പുതുക്കാട് ജംഗ്ഷനിലെ അനധികൃത കെട്ടിടവും സ്ഥാപനങ്ങളും –

പുതുക്കാട് ജംഗ്ഷനിലെ അനധികൃത കെട്ടിടവും സ്ഥാപനങ്ങളും – കോടതിയേയും ഭരണത്തെയും അവഹേളിക്കുന്ന തുറന്ന വെല്ലുവിളി:

ദേശീയ പാത വികസനത്തിനായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ജംഗ്ഷനിൽ ₹3.48 കോടി രൂപ നൽകി ഏറ്റെടുത്ത കെട്ടിടം, പൊളിച്ചു മാറ്റാതെ സ്വകാര്യ വ്യക്തികളുടെ കൈവശത്തേക്ക് തിരിച്ചുപോയിരിക്കുന്നു.

രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ, അനുമതിയോ ലൈസൻസോ ഇല്ലാതെ, ഇവിടെ ഹോട്ടൽ, ബേക്കറി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

ഗ്രാമപഞ്ചായത്തിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലും,
മന്ത്രിമാർ ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. കൈക്കൂലിയും സ്വാധീനവും കൊണ്ടാണ് നടപടി തടയപ്പെടുന്നതെന്ന് പ്രദേശവാസികൾ തുറന്നുപറയുന്നത് വസ്തുതയാണ്.

ഇതിന് പിന്നാലെ, വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഞ്ച് കേസുകൾ ബഹുമാനപ്പെട്ട കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലും, കോടതിയെ അവഹേളിച്ചുകൊണ്ട്, ഇതേ കെട്ടിടത്തിൽ വീണ്ടും പുതിയ സ്ഥാപനങ്ങൾ തുറന്നുകഴിഞ്ഞു.

ഇതിൽ നിന്നു പ്രവർത്തിക്കുന്ന ഒരു ബേക്കറിയിൽ നിന്നു ഭക്ഷണത്തിൽ തേരട്ടയെ പോലുള്ള ജീവിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവം, പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന ഒന്നാണ്.
ആരോഗ്യത്തിനും പൊതുസുരക്ഷയ്ക്കും നേരിട്ട് ഭീഷണി ഉയർത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നതിൽ ഭരണകൂടത്തിന്റെ പരാജയം തെളിഞ്ഞുകഴിഞ്ഞു.

ഇന്ന് ഇവിടെ സംഭവിക്കുന്നതെല്ലാം കോടതിയോടുള്ള അവഹേളനവും ഭരണത്തിന്റെ വിശ്വാസ്യതയോടുള്ള വെല്ലുവിളിയും തന്നെയാണ്. അനധികൃത കെട്ടിടങ്ങളും അനധികൃത സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുന്നത്, രാജഭരണത്തോട് സമാനമായ ഏകാധിപത്യ രീതിയിലാണ് നടക്കുന്നത്.

ഇത്തരം സാഹചര്യത്തിൽ, കോടതിയുടെ ഇടപെടലും ഭരണാധികാരികളുടെ ഉത്തരവാദിത്തപരമായ നടപടിയും മാത്രമാണ് നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വിശ്വാസ്യത കാക്കാനുള്ള മാർഗം
ഇതുവരെ ഈ വിഷയത്തിൽ നീതിയുക്തമായി ഇടപെട്ടിട്ടുള്ളത് HRPM എന്ന മനുഷ്യവകാശ സംഘടനയാണ്
ഉത്തരവാദിത്തബോധത്തിൽ നിന്നുകൊണ്ടാണ് ഈ വിഷയവും ഇപ്പോൾ പുറത്തുകൊണ്ടുവരുന്നത്.

സംഘടനയ്ക്ക് വേണ്ടി
ജോൺസൺ പുല്ലുത്തി

Leave a Reply

Your email address will not be published. Required fields are marked *