വികസനം എന്ന പേരിൽ ആമ്പല്ലൂരിലും പുതുക്കാടിലും കൊടും അനീതി തുടരുന്നു : വീഡിയോ കാണുന്നതിന് തെട്ട് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരിലും പുതുക്കാടിലും വികസനത്തിന്റെ പേരിൽ പൊതുജനങ്ങൾ നേരിടുന്ന അനീതികൾ വീണ്ടും ചര്‍ച്ചയാകുന്നു.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാത നിർമ്മാണം നടന്ന കാലഘട്ടത്തിൽ തന്നെ ഈ പ്രദേശങ്ങളിൽ ഫ്ലൈഓവർ ആവശ്യമായിരുന്നുവെങ്കിലും, അന്ന് അത് നടപ്പാക്കാതിരിക്കാൻ കാരണമായത് ആവശ്യക്കാർ ഇല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങളും നേതാക്കളുടെയും ഇടപെടലും ഇല്ലാത്തതുകൊണ്ടാണ് ആമ്പല്ലൂർ–പുതുക്കാട് മേഖലയിൽ സർവീസ് റോഡുകളും അനുബന്ധ വികസനപ്രവർത്തനങ്ങളും പൂർത്തിയാകാതിരുന്നത്.
ടോൾ പിരിവ് ആരംഭിച്ചതിനു ശേഷമുള്ള സമരങ്ങൾ പലതും ഫണ്ട്  ലഭിക്കുന്നതിനുള്ള കാരണങ്ങളായി മാറി.

വികസനത്തിന്റെ പേരിൽ ആരംഭിച്ച ഈ പദ്ധതികൾ ജനങ്ങൾക്ക് യഥാർത്ഥത്തിൽ ബുദ്ധിമുട്ടുകൾ മാത്രമാണ് സൃഷ്ടിച്ചത്.
വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത കടന്നുപോകൽ ഉറപ്പാക്കുന്നതിനായി സർവീസ് റോഡുകൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നുവെങ്കിലും, അവ പൂർത്തിയാക്കാതെ പ്രധാനപാതയിൽ നിർമാണം ആരംഭിച്ചതാണ് നിലവിലെ ഗതാഗത തടസ്സങ്ങൾക്ക് പ്രധാന കാരണമായി മാറിയത്.
പാലിയേക്കര ടോൾപ്ലാസ പ്രവർത്തനക്ഷമമായതിനാൽ വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ച് ബ്ലോക്ക് പരിഹരിക്കാനുള്ള നടപടികളും നിലവിൽ ഉണ്ടായിട്ടില്ല. ഇതുമൂലം നാട്ടുകാർക്കും വാഹനയാത്രക്കാർക്കും പ്രതിദിനം വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *