ഔദ്യോഗിക പ്രസ്താവന:
Humanistic Rights Protection Movement (HRPM)
മനുഷ്യാവകാശ പ്രവർത്തകരുടെ ഔദ്യോഗിക പ്രസ്താവന:
വിഷയം: പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ അഴിമതിയും അനധികൃത കെട്ടിട കയ്യേറ്റവും
നാഷണൽ ഹൈവേ അതോറിറ്റി വികസന പദ്ധതിക്കായി 3.48 കോടി രൂപ നൽകി ഏറ്റെടുത്ത കെട്ടിടം, ഇന്ന് രണ്ടു സ്വകാര്യ വ്യക്തികളുടെ കൈവശത്താണ്.
ഇത് അനുവദിക്കാൻ വഴിയൊരുക്കിയത് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ കൃത്യനിർവഹണത്തിലെ വൻ വീഴ്ചയും അഴിമതിയും മാത്രമാണ് കാരണം .
പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ഇതിൽ നേരിട്ട് ഉത്തരവാദികളാണ്.
കേസുകൾ ബഹുമാനപ്പെട്ട കോടതികളിൽ നിലനിൽക്കുന്നുണ്ടെങ്കിലും, പഞ്ചായത്തിന് നിയമപരമായ നടപടി സ്വീകരിക്കാൻ ഒരുവിധത്തിലുള്ള തടസ്സവും ഇല്ല. അതേസമയം, അനധികൃതമായി കയ്യേറ്റം ചെയ്ത കെട്ടിടം:
അംഗീകൃത രേഖകളില്ലാതെ പുനർനിർമിച്ചിരിക്കുന്നു.
ലൈസൻസ് , കെട്ടിടനമ്പർ
എന്നി ഔദ്യോഗിക രേഖകൾ ഒന്നും ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
നികുതി അടയ്ക്കാതെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.
ഇതെല്ലാം അനുവദിക്കുന്നത് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വ്യക്തമായ അഴിമതിയുടെ തെളിവാണ്.
കോടതിയിൽ കേസ് ഉണ്ട്, അതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ല എന്ന പഞ്ചായത്ത് ഭരണസമിതിയുടെ വാദം പൂർണ്ണമായും കള്ളമാണ്.
പഞ്ചായത്തിന് നിയമപരമായ നടപടികൾ എടുക്കുന്നതിൽ ഒട്ടും തടസ്സമില്ല എന്നതാണ് യാഥാർത്ഥ്യം.
അതുമാത്രമല്ല, ഈ കേസുകളിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള അഭിഭാഷകൻ മുഖേനെ പഴയ കെട്ടിടത്തിന്റെ നമ്പർ ചൂണ്ടിക്കാണിച്ച് ബഹു:
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഇത് ഒരു ഒത്തുകളിയും നിയമലംഘനവുമാണ് അതിനാൽ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നിർബന്ധമാണ്.
നാഷണൽ ഹൈവേയുടെ വികസനം ഒരു പഞ്ചായത്തിന്റേതല്ല—ഇത് രാജ്യത്തിന്റെ തന്നെ വികസനത്തിന്റെ ഭാഗമാണ്.
അത്തരത്തിലുള്ള വികസനത്തെ തടസ്സപ്പെടുത്തുന്നത് പുതുക്കാട് പഞ്ചായത്ത്
ഭരണസമിതിയും .ഉദ്യോഗസ്ഥരും ചേർന്ന് മലയാളികളായ ജനതയെ മുഴുവനായും അപമാനിക്കുന്ന കുറ്റമാണ്
ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് HRPM തുറന്നുപറയുന്നു:
കേസുകൾ നിലനിൽക്കുന്ന കെട്ടിടത്തിൽ ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കോടതിയെ അവഗണിക്കുന്നതും നിയമലംഘനവുമാണ്.
ഇത് അഴിമതിയുടെ തെളിവാണ്.
പുതുക്കാട് പഞ്ചായത്ത് ഭരണസമിതി ജനാധിപത്യത്തെയും നീതിയെയും അവഹേളിക്കുന്നു.
ഈ അഴിമതി പൊതുജനങ്ങളുടെ മുൻപിലേക്ക് എത്തിക്കുവാൻ
തുറന്നു വേദികൾ
ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
Humanistic Rights Protection Movement (HRPM) ൻ്റെ
മനുഷ്യാവകാശങ്ങളും നീതിയും സംരക്ഷിക്കുന്ന ശക്തമായ
ശബ്ദമാണ് ഈ ശബ്ദം ഇനിയും ഒരുപാട് ഉയരണ്ടിയിരിക്കുന്നു.
ഈ അഴിമതിക്ക് നേരെയുള്ള പോരാട്ടങ്ങളിൽ നല്ലത് ചിന്തിക്കുന്ന നല്ലവരായ മനുഷ്യരുടെ പൂർണ്ണമായ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എന്ന സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ :
1 . ജോൺസൺ പുല്ലുത്തി
2 , വൈസ് ചെയർമാൻ
തൃശ്ശൂർ പുതുക്കാട് :
മുഹമ്മദ് ബഷീർ സൈനി
കരിപ്പൂർ പെരുവള്ളൂർ :
One Response
Hi