ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്…
കടുത്ത അനീതിക്കെതിരെ ഉയർന്നുനിൽക്കുന്ന
ധൈര്യത്തിന്റെ ഫലമായി രൂപം കൊണ്ട വിജയം.
അത് ഒരു വ്യക്തിയുടെ വിജയമാത്രമല്ല,
മറ്റൊരാളുടെ ജീവിതത്തിൽ
പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്ന ശക്തിയാണ്.
ആ വഴിത്തിരിവിലേക്ക്
എൻ്റെ മനസ്സും ആത്മാവും കൂടെയുണ്ടാകും.
ജീവിതത്തിലെ അനവധി വിഷയങ്ങളിൽ
വിജയങ്ങൾ കാണാനും
അവയുടെ സന്തോഷം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്.
എന്നാൽ…
ഈ വിജയം അതിൽ നിന്നും വ്യത്യസ്തമാണ്.
ഇതിന് ഒരു പ്രത്യേകതയുണ്ട് —
അത് നീതിയുടെ വിജയം ആണെന്ന പ്രത്യേകത.
മറ്റൊരാളുടെ കണ്ണീരിന് പകരം
പുഞ്ചിരി സമ്മാനിക്കുന്ന വിജയം എന്ന പ്രത്യേകത.
ജോൺസൻ പുല്ലുത്തി .

