സ്നേഹവും മനുഷ്യനും ഒരു ആത്മപരിശോധന :
നമ്മൾ ജനിക്കുന്ന നിമിഷം മുതൽ തന്നെ ദൈവികമായ നിരവധി അനുഗ്രഹങ്ങൾ നമ്മളിൽ നിക്ഷിപ്തമായിട്ടുണ്ട്.
അതിൽ ഏറ്റവും മഹത്തമായത് സ്നേഹിക്കാൻ കഴിയുന്ന ഹൃദയം ഉണ്ടാവുക എന്നതാണ്.
ഒരു മനുഷ്യനെ നിങ്ങളുടെ മനസ്സിൽ നിന്നും മാറ്റിനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം ……..
പക്ഷേ ഒരാൾ ആത്മാർത്ഥമായി സ്നേഹിച്ച ഹൃദയത്തിൽ നിന്നും ആ വ്യക്തിയെ പൂര്‍ണമായി മായ്ച്ചുകളയാൻ കഴിയില്ല.
കാരണം, യഥാർത്ഥ സ്നേഹം കണക്കുകൂട്ടലുകളിൽ നിന്ന് ഉണ്ടാകുന്നതല്ല അത് ആത്മാവിന്റെ ആഴങ്ങളിൽ നിന്നാണ് ഉദ്ഭവിക്കുന്നതാണ് .
ഒരു പരിചയം ചിലപ്പോൾ ഒരു ചെറിയ വഴിയിലൂടെ തുടങ്ങാം.
പക്ഷേ ആ ബന്ധം വളരുമ്പോൾ അത് നമ്മൾ കരുതുന്നതിനെക്കാൾ ഏറെ ആഴത്തിലേക്ക് പോകും.
അങ്ങനെ രൂപപ്പെടുന്ന ബന്ധങ്ങൾ സാധാരണയല്ല അവ പരിശുദ്ധവും ശക്തവുമാണ്.
മനസ്സിലാക്കുക എന്നത് ഒരു കലയാണ് .
നമ്മളെ ചുറ്റിപ്പറ്റിയുള്ളവരെ മനസ്സിലാക്കാൻ നമ്മൾ തയ്യാറാകണം.
അതിന് മറ്റൊരാളുടെ അഭിപ്രായം മാത്രം ആശ്രയിക്കുന്നത് ശരിയായ മാർഗമല്ല.
മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ നമ്മൾ ആരേയും കാണുന്നത്
അവരുടെ സ്വാർത്ഥതയും പരിചയവും ചേർന്ന ഒരു ഭാഗിക സത്യമാണ്.
അതുകൊണ്ട്,
ഒരു മനുഷ്യനെ വിലയിരുത്തുന്നതിന് മുമ്പ് അവനെ കേൾക്കാൻ തയ്യാറാകണം.
വാക്കുകൾ മാത്രം അല്ല,
അവയുടെ പിന്നിലെ വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക.
ഒരാൾ തന്റെ മനസ്സ് തുറക്കുമ്പോൾ ….
അത് ഒരു വിശ്വാസത്തിന്റെ അടയാളമാണ്.
ബന്ധങ്ങൾ എന്നത് സമയങ്ങൾക്ക് ആവശ്യമായ ഒരു യാത്രയാണ് .
ഒരു മനുഷ്യന്റെ സ്വഭാവവും മനസ്സും മനസ്സിലാക്കാൻ സമയം വേണ്ടിവരും.
ഒരുപാട് സംസാരങ്ങളും പങ്കുവെക്കലുകളും അതിന് ആവശ്യമാണ്.
അവരുടെ സ്ഥിതിയിൽ നമ്മൾ തന്നെയാണെന്ന് കരുതി നോക്കുമ്പോൾ
അവരുടെ വേദനയും സന്തോഷവും കൂടുതൽ വ്യക്തമായി കാണാം.
സ്നേഹം എന്നത് perfect ആകാനുള്ള ശ്രമമല്ല.
പക്ഷേ,
അവരെ അവരുടേപോലെ സ്വീകരിക്കാൻ പഠിക്കുന്ന ഒരു യാത്രയാണ്.
ഈഗോ നിശബ്ദമായ നാശമാണ്.
ഇന്നത്തെ ലോകത്ത് ഒരു വലിയ പ്രശ്നം ഈഗോയാണ്.
അത് നമ്മളെ സ്നേഹിക്കുന്നവരിൽ നിന്ന് അകറ്റുന്നു.
നമ്മളെ മനസ്സിലാക്കാൻ തയ്യാറുള്ളവരെ നഷ്ടപ്പെടുത്തുന്നു.
ചിന്തിച്ചു നോക്കൂ
ഈ ഈഗോ കൊണ്ട് നമുക്ക് ലഭിക്കുന്നത് എന്താണ് .?
ഒരു നിമിഷം പോലും ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത മനുഷ്യൻ
എന്തിനാണ് അഹങ്കാരം കൊണ്ടുനടക്കുന്നത്.?
