ത്രിതല പഞ്ചായത്ത്
തിരഞ്ഞെടുപ്പ് :
2025 ഡിസംബർ പതിനൊന്നാം തീയതി കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഭാഗം നടക്കുകയാണ്.
നാളെ എനിക്ക് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലേക്ക് പോകണം
അവിടെ ചെല്ലുമ്പോൾ ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന ആശങ്കയാണ് എനിക്ക് ഉള്ളത്.
ഒരുപക്ഷേ മുൻകാല അനുഭവങ്ങൾ ആയിരിക്കാം അത്തരം ആശങ്കകൾക്ക് കാരണം .
ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടർമാരോട്
സ്നേഹത്തിൻ്റെ ഭാഷയിൽ
വോട്ട് അഭ്യർത്ഥിക്കുന്നു .
ഈ വാചകങ്ങളിലൂടെയുള്ള
സ്ഥാനാർത്ഥികളുടെ അനൗൺസ്മെന്റ് കേൾക്കുകയുണ്ടായി.
ഇപ്പോൾ ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുന്നത് സ്നേഹത്തിൻ്റെ ഭാഷയിലാണ്
ജയിച്ചു കഴിഞ്ഞാൽ ഞാൻ
അധികാരിയുടെ ഭാഷയിൽ ആയിരിക്കും സംസാരിക്കുക.
എന്ന് പറയുന്നതിനുതുല്യമായ
ആ വാചകം തന്നെ വിരോധാഭാസമാണ്. വരും നാളുകളിൽ മുൻകാലങ്ങളിൽ എന്നപോലെ കേരളത്തിലെ പൊതുജനങ്ങൾ നേരിടാൻ പോകുന്നതും സംഭവിക്കാൻ പോകുന്നതും സ്ഥാനാർഥി തന്നെ പരസ്യമായി വിളിച്ചുപറയുന്നു എന്നാണ് എനിക്ക് തോന്നിയത് .
അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ HRPM ന്
ജോലിഭാരം വർദ്ധിക്കും
അതുകൊണ്ട് എന്തായാലും അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കുന്നവർ എല്ലാവരും ജനനന്മയ്ക്കു വേണ്ടി ജനകീയ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരായി തീരട്ടെ എന്ന് ആശംസിക്കുന്നു .
HRPM അഡ്മിൻ ഓഫീസ് സ്ഥിതിചെയ്യുന്ന പുതുക്കാട് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയും ഉദ്യോഗസ്ഥരും വലിയ അഴിമതിക്ക് കൂട്ടുനിൽക്കുന്നതിൻ്റെ ഭാഗമായാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഭൂമിയിൽ അനധികൃത കെട്ടിടം
സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നത്. ആ വിഷയവുമായി ബന്ധപ്പെട്ട് സംഘടന അനവധി കേസുകളുമായി
മുന്നോട്ടുപോകുന്നു .
കേസുകളിൽ എല്ലാം വിജയം
ഉണ്ടാകും അനധികൃത സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും അനധികൃത കെട്ടിടം പൊളിച്ചുനീക്കം ചെയ്യേണ്ടിവരും .
പക്ഷേ അടുത്ത കേസ് വീണ്ടും വരും കാരണം : ഉദ്യോഗസ്ഥർ ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഔദ്യോഗിക രേഖകൾ ഞങ്ങളുടെ കൈവശം ഇരിക്കുന്നു . പഞ്ചായത്ത് ഭരണസമിതിയുടെ കൊടും അനാസ്ഥമൂലം
പഞ്ചായത്തിനുലഭിക്കേണ്ട ഭീമമായ നികുതി നഷ്ടം.
താല്പര്യമുള്ള കക്ഷികളുടെ
അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി.
പല അംഗങ്ങളുടെയും താല്പര്യത്തിന് വിധേയമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്ന വരുന്നു.
ഇതെല്ലാം ബഹുമാനപ്പെട്ട കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
മുൻകാല അനുഭവങ്ങൾ എല്ലാം കോർത്ത് ഇണക്കുമ്പോൾ
ഈ തിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വോട്ട് ചെയ്യണം എന്ന ആശങ്ക സ്വാഭാവികമായും എല്ലാ വോട്ടർമാർക്കും ഉണ്ടാകും.
ഞാൻ ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു .
പുതുക്കാട് ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന BJP നേതാവും സ്ഥാനാർത്ഥിയുമായ ബിജുതച്ചങ്കുളം ,എന്ന സ്ഥാനാർത്ഥിക്കും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ഒരു വോട്ട് നൽകാൻ മാർഗം ഇല്ലല്ലോ എന്ന കാര്യത്തിലാണ് എനിക്ക് വിഷമം തോന്നിയത്.
കാരണം: അദ്ദേഹം മാത്രമാണ്
അനധികൃത കെട്ടിടവുമായി ബന്ധപ്പെട്ട് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതും പരാതികളുമായി മുന്നോട്ടുവന്നതും.
ആ മനുഷ്യൻ്റെ ആ നിലപാടിനെ
100% വും അംഗീകരിക്കേണ്ടതാണ്
അങ്ങനെയുള്ളവരാണ്
ഗ്രാമപഞ്ചായത്തുകളിലേയ്ക്ക്
തെരഞ്ഞെടുക്കപ്പെടേണ്ടത്.
അതുപോലെതന്നെ ഏതൊരു കാര്യത്തിനുവേണ്ടിയും ഏതു സമയത്തുവിളിച്ചാലും ഒരു മടിയും കൂടാതെ ഇടപെടാൻ മനസ്സുകാണിക്കുന്ന
വർഗീസ് തെക്കേലയും പുതുക്കാട് ഗ്രാമ
പഞ്ചായത്തിലേക്ക് ജയിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻ്റെ ഈ ആഗ്രഹവും നിലപാടും എനിക്കുവേണ്ടിയല്ല
ഈ നാടിൻ്റെ ഈ ഗ്രാമത്തിൻ്റെ
നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെയാണ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടുള്ളത്.
അതിൽനിന്നും മാറ്റങ്ങൾ ഉണ്ടാകണം. പ്രത്യുപകാരം പ്രതീക്ഷിക്കാതെ പരോപകാരം ചെയ്യാൻ താല്പര്യമുള്ളവരാണ്
ഇത്തരം അധികാര സ്ഥാപനങ്ങളിലേക്ക് മത്സരിക്കേണ്ടത്.
അങ്ങനെയുള്ളവർക്കാണ് ബഹുമാന്യ വോട്ടർമാർ
അവരുടെ ചോദ്യം ചെയ്യാൻ കഴിയാത്ത അവകാശം വിനിയോഗിക്കേണ്ടത് .
കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ ജന നന്മയ്ക്കു വേണ്ടിയും വികസനത്തിനു വേണ്ടിയും നിലകൊള്ളുന്ന
നല്ലവരായ സ്ഥാനാർത്ഥികൾക്ക്
നിങ്ങളുടെ ചോദ്യം ചെയ്യാൻ കഴിയാത്ത അവകാശമായ വോട്ട് രേഖപ്പെടുത്തണമെന്ന്
HRPM നേതൃത്വം
വിനീതമായി അഭ്യർത്ഥിക്കുന്നു .
നേതൃത്വത്തിനുവേണ്ടി.
Johnson Pulluthi



2 Responses
All the very best for all the candidates…..
എല്ലാ നല്ലവരായ സ്ഥാനാര്ത്ഥികള്ക്കും vijayaashamsakal നേരുന്നു