ,അവരുടെ പ്രവർത്തികളും,

6 , HRPM ൻ്റെ സംസ്ഥാന വനിത വിംഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ഒരു വനിതാ നേതാവ് അവർ
ഈ സംഘടനയ്ക്ക് എതിരായി പ്രവർത്തിച്ചതും. അതിന്റെ പിന്നിലെ കഥകളും .അത് ആർക്കുവേണ്ടി ആയിരുന്നു എന്നത് ഉൾപ്പെടെ  അവരുടെ നാവിൽ നിന്നും വന്നിട്ടുള്ള
ചില വൃത്തികെട്ട സംസാര ശൈലിയും ,അവരുടെ പൊതുപ്രവർത്തന ലക്ഷ്യവും.

7 , ഏറ്റവും ലാസ്റ്റ് പുറത്തേക്ക് ഇറക്കി വിട്ട പ്രധാനപ്പെട്ട ഒരു കക്ഷിയുടെ പ്രവർത്തനങ്ങളും
അവയുടെ ലക്ഷ്യങ്ങൾ എന്തായിരുന്നു.

എന്നീ വിഷയങ്ങൾ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇങ്ങനെ ഒരു തീരുമാനത്തിന്റെ പ്രധാന കാരണം സംഘടനയിലേക്ക്  കടന്നുവരുന്ന അംഗങ്ങളെ വളരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ച്
പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന  മനുഷ്യരും മൃഗങ്ങളും അല്ലാത്ത മറ്റേതോ
അന്യഗ്രഹ ജീവികൾക്ക് സമാനമായ കുറച്ചുപേരുടെ  തനിനിറം പുറത്തുകൊണ്ടുവരുന്നതിനു വേണ്ടിയാണ് .

നീതിയുടെ പക്ഷത്ത് അടിയുറച്ചു നിൽക്കുമ്പോൾ
സത്യങ്ങൾ വിളിച്ചു പറയാൻ ആരെയും ഭയക്കേണ്ടതില്ല എന്ന വ്യക്തമായ തിരിച്ചറിവിൻ്റെ പേരിൽ തന്നെയാണ് ഈ പരമ്പര ആരംഭിച്ചിരിക്കുന്നത്.
എനിക്ക് എന്നിൽ പൂർണ്ണ വിശ്വാസം ഉള്ളടത്തോളം കാലം
ഞാൻ നീതിയുടെ ലോകത്ത്
ശക്തനായി തുടരുക തന്നെ ചെയ്യും. ഈ താക്കീത്
മനുഷ്യരിലും മൃഗങ്ങളിലും
ഉൾപ്പെടുത്താൻ കഴിയാത്ത
എന്നാൽ മനുഷ്യരെന്ന്
തോന്നിക്കുന്ന ചില ജീവികളോടാണ്.

അടുത്ത ഭാഗവുമായി വീണ്ടും കാണാം  എന്ന് ജോൺസൺ പുല്ലുത്തി .

Leave a Reply

Your email address will not be published. Required fields are marked *