ജീവിതത്തിന്റെ സത്യം
ഭൂമിയിൽ 10 മിനിറ്റ് ഓക്സിജൻ ഇല്ലാതായാൽ എന്ത് സംഭവിക്കും എന്ന് നമുക്ക് എല്ലാവർക്കും അറിയാം.
ജീവൻ മാത്രമല്ല, ലോകത്തിന്റെ സമതുലിതാവസ്ഥ തന്നെ തകരും.
അതുപോലെ തന്നെ
നമ്മുടെ ജീവിതത്തിലും സ്നേഹം എന്ന ഓക്സിജൻ ഇല്ലാതായാൽ
ബന്ധങ്ങളും മനസ്സുകളും തകർന്നുപോകും.
സ്നേഹത്തിന്റെ മൂല്യം തിരിച്ചറിയണം.
നമ്മളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ
അവർ ഒരു അനുഗ്രഹമാണ്.
അവരെ അവഗണിക്കുന്നത്
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ്.
നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത്
ജീവിതത്തിൽ ഓക്സിജൻ പോലെ അത്യാവശ്യമാണ്.
ഒരു ഓർമ്മപ്പെടുത്തൽ.
ഈ ലോകത്തിൽ മനുഷ്യൻ എന്നത് വളരെ ചെറിയ ഒന്നാണ്.
അതുകൊണ്ട്
സ്നേഹിക്കുന്നവരെ വിലമതിക്കുക
മനസ്സിലാക്കാൻ ശ്രമിക്കുക
സഹായിക്കാൻ കഴിയില്ലെങ്കിൽ പോലും ഉപദ്രവിക്കരുത് കൈകോർത്തുനിന്നാൽ
നമ്മൾ കരുതുന്നതിലും
കൂടുതൽ നേടാൻ കഴിയും.
നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും അകറ്റരുത്…
ഒരു ദിവസം അവർ ഇല്ലാതാകുമ്പോൾ,
അത് തിരിച്ചു നേടാൻ കഴിയില്ല എന്ന സത്യം മാത്രം ബാക്കി വരും.
സ്നേഹവും കരുണയും
മനുഷ്യ മനസ്സുകളിൽ
പുനർജന്മം കൊള്ളേണ്ട
ഈ നവകാലത്തിലും
മനുഷ്യാവകാശങ്ങൾ
സംരക്ഷിക്കപ്പെടുകയും,
നീതിയും സമത്വവും
ഉറപ്പാക്കപ്പെടുകയും ചെയ്യുന്ന
ഒരു സമൂഹത്തിനായി…
Humanistic Rights Protection Movement — HRPM അമരക്കാരൻ എന്ന നിലയിൽ
എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.
ജാതി, മതം, രാഷ്ട്രീയം, ലിംഗഭേദം എന്നിവയെ അതിജീവിച്ച്
സഹജീവികളെ ഉൾക്കൊള്ളുന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനമായ HRPM
അവകാശ ധ്വംസനങ്ങൾക്കെതിരായ ഉറച്ച നിലപാടിലൂടെ
നഷ്ടപ്പെടുന്ന നീതിയും
നിയമപരമായ ആനുകൂല്യങ്ങളും
പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
പരസ്പര സാഹോദര്യവും ബഹുമാനവും ആധാരമാക്കി
ശക്തമായ കേഡർ സംവിധാനത്തിലൂടെ
സംഘടിത പ്രവർത്തനങ്ങളും ശക്തമായ പോരാട്ടങ്ങളുമിലൂടെ
നീതിയുടെ ഉറപ്പ് നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.
വ്യാജ മനുഷ്യാവകാശ സംഘടനകളോടും
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മകളോടും
ഒരുവിധ വിട്ടുവീഴ്ചയുമില്ലാത്ത വ്യക്തമായ നിലപാടുകളോടെയാണ്
ഞങ്ങൾ മുന്നോട്ട് പോകുന്നത്.
2026-ൽ നടക്കാനിരിക്കുന്ന അഞ്ചാം സംസ്ഥാന സമ്മേളനത്തെ അഭിമുഖീകരിച്ച്,
സംഘടനയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനായി
ജില്ലാ കമ്മിറ്റികളുടെ വിപുലീകരണം ആരംഭിച്ചിരിക്കുകയാണ്.
നീതിബോധവും സാമൂഹിക പ്രതിബദ്ധതയും
മാനവിക മൂല്യങ്ങളോടുള്ള ആദരവുള്ളവരും
സംഘാടക മികവോടെ പ്രവർത്തിക്കാൻ താല്പര്യമുള്ളവരുമായ വ്യക്തികളെ ഈ പ്രസ്ഥാനത്തിലേക്ക് ആത്മാർത്ഥതയോടെ സ്വാഗതം ചെയ്യുന്നു.
ബന്ധപ്പെടുക: 9037713790
ഇമെയിൽ: hrpmtcr@gmail.com
വെബ്സൈറ്റ്: https://hrpm.in/
