യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. രാഷ്ട്രീയവും മതവും ചേർന്നുണ്ടായ ഈ വൈരത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സാധാരണ ജനങ്ങളാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായ ആളുകൾ കൊല്ലപ്പെടുന്നത് ഏതൊരു കാലഘട്ടത്തിലും അംഗീകരിക്കാനാവാത്ത മനുഷ്യാവകാശ ലംഘനമാണ്.
ഈ യുദ്ധത്തിൽ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിലയിരുത്താൻ ലോക സമൂഹത്തിനും വിദഗ്ധർക്കും ഒരുപോലെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാണ് . നടന്നുകൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന യാതൊരു നടപടിയും ന്യായീകരിക്കാൻ ആവില്ല.ലോക നേതാക്കൾ പലപ്പോഴും സമാധാനത്തിനായി വിളിച്ചുപറയുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. ശക്തരായ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും നിരപരാധികളുടെ കണ്ണീരും രക്തവും മറച്ചുവെയ്ക്കപ്പെടുന്നു.

ഈ സാഹചര്യത്തിൽ ഏറ്റവും അടിയന്തിരമായ ആവശ്യം
എത്രയും വേഗം യുദ്ധം ഉൾപ്പെടെയുള്ള
എല്ലാ തരത്തിലുള്ള ആക്രമണങ്ങളും അവസാനിപ്പിക്കുക എന്നതാണ്.

മനുഷ്യാവകാശങ്ങൾക്ക് മുൻഗണന നൽകി  നിരപരാധികളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
യുദ്ധത്തിന്റെ പേരിൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുന്നത് മനുഷ്യാവകാശത്തിന്റെ തന്നെ തോൽവിയാണ്. അതിനാൽ ലോക സമൂഹം ഒരുമിച്ച് നിലകൊണ്ട്, നിരപരാധികളെ കൊന്നൊടുക്കുന്ന ഇത്തരം യുദ്ധനിലപാടുകൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടത്
വർത്തമാന കാലഘട്ടത്തിന്റെ
അത്യാവശ്യമാണ്.

ഹമാസ് ഇസ്രായേൽ യുദ്ധം
ചെറിയ രീതിയിൽ വിശകലനം ചെയ്യാം ………………

മനുഷ്യാവകാശ ലംഘനങ്ങളുടെയും അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങളുടെയും വെളിച്ചത്തിൽ ചരിത്രപരമായ പശ്ചാത്തലം
ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒരു ദിവസം കൊണ്ടോ ഒരു സംഭവം കൊണ്ടോ ഉണ്ടായതല്ല. 1948-ൽ ഇസ്രായേൽ രാജ്യത്തിന്റെ രൂപീകരണത്തോടെ ആരംഭിച്ച അറബ്–ഇസ്രായേൽ വൈരാഗ്യം 1967-ലെ സിക്‌സ് ഡേ വാർ (Six-Day War) ശേഷം കൂടുതൽ രൂക്ഷമായി.
പാശ്ചാത്യ തീരം (West Bank) ഗാസ പട്ടണം (Gaza Strip) കിഴക്കൻ ജറുസലേം എന്നിവയുടെ അധീനത ചോദ്യംചെയ്യപ്പെടുന്ന വിഷയമായി മാറി.

