വ്യാജ മനുഷ്യാവകാശ പ്രവർത്തകർ – പരമ്പര : മൂന്നാം ഭാഗം(26 August 2025-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടർച്ച)

വ്യാജ മനുഷ്യാവകാശ പ്രവർത്തകർ – പരമ്പര : മൂന്നാം ഭാഗം
(26 August 2025-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടർച്ച)

സമൂഹത്തിൽ വിശാലമായ ചിന്തകൾ ഉള്ളവർ പൊതുസമൂഹത്തിൻ്റെ ഭാവി ജനങ്ങളുടെ പ്രശ്നങ്ങൾ സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നവരാണ്.

മധ്യ വിഭാഗത്തിലുള്ള മനുഷ്യർ
നടന്ന സംഭവങ്ങളെയും വാർത്തകളെയും അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ ചെയ്യുന്നവരാണ് .

സ്വാർത്ഥതയിൽ മാത്രം കുടുങ്ങി കിടക്കുന്നവർ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി മാത്രം ശ്രദ്ധ ചെലുത്തുകയും
ചുറ്റുമുള്ളവരുടെ പോരായ്മകളിലേക്ക് മാത്രം നോക്കുകയും അവരെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായിരിക്കും

ഈ വൈരുദ്ധ്യങ്ങൾ സംഘടന
നേതൃത്വം തിരിച്ചറിഞ്ഞുകൊണ്ടാണ് നാൾ ഇതുവരെ അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കി ക്ഷമയോടെ മുന്നോട്ട് പോയത്.
എന്നാൽ ചില അനുഭവങ്ങൾ രേഖപ്പെടുത്താതെ കടന്നു പോകാൻ കഴിയാത്ത സാഹചര്യങ്ങളാണ് ഉണ്ടായത്.

ദൈവിക സങ്കൽപ്പങ്ങളിൽ പോലും, കരുണാനിധിയായ വിഷ്ണുവിന് നരസിംഹാവതാരത്തിൽ ഹിരണ്യകശിപുവിനെതിരെ കടുത്ത നടപടി എടുക്കേണ്ടിവന്നു.
അതുപോലെ, ക്ഷമ നഷ്ടപ്പെട്ടാൽ നല്ലവരും
കടുത്ത ഭാഷയിൽ
പ്രതികരിക്കേണ്ടി വരും.
KG രവീന്ദ്രനാഥുമായി ബന്ധപ്പെട്ട സംഭവങ്ങൾ
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ നന്ദിപുലം ഗ്രാമത്തിൽ ഗ്രാമീണർക്ക് അപേക്ഷകൾ എഴുതി കൊടുക്കുകയും ടൈലറിംഗ് ജോലി ചെയ്ത് ജീവിക്കുകയുമായിരുന്ന കെ.ജി. രവീന്ദ്രനാഥ്, HRPM-ൽ അംഗത്വം നേടിയിരുന്നു. സംഘടനയിൽ ചേർന്നപ്പോൾ നിരവധി നല്ല ആളുകളുമായി ബന്ധപ്പെടാനും പുതിയ അറിവുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ, കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയിൽ പാലിക്കേണ്ട നിയമങ്ങളും പ്രോട്ടോകോളുകളും സംബന്ധിച്ച അവഗണന പലപ്പോഴും അദ്ദേഹത്തിൽ കാണപ്പെട്ടു.
ഒരു ഘട്ടത്തിൽ സംഘടനയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി, ഒല്ലൂർ പോലീസ് സ്റ്റേഷന്റെ മുന്നിൽ അനുമതിയില്ലാതെ നടത്തിയ സമരം വലിയ വിവാദമായിരുന്നു. സംഘടനയുടെ പേരിൽ നടത്തിയതായി തെറ്റിദ്ധരിച്ച ഒല്ലൂർ പോലീസിനെ എഴുത്തുപ്രമാണം നൽകി വിശദീകരിക്കേണ്ട സാഹചര്യം
എനിക്കും എൻ്റെ സഹപ്രവർത്തകർക്കും
നേരിടേണ്ടിവന്നു.

അതിനു പിന്നാലെ നടന്ന യോഗത്തിൽ തന്റെ വീഴ്ച സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ഗ്രൂപ്പുകളാക്കി പ്രവർത്തിക്കാനുള്ള പ്രവണതയാണ് അദ്ദേഹത്തിൽ നിന്നും കണ്ടത്.

അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടി വന്നു.
പിന്നീട് സംഭവിച്ച പ്രവർത്തികൾ
സംഘടനയിൽ നിന്ന് പുറത്തായശേഷം, സംഘടനയുടെ ചെയർമാൻ്റെ പേരിൽ തികച്ചും വ്യക്തിപരമായ രീതിയിൽ എഴുത്തുകൾ പ്രചരിപ്പിച്ചത് ഗുരുതരമായ അപചാരമായിരുന്നു.

ഒരു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഇതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ല.
വ്യക്തിപരമായ പ്രശ്‌നങ്ങൾ രാഷ്ട്രീയ വൈരാഗ്യമായി മാറ്റുകയും, സംഘടനയെ തരം താഴ്ത്തി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നും അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായി.

വർഷങ്ങൾ കഴിഞ്ഞിട്ടും സംഘടനയിൽ പുതുതായി വരുന്ന അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

KG രവീന്ദ്രനാഥിന് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം
സ്വന്തം കൈയക്ഷരത്താൽ
തയ്യാറാക്കി പ്രചരിപ്പിച്ച രേഖകൾ മാത്രം മതി
എന്നാൽ, സംഘടന അവരുടേതുപോലെ ഇടുങ്ങിയ മനസ്സോടെ പ്രതികരിക്കാതെ
തികച്ചും വിശാലമായ മനസ്സോടെ ക്ഷമ കാണിക്കുകയായിരുന്നു.

സംഘടനയുടെ പൊതുവായ നിലപാട്:
സാമൂഹിക പ്രവർത്തനത്തിന്
തയ്യാറായി അംഗത്വം സ്വീകരിച്ചിട്ടുള്ള ഏത് വ്യക്തിക്കും, ആക്ഷേപം ഉന്നയിക്കണമെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംഘടനാ യോഗമധ്യത്തിൽ എല്ലാ അംഗങ്ങളും കേൾക്കെ
തുറന്ന് പ്രതിപാദിക്കാൻ അവസരം HRPM നൽകുന്നുണ്ട്.

എന്നാൽ കഥകൾ പ്രചരിപ്പിക്കുക, വ്യക്തിപരമായ ആക്രമണം നടത്തുക എന്നിവക്ക് സംഘടന ഒരിക്കലും അംഗീകാരം നൽകുന്നില്ല.
ഇനിയും ഇത്തരം പ്രവണതകൾ തുടർന്നാൽ, സംഘടനയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണങ്ങൾ ഉയർന്നേക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് .

നിങ്ങൾക്ക് ഞാൻ ശത്രുവായിരിക്കാം പക്ഷേ ആ ശത്രുവായ എൻ്റെ മുൻപിൽ
നിങ്ങൾ ഇതുപോലെ ഒരു പാട് താഴോട്ട് കൂപ്പുകുത്തുന്നത് കാണാൻ മാനസികമായി വിഷമം തോന്നുന്നു. ആയതുകൊണ്ട്
എനിക്ക് നേരെയുള്ള  നിങ്ങളുടെ ഓരോ പ്രവർത്തികളിലും കുറച്ചുകൂടി ഉയർന്ന നിലവാരം പുലർത്താൻ
ഒരു സഹജീവി എന്ന പരിഗണനയിൽ നിങ്ങളോട്  അഭ്യർത്ഥിക്കുകയാണ്.
എങ്കിലും നിങ്ങളുടെ ഇഷ്ടം നടക്കട്ടെ …………..

പൊതുപ്രവർത്തനം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അത് മര്യാദയും പൊതു കീഴ്വഴക്കവും പാലിച്ചുകൊണ്ട് ആയിരിക്കണം.
വ്യക്തിപരമായ വൈരാഗ്യം കൊണ്ട് സംഘടനയ്ക്ക് നേരെയും ,വ്യക്തിപരമായും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരിക്കലും നീണ്ടുനിൽക്കുകയില്ല.
” തെളിവുകൾ ഒരിക്കലും മായുകയില്ല ” – സത്യസന്ധ പ്രവർത്തനമാണ് അവസാനം സമൂഹം അംഗീകരിക്കുന്നത്.

വീഡിയൊ കാണുന്നതിന്
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

– ജോൺസൻ പുല്ലുത്തി
Humanistic Rights Protection Movement (HRPM)

Leave a Reply

Your email address will not be published. Required fields are marked *