ഇതു വായിക്കുന്ന താങ്കൾ നീതിമാനാണോ .? ലേഖനം :
നീതി വേണ്ടി സംസാരിക്കുന്നവരെ ശത്രുവാക്കുന്ന സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു
ആരുടെയും നന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ചില മനുഷ്യർ ഇപ്പോഴും നമ്മുടെ നടുവിലുണ്ട്. അവരുടെ ഏറ്റവും വലിയ കരുത്ത് — നീതിബോധമുള്ള ധൈര്യമാണ് .
പക്ഷേ, ഇന്നത്തെ കേരളത്തിൽ ആ ധൈര്യം കാട്ടുന്നവർക്കാണ് ഏറ്റവും കൂടുതൽ മുറിവേൽക്കുന്നത്.
നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ
ചൂഷണം ചെയ്യുന്നു ………
അപവാദം പറയുന്നു …….
തെറ്റായി ചിത്രീകരിക്കുന്നു…..
കുറ്റവാളിയെ പോലെ കാണിക്കുന്നു…….
അവരുടെ ശബ്ദം നിഷ്പ്രഭമാക്കാൻ, സത്യം മറയ്ക്കാൻ, സ്വന്തം സ്വാർത്ഥ നേട്ടത്തിനുവേണ്ടി, ചിലർ സമൂഹത്തെ തന്നെ ഒരു ആയുധമാക്കുകയാണ്.
ജനങ്ങളുടെ മനസ്സ് മാറിക്കഴിഞ്ഞു.
ഒട്ടുമിക്ക മനുഷ്യർക്കും
ഇപ്പോൾ സ്വാർത്ഥതയ്ക്ക് മാത്രമാണ് മുൻഗണന. നാടിനോടും, സഹജീവികളോടും, നീതിയോടും, ഉത്തരവാദിത്തത്തോടും
കടപ്പാട് ഇല്ല.
എനിക്കു കാര്യമുണ്ടോ? (എനിക്ക് എന്ത് ലഭിക്കും)
എന്ന ചോദ്യമാണ് സമൂഹത്തെ പിടിച്ചുകുലുക്കുന്നത്.
ഇതെല്ലാം ഇന്നത്തെ വലിയ സത്യങ്ങളാണ് .
മനുഷ്യരുടെ ഈ മനോഭാവമാണ് രാഷ്ട്രീയക്കാരും,മറ്റു ചൂഷകരും ഉപയോഗിക്കുന്നത്.
ഒട്ടും വിലയില്ലാത്ത ചെറിയ വാഗ്ദാനങ്ങൾ നൽകി
ജനങ്ങളെ വശത്താക്കുന്നത് പതിവ് സംഭവമാണ്.
ലാഭത്തിന്റെ പേരിൽ പലരും കണ്ണടച്ചുപോവുക്കുന്നതായും
കാണുന്നു .
പക്ഷേ ഇതിന്റെ ഏറ്റവും വലിയ നഷ്ടം ആർക്കാണ്.?
നീതിക്കായി ഇടപെടുന്നവർക്കാണ് .
വലിയ ഒരു വിഭാഗത്തിനുവേണ്ടി പോരാടുന്ന ആ വ്യക്തി
തന്റെ സ്വന്തം നാട്ടിലും ,കുടുംബത്തിലും തന്നെയാണ് പരിഹസിക്കപ്പെടുന്നത്.
അപവാദം കേൾക്കുന്നത്.
തിരിച്ചടിക്ക് ഇരയാകുന്നത്.
സത്യം പറയുന്നവൻ
ശത്രുവാവുകയും
മിണ്ടാതിരിക്കുന്നവനും ,
വിവിധ വിഷയങ്ങളിൽ സ്വാർത്ഥ താൽപര്യരും
നല്ലവനായി കണക്കാക്കപ്പെടുകയും ചെയ്യുന്നതാണ് ഇന്നത്തെ വിചിത്രമായ യാഥാർത്ഥ്യം.
പക്ഷേ ഒരു ചോദ്യം —?
ഇതുപോലെ ഒരു സമൂഹമാണോ നമ്മൾക്ക് വേണ്ടത്.???
ഒരു മനുഷ്യന്റെ നന്മക്കായി ശബ്ദമുയർത്തുന്നവരെ കൂട്ടത്തോടെ തകർക്കുന്ന ഈ സംസ്കാരം
നാളെ നമ്മെയെല്ലാം തന്നെ ബാധിക്കും.
ഒരിക്കൽ നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും, നിങ്ങളുടെ കുട്ടികൾക്കും
നീതി വേണ്ടി ആരെങ്കിലും സംസാരിക്കേണ്ടതായ ദിനം വരും. അപ്പോൾ
ഇന്ന് നമ്മൾ നിശബ്ദമായി തകർക്കുന്ന നീതിബോധമുള്ള ആ ആളുകൾ
ഇവിടെ ഉണ്ടാകില്ല.