1987-ൽ സ്ഥാപിതമായ ഹമാസ് ഒരു രാഷ്ട്രീയ–സായുധ സംഘടനയായി, ഇസ്രായേലിന്റെ അധീനതക്ക് എതിരെ പ്രതിരോധം നടത്തുകയും പലപ്പോഴും ആയുധ സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു.
2007-ൽ ഗാസ പട്ടണത്തിൽ ഹമാസ് ഭരണകൂടം സ്ഥാപിച്ചതോടെ ഇസ്രായേൽ–ഗാസ അതിർത്തിയിൽ ആവർത്തിച്ച് ഉണ്ടാകുന്ന ഏറ്റുമുട്ടലുകൾ സാധാരണക്കാരുടെ ജീവിതം അസഹനീയമാക്കി.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരത
സംഘർഷങ്ങളിൽ പതിവായി സംഭവിക്കുന്നത് നിരപരാധികളുടെ ജീവഹാനിയാണ്.
കുട്ടികൾ സ്ത്രീകൾ പ്രായമായവർ എന്നിവരാണ് ഏറ്റവും വലിയ ഇരകളായി മാറുന്നത് .
അടിസ്ഥാന സൗകര്യങ്ങൾ
ആശുപത്രികൾ സ്കൂളുകൾ കുടിവെള്ള ശൃംഖലകൾ ബോംബാക്രമണങ്ങളിൽ തകർന്നു പോകുന്നു.
വീടുകളും സ്വത്തും ഉപേക്ഷിച്ച്
ആളുകൾ അഭയം തേടി
അഭയാർഥികളായി മാറുന്നു.

Fourth Geneva Convention (1949) പ്രകാരം:
സാധാരണ ജനങ്ങളെ നേരിട്ട് ആക്രമിക്കുന്നത് യുദ്ധക്കുറ്റം (War Crime) ആകുന്നു.

ആരോഗ്യ സ്ഥാപനങ്ങൾക്കും സഹായ വിതരണം നടത്തുന്ന സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം നിരോധിച്ചിരിക്കുന്നു.

എന്നിരുന്നാലും, ഹമാസ് നടത്തുന്ന അക്രമാക്രമണങ്ങൾ (റോക്കറ്റ് ആക്രമണങ്ങൾ) സാധാരണ ജനങ്ങളെ തന്നെ ലക്ഷ്യമിടുന്നതാണ് . മറുവശത്ത് ഇസ്രായേൽ നടത്തുന്ന പ്രതിരോധ നടപടികളും നിരപരാധികളുടെ ജീവൻ കവർന്നു കൊണ്ടിരിക്കുന്നു. ഇതോടെ രണ്ടു പക്ഷവും മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളാകുന്നു.

അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്വങ്ങളും
Universal Declaration of Human Rights (1948): ജീവിക്കാനുള്ള അവകാശം (Right to Life) എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്.

Rome Statute of the International Criminal Court (2002) പ്രകാരം
സാധാരണ ജനങ്ങളെ നേരിട്ട് ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റം എന്ന നിലയിൽ വിചാരണ ചെയ്യപ്പെടും.

UN Charter (1945) ശക്തിപ്രയോഗത്തിലൂടെ പ്രശ്നപരിഹാരം അനുവദനീയമല്ല സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
എന്നിരുന്നാലും രാഷ്ട്രീയ–താൽപര്യങ്ങളും വൻ ശക്തികളുടെ പിന്തുണയും കാരണം അന്താരാഷ്ട്ര നിയമങ്ങൾ പലപ്പോഴും പ്രായോഗികമായി നടപ്പിലാവുന്നില്ല.

യുണൈറ്റഡ് നേഷൻസിന്റെ പങ്ക് യുണൈറ്റഡ് നേഷൻസ് പലവട്ടം Ceasefire (യുദ്ധവിരാമം) പ്രഖ്യാപിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയുള്ള സമാധാനം ഉറപ്പാക്കാൻ നാൾ ഇതുവരെ കഴിഞ്ഞിട്ടില്ല.

UN Security Council പലപ്പോഴും പ്രമേയങ്ങൾ കൊണ്ടുവന്നെങ്കിലും സ്ഥിരം അഗങ്ങളുടെ (ഉദാ: അമേരിക്ക റഷ്യ ) വീറ്റോ അധികാരം പല തീരുമാനങ്ങളും തടഞ്ഞുവെച്ചു .

UN Human Rights Council സംഘർഷത്തിൽ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, അവയുടെ അടിസ്ഥാനത്തിൽ വലിയ നടപടികൾ നടന്നിട്ടില്ല.

UNRWA ( United Nations Relief and Works Agency ) ഗാസയിലെ അഭയാർഥികൾക്ക് ഭക്ഷണവും ആരോഗ്യമേഖലയിൽ സഹായവും നൽകുന്ന പ്രധാന സ്ഥാപനമാണ്  എന്നാൽ ഇത് പലപ്പോഴും ആക്രമണത്തിനും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഇരയായി.

ലോക നേതാക്കളുടെയും രാജ്യങ്ങളുടെയും നിലപാടുകൾ
പരിശോധിക്കുമ്പോൾ :

അമേരിക്ക ചരിത്രപരമായി ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ്.

അറബ് രാജ്യങ്ങൾ: പലപ്പോഴും പലസ്തീനെ പിന്തുണയ്ക്കുന്നു എന്നാൽ നേരിട്ടുള്ള ഇടപെടലുകൾ പരിമിതമാണ്.

യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ സംരക്ഷണ
വാദത്തോടൊപ്പം രണ്ടു കൂട്ടരും
ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു മേശക്ക് ചുറ്റും ഇരിക്കണമെന്ന്
ആവർത്തിക്കുന്നു.

മറ്റു രാജ്യങ്ങൾ ( ഉദാ: ഇന്ത്യ ) സമാധാനപരമായ പരിഹാരം ആവശ്യപ്പെടുന്ന തുല്യത പുലർത്തുന്ന നിലപാട് സ്വീകരിക്കുന്നു. (ചേരിചേരാനയം പിന്തുടരുന്നു)

മുന്നോട്ടുള്ള മാർഗം
യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ
തൽക്ഷണ Ceasefire ഉറപ്പാക്കുക.

മനുഷ്യാവകാശ ലംഘനങ്ങളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തുക.

നിരപരാധികൾക്ക് മാനവിക സഹായം തടസ്സമില്ലാതെ എത്തിക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുക.

രണ്ട് രാഷ്ട്രങ്ങളുടെയും പ്രശ്ന പരിഹാരം (Two-State Solution) യാഥാർത്ഥ്യമാക്കാൻ ലോക സമൂഹത്തിന്റെ ഏകോപിത ഇടപെടൽ ശക്തമായി ഉണ്ടാകണം.

UN സംവിധാനങ്ങളുടെ ശക്തീകരണം പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിന്റെ വീറ്റോ അധികാരത്തെ പരിഷ്കരിക്കുക.

ഉപസംഹാരം
ഹമാസ്  ഇസ്രായേൽ യുദ്ധത്തിൽ ആരാണ് ശരി ആരാണ് തെറ്റ് എന്ന വിലയിരുത്തലിൽ രാജ്യങ്ങൾ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ ഒരൊറ്റ കാര്യം മാത്രം വ്യക്തമാണ്  നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

മനുഷ്യാവകാശങ്ങളുടെ സംരക്ഷണം വാക്കുകളിൽ മാത്രം ഒതുങ്ങാതെ അന്താരാഷ്ട്ര സമൂഹം ശക്തമായ രാഷ്ട്രീയ നിയമ നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യം എല്ലാഅർത്ഥത്തിലും  അതിക്രമിച്ചിരിക്കുന്നു.

ഈ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമല്ല ഭാവി തലമുറകൾക്ക് ഭയമില്ലാത്ത സുരക്ഷിതമായ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതും ലോകത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്.

ഈ ഉത്തരവാദിത്വം ഏറ്റെടുത്ത്
ഇന്ത്യ അടക്കമുള്ള ലോക നേതാക്കൾ യുദ്ധങ്ങളിൽ
നിരപരാധിയായ മനുഷ്യരെ
കൊന്നൊടുക്കുന്നത് അവസാനിപ്പിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആവശ്യമായ ഒരു
ഡിക്ലറേഷൻ
സ്വീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നും
അടിയന്തരമായി നിരപരാധികളുടെ ജീവഹാനി
അവസാനിപ്പിക്കുന്നതിന്
ശക്തമായി ഇടപെടണമെന്നും
N G O : Humanistic Rights Protection Movement (HRPM)
ആവശ്യപ്പെടുന്നു. സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ ജോൺസൻ പുല്ലുത്തി
ആവശ്യപ്പെടുന്നു.
10/09/2025

Leave a Reply

Your email address will not be published. Required fields are marked *