പൊതുജനത്തിന്റെ നിലപാട്: ഭരണഘടനയെ ചോദ്യചിഹ്നമാക്കുന്ന സംഭവം:

പൊതുജനത്തിന്റെ നിലപാട്: ഭരണഘടനയെ ചോദ്യചിഹ്നമാക്കുന്ന സംഭവം:

ഷാഫി പറമ്പിൽ എം.പിയെ പോലീസുകാർ മർദ്ദിച്ച സംഭവം മലയാളികളുടെ മനസിൽ തീപിടിപ്പിച്ചിരിക്കുകയാണ്.
രാജ്യസ്നേഹം ഉള്ള ആരും ഇത്തരം നടപടിയെ അംഗീകരിക്കില്ല — അത് രാഷ്ട്രീയ നിലപാട് നോക്കാതെ മനുഷ്യനെന്ന നിലയിലും ഭരണഘടനാപ്രതിജ്ഞയോടും ഉള്ള പ്രതിബദ്ധതയോടുമുള്ള പ്രതികരണമാണ്.

കേരളത്തിലെ പോലീസിൽ ഷാഫി പറമ്പിൽ എം.പിയെ തിരിച്ചറിയാത്തവരുണ്ടോ എന്നത് തന്നെ ചോദ്യം.?????

പോലീസ് എന്നത് നിയമത്തിന്റെ പ്രതിനിധിയാണ് — രാഷ്ട്രീയത്തിന്റെ അടിമയല്ല.
അതുപോലെതന്നെ പോലീസിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാപരമായ വ്യവസ്ഥകൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും എതിരായ
നടപടിയാണ് .

എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമമായിട്ടാണ് ഈ സംഭവത്തെ ജനങ്ങൾ കാണുന്നത്.
മലയാളികൾക്കിടയിൽ നാളിതുവരെയും നിലനിന്നിട്ടുള്ള ജനാധിപത്യ ബോധം — അനീതിക്കെതിരെ നിൽക്കുന്നവരെ പിന്തുണച്ച്  കയ്യടിക്കുക എന്നതാണ്
കീഴ്വഴക്കം അല്ലാതെ അവരെ
അടിച്ചമർത്തുകയല്ല ചെയ്യേണ്ടത് .

ഷാഫി പറമ്പിൽ എം.പി.യെ കേരളത്തിലെ കോടിക്കണക്കിന് ജനങ്ങൾ മകനായി, ചേട്ടനായി, രക്ഷകനായി സ്നേഹിക്കുന്നു.

കേന്ദ്രീകൃത ജനാധിപത്യമായ
ജനപ്രതിനിധിക്കെതിരെ ഇങ്ങനെ നടപ്പിലാക്കിയ നടപടികൾ കേരളത്തിലെ ബോധമുള്ള സമൂഹം എളുപ്പത്തിൽ മറന്നുകളയില്ല.
ഇത് ഒരു വ്യക്തിയിലേക്കുള്ള ആക്രമണമല്ല — ജനങ്ങളുടെ വിശ്വാസത്തോടും ഭരണഘടനാപരമായ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്.

MP യെ കയ്യേറ്റം ചെയ്ത പോലീസിന് എതിരെ
നടപടികൾ സ്വീകരിക്കാൻ ആവശ്യത്തിലേറെ വകുപ്പുകളുണ്ട് .

ഇന്ത്യയിലെ ഒരു പാർലമെന്റ് അംഗത്തെ (Member of Parliament – MP) പോലീസ് മർദ്ദിക്കുന്നത് നിയമപരമായും ഭരണഘടനാപരമായും വളരെ ഗൗരവമായി കാണപ്പെടുന്ന കുറ്റകൃത്യമാണ്

ഇത് law And Privilege എന്ന വകുപ്പിൽ പാർലമെന്റിന്റെ അവകാശങ്ങൾക്കു നേരെയായുള്ള അക്രമമാണെന്ന് വിലയിരുത്താം.

ഭാരതീയ ഭരണഘടനയുടെ ആർട്ടിക്കിൾ 105 (Article 105) പ്രകാരം പാർലമെൻ്റ് അംഗങ്ങൾക്ക്
സഭയിലെ പ്രസംഗം വോട്ട് അഭിപ്രായപ്രകടനം എന്നിവയിൽ സമ്പൂർണ്ണ സംരക്ഷണം ലഭിക്കുന്നു.

പാർലമെന്റ് അംഗങ്ങൾക്ക് പ്രിവിലേജ് (privilege) ഉണ്ടാകുന്നു — അതായത് അവരുടെ പൊതുപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടും.
അതുകൊണ്ട് ഒരു എംപിയെ പോലീസ് മർദ്ദിച്ചാൽ അതു പാർലമെന്റിന്റെ അവകാശ ലംഘനമായി കാണപ്പെടണം .

ഒരു എംപിയെ മർദ്ദിച്ചാൽ രണ്ടു വഴികളിലൂടെ നിയമനടപടികൾ സ്വീകരിക്കാം.
A ക്രിമിനൽ നിയമനടപടി:
ഇന്ത്യൻ ശിക്ഷാനിയമം (IPC) പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രമണൽ കേസ് രജിസ്റ്റർ ചെയ്യാം:

IPC 323 തീവ്രമല്ലാത്ത
പരിക്കേൽപ്പിക്കൽ (Voluntarily Causing hurt)
IPC 325 / 326 – ഗുരുതരമായ പരിക്ക് (Grievous Hurt)
IPC 352 – അധികാരദുരുപയോഗം വഴി ആക്രമണം (Assault by Public Servant)
IPC 506 – ഭീഷണിപ്പെടുത്തൽ
എന്നെ വകുപ്പുകൾ
പ്രയോഗിക്കാവുന്നതാണ് –

എന്നാൽ പോലീസ് നിയമപരമായ നടപടി സ്വീകരിക്കാതെ വന്നാൽ
മർദ്ദനമേരിക്കേണ്ടി വന്ന എംപിക്ക് ഭരണഘടനാപരമായ നടപടി ആവശ്യപ്പെട്ട്
ലോക്സഭാ സ്പീക്കർ അല്ലെങ്കിൽ രാജ്യസഭാ ചെയർമാൻ എന്നിവർക്ക്  മുന്നിൽ Breach of Privilege Complaint ആയി പരാതി നൽകാനുള്ള അവകാശമുണ്ട്.

സഭയുടെ പ്രിവിലേജ് കമ്മറ്റി അന്വേഷണം നടത്തും.
ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ
Suspension / Dismissal,
Contempt of Parliament എന്നി നടപടികളും
ആവശ്യമെങ്കിൽ നിയമപരമായ ശിക്ഷാനടപടികളും ആരംഭിക്കാൻ ശുപാർശകൾ നൽകും.
കൂടാതെ മർദ്ദനവുമായി
ബന്ധപ്പെട്ട വിഷയത്തിലുള്ള
പ്രതിഷേധത്തിന്റെ ഭാഗമായി
പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെടാം . ആവശ്യപ്പെടുന്നത് വഴി
ചർച്ച നടന്നേക്കാം
ആഭ്യന്തര കാര്യ മന്ത്രി (Home Minister) സ്റ്റേറ്റ്മെന്റ് നൽകാൻ നിർബന്ധിതനാക്കാം.
Judicial Enquiry / CBI / SIT അന്വേഷണത്തിനുള്ള നിർദേശം സർക്കാരിന് നൽകേണ്ടതായിവരാം.

Leave a Reply

Your email address will not be published. Required fields are marked *