സമൂഹം തകർക്കുന്നത്
ഒരു മനുഷ്യനെയല്ല
സ്വന്തം ഭാവിയാണ്.
മൂല്യങ്ങളെ തിരികെ കണ്ടെത്തേണ്ട സമയം
ഓരോരുത്തരും അന്വേഷിക്കണം ചോദിക്കണം
തിരിച്ചറിയണം .
എന്റെ നാടിനും, എന്റെ സമൂഹത്തിനും ഞാൻ എന്താണ് തിരിച്ചുകൊടുക്കുന്നത്.?
മാനുഷിക കൊടുക്കൽ വാങ്ങൽ പ്രക്രിയയിൽ നിങ്ങൾ പങ്കാളിയാണോ .?
പ്രശ്നങ്ങൾ കാണുമ്പോൾ
മാറ്റി നിൽക്കുന്ന മനോഭാവം മാറ്റേണ്ട സമയം ഇതാണ്.
നമ്മൾ സ്വാർത്ഥതയിൽ നിന്ന് പുറത്ത് വരണം.
നീതിക്കായി നിൽക്കുന്നവരെ സംരക്ഷിക്കണം.
അവർ നമ്മളെ സംരക്ഷിക്കാനാണ് പോരാടുന്നത്…………………
ഈ സമീപ ദിവസങ്ങളിൽ ഉണ്ടായ ചില സംഭവവികാസങ്ങളെക്കുറിച്ച്
വിശകലനം ചെയ്തപ്പോഴാണ്
ഇതുപോലെ നാലുവരി
നാം ഉൾക്കൊള്ളുന്ന ഈ സമൂഹത്തിലേക്ക് സമർപ്പിക്കണം എന്ന് തോന്നിയത്. പ്രിയ സഹോദരങ്ങളെ നാം മാറി ചിന്തിക്കണം മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.
ഈ ചെറിയ ലേഖനത്തിൽ പറഞ്ഞിരിക്കുന്നവയെല്ലാം
നമ്മളെയും നമ്മൾ ഉൾക്കൊള്ളുന്നവരെയും
നമ്മളെ ഉൾക്കൊള്ളുന്നവരെയും
വരിഞ്ഞുമുറുക്കി കൊണ്ടിരിക്കുകയാണ്. ഈ
ദുർവിശേഷങ്ങൾ
തുടർന്നുപോയാൽ
2030 ലേയ്ക്ക് പ്രവേശിക്കുന്നതിനുമുൻപേ
ലോകത്തെ ഏറ്റവും മോശപ്പെട്ട
കൾച്ചറിൻ്റെ ഉടമകളായി
ശാപങ്ങൾ പേറുന്ന പിണ്ഡങ്ങളായി
നാം ഉൾക്കൊള്ളുന്ന മലയാളികൾ മാറിക്കൊണ്ടിരിക്കുകയാണ്.
നിനക്ക് ആരെയും സഹായിക്കാൻ കഴിഞ്ഞില്ല എന്നുവരാം എന്നാൽ നിനക്ക് മറ്റൊരാളെ ദ്രോഹിക്കാതിരിക്കാൻ കഴിയും
അതിനായി നിനക്ക് വേണ്ടത്
അല്പം നീതിബോധമുള്ള ചിന്തയാണ് …………………..
ഒരുപക്ഷേ നിങ്ങൾ ഇതു വായിക്കുമ്പോൾ വരികൾ എഴുതിയ ഞാൻ ജീവനോടെ ഉണ്ടാകണമെന്നില്ല.
അതുപോലെതന്നെയാണ്
നിങ്ങളും. സ്വന്തം പോരായ്മകളെ കുറിച്ച് ചിന്തിക്കുക ആ പോരായ്മകളെ മറികടക്കാൻ
നീതിബോധത്തോടുകൂടി
മുന്നോട്ടുപോവുക.
എന്ന് :
ജോൺസൺ പുല്ലുത്തി.
ചെയർമാൻ
HRPM ( മനുഷ്യവകാശ സംരക്ഷണ പ്രസ്ഥാനം)
+919037713790
hrpmtcr@gmail.com
https://hrpm.in/



One Response
അതെ നമ്മുടെ സമൂഹം ഒരുപാട്
താഴ്ന്ന നിലവാരത്തിലേക്ക് പോയിരിക്കുന്നു ഇത് വലിയ അപകടത്തിലേക്ക് ആണ് നമ്മുടെ നാടിനെ നയിക്കുക. പൊതുജനങ്ങളിൽ മാറ്റം അനിവാര്യമാണ